"

7 III. വാക്യകാണ്ഡം.

III. SYNTAX.

THE ANALYSIS OF SENTENCES.

  1. What is a sentence?

A sentence is that which arises from combining several words, so as to express a complete notion.

Ex: mukti siddhichchu [= (eternal) liberation was accom-plished]; kámam kálan (=lust is death).

SUBJECT, PREDICATE AND OBJECT.

  1. How many words are necessary to form a sentence?

One to express the subject and another to express the predicate. Thus at least two words must be contained expressed or understood) in every sentence.

Ex: ní pó (= go thou); pó (= go).

  1. What are the subject and predicate?

The subject is the word which expresses that, concern-ing which we speak. It is also the nominative of the finite verb of the sentence. Ex: Kéḷan nallavan (= Kéḷan is a good man); in this ‘Kéḷan’ is the subject.

The predicate is the word which expresses the action (done or suffered) or the attribute etc. assigned to the subject.

 

വാക്യപങ്കുകൾ.

  1. വാക്യം എന്നതു എന്തു?

തികവുള്ള അഭിപ്രായം ജനിപ്പാൻ തക്കവണ്ണം പദങ്ങളെ ചേൎക്കുന്നതിനാൽ ഉണ്ടാകുന്നതു വാക്യം.

ഉ-ം. മുക്തിസിദ്ധിച്ചു; കാമം കാലൻ.

ആഖ്യാഖ്യാതകൎമ്മങ്ങൾ.

  1. വാക്യത്തിന്നു എത്രപദം വേണം?

വാക്യത്തിന്നു, ആഖ്യ കാണിക്കേണ്ടതിന്നു ഒന്നു, ആഖ്യാതം കാണിക്കെണ്ടതിന്നു മറെറാന്നു, ഇങ്ങിനെ രണ്ടു പദംതന്നെ സ്പഷ്ടമായെങ്കിലും, അസ്പഷ്ടമായെങ്കിലും, ഒരു വാക്യത്തിൽ അടങ്ങിയിരിക്കണം.

ഉ-ം. നീപോ; പൊ.

  1. ആഖ്യ ആഖ്യാതം എന്നവ എന്തു

നാം ഏതിനെ കുറിച്ചു പറയുന്നുവൊ അതിനെ അറിയിക്കുന്നതു ആഖ്യ; ആയതു ക്രിയയെ ഭരിക്കുന്ന പ്രഥമതന്നെ.

ഉ-ം. ‘കേളൻ നല്ലവൻ’, ഇതിൽ, ‘കേളൻ’ എന്നതു ആഖ്യ;

ആ ആഖ്യയെ കുറിച്ചു അറിയിക്കുന്ന നാമം താൻ ക്രിയതാൻ, ആഖ്യാതം തന്നെ.

 

Ex: Kéḷan nallavan; Ráman jayichchu (= Ráman conquered). In these ‘nallavan’ (= a good man) and ‘jayichchu’ (= conquered) are the predicates.

  1. Is not a third member sometimes necessary in a sentence?

i.) If the predicate is a transitive verb, a word to express the object (that which suffers the action) is necessary.

Ex: Saumitri vítihótrane jvalippichchitu (= Saumitri kindled the sacrificial fire).

ii.) If the predicate is a noun, the copula may be added as part of the predicate. The copula is some part of the verb ‘ákunnu’ (be, become) or its negative ‘alla’.

Ex: Kéḷan nallavan ‘ákunnu’ (= Kélan is a good man).

  1. What is the agent?

The agent is the word which expresses the doer of the action shewn by the verb. (As the agent is generally made the nominative to the verb, the subject is some-times called the agent).

Ex: Saumitri vítihotrane jvalippichchitu (= Saumitri kindled the sacriticial fire); in this, the subject ‘Saumitri’ is also the agent.

  1. Is the agent always the subject?

 

ഉ-ം. കേളൻ നല്ലവൻ; രാമൻ ജയിച്ചു; ഇവയിൽ ‘നല്ലവൻ’, ‘ജയിച്ചു’ എന്നവ ആഖ്യാതങ്ങൾ.

  1. മൂന്നാമതൊരു പദം വാക്യത്തിന്നു ചിലപ്പോൾ വേണ്ടുന്നതില്ലയൊ?

i.) ആഖ്യാതം സകൎമ്മകക്രിയയാകുന്ന പക്ഷം, ക്രിയയെ അനുഭവിക്കുന്നതു കാണിപ്പാനായി ഒരു പദം മൂന്നാമതു വേണ്ടതാകുന്നു.

ഉ-ം. സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചിതു.

ii.) ആഖ്യാതം നാമമായാൽ സംബന്ധക്രിയ അതിനോടു ചെൎക്കാം, സംബന്ധക്രിയ, ‘ആക’ * എന്ന ക്രിയയുടെ അനുസരണനിഷേധത്തിൽ ഏതുമായിരിക്കും.

ഉ-ം. കേളൻ നല്ലവൻ ‘ആകുന്നു.’

  1. കൎത്താവെന്നതു എന്തു?

കൎത്താവു, ക്രിയയെ ചെയ്യുന്നതിനെ കാണിക്കുന്ന പദം തന്നെ; കൎത്താവു സാധാരണയായി പ്രഥമവിഭക്തിയിൽ ആയിരിക്കും; (ആയതുകൊണ്ടു ചിലപ്പോൾ ആഖ്യ കൎത്താവെന്നു വിളിക്കപ്പെടുന്നു.)

ഉ-ം. സൌമിത്രി വീതിഹോത്രനെ ജ്വലിപ്പിച്ചിതു, ഇതിൽ ‘സൌമിത്രി’ എന്ന ആഖ്യ, കൎത്താവു തന്നെ.

  1. കൎത്താവു എല്ലായ്പൊഴും ആഖ്യയായിരിക്കുമൊ?

* ആക എന്നതിൻ്റെ നിഷേധം അല്ല എന്നതു തന്നെ.

 

No; because when the predicate is a verb in the pass-ive, the object is nominative to the verb and thus the subject of the sentence.

Ex: Kirátanál mrŭgam kollappeṭṭŭ (= the beast was killed by the savage); in this mrŭgam’ is not the agent, but still it is the subject and stands in the nominative case.

  1. Shew how the subject is sometimes left merely understood.

In the expression ‘pó’ (=go), although there is the meaning of ‘ní pó’ (= go thou), the ‘ní’ (=thou) need not be expressed. ‘Pó’ (=go) itself is a complete sen-tence.

So, in the sentence ‘varum ennu par̥ayunnu’ [= (they) say that ( he) Will come], the meaning is ‘jananggaḷ par̥ayunnu’ (= people say). It is in such cases that the subject is left understood.

  1. Does it ever happen that the predicate is also left merely understood?

It often happens, in such collocations as ‘atu koṇṭu entu phalam?’ [=what (is) the use of that?], the verb ‘unṭu’ (=is) which is the predicate is usually not ex-pressed; so, in ‘saukhyamó ninggaḷkku?’ (=are you well? lit. health to you?) the meaning if fully expressed would

 

കൎത്താവെല്ലായ്പോഴും ആഖ്യയായി വരുന്നില്ല; കാരണം ആഖ്യാതം കൎമ്മത്തിൽ ക്രിയയായിരിക്കുമ്പൊൾ കൎമ്മം പ്രഥമ വിഭക്തിയിൽ ആയിരിക്കും; ഇങ്ങിനെ വാക്യത്തിൽ ആഖ്യയായിരിക്കയും ചെയ്യും.

ഉ-ം. ‘കിരാതനാൽ മൃഗം കൊല്ലപ്പെട്ടു’ ഇതിൽ ‘മൃഗം’ എന്നതു കൎത്താവല്ല എങ്കിലും ആഖ്യതന്നെ, പ്രഥമയിൽ നില്പു.

  1. ആഖ്യ അസ്പഷ്ടമായി വരുന്നതു എങ്ങിനെ എന്നു കാണിക്ക.

‘പൊ’ എന്നു പറയുന്നതിൽ ‘നീപൊ’ എന്നൎത്ഥം ഉണ്ടെങ്കിലും ‘നീ’ എന്ന പദം വേണ്ടാ; ‘പോ’ എന്നുള്ളതു പൂൎണ്ണവാക്യം ആകുന്നു താനും;

അപ്രകാരം തന്നെ ‘വരും എന്നു പറയുന്നു’ എന്നുള്ള വാക്യത്തിൽ ‘ജനങ്ങൾ പറയുന്നു’ എന്നുള്ള അൎത്ഥം ജനിക്കുന്നു.

  1. ആഖ്യാതം കൂടെ അസ്പഷ്ടമായി വരുമൊ?

ആഖ്യാതം പലപ്പോഴും അസ്പഷ്ടം ആയ്വരും; ‘അതുകൊണ്ടു എന്തു ഫലം?’ എന്നുപറയുന്ന ദിക്കിൽ ‘ഉണ്ടു’ എന്ന ആഖ്യാതത്തെ സ്പഷ്ടമായ്പറയുമാറില്ല. അപ്രകാരം തന്നെ ‘സൌഖ്യമൊ നിങ്ങൾ്ക്കു?’ എന്നതിൽ, അൎത്ഥം നല്ലവണ്ണം വെളിവാക്കെണ

 

be ‘saukhyamuṇṭó?’ (= is there health? etc.); in ‘ńán anggóṭṭu’ (= I thither), ‘pókum’ (= will go) is under-stood; in ‘enggu?’ (= lit. whither=whither are you go-ing?) both subject and predicate are understood.

  1. Do cases occur of the object being left understood?

When the object, either from having been previously mentioned or any other cause, can easily be understood, it is seldom mentioned.

Ex: In ‘ní tanné aṭichchuvó?’ (=did you beat?), ‘avané’ (=him) standing for the name of some person previously mentioned, is not required.

  1. How may several subjects, predicates or objects be united?

Several subjects, predicates, or objects, if nouns, may be united.

  1. i) By the use of the particle ‘um’.

Ex: ‘achchanum ammayum vannu’ (= the father and the mother came); ‘kaḷichchum puḷachchum irunnu’ (=(they) played and amused themselves); ‘Višvámitran Rámanéyum Lakshmaṇanéyum puṇarnnu’ (=Vishvámitran embraced Ráman and Lakshmaṇan).

ii.) By being formed into a compound word.

Ex: Brahma Vishṇu Giríšanmár múvarum ezhunneḷḷi (=Brahma Vishnu and Siva all three proceeded on their way); in this, the three subjects ‘Brahma, Vishṇu, and Giríšan’ are united into one compound word having one plural affix ‘már’.

 

മെങ്കിൽ ‘സൌഖ്യമുണ്ടൊ?’ എന്നായിരിക്കും; പിന്നെ ‘ഞാൻ അങ്ങോട്ടു’ എന്നതിൽ ‘പോകം’ എന്നതു അസ്പഷ്ടവും; ‘എങ്ങു?’ എന്നതിൽ ആഖ്യയും ആഖ്യാതവും രണ്ടും അസ്പഷ്ടവും ആകുന്നു.

  1. കൎമ്മം അസ്പഷ്ടമായ്വരുന്നതുണ്ടൊ?

മുമ്പെ പറഞ്ഞതു കൊണ്ടൊ, മറ്റുവല്ല സംഗതി കൊണ്ടൊ കൎമ്മം ഇന്നതെന്നു ധരിപ്പാൻ എളുപ്പമായാൽ ആയ്തു സ്പഷ്ടമായ്വരുന്നതു ദുൎല്ലഭം

ഉ-ം. ‘നീതന്നെ അടിച്ചുവൊ?’ എന്നതിൽ ‘അവനെ’ എന്ന കൎമ്മത്തെ മുമ്പിൽ പറഞ്ഞിരിക്കുന്നവയല്ല ആളുടെ പേൎക്കു പകരം നില്ക്കുന്നതു കൊണ്ടു ആയതു തിരികയും പറയണം എന്നില്ല.

  1. പല ‘ആഖ്യകളെയും, ‘ആഖ്യാതങ്ങളേയും, ‘കൎമ്മങ്ങളെയും’ ചേൎക്കുന്നതു എങ്ങിനെ?

നാമങ്ങളായിരിക്കുന്ന പല ആഖ്യകളും, ആഖ്യാതങ്ങളും, കൎമ്മങ്ങളും, ചേൎക്കുന്ന മാതിരിയാവിതു.

i.) ‘ഉം’ അവ്യയത്താൽ.

ഉ-ം. ‘അച്ഛനും അമ്മയും വന്നു;’ ‘കളിച്ചും പുളച്ചും ഇരുന്നു;’ ‘വിശ്വാമിത്രൻ രാമനെയും ലക്ഷ്മണനയും പുണൎന്നു.’

ഉ-ം. ‘ബ്രഹ്മാവിഷ്ണുഗിരിശന്മാർ മൂവരും എഴുന്നെള്ളി’ എന്നതിൽ ‘ബ്രഹ്മാവു’ ‘വിഷ്ണു,’ ‘ഗിരിശൻ’ എന്ന മൂന്നാഖ്യകൾ ‘മാർ’ എന്ന ബഹുവചന പ്രത്യയത്താൽ ഒന്നാക്കി ചേൎത്തിരിക്കുന്നു.

 

‘Krŭtyákrŭtyangngaḷ iva’ (=these are the things we should do, and these we should not do); in this, the two words ‘krŭtyam’ and ‘akrŭtyam’ are united into one compound word by the plural affix ‘angngaḷ’, and stand as the predicates. Ráma Lakshmaṇanmáré chennŭ etirér̥r̥u’ (= he went and met Ráma and Lakshmaņa; in this, the two objects ‘Ráma and Lakshmaṇa’ are formed into one compound word by the plural accusative affix ‘máré’.

If verbs, they may be joined:

Ex: kuḷikkayum japikkayum cheyyunnatu nityakarmmánush-ṭánam tanné (= to wash ourselves and say our prayers are perpetual daily duties); in this ‘kuḷikkayum japikkayum cheyyunnatu’ (= to wash ourselves and say our prayers) are the subjects.

Avan kuḷikkayum japikkayum cheytu (= he did wash himself and say his prayers); in this ‘kuḷikkayum japikkayum cheytu’ (= did wash himself and say his prayers) are the predicates.

Avan kuḷikkayum japikkayum cheyyunnatiné ńán kaṇṭu (= I saw him washing himself and saying his prayers); in this ‘kuḷikkayum japikkayum cheyyunnatiné’ (= lit. his doing his washing himself and saying his prayers) are the objects.

 

‘കൃത്യാകൃത്യങ്ങൾ ഇവ’ എന്നതിൽ ‘കൃത്യം’ ‘അകൃത്യം’ എന്ന രണ്ടു പദങ്ങൾ ‘അങ്ങൾ’ എന്ന ബഹുവചനപ്രത്യയത്താൽ ഒന്നായി ചേൎന്നു ആഖ്യാതങ്ങളായി നില്ക്കുന്നു;

‘രാമലക്ഷ്മണന്മാരെ ചെന്നെതിരേറ്റു,’ ഇതിൽ ‘രാമൻ’ ‘ലക്ഷ്മണൻ’ എന്നീരണ്ടു കൎമ്മങ്ങൾ ‘മാരെ’ എന്ന ദ്വിതീയബഹുവചനപ്രത്യയം ഒന്നാക്കിചേൎത്തിരിക്കുന്നു.

പല ആഖ്യകളും ആഖ്യാതങ്ങളും കൎമ്മങ്ങളും ക്രിയകളായിരുന്നാൽ, അവറ്റെ ചേൎക്കുന്ന മാതിരി ആവിതു.

i.) ഭാവരൂപം ആക്കി ‘ഉം’ ചേൎക്കുന്നതിനാൽ തന്നെ; ഒടുക്കത്തിൽ ‘ചെയ്യ’ ധാതുവിൽനിന്നുണ്ടായ ക്രിയയിൽ ഒന്നു വരെണം.

ഉ-ം. ‘കുളിക്കയും ജപിക്കയും ചെയ്യുന്നതു നിത്യകൎമ്മാനുഷ്ഠാനം തന്നെ’ എന്നതിൽ ‘കുളിക്കയും’ ‘ജപിക്കയും’ ചെയ്യുന്നതു എന്നതു ആഖ്യാതം.

‘അവൻ കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ ഞാൻ കണ്ടു’, എന്നതിൽ ‘കുളിക്കയും ജപിക്കയും ചെയ്യുന്നതിനെ’ എന്നതു കൎമ്മം.

13

 

  1. i) By being all but the last put into the form of the past adverbial participle with the last as a finite verb, verbal noun etc. as the case may be.

Ex: ‘bráhmaṇaré konṭŭ vannŭ Kéraḷattil párppichchu’ [=he brought the brahmins and settled them in Malabar (lit. he, having brought etc.)]; ‘Varuṇané sévichchŭ tapassŭ cheytu’ [=he worshipped Varuṇa and practised austerities (lit. having worshipped or worshipping, he etc.)

ADJUNCTS.

  1. What are adjuncts?

Those words which exhibit the accidents attendant upon the predicate, subject or object are called ad-juncts.

Ex: (Pred.) peinkiḷi ‘teḷivil’ páṭi (= the green parrot chanted clearly).

(Subj.) ‘bhúmipan’ Sudaršanan vichárichchu (=king Sudarša-nan thought).

(Obj:) šástram ‘onnŭ’ uracheyyám (= I shall repeat one of the Shastras). In the above ‘teḷivil’ [=clearly (lit. in or with clear-ness), ‘bhúmipan’, and ‘onnŭ’ are adjuncts.

  1. How may adjuncts be divided?

Into those relating to the subject called adjuncts of the subject, those relating to the predicate called adjuncts of the predicate, and those relating to the object called adjuncts of the object.

 

ii.) അവസാനത്തെ ക്രിയ ഒഴികെ മറ്റെല്ലാം ഭൂതക്രിയാന്യൂനങ്ങൾ ആക്കുന്നതിനാൽ; ഒടുക്കത്തെതു സമയംപോലെ പൂൎണ്ണക്രിയ ക്രിയാനാമം ഭാവരൂപം മുതലായവറ്റിൽ ഒന്നായിരിക്കെണം.

ഉ-ം. ‘ബ്രാഹ്മണരെ കൊണ്ടു്വന്നു് കേരളത്തിൽ പാൎപ്പിച്ചു’; ‘വരുണനെ സേവിച്ചു് തപസ്സു ചെയ്തു’.

  1. വിശേഷണങ്ങൾ എന്നവ എന്തു?

ആഖ്യാതത്തിന്നും ആഖ്യക്കും കൎമ്മത്തിന്നും അതാതുസമയത്തുള്ള വിശേഷങ്ങളെകുറിച്ചു കാണിക്കുന്ന പദങ്ങൾ വിശേഷണങ്ങൾ എന്നു പേർപെടുന്നു.

ഉ-ം. (ആഖ്യാതത്തിന്നു) പൈങ്കിളി ‘തെളിവിൽ’ പാടി;

(ആഖ്യക്കു) ‘ഭൂമിപൻ’ സുദൎശനൻ വിചാരിച്ചു;

(കൎമ്മത്തിന്നു) ശാസ്ത്രം ‘ഒന്നു’രചെയ്യാം.

മേൽപറഞ്ഞവറ്റിൽ ‘തെളിവിൽ, ‘ഭൂമിപൻ’, ‘ഒന്നു’, എന്നവ വിശേഷണങ്ങൾതന്നെ.

  1. വിശേഷണങ്ങൾ എത്രവക?

ആഖ്യയെ വിശേഷിക്കുന്ന ആഖ്യാവിശേഷണമെന്നും, ആഖ്യാതത്തെ വിശേഷിക്കുന്ന ആഖ്യാതവിശേഷണമെന്നും, കൎമ്മത്തെ വിശേഷിക്കുന്ന കൎമ്മവിശെഷണമെന്നും ഈ മൂന്നു തന്നെ.

13*

 

  1. What may adjuncts of the predicate be?

They may be either (1) single words or ( 2) several words not forming a sentence or sub-sentence (see 242) or (3) sub-sentences (phrases).

Ex: (1) ‘teḷivil’ páṭi (=she chanted clearly).

(2) ‘támasam viná’ par̥ańńákki (= he appointed him away without delay).

(3.) ‘ńanggal súkshikkáńńál’ atu nástiyám (=’if we do not take care’ it will waste away utterly).

  1. What single words are used as adjuncts of the predicate?

There are two kinds; those that are used with nouns and those used with verbs.

  1. What single words are used as adjuncts of the pre-dicate, when the predicate is a noun?

With nouns, the adjuncts may be:

i.) Adnounal participles.

Ex: atu ‘vallátta’ móham (=that is an unbecoming desire).

ii.) The genitive.

Ex: itu ‘enr̥e’ janmam (= this is my property); ennuṭe guru-kkanmár antaṇa pravaranmár (= the most excellent among the brahmins are my spiritual preceptors).

iii.) The other oblique cases.

Ex: (Instr.) ivan ‘dhanadanóṭu’ sadrŭšan (= he is like unto the god of wealth).

 

  1. ആഖ്യാതവിശേഷണങ്ങൾ എങ്ങിനെ?

ആഖ്യാതവിശേഷണങ്ങൾ, (1) ഒറ്റപ്പദം മാത്രമൊ, (2) വാക്യം ഉപവാക്യം (242) അല്ലാത്ത പല പദങ്ങളൊ, (3) ഉപവാക്യങ്ങളൊ, ആയിരിക്കാം.

ഉ-ം. (1.) ‘തെളിവിൽ’ പാടി;

(2.) ‘താമസം വിനാ’ പറഞ്ഞാക്കി;

  1. ആഖ്യാതവിശേഷണങ്ങളായ്വരുന്ന ഒറ്റപ്പദങ്ങൾ ഏവ?

നാമങ്ങളൊടു ചേരുന്നുവ, ക്രിയകളോടു ചേരുന്നവ, ഇങ്ങിനെ രണ്ടു വിധമുള്ള വിശേഷണങ്ങളുണ്ടു.

  1. ആഖ്യാതം നാമമായാൽ ആഖ്യാതവിശേഷണങ്ങളായ്വരുന്നഒറ്റപ്പദങ്ങൾ ഏവ?

നാമവിശേഷണങ്ങളായിവരുന്നവകളാവിതു.

i.) ശബ്ദന്യൂനം.

ഉ-ം. അതു ‘വല്ലാത്ത’മോഹം.

ii.) ഷഷ്ഠിവിഭക്തി.

ഉ-ം. ഇതു ‘എൻ്റെ’ ജന്മം; ‘എന്നുടെ’ ഗുരുക്കന്മാർ അന്തണപ്രവരന്മാർ.

iii.) മറ്റുള്ള വളവിഭക്തികൾ.

ഉ-ം. (തൃതിയ) ഇവൻ ‘ധനദനോടു’ സദൃശൻ.

 

(Dative.) Kéraḷattil vázhunna manushyar ‘swarggavásikaḷkkŭ’ tulyar (=the inhabitants of Malabar are equal to those of paradise).

(Locative.) itu ‘malanáṭṭilé’ rájávŭ (= this is the king of the hill country); ‘véṭaril’ pradhánan ńán (= I am the chief of the hunters).

iv.) The substituted-form of nouns.

Ex: itu ‘Deivattin’ vilásam tanne (= this is the providence of God); púrvašikha ‘paradéšattu’ nishiddham (= the wearing of the top-knot in front is an offence in other countries).

  1. v) Pronominal nouns.

Ex: (tán) ‘sádhu tánavan’ tanne [= he pre-eminently is (may be called) a good man].

enr̥e bhóshatwam ‘tanné’ ńán anggóṭṭu chennu par̥ańńatu [=what I went and said there was my folly ‘alone’ (lit. ‘it-self’)].

vi.) The definite numeral nouns with and without ‘ám.’

Ex: suhrŭllábham ennatu ‘raṇṭám’ tantram (= that called the acquisition of friends is the ‘second’ tantram); kottonnu kaṇṭam raṇṭu (= one blow should be two pieces, i. e. should be suffi-cient to cleave in two).

vii.) The indefinite numeral nouns.

Ex: (ellá) váḷeṭuttavar ar̥upattunálu grámattil ‘ellárum’ alla (=it was not all the people of the sixty-four villages who took the sword).

(etrayum) ‘etrayum’ nannu kasháyam [= the decoction is ‘very’ (lit. ever so much) good].

 

(ചതുൎത്ഥി) കേരളത്തിൽ വാഴുന്ന മനുഷ്യർ ‘സ്വൎഗ്ഗവാസികൾക്കു’ തുല്യർ.

(സപ്തമി) ഇതു ‘മലനാട്ടിലെ’ രാജാവു; ‘വേടരിൽ’ പ്രധാനൻ ഞാൻ.

iv.) അദേശരൂപം.

ഉ-ം. ഇതു ‘ദൈവത്തിൻ’ വിലാസം തന്നെ; പൂൎവ്വശിഖ ‘പരദേശത്തു’ നിഷിദ്ധം.

v.) പ്രതിസംജ്ഞനാമങ്ങൾ.

ഉ-ം. സാധു ‘താൻ’ അവൻ തന്നെ;

എൻ്റെ ഭോഷത്വം ‘തന്നെ’ ഞാൻ അങ്ങോട്ടു ചെന്നു പറഞ്ഞതു;

vi.) ‘ആം’ എന്നതിനോടു കൂടിയും, കൂടാതെയും, ഉള്ള പ്രതിസംഖ്യാനാമങ്ങൾ.

ഉ-ം. സുഹൃല്ലാഭം എന്നതു ‘രണ്ടാം’ തന്ത്രം; കൊത്തൊന്നു കണ്ടം ‘രണ്ടു.’

vii.) സൎവ്വാൎത്ഥപ്രതിസംഖ്യകൾ.

ഉ-ം. വാളെടുത്തവർ അറുപത്തുനാലു ഗ്രാമത്തിൽ ‘എല്ലാരും’ അല്ല.

‘എത്രയും’ നന്നു കഷായം.

 

viii.) Nouns in apposition to express class, occupation, rank etc.

Ex: Vishṇuguptan Cháṇakya ‘bráhmaṇan’ tanne (= Vishnu-guptan is the brahmin Chánakya); Sugrívanr̥e agrajan ‘vána-rarájan’ Báli (=Sugrivan’s younger brother was the ‘monkey king’ Báli).

ix.) (Chiefly in poetry) Sanskrit adjectives and parti-ciples. *

Ex: ivan amalakula vibhava charitan Rŭtuvarṇṇan [= this is Rutuvarṇṇan, a magnanimous (king) of unstained race].

These are the chief.

  1. What single words are used as adjuncts of the predi-cate when the predicate is a verb?

With verbs the adjuncts may be:

i.) The adverbial participles.

Ex: kiḷippeital ‘vandichchu’ chollináḷ [= the young parrot reverently (lit. having shewn reverence) spoke]; ‘bhakshi-ppán’ koṭuttitu (=he gave him to eat); vál chur̥r̥i víši [= he waved his sword round (lit. having made it go round, he etc.)]

ii.) The subjunctive and concessive moods.

Ex: anweshichchál ar̥iyum (= if you enquire, you will know); ní póyálum káryyatte sádhichchu pórá (= even though you go, you will not be able to accomplish the object).

* In the poetical style, these adjuncts are sometimes made the preceding member of a compound.

 

viii.) ജാതിയും പ്രവൃത്തിയും സ്ഥാനവും മറ്റും കുറിക്കുന്ന ജാത്യാദിനാമങ്ങൾ.

ഉ-ം. വിഷ്ണുഗുപുൻ ‘ചാണക്യബ്രാഹ്മണൻ’ തന്നെ; സുഗ്രീവൻ്റെ അഗ്രജൻ ‘വാനരരാജൻ’ ബാലി.

ix.) സംസ്കൃതഗുണവാചകങ്ങളും, ക്രിയാന്യൂനങ്ങളും. (ഇതു പാട്ടിൽ തന്നെ നടപ്പു) *

ഇവൻ ‘അമലകുലവിഭവചരിതൻ’ ഋതുവൎണ്ണൻ.

എന്നിവ പ്രധാനം.

  1. ആഖ്യാതം ക്രിയയാകുമ്പൊൾ ആഖ്യാതവിശേഷണങ്ങളായ്വരുന്ന ഒറ്റപ്പദങ്ങൾ ഏവ?

ആഖ്യാതം ക്രിയയായാൽ അതിന്നു വിശേഷണങ്ങളായി വരുന്നവകളാവിതു.

i.) ക്രിയാന്യൂനം.

ഉ-ം. കിളിപ്പൈതൽ ‘വന്ദിച്ചു’ ചൊല്ലിനാൾ; ‘ഭക്ഷിപ്പാൻ’ കൊടുത്തിതു; വാൾ ‘ചുറ്റി’ വീശി.

ii.) സംഭാവനകളും അനുവാദകങ്ങളും.

ഉ-ം. ‘അന്വെഷിച്ചാൽ അറിയും;’, നീ പോയാലും’ കാൎയ്യത്തെ സാധിച്ചു പോരാ.

* പാട്ടിൽ, വിശേഷണം സമാസത്തിൽ പൂൎവ്വപദമായിനില്ക്കുന്നു.

 

iii.) The infinitive; with this the particle ‘e’ or ‘um’ may be joined.

Ex: irimpum, tozhilum irikke keṭum [= iron and an art, when left unused (lit. merely to exist) spoil]; dravyam ‘vaḷare’ unṭu [= there is much wealth, lit. there is wealth (so as) to be much]; ‘ákave’ našippikkum (= he will wholly destroy); ‘perike’ vaḷarnnu [= it grew (so as) to be big]; seilagahwaram ‘póle’ vápiḷarnnu [=its mouth opened (so as) to be like a mount-ain cave].

iv.) The dependant nominatives of certain nouns derived from verbs obsolete or defective, to these ‘e’ or ‘um’ is generally joined.

Ex: cher̥r̥um grahichchíla [= he did not (in) the least under-stand]; ichchonnapóle bhavikkum [= it will be (in) the manner I have now said; mur̥r̥um grahikkáte [= not having under-stood (at) all]; chákkukaḷe chur̥r̥um keṭṭichchu [= they tied (quilted) bags round themselves]; nanne varddhikkum [=it will progress well, lit. (with) goodness].

v.) The dependant nominative of ordinary nouns with or without ‘e’.

Ex: ‘Gókarṇṇam’ pukku [= he went (into) Gókarṇṇam]; sénaye ‘náludikkum’ ayachchu [= he despatched his army (to) the four quarters]; ‘pularkálame’ ezhunír̥r̥yu [= he rose (at) daybreak]; ‘buddhipúrvam’ ar̥ińńu koṭuttatum alla [= it was not a thing given (with) full knowledge]; atu ‘iningatre’ véṇṭu [=that is wanted here (i. e. I want it)].

 

iii.) ഭാവരൂപം; ഇതോടു കൂടെ ‘ഏ,’ ‘ഉം,’ അവ്യയങ്ങളും ചേരും.

ഉ-ം. ഇരിമ്പും തൊഴിലും ‘ഇരിക്കെ’ കെടും; ദ്രവ്യം ‘വളരെ’ ഉണ്ടു; ‘ആകവെ’ നശിപ്പിക്കും; പെരികെ വളൎന്നു, ശൈലഗഹ്വരം ‘പോലെ’ വാപിളൎന്നു.

ഉ-ം. ‘ചെറ്റും’ ഗ്രഹിച്ചീല; ‘ഇച്ചൊന്നപോലെ’ ഭവിക്കും; ‘മുറ്റും’ ഗ്രഹിക്കാതെ; ചാക്കുകളെ ‘ചുറ്റും’ കെട്ടിച്ചു; ‘നന്നേ’ വൎദ്ധിക്കും.

ഉ-ം. ‘ഗോകൎണ്ണം’ പുക്കു; സേനയെ നാലു ‘ദിക്കും’ അയച്ചു; പുലർ’കാലമെ’ എഴുന്നീറ്റു; ‘ബുദ്ധിപൂൎവ്വം’ അറിഞ്ഞു കൊടുത്തതും അല്ല; അതു ‘ഇങ്ങത്രെ’ വേണ്ടു.

 

vi.) All the oblique cases except the accusative and genitive.

Ex: akattu chennu (= he went inside); váḷál veṭṭi (= he cut him down with his sword); bráhmaṇanóṭu parańńu (= he spoke with the brahmin); périni inikku raṇṭuṇṭu (=there are two other names of mine, lit. to me); ánamélninnu ir̥anggi (= he descended from the elephant); már̥il aṇińńu (= she wore it on her breast).

vii.) Sanskrit neuter adjectives and certain Sanskrit indeclinables.

Ex: bhrŭtukutukam chirichchu (= he laughed heartily); mudá chollinán (= he spoke pleasantly); ittham parańńu (= he spoke thus); mandamandam naṭakoṇṭán (= he walked very slowly).

These are the chief.

  1. What may form adjuncts of the subject and adjuncts of the object?

Any of the above; if the subject or object be a noun, their adjuncts may be any of those mentioned as used with noun-predicates, and if the subject or object be a verb, any of those mentioned as used with verb-predicates.

  1. (Concessive as adjunct to the subject) ‘vipattiláṇíṭilum’ víran asára kárryam tunińńíṭumó?’ (= will a hero, though in distress, do an unworthy action?)

 

vi.) ഷഷ്ഠി, ദ്വിതീയ, എന്ന വിഭക്തികൾ ഒഴികെ ശേഷമുള്ള എല്ലാ വളവിഭക്തികൾ.

ഉ-ം. ‘അകത്തു’ ചെന്നു; ‘വാളാൽ’ വെട്ടി; ബ്രാണ്മണനോടു’ പറഞ്ഞു; പേരിനി ‘ഇനിക്കു’ രണ്ടുണ്ടു; ‘ആനമേൽനിന്നി’റങ്ങി; ‘മാറിൽ’ അണിഞ്ഞു.

ഉ-ം. ‘ഭൃതുകുതുകം’ ‘ചിരിച്ചു; ‘മുദാ’ ചൊല്ലിനാൻ; ‘ഇത്ഥം’ പറഞ്ഞു; ‘മന്ദമന്ദം’ നടകൊണ്ടാൻ.

എന്നിവ പ്രധാനം.

  1. ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങളും, ആകുന്നവഏവ?

ആഖ്യാവിശേഷണങ്ങളും, കൎമ്മവിശേഷണങ്ങളും, മേൽപറഞ്ഞവറ്റിൽ ഏതും ആം; ആഖ്യയൊ, കൎമ്മമൊ, നാമമായാൽ നാമാഖ്യാതത്തിൻ്റെ വിശേഷണം എന്നു പറഞ്ഞവറ്റിൽ ഏതും പറ്റും; പിന്നെ ആഖ്യയൊ, കൎമ്മമൊ, ക്രിയയായാൽ ക്രിയാഖ്യാതത്തിനു വിശേഷണമായി വരുന്നവറ്റിൽ ഏതും പറ്റും.

  1. ഉ-ം. (ആഖ്യാവിശേഷണമായ ശബ്ദന്യൂനം.) ‘വേട്ട’ ബ്രാഹ്മണൻ ഒരു നിക്ഷേപം കണ്ടു;
  2. (ആഖ്യാവിശേഷണമായ അനുവാദകം.) ‘വിപത്തിലാണീടിലും’ വീരൻ അസാരകാൎയ്യം തുനിഞ്ഞീടുമൊ?

 

iii. (Oblique case as adjunct to the object.) ‘atile’ nidhi koṭu-ttilla (=I did not give the treasure in it).

  1. (Pronominal noun as adjunct to the subject.) étum paṇi-yilla (=there is no trouble).
  2. (Sanskrit adjectives as adjuncts to the object both separate and compounded.) Naḷanrŭ paticharitam ‘itu Kalimalavinášanam’ nánárasátbhutam cholka, (= recite this history of Naḷa, the destruction of the impurities of Kali, and which consists of various delightful wonders).
  3. How may more than one word not a sentence or sub-sentence (phrase) form adjuncts?

For example, when to a noun an infinitive form of the copulative verb is added, an adjunct is formed which is not a sentence or sub-sentence (phrase).

Ex: ‘víran ám’ Mauryyatanayan [=the heroic son of Mauryya (lit. who is a hero)]; á pattanam ‘nannáy’ prakášichu (=the city was beautifully brilliant (lit. having become a beauti-ful thing, was brilliant). So also ‘ingngane uḷḷa’ puram (=the city which was in this state).

In these, ‘víran ám’ (= heroic), ‘nannáy’ (=beautifully) and ‘ingngane uḷḷa’ (= which was in this state) are adjuncts.

  1. What are sub-sentences (phrases)?

A sub-sentence (phrase) is that which has its own sepa-rate subject and predicate, but its verb is not finite

  1. B. The verbs which are adjuncts must not have a subject different from that of the principal verb, otherwise they become sub-sentences.

 

iii. (കൎമ്മവിശേഷണമായ വളവിഭക്തി.) ‘അതിലെ’ നിധികൊടുത്തില്ല;

  1. (ആഖ്യാവിശേഷണമായ പ്രതിസംജ്ഞനാമം.) ഏതും പണിയില്ല;
  2. (കൎമ്മവിശേഷണങ്ങളായ സംസ്കൃതനാമ വിശേഷണങ്ങൾ.)നളനൃപതിചരിതം’ഇതു കലിമലവിനാശനം’ നാനാരസാത്ഭുതംചൊൽക.

ഒരു നാമത്തോടു അപൂൎണ്ണ സംബന്ധക്രിയ ചേരുന്നതിനാൽ ഒരു വിശേഷണം ഉണ്ടാകുമാറുണ്ടു; ആ വിശേഷണം വാക്യവുമല്ല, ഉപവാക്യവുമല്ല *

ഉ-ം. ‘വീരനാം മൌൎയ്യതനയൻ;’ ‘ആപട്ടണം നന്നായിപ്രകാശിച്ചു;’ ‘ഇങ്ങിനെയുള്ളപുരം;’ എന്നായിൽ ‘വീരനാം’ ‘നന്നായി’ ‘ഇങ്ങിനെയുള്ള’ എന്നവ വിശേഷണളാകുന്നു.

ഉപവാക്യത്തിൽ ഭിന്ന ആഖ്യയും, ആഖ്യാതവും ഉണ്ടു; എന്നാൽ ക്രിയ അപൂൎണ്ണം തന്നെ.

* വിശേഷണങ്ങളായിവരുന്ന ക്രിയകൾക്കു ഭിന്ന ആഖ്യകൾ ഉണ്ടായിരിക്കരുതു. ഭിന്ന ആഖ്യകൾ ഉണ്ടാകുന്ന പക്ഷം അവ ഉപവാക്യങ്ങളായിതീരും.

 

  1. What are the four kinds of sub-sentences?
  2. i) Those formed with verbal or participial nouns.

Ex: kalmasham ákunnatu dharmmatte ‘mar̥akkayál’ (=im-purity (is) that which accrues by our forgetting duty).

ii.) Those formed with adverbial or adnounal participles.

Ex: šalyaruṭe šaram ‘éláté’ (ár̥uméyilla) [= (there were none) ‘whom the arrows of the Salyas did not reach’]; ‘keṭṭiyiṭṭa’ náyikku kuppayellám chór̥u (=the food of the dog ‘which is tied up’ is the sweepings).

iii.) Those formed with the subjunctive or concessive.

Ex: (polláta phalam varum) ‘olláta’ karmmam cheytál (= evil fruit will come, if we do improper actions); oruttan ‘koṭuttí-ṭilum’ (bhaktiyilláykil pizha varum) (=’even if one gives’ offence will come if there be no faith).

iv.) And those formed with the infinitive.

Ex: ‘enr̥e par̥r̥il púrṇṇa teḷivirikke’ (avannu vidhi koṭuppán páṭuḷḷatalla) (= there being the fullest evidence in my favour, it was not proper to give judgment for him).

  1. How are sub-sentences used?

 

  1. നാലുവക ഉപവാക്യങ്ങൾ ഏവ?

i.) ക്രിയാനാമത്താലൊ ക്രിയാപുരുഷ നാമത്താലൊ ഉള്ള ഉപവാക്യങ്ങൾ.

ഉ-ം. (കല്മഷം ആകുന്നതു ധൎമ്മത്തെ) ‘മറക്കയാൽ.’

ii.) ക്രിയാന്യൂനങ്ങളാലൊ ശബ്ദന്യൂനങ്ങളാലൊ ഉള്ള ഉപവാക്യങ്ങൾ.

ഉ-ം. ‘ശല്യരുടെ ശരം ഏലാതെ’ (ആരുമെയില്ല.) ‘കെട്ടിയിട്ട’ (നായിക്കു കുപ്പയെല്ലാം ചോറു.)

iii.) സംഭാവനാനുവാദകങ്ങളാൽ ഉള്ള ഉപവാക്യങ്ങൾ.

ഉ-ം. (പൊല്ലാത ഫലം വരും) ‘ഒല്ലാത കൎമ്മം ചെയ്കാൽ;’ ‘ഒരുത്തൻ കൊടുത്തീടിലും’ ഭക്തിയില്ലായ്കിൽ (പിഴവരും.)

iv.) ഭാവരൂപങ്ങളാൽ ഉള്ള ഉപവാക്യങ്ങൾ; ഇങ്ങിനെ നാലുവക തന്നെ.

ഉ-ം. ‘എൻ്റെ പറ്റിൽ പൂൎണ്ണ തെളിവിരിക്കെ’ (അവന്നായ് വിധി കൊടുപ്പാൻ പാടുള്ളതല്ല.)

  1. ഉപവാക്യങ്ങളുടെ പ്രയോഗം എങ്ങിനെ?

14

 

As above said, in all the various uses of adjuncts. Those ending in an adnounal participle qualify nouns; those ending in an adverbial participle, in the con-cessive subjunctive or infinitive moods, or in the oblique case of a verbal or participial noun, qualify verbs. Hence sub-sentences of any kind may, like words, be adjuncts of either the subject or the predicate.

  1. (Adverbial participial sub-sentences.) ‘kízhóṭṭu póruván’ étum paṇiyilla [= it is no trouble ‘for one to descend’ (facilis de-scensus etc.)]; ‘móksham ozhińńu’karutáyka, ní étum (=eternal liberation being excepted, be anxious about nothing).
  2. (Subjunctive sub-sentence.) ‘nirúpichchál’ varuvánuḷḷa ápa-ttu pókkámó? [= can an approaching misfortune be removed by considering (lit. if we consider)?].
  3. (Concessive sub-sentence.) ‘uṇṇikiṭákkaḷ pizhachchu kál vekkilum’ kaṇṇinnu kautukam uṇṭám pitávinnu (= though in-fants only totter along, it is a delight to the father.)

 

ഉപവാക്യങ്ങൾ മുൻപറഞ്ഞപ്രകാരം വെവ്വേറെ വിശേഷണങ്ങളായ്ത്തന്നെവരും; ശബ്ദന്യൂനത്താൽ അവസാനിച്ച ഉപവാക്യങ്ങൾ നാമങ്ങളെവിശെഷിക്കയും; ക്രിയാന്യൂനത്താലൊ, സംഭാവന അനുവാദകഭാവരൂപം എന്നവകളാലൊ, ക്രിയാനാമങ്ങളുടയൊ ക്രിയാപുരുഷനാമങ്ങളുടയൊ വളവിഭക്തികളാലൊ അവസാനിച്ച ഉപവാക്യങ്ങൾ ക്രിയകളെയും വിശേഷിക്കയും ചെയ്യുന്നു; ആ എല്ലാഉപവാക്യങ്ങളും, ഒറ്റപ്പദത്തെപ്പോലെ ആതുകൊണ്ടു ആഖ്യാവിശേഷണമൊ, ആഖ്യതവിശേഷണമൊ ആയിരിക്കും.

  1. ഉ-ം. (ശബ്ദന്യൂനോപവാക്യം.) ‘കെട്ടിയിട്ട’ നായിക്കു കുപ്പയെല്ലാം ചോറു;
  2. (ക്രിയാന്യൂനോപവാക്യം.) ‘കീഴോട്ടു പോരുവാൻ’ ഏതും പണിയില്ല; ‘മോക്ഷം ഒഴിഞ്ഞു’ കരുതായ്ക നീ ഏതും;
  3. (അനുവാദകോപവാക്യം.) ‘ഉണ്ണിക്കിടാക്കൾ പിഴച്ചു കാൽ വെക്കിലും, കണ്ണിന്നു കൌതുകമുണ്ടാം പിതാവിന്നു.

14*

 

  1. (Infinitive sub-sentence.) ‘púrṇṇateḷivu enr̥e par̥r̥il irikké’ avannáy vidhippán páṭuḷḷatalla (= when there is full proof in my favour it is not proper to pass a decree for him).
  2. (Sub-sentences ending in the oblique case of verbal nouns.) kalmasham ákunnatu ‘dharmmatté mar̥akkayál’ (=impurity (is) that which accrues by our forgetting duty).
  3. (Participial sub-sentence in an oblique case.) ‘chonnátiné’ kéṭṭu (=having heard what he said).
  4. What sub-sentences are used otherwise than as adjuncts?

Those ending with verbal and participial nouns in the nominative case; these may be used instead of nouns as subjects, predicates and objects.

  1. What is a dependent sentence?

A dependent sentence has a separate subject and a sepa-rate predicate of its own, and also a finite verb, but it stands only in the place of the object or subject, or else as an adjunct.

 

  1. (ഭാവരൂപോപവാക്യം.) പൂൎണ്ണതെളിവു എൻ്റെ പറ്റിൽ ഇരിക്കെ അവന്നായ് വിധിപ്പാൻ പാടുള്ളതല്ല;
  2. (ക്രിയാനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപവാക്യം.) കല്മഷം ആകുന്നതു ‘ധൎമ്മത്തെ മറക്കയാൽ’;
  3. (ക്രിയാപുരുഷനാമവളവിഭക്തിയിൽ അവസാനിക്കുന്ന ഉപവാക്യം.) ‘ചൊന്നതിനെ’ കേട്ടു.
  4. വിശേഷണങ്ങളായ്നടക്കാത്ത ഉപവാക്യൾ ഏവ?

പ്രഥമ വിഭക്തിയിൽ ഉള്ള ക്രിയാനാമത്താലൊ ക്രിയാപുരുഷ നാമത്താലൊ അവസാനിച്ച ഉപവാക്യം തന്നെ; ഇവ നാമങ്ങൾക്കു പകരം ആഖ്യ ആഖ്യാതം കൎമ്മം എന്നവയായി പ്രയോഗിക്കാം.

ഉ-ം. ‘അതു ഇങ്ങുകൊണ്ടു പോരുകയും’ വേണം; ‘ഞാൻ പരിഗ്രഹിക്ക’യില്ല; ‘കലികടക്ക’യായതു; ‘മൎയ്യാദലംഘിക്ക’യോഗ്യമല്ല.

അധീനവാക്യത്തിനു ഭിന്ന ആഖ്യ ആഖ്യാതങ്ങളും പൂൎണ്ണക്രിയയും ഉണ്ടായിരുന്നാലും, അതു സ്വാതന്ത്ര്യമായി നില്ക്കാതെ മറ്റൊരു വാക്യത്തിൻ്റെ ആഖ്യ, കൎമ്മം വിശേഷണം എന്നിവറ്റിൻ്റെ സ്ഥാനത്തിൽ മാത്രം നില്ക്കും.

 

  1. What are those dependent sentences that stand in place of the object or subject?

These are always formed by some of the infinitive forms of ‘en’ (=say, think) to which they are objects (or with ‘en’ in a passive sense, subjects). These are called de-claratory dependent sentences.

  1. ‘véṇṭu’ ennatu kéṭṭu nrŭpan (=the king heard its being said “it will be necessary to etc.”).
  2. What dependent sentences are used as adjuncts?

Those beginning with an interrogative pronoun and re-lating to a demonstrative in the principal sentence. Those are called relative sentences. They are adjuncts to the above said demonstrative pronouns. They often take the indeclinable ‘ó’.

 

  1. കൎമ്മമൊ ആഖ്യയൊ ആയിനില്ക്കുന്ന അധീനവാക്യങ്ങൾ എങ്ങിനെ?

ഇവറ്റിന്നു പിന്നിൽ ‘എൻ’ (=പറ, വിചാരിക്കു്) ധാതുവിൻ്റെ അപൂൎണ്ണക്രിയയിൽ ഒന്നുവേണം; ‘എൻ’ ധാതു കൎത്തൃ പ്രയോഗത്തിൽ* നടന്നാൽ അവ കൎമ്മങ്ങൾ തന്നെ; കൎമ്മണിപ്രയോഗത്തിൽ നടന്നാൽ ആഖ്യകളും തന്നെ; ഇവറ്റിന്നു സൂചിതവാക്യമെന്നു പറയുന്നു.

ഉ-ം. 1. ‘അടിയത്തിന്നു തരികയും വേണം’ എന്നുണൎത്തിച്ചു;

  1. ‘വേണ്ടു’ എന്നതു കേട്ടു നൃപൻ.
  2. വിശേഷണങ്ങളായി ഉപയോഗിച്ചുവരുന്ന അധീനവാക്യങ്ങൾ എവ?

ആദ്യത്തിൽ ചോദ്യപ്രതിസംജ്ഞ നില്ക്കയും, പ്രധാനവാക്യത്തിൽ ഒരു ചൂണ്ടുപേരിന്നു സംബന്ധിക്കുകയും ചെയ്യുന്നവ തന്നെ; ഇവറ്റിന്നു സംബന്ധിതവാക്യങ്ങൾ എന്നുപേർ; ഈവക മേൽപറഞ്ഞ ചൂണ്ടുപേൎക്കു വിശേഷണം തന്നെ; അവറ്റോടു ‘ഒ’ അവ്യയം പലപ്പൊഴും ചേരും.

ഉ-ം ‘യാതൊരുജനത്തിനും യാതൊരുജനം പ്രിയം’ ആയവന്നു് അവൻ പ്രിയൻ.

* 301, 302 ചോദ്യങ്ങളിൽ നോക്കുക.

 

  1. What is a principal sentence?

A principal sentence is that on some word in which a sub-sentence or dependent sentence depends.

  1. What are sub-adjuncts?

Sub-adjuncts are exactly the same as adjuncts except in their use, which is to qualify an adjunct or some word in an adjunct of more than one word.

  1. How are several adjuncts or sub-adjuncts joined?

They are joined like subjects and predicates by the parti-cle ‘um’ and in the various other ways mentioned in answer 233.

 

  1. പ്രധാനവാക്യം എന്നതു എന്തു?

ഏതുവാക്യത്തിലെ ഒരു പദത്തിന്നു ഉപവാക്യമാകട്ടെ അധീനവാക്യമാകട്ടെ ആശ്രയിക്കുന്നുവൊ, ആ വാക്യം തന്നെ ആ ഉപവാക്യത്തിന്നു പ്രധാനവാക്യം.

ഉ-ം. മേൽ(242) പറഞ്ഞവാക്യങ്ങളിൽ, ‘കല്മഷം ആകുന്നതു’ ‘ആരുമെഇല്ല’; ‘ഞാൻ പോയീടുവൻ’; ‘പിഴവരും’; ‘പൊല്ലാത ഫലം വരും;’ എന്നവ തങ്ങളെ ആശ്രയിച്ച ഉപവാക്യങ്ങൾക്കു പ്രധാനവാക്യങ്ങൾ തന്നെ.

വിശേഷണങ്ങളും ഉപവിശേഷണങ്ങളും രൂപത്തിൽ ഒന്നുതന്നെ; പ്രയോഗത്തിൽ മാത്രം ഭേദം; വിശേഷണത്തെയൊ, ഒന്നിനെക്കാൾ അധികം പദമുള്ള വിശേഷണത്തിലുള്ള ഒരു പദത്തെയൊ, വിശേഷിക്കുന്ന പദം ഉപവിശേഷണംതന്നെ.

ഉ-ം. ‘കാന്തനെ അന്വേഷിച്ചും കാന്താരങ്ങളിലെല്ലാം’ എന്നതിൽ ‘എല്ലാം’ എന്നതു ഉപവിശേഷണം; ‘വനാന്തരെ പുക്കനേരം പെരിമ്പാമ്പുവന്നടുത്തു’ എന്നതിൽ, ‘വനാന്തരെ’ ‘പുക്ക’ എന്നവ ഉപവിശേഷണങ്ങൾ.

  1. പലവിശേഷണങ്ങളേയൊ, ഉപവിശേഷണങ്ങളെയൊ, എങ്ങിനെ ചേൎക്കുന്നു?

ആഖ്യകളെയും, ആഖ്യാതങ്ങളെയും, ചേൎക്കുന്നതുപോലെ ‘ഉം’ അവ്യയത്താലും (233)ൽ പറഞ്ഞിരിക്കുന്ന മറ്റു പല മാതിരികളാലും, പല വിശേഷണങ്ങളെയൊ, ഉപവിശേഷണങ്ങളെയൊ, ചേൎക്കുന്നു.

 

Ex: anparil vanpum munpum uḷḷa ní (=thou art the most power-ful and chief of generous beings); Bhaṭṭatiri ennum Sómátiri ennum Akkittiri ennum ingngane uḷḷa pérukaḷ (=the names Bhaṭṭatiri etc., lit. the names which are in this fashion, say-ing Bhaṭṭatiri etc.)

SYNTAX OF NOUNS.

  1. What are the uses of the nominative case?

The nominative case has two uses, one not dependent, and the other dependent; the former is when it stands as the nominative with which a verb agrees.

  1. What is agreement?

Agreement is similarity in person, gender, and number—this takes place,

  1. Between the subject and the predicate.

Ex: avan sundaran (= he is a handsome man); avaḷ sundari (= she is a handsome woman); here as in ‘avan sundaran’ the subject ‘avan’ (=he) is masculine 3rd pers., sing. and the pre-dicate ‘sundaran’ (= a handsome man) is also masculine, 3rd pers., sing.; there is said to be agreement (or concord) between them. So in the other sentences it may be shewn that the subject and predicate thus agree in gender and number.

 

ഉ-ം. അമ്പരിൽ വമ്പും മുമ്പും ഉള്ള നീ; ഭട്ടത്തിരിയെന്നും സോമാതിരിയെന്നും അക്കിത്തിരിയെന്നും ഉള്ള പേരുകൾ.

നാമപ്രയോഗം.

  1. പ്രഥമയുടെ പ്രയോഗം എങ്ങിനെ?

പ്രഥമക്കു അനാശ്രിതമെന്നും ആശ്രിതമെന്നും രണ്ടുപ്രയോഗം ഉണ്ടു.

പ്രഥമ കൎത്താവായി ഒരു ക്രിയയെ ഭരിക്കുമ്പോൾ അനാശ്രിതപ്രഥമ തന്നെ.

  1. പൊരുത്തം എന്നതു എന്തു?

പൊരുത്തം എന്നതു, പുരുഷൻ ലിംഗം വചനം എന്നവയിൽ ഉള്ള ചേൎച്ച തന്നെ.

അവയുണ്ടാകുന്നതാവിതു,

  1. ആഖ്യയും ആഖ്യാതവും തമ്മിൽ.

ഉ-ം. അവൻ സുന്ദരൻ; അവൾ സുന്ദരി; ഇവിടെ ‘അവൻ സുന്ദരൻ’ എന്നതിൽ ‘അവൻ’ എന്ന ആഖ്യ പുല്ലിംഗം പ്രഥമപുരുഷൻ ഏകവചനവും, പിന്നെ ആഖ്യാതം ആകുന്ന ‘സുന്ദരൻ’ എന്നതും പുല്ലിംഗം പ്രഥമപുരുഷൻ ഏകവചനവും ആകുന്നു; ഇങ്ങിനെ ഉള്ളതിനാൽ ഇവ തമ്മിൽ പൊരുത്തം എന്നു ചൊല്ലുന്നു. ‘അവൾ സുന്ദരി’ മുതലായവ അങ്ങിനെ തന്നെ.

 

  1. Besides this, the agreement between the noun and pronoun which stands instead of it, is another kind of concord.

Ex: ‘itu enr̥e kutira’ (=this (is) my horse]; here ‘kutira’ (=horse) is neuter 3rd pers., singular, and the pronoun ‘itu’ which stands for it, is also neuter 3rd pers. sing.

  1. Is agreement always strictly observed?

Agreement is not always strictly observed.

i.) ninnóḷam nannalla árum (=none is so good as thou!); here ‘nallavar’ (= good persons) which is according to agreement would be unidiomatic (lit. is not wanted) the neuter ‘nannu’ should be used (is enough).

ii.) káṇijanam vázhttinár (=the spectators praised); in this and similar sentences in consequence of the collective meaning of the subject, the plural number is most suitable in the predi-cate.

  1. What is dependence?

The employment of a particular case depending upon some verb or noun.

Ex: avan Rámane ayachchu (=he sent Ráman); in this, the accusative ‘Rámane’ depends upon the verb ‘ayachchu’; in this way all cases except the nominative when subject to a verb, depend upon some noun or verb.

 

  1. ഇതു കൂടാതെ, നാമത്തിന്നും അതിന്നു പകരം നില്ക്കുന്ന പ്രതിസംജ്ഞക്കും തമ്മിലുള്ള പൊരുത്തംമറ്റൊരു പ്രകാരം ആകുന്നു.

ഉ-ം. ‘ഇതു എൻ്റെ കുതിര,’ ഇവിടെ ‘കുതിര’ എന്നതു നപുംസകലിംഗം പ്രഥമപുരുഷൻ ഏകവചനവും അതിന്നു പകരം നില്ക്കുന്ന ‘ഇതു’ എന്ന പ്രതിസംജ്ഞയും നപുംസകലിംഗം പ്രഥമപുരുഷൻ ഏകവചനവും ആകുന്നു.

  1. പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോഗിക്കാമൊ?

പൊരുത്തം എല്ലായ്പോഴും സൂക്ഷ്മപ്രകാരം പ്രയോഗിക്കുന്നില്ല.

i.) ‘നിന്നോളം നന്നല്ല ആരും,’ എന്നതിൽ പൊരുത്തം സൂക്ഷ്മപ്രകാരമുള്ള ‘നല്ലവർ’ എന്നു വേണ്ട, ‘നന്നു’ എന്നുള്ള നപുംസകം തന്നെ മതി.

ii.) ‘കാണിജനം വാഴ്ത്തിനാർ,’ ഇങ്ങിനെയുള്ളവയിൽ വൃന്ദാൎത്ഥത്താൽ ആഖ്യാതത്തിന്നു ബഹുവചനം കൊള്ളാം.

  1. ആശ്രിതാധികരണം എന്നതു എന്തു?

ആശ്രിതാധികരണം, ഒരുക്രിയയെ എങ്കിലും നാമത്തെ എങ്കിലും ആശ്രയിച്ചു കാണുന്ന വിഭക്തികളുടെ പ്രയോഗം തന്നെ.

ഉ-ം. ‘അവൻ രാമനെ അയച്ചു’ എന്നതിൽ, ‘രാമനെ’ എന്ന ദ്വിതീയ ‘അയച്ചു’ എന്നക്രിയയെ ആശ്രയിച്ചിരിക്കുന്നു; ഇതുപ്രകാരം തന്നെ, കൎത്തൃവിഭക്തി ഒഴികെ മറ്റെല്ലാ വിഭക്തികളും നാമത്തെ എങ്കിലും, ക്രിയയെ എങ്കിലും, ആശ്രയിച്ചിരിക്കും.

 

  1. Does the nominative ever occur in a dependent re-lation?

The nominative is used dependently to express place, quantity, time, and manner.

i.) (Place.) Ex: sénayé nálu ‘dikkum’ ayachchu (=he sent troops to all the four quarters); here ‘dikku’ (= quarter) a nominative is used to express place and depends upon the verb ‘ayachchu’ (= sent).

  1. ii) (Quantity.) Ex: pattu ‘yójana’ cháṭuvan (=I will leap ten lea-gues); araviral ‘ázham’ mur̥ikil (=if one be wounded to the depth of half a finger).

iii.) (Time.) Ex: ‘pakal’ kakkunnavane ‘rátri’ kanṭál (=if one sees at night one who steals in the day time).

iv.) (Manner.) Ex: karayum bhávam ninnán (=he stood after the manner of one who weeps, lit. will weep).

The indeclinable ‘é’ is frequently added.

Ex: ‘dúramé’ chennu (=he went to a distance).

Again in the case of the name of inanimate objects, the nominative is used dependently for the object.

Ex: pašukkaḷ ‘pullu’ tinnunnu (=cows eat grass).

  1. What are the uses of the accusative?

It depends upon the verb as the object.

Ex: ‘enné? tánggi (=he held me up, or supported me).

But accusatives are sometimes found depending upon intransitive verbs.

Ex: ‘avaré’ akannu [=he removed (from) them].

‘dévané’ kúppi [=he joined his hands, i. e. made adoration (to) the god].

‘enné’ pirińńu [=they separated (from) me].

 

  1. പ്രഥമ എപ്പോഴെങ്കിലും ആശ്രിതമായും വരുമൊ?

സ്ഥലം, പ്രമാണം, കാലം, പ്രകാരം, എന്നുള്ള അൎത്ഥങ്ങളൊടെ പ്രഥമ ആശ്രിതമായും വരും.

i.) (സ്ഥലം.) സേനയെ നാലു’ദിക്കും’ അയച്ചു എന്നതിൽ ‘ദിക്കു’ എന്ന പ്രഥമ സ്ഥലപ്രയോഗത്തിൽ അയച്ചു എന്ന ക്രിയയെ ആശ്രയിച്ചു;

ii.) (പ്രമാണം.) പത്തു’യോജന’ ചാടുവൻ; അരവിരൽ ‘ആഴം’ മുറികിൽ;

iii.) (കാലം.) ‘പകൽ’ കക്കുന്നവനെ; ‘രാത്രി’ കണ്ടാൽ;

iv.) (പ്രകാരം.) കരയും ‘ഭാവം’ നിന്നാൻ.

ഇവറ്റോടു ‘ഏ’ അവ്യയം പലപ്പോഴും ചേരുന്നു.

ഉ-ം. ദൂരമേചെന്നു;

പിന്നെ നിൎജ്ജീവനാമങ്ങളിൽ പ്രഥമ കൎമ്മാൎത്ഥമായും ആശ്രയിച്ചുവരും.

ഉ-ം. പശുക്കൾ ‘പുല്ലു’ തിന്നുന്നു.

  1. ദ്വിതീയയുടെ പ്രയോഗം എങ്ങിനെ?

ദ്വിതീയ കൎമ്മാൎത്ഥമായിട്ടു ക്രിയകളെ ആശ്രയിക്കുന്നു.

ഉ-ം. ‘എന്നെ’ താങ്ങി.

എങ്കിലും ചില ദ്വിതീയകൾ അകൎമ്മകക്രിയകളെയും ആശ്രയിക്കും.

ഉ-ം. ‘അവരെ’ അകന്നു; ‘ദേവനെ’ കൂപ്പി; ‘എന്നെ’ പിരിഞ്ഞു.

 

  1. Can two accusatives be used with one verb?

Two accusatives may be used with a verb governing two objects.

Ex: ‘áytiné enné’ upadešichchu (= he taught me that); ‘avané yamalókatté’ púkichchu (= he caused him to enter the world of death).

  1. Can an accusative depend upon a noun?

The accusative is sometimes found depending upon nouns of liking and disliking.

Ex: áréyum priyam illa [= there is no love (in his mind for) any one]; nammé kur̥uḷḷór [= those (in whose hearts) there is affection (for) us]; nammé dwésham uṇṭu [= there is anger (in his heart against) us].

  1. What are the uses of the instrumental case?

The instrumental case is used as 1. the agent of a verb in the passive voice, and to denote 2. ability, 3. the cause, 4. the instrument, and 5. part or portion; also 6. for the place of motion.

Ex: 1. (Agent of the passive voice.) Kéraḷa bhúmi Parašuráma-nál paṭakkappeṭṭu (= the land of Kéraḷa was created by Parašuráma).

  1. (Ability.) ennál kazhiyáttatu (=that which will not be ac-complished by me).
  2. (Cause.) artthattál valippam (= power because of wealth).
  3. (Instrument.) váḷál veṭṭi (=he cut him down with his sword).
  4. (Part or Portion.) pattu talakaḷál onnu (= one of the ten heads).
  5. (Place of motion.) pinnálé chennu (=he came along behind).

 

  1. രണ്ടു ദ്വിതീയയും ഒരുവാക്യത്തിൽതന്നെ ചേരുമൊ?

രണ്ടു ദ്വിതീയയും ദ്വികൎമ്മകക്രിയകളോടു ചേരും.

ഉ-ം. ‘ആയതിനെ’ ‘എന്നെ’ ഉപദേശിച്ചു; ‘അവനെ’ യമലോകത്തെ’ പൂകിച്ചു.

  1. ദ്വതീയ, ക്രിയയെഅല്ലാതെ നാമത്തെയും ആശ്രയിച്ചുനില്ക്കുമൊ?

ദ്വിതീയ, പ്രിയാപ്രിയനാമങ്ങളെത്തന്നെ ആശ്രയിച്ചുകാണുന്നു.

ഉ-ം. ‘ആരെയും’ പ്രിയം ഇല്ല; ‘നമ്മെ’കൂറുള്ളോർ; ‘നമ്മെ’ ദ്വേഷം ഉണ്ടു.

തൃതീയക്കു, 1. കൎമ്മത്തിൽക്രിയയുടെ കൎത്താവു, 2. കഴിവു, 3. കാരണം, 4. കരണം, 5. വിഭാഗം 6. ഗമനത്തിൻ്റെ സ്ഥലം ഈ ആറു പ്രയോഗങ്ങൾ പ്രധാനം.

  1. ഉ-ം. (കൎമ്മത്തിൽക്രിയയുടെ കൎത്താവു.) കേരളഭൂമി ‘പരശുരാമനാൽ’ പടക്കപ്പെട്ടു;
  2. (കഴിവു.) ‘എന്നാൽ’ കഴിയാത്തതു;
  3. (കാരണം.) ‘അൎത്ഥത്താൽ’ വലിപ്പം;
  4. (കരണം.) ‘വാളാൽ’ വെട്ടി;
  5. (വിഭാഗം.) ‘പത്തുതലകളാൽ’ ഒന്നു.
  6. (ഗമനത്തിൻ്റെ സ്ഥലം.) ‘പിന്നാലെ’ ചെന്നു.

15

 

  1. What are the uses of the associative form of the instrumental case?

The associative is a mere variety of the instrumental; the following six are the principal uses of this case:— 1. proximity, 2. extent, 3. address, 4. separation or detachment, 5. object of similarity, and 6. manner.

Ex: 1. (Proximity.) ‘vánóṭu’ muṭṭum (=it will reach to the sky).

  1. (Extent.) ‘muṭiyóṭu’ aṭiyiṭa muzhuvan (=the whole from the head to the foot).
  2. (Address.) ‘ninnóṭu’ par̥ańńu (= he spoke to you).
  3. (Separation or Detachment.) ‘avanóṭu’ náṭu piṭichchaṭakki (=he conquered the country from him); Cháṇakkyanu ‘Mau-ryyanóṭu’ akalchcha (= the separation of Cháṇakyan from Mauryya).
  4. (Object of similarity.) ‘ennóṭu’ ottór (= those who are like me).
  5. (Manner.) ‘nalamóṭu’ chonnár (= they spoke with benignity).
  6. What are the uses of the dative?

The principal uses of the dative are the following twelve, viz: 1. for the place towards which motion is in-dicated; 2. the place to which quarter or direction relates; 3. duration and point of time; 4. relative or comparative quantity; 5. the object of similarity; 6. the object of en-deavour, or object in view; 7. the object of fitness; 8. the obtainer or proprietor; 9. the recipient; 10. the thing recom-pensed or retaliated; 11. cause; and 12. purpose or sake.

 

  1. സാഹിത്യം എന്നതു എന്തു?

സാഹിത്യം തൃതീയയുടെ ഭേദം അത്രെ; ഇതിന്നു, 1. സാമീപ്യം, 2. പൎയ്യന്തം, 3, ഇടവാടു, 4. വേൎവ്വാടു, 5. തുല്യത, 6. പ്രകാരം ൟ ആറു പ്രയോഗങ്ങൾ പ്രധാനം.

  1. ഉ-ം. (സാമീപ്യം.) ‘വാനോടു’ മുട്ടം;
  2. (ൎപയ്യന്തം.) ‘മുടിയോടു’ അടിയിട മുഴുവൻ;
  3. (ഇടവാടു.) ‘നിന്നോടു’ പറഞ്ഞു;
  4. (വേർവാടു.) ‘അവനോടു’ നാടുപിടിച്ചടക്കി; ചാണക്യനു ‘മൌൎയ്യനോടു അകല്ച;
  5. (പ്രകാരം.) ‘നലമോടു’ ചൊന്നാർ.
  6. ചതുൎത്ഥിയുടെ പ്രയോഗം എങ്ങിനെ?

ചതുൎത്ഥിക്കു 1. ഗമനം, 2. ദിഗ്ഭേദം, 3. കാലം, 4. പ്രമാണം, 5. തുല്യത, 6. അഭിപ്രായം, 7. യോഗ്യത, 8. ഉടമ, 9. ദാനം, 10. പ്രതികാരം, 11. കാരണം, 12. നിമിത്തം ൟ പന്ത്രണ്ടു പ്രയോഗങ്ങൾ പ്രധാനം.

15*

 

Ex: 1. (Place towards which motion is indicated.) ‘kóṭṭekku’ chennu (= he went to the fort); ‘rájyattinnu’ póyi (= he went to his country).

  1. (Place to which quarter or direction relates.) ‘nadikku’ kizhakke (= to the east of the river); ‘víṭṭinnu’ angngé vašattu (= the further side of the house).
  2. (Duration and Point of time.) ‘názhikakk’ pattu kátam óṭum (= he will run ten leagues in an hour); ‘eṭṭu maṇikku’ vá (= come at eight o’clock).
  3. (Comparative quantity.) ‘neykku’ iraṭṭi pál (= twice as much milk as ghee).
  4. (Object of similarity.) ‘niṇakku’ saman (= equal to thee).
  5. (Object of endeavour.) ‘chútinnu tunińńu [= he ventured on the wager (or game)].
  6. (Object of fitness.) ‘panikku nannu (= good for fever).
  7. (Obtainer or Proprietor.) ‘avanu’ kiṭṭi (= it accrued to him, i. e. he got it); avannu dr̥avyam uṇṭu (= there is wealth to him, i. e. he has wealth).
  8. (Recipient.) ‘avarkku’ koṭuttu (= he gave it to them).
  9. (Thing recompensed or retaliated.) ‘šapichchatinnu’ angngó-ṭṭu šapichchu (= he cursed him in return for his cursing).
  10. (Cause.) á ‘sangatikku’ kuzhangngi (= they grew weary from that cause).
  11. (Sake.) páram ‘parihasichchíṭunnavarkaḷkkŭ’ narakam unṭu (= there is a hell for great mockers).
  12. What is to be observed respecting the ablative?

It is only in Sanskrit words that the ablative occurs as a true case; in Malayálam it is a mere variation of the locative, i. e. it is the locative,+’ninnu’ an ad-verbial participle.

 

  1. ഉ-ം. (ഗമനം.) ‘കോട്ടെക്കു’, ചെന്നു; ‘രാജ്യത്തിന്നു’ പോയി;
  2. (ദിഗ്ഭേദം.) ‘നദിക്കു’ കിഴക്കെ; ‘വീട്ടിന്നു’ അങ്ങേവശത്തു;
  3. (കാലം.) ‘നാഴികക്കു’ പത്തുകാതം ഓടും; എട്ടു ‘മണിക്കു’ വാ;
  4. (പ്രമാണം.) ‘നെയ്ക്കു’ ഇരട്ടിപ്പാൽ;
  5. (തുല്യത.) ‘നിണക്കു’ സമൻ;
  6. (അഭിപ്രായം.) ‘ചൂതിന്നു’ തുനിഞ്ഞു;
  7. (യോഗ്യത.) ‘പനിക്കു’ നന്നു;
  8. (ഉടമ.) ‘അവനു, കിട്ടി; ‘അവന്നു’ ദ്രവ്യംഉണ്ടു;
  9. (ദാനം.) ‘അവൎക്കു’ കൊടുത്തു;
  10. (പ്രതികാരം.) ‘ശപിച്ചതിന്നു’ അങ്ങോട്ടുശപിച്ചു;
  11. (കാരണം.) ‘ആസംഗതിക്കു’ കുഴങ്ങി;
  12. (നിമിത്തം.) പാരം ‘പരിഹസിച്ചീടുന്നവൎക്കു’ നരകം ഉണ്ടു.
  13. പഞ്ചമിയുടെ അവസ്ഥ എന്തു?

പഞ്ചമി സംസ്കൃതത്തിൽ മാത്രം വിഭക്തിയായിവരുന്നതു; മലയായ്മയിൽ സപ്തമിയുടെ ഭേദം അത്രെ (സപ്തമി+’നിന്നു’ എന്നുള്ള ക്രിയാന്യൂനം.)

 

  1. How is the ablative used?

The ablative is used chiefly to express the following three senses, viz: 1. the place from which motion takes place; 2. distance; and 3. source or origin.

Ex: 1. (Motion from a place.) ‘vazhiyil ninnu’ ozhika (= move from the way); ánamélninnu ir̥angngi (= he descended from the back of the elephant).

  1. (Distance.) ‘marattilninnu arakkátam dúram (=half a lea-gue from the tree).
  2. (Source or origin.) ‘náriyilninnu’ janichchu (= he was born of a woman).
  3. How is the genitive used?

The genitive is a form used in composition; it does not depend upon a verb but upon a noun; its principal uses are the following, viz: to express 1. the source or origin; 2. the controller or possessor; 3. the object of reference.

Ex: 1. (Source or origin.) ‘marattinr̥e’ káya (=the fruit of the tree); ‘rájávinr̥e’ putran (= the king’s son).

  1. (Controller.) ‘Páṇḍavaruṭé’ náṭu (=the country of the Pán-dava princes).
  2. (Object of Reference.) ‘ur̥uppikayuṭé’ vákku [= the mention of (or what was mentioned about) the rupee].

 

  1. പഞ്ചമിയുടെ പ്രയോഗം എങ്ങിനെ?

പഞ്ചമിക്കു 1. പുറപ്പാടു, 2. ദൂരത, 3. ജനനം, ഈ മൂന്നു പ്രയോഗങ്ങൾ പ്രധാനം.

  1. ഉ-ം. (പുറപ്പാടു.) ‘വഴിയിൽ നിന്നു’ ഒഴിക; ‘ആനമേൽനിന്നുഇറങ്ങി;
  2. (ദൂരത.) ‘മരത്തിൽനിന്നു’ അരക്കാതം ദൂരം;
  3. (ജനനം.) ‘നാരിയിൽനിന്നു’ ജനിച്ചു.
  4. ഷഷ്ഠിയുടെ പ്രയോഗം എങ്ങിനെ?

ഷഷ്ഠി, ക്രിയയെ അല്ല, നാമത്തെ മാത്രം ആശ്രയിച്ചുകാണുന്ന സമാസരൂപം തന്നെ; 1. ജനനം, 2. അധികാരം, 3. വിഷയസംബന്ധം എന്നുള്ളപ്രയോഗങ്ങൾ മുഖ്യം ആകുന്നു.

ഉ-ം. 1. (ജനനം.) ‘മരത്തിൻ്റെ’ കായ; ‘രാജാവിൻ്റെ’ പുത്രൻ;

  1. (അധികാരം.) ‘പാണ്ഡവരുടെ’ നാടു;
  2. (വിഷയസംബന്ധം.) ‘ഉറുപ്പികയുടെ’ വാക്കു.

 

  1. How is the locative used?

The locative is used in the following ten senses, viz: to indicate 1. the support or recipient (i. e. that on or in which any thing is or is placed); 2. contiguous place (place at or near); 3. place towards or into which motion takes place; 4. time; 5. the object towards which feel-ing is directed; 6. the object of fear or anxiety; 7. com-parison; 8. control or possession; 9. manner or quality; 10. apportionment.

Ex: 1. (Support or Recipient.) ‘chumalil’ ammayé eṭuttu (= he took his mother on his shoulders).

‘pizhayátavankal’ pizhachumatti (= he laid the fault on him who had not offended).

  1. (Contiguous place.) ábharaṇanngaḷ ‘már̥il’ aṇańńu (=he put the ornaments on her breast); ‘katavinkal’ nilkka (= stand at the door).
  2. (Motion to a place.) avar ‘kóvilikkal’ chennu (= they went to the palace); ‘maṇṇil’ víṇu [= he fell amongst the dust (or mud)].
  3. (Time.) ‘ádiyinkalé’ ozhivu (= leaving off in the beginning).
  4. (Object towards which feeling is directed.) ‘maṇṇil móham (=lust for the dust, i. e. earthly-mindedness); ‘dínaril’ krŭpa (= kindness to the sick).
  5. (Object of fear or anxiety.) ‘póril’ bhayam (= fear of the battle).
  6. (Comparison.) ‘munnétil’ ér̥r̥am teḷińńár (= they are much more pleased than before); ‘atil’ itu nallatu (= this is better than that).

 

  1. സപ്തമിയുടെ പ്രയോഗം എങ്ങിനെ?

സപ്തമിക്കു 1. ആധാരം, 2. സ്ഥലചേൎച്ച, 3. ഗമനം, 4. കാലം, 5. വിഷയം, 6. ഭയചിന്താദി, 7. താരതമ്യം, 8. അധികാരം, 9. പ്രകാരം, 10. നിൎദ്ധാരണം ഈ പത്തു പ്രയോഗങ്ങൾ പ്രമാണം.

‘പിഴയാതവങ്കൽ’ പിഴചുമത്തി;

  1. (സ്ഥലചേൎച്ച.) ആഭരണങ്ങൾ ‘മാറിൽ’ അണിഞ്ഞു; ‘കതവിങ്കൽ’ നില്ക്ക;
  2. (ഗമനം.) അവർ ‘കോവിൽക്കൽ’ ചെന്നു; ‘മണ്ണിൽ’ വീണു;
  3. (കാലം.) ‘ആദിയിങ്കലെ’ ഒഴിവു;
  4. (വിഷയം.) ‘മണ്ണിൽ’ മോഹം; ‘ദീനരിൽ’ കൃപ;
  5. (താരതമ്യം.) ‘മുന്നേതിൽ’ ഏറ്റം തെളിഞ്ഞാർ; ‘അതിൽ’ ഇതുനല്ലതു;

 

  1. (Control or Possession.) ‘ennil’ uḷḷa dravyam [= the wealth which is with me (i. e. which I have)].
  2. (Manner or Quality.) ‘teḷivil páṭi [= she sang or recited with clearness (i. e. clearly); ‘kiṇar̥r̥il’ panni [= the pig in the well (i. e. ‘that fell into’ etc.)].
  3. (Apportionment.)’vastuvinkal’ shaḷbhágam (=the sixth part of his goods).
  4. How is the substituted-form or inflective base used?

The substituted-form or inflective base occurs in most of the senses of the locative, also in some of those of the dative and genitive.

Ex: ‘akattu’ chennu (=he went in); ‘víṭṭu’ paṇi (= work in house-building); nanné ‘dúratt’ akunnu (= he removed to a great distance).

NOUNS AND VERBS USED TO SUPPLY THE WANT OF PREPOSITIONS.

  1. What nouns are used as supplementary to the case affixes.
  2. In the senses of the instrumental, ‘múlam’ (= root, origin), ‘káraṇam’ (= cause), ‘hétu’ (= cause) etc. with the nominative, and having ‘áy’ understood.

Ex.: sankaṭam ‘múlam’ [= in consequence of a grievance, lit. a grievance (being) the origin]; atu ‘káraņam’ (=because of this, from this, (lit. this (being) the cause)]; atu ‘hétu’ etc.

  1. In the senses of the dative, ‘nimittam’ (=purpose, reason) ‘varé’ (=line, limit) etc. with ‘áy’ expressed or understood.

 

  1. (അധികാരം.) ‘എന്നിൽ’ ഉള്ള ദ്രവ്യം;
  2. (പ്രകാരം.) ‘തെളിവിൽ’ പാടി; ‘കിണറ്റിൽ’ പന്നി;
  3. (നിൎദ്ധാരണം.) ‘വസ്തുവിങ്കൽ’ ഷൾഭാഗം.
  4. ആദേശരൂപത്തിൻ്റെ പ്രയോഗം എങ്ങിനെ?

ആദേശരൂപം സപ്തമിയുടെ പ്രയോഗങ്ങളിലും, ചതുൎത്ഥിയുടെയും, ഷഷ്ഠിയുടെയും, ചിലപ്രയോഗങ്ങളിലും, വരും.

ഉ-ം. ‘അകത്തു’ ചെന്നു; ‘വീട്ടു’ പണി; നന്നെ ‘ദൂരത്ത’കുന്നു.

  1. വിഭക്തി പ്രത്യയങ്ങൾക്കു പകരമായി വരുന്ന നാമങ്ങൾ ഏവ?
  2. തൃതീയവിഭക്തിക്കു പകരം പ്രഥമവിഭക്തികളോടുകൂടെ ‘മൂലം’, ‘കാരണം,’ ‘ഹേതു,’ മുതലായ നാമങ്ങൾ വരും; ‘ആയി’ എന്ന ക്രിയ അസ്പഷ്ടം.

ഉ-ം. സങ്കടം ‘മൂലം’; അതു’കാരണം’; അതു’ഹേതു’.

  1. ചതുൎത്ഥി വിഭക്തിക്കു പകരം ‘നിമിത്തം,’ ‘വരെ,’ മുതലായ നാമങ്ങൾ; ‘ആയി’ എന്ന ക്രിയസ്പഷ്ടവും അസ്പഷ്ടവുമായും വരും.

 

Ex: choinatu ‘nimittam’ kruddhichchu Dašásyan [=Rávaṇan was enraged at (lit. by reason of) what was said]; Gangánadi ‘varé’ chennu (= he went as far as the Ganges).

  1. In the senses of the locative, many nouns express-ing place such as ‘akam’ (=interior, inside), ‘kál’ (=foot), ‘mėl’ (= above), ‘mun’ (=fore, front), ‘kei’ (=hand), ‘uḷ’ (=inside) etc. these all unite with either the nominative or the substituted case to form a com-pound noun.

Ex: nenchakam (=in his heart); kaṇṇinkál (kaṇṇinkal) (=in the eye); kánmél (kálmél) (= on the foot); keiyuḷ (=in one’s hand).

  1. What verbs are used as supplementary to the case affixes (i. e. to supply the place of prepositions or postpositions)?
  2. In the senses of the instrumental, the adverbial parti-ciple ‘koṇṭu’ (=having taken) is the principal one. It gov-erns the accusative (of nouns expressing animate objects).

Ex: avané ‘koṇṭu’ cheyyichchu (= they, having taken him, caused it to be done, i. e. they caused it to be done by him); in this, ‘koṇṭu’ (=having taken) is completed by ‘cheyyichchu’ (=caused to be done).

‘Toṭṭu’ (= having touched), ‘cholli’ (=having mentioned), ‘kur̥i-chchu’ (=having indicated) are similarly used.

Ex: atir ‘toṭṭu’ pišaki (=they quarrelled touching the bounds); náṭu ‘cholli’ piṇakkam (=the quarrel respecting the country); ninne ‘kur̥ichch’ illašanka [=there is no suspicion concerning (lit. indicating) thee].

 

ഉ-ം. ചൊന്നതു’നിമിത്തം’ ക്രുദ്ധിച്ചു ദശാസ്യൻ; ഗംഗാനദിവരെ ചെന്നു.

  1. സപ്തമിവിഭക്തിക്കുപകരം സ്ഥലത്തിൻ്റെഅൎത്ഥമുള്ള ‘അകം’, ‘കാൽ’, ‘മേൽ’, ‘മുൻ’, ‘കൈ’, ‘ഉൾ’ മുതലായ പലനാമങ്ങളേയും എടുക്കാം. ഇവകൾ പ്രഥമയോടൊ, ആദേശരൂപത്തോടൊ, സമാസമായി ചേരുകയും ചെയ്യും.

ഉ-ം. നെഞ്ചകം, കണ്ണിങ്കാൽ (കണ്ണിങ്കൽ) കാന്മേൽ, (കാല്മേൽ) കൈയുൾ ഇത്യാദി.

  1. വിഭക്തിപ്രത്യയങ്ങൾക്കു പകരമായാൻ സഹായമായാൻ വരുന്ന ക്രിയകൾ ഏവ?
  2. തൃതീയക്കുപകരം ‘കൊണ്ടു’ എന്ന ക്രിയാന്യൂനംപ്രധാനം. ഇതു സജീവനാമങ്ങളുടെ ദ്വിതീയവിഭക്തിയെഭരിക്കുന്നു.

ഉ-ം. അവനെ ‘കൊണ്ടു’ ചെയ്യിച്ചു; [ഇതിൽ ‘കൊണ്ടു’ എന്ന ക്രിയ ‘ചെയ്യിച്ചു’ എന്നതിനാൽ പൂൎണ്ണം;] ഇപ്രകാരം തന്നെ ‘തൊട്ടു’, ‘ചൊല്ലി’, ‘കുറിച്ചു’ എന്നക്രിയാന്യൂനങ്ങളും പ്രധാനമായി വരുന്നു.

 

  1. In the senses of the associative ablative, the ad-verbial participle ‘áy’ (= having been, being) is joined to the nominative with ‘um’.

Ex: In ‘nán avanumáy vannu’ [= I came with him, (lit. I and he came)], ‘áy’ is completed by ‘vannu’ (= came); árumáyiṭṭu yuddham [= with whom is there war? (lit. who also being (included) is there war?)] The adverbial participles ‘onni-chchu’ (= joining, including), ‘ottu’ (= agreeing, accompanying), ‘kalarnnu’ (= mixing, joining), ‘púṇṭu’ (= joining) are also used in this sense.

  1. The adverbial participles ‘áy’ (= having become, or come into existence), ‘áykkoṇṭu’ [lit. (it) having come into existence and being taken], véṇti’ (=being needed) etc. are used with the dative in the sense of purpose or sake.

Ex: Guruvináy cheytu (= he did it for the Guru); in this, the subject of ‘ay’ is left indefinite.

In the same way the adverbial participle ‘vechchu’ (=having put or being situated) may be used with the locative.

Ex: vazhiyil vechchu kaṇṭu (= he met him in the road).

A word thus used as supplementary to the case-affixes is called a subsidiary word.

  1. What peculiarity is there in the use of the num-bers?
  2. With numerals (definite or indefinite), the singular is in use instead of the plural.

 

  1. സാഹിത്യത്തിന്നുപകരം പ്രഥമവിഭക്തിയിൽ’ഉം’ എന്ന അവ്യയത്തൊടുകൂടെ ‘ആയി’ എന്നക്രിയാന്യൂനത്തെ ചേൎക്കും.

ഉ-ം. ഞാൻ ‘അവനുമായ’ വന്നു, എന്നതിൽ, ‘അയ’ എന്ന ക്രിയ, ‘വന്നു’ എന്നതിനാൽ പൂൎണ്ണം; ‘ആരുമായിട്ടു’ യുദ്ധം; ൟ പ്രയോഗത്തിൽ ‘ഒന്നിച്ചു,’ ‘ഒത്തു,’ ‘കലൎന്നു,’ ‘പൂണ്ടു’ മുതലായ ക്രിയാന്യൂനങ്ങളെയും എടുക്കാം.

  1. ‘ആയി,’ ‘ആയ്ക്കൊണ്ടു,’ ‘വേണ്ടി’ മുതലായക്രിയാന്യൂനങ്ങൾ കാരണം, അല്ലെങ്കിൽ നിമിത്താൎത്ഥത്തിന്നായി ചതുൎത്ഥിക്കു ചേൎക്കാം.

ഉ-ം. ‘ഗുരുവിനായി ചെയ്തു’; ഇതിൽ ‘ആയി’ എന്ന ക്രിയയുടെ ആഖ്യ അസ്പഷ്ടം.

‘വെച്ചു’ എന്നുള്ള ക്രിയാരൂപം ഇങ്ങിനെ സപ്തമിയോടു സഹായമായ്വരും.

ഉ-ം. ‘വഴിയിൽ വെച്ചു കണ്ടു.’

ഇപ്രകാരം വിഭക്തികൾക്കു സഹായമായ്വരുന്ന പദത്തിന്നു ‘ഉപപദം’ എന്നു പറയാം.

  1. വചനങ്ങളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?

i.) സംഖ്യാനാമങ്ങളൊടു ബഹുവചനത്തിന്നു പകരം എകവചനം വളരെ നടപ്പു.

 

Ex: nálu dikkŭ (= the four quarters), ár̥u áḷ (= six persons), pala grámavum (= many villages).

  1. In distributive expressions the singular is used in-stead of the plural.

Ex: tanngaḷ tanngaḷ víṭṭil poyi (= they went each to his own house); íranṭu salphalam nalkinár [= they gave each two gifts (lit. two two gift)].

  1. What peculiarity is there in the use of the pro-nouns.

Honorifically the plural is used instead of the singular, the third person instead of the 1st and 2nd, and pure nouns instead of pronouns.

Ex: 1. (Plural instead of singular.) ‘nóm’ kalpikkunnuṇṭu [= I (lit. we) order you).

  1. (The 3rd person instead of the 1st and 2nd.) ‘tán’ par̥ayu-nnatu šari [= what you say (lit. one says) is right].
  2. (Pure nouns instead of pronouns.) ‘bhaván’ kalpichchatiné anusarichchu (=I have obeyed what your excellency ordered ‘ijjanam’ varátu [= I (lit. this person) will not come]; ‘anngé’ trŭkkei [=your sacred hand (lit. the sacred hand of that place)]; nintiruvaṭi niyógattál [= by your command (lit. the command of thy sacred foot)].
  3. What uses are peculiar to ‘tán’ (= oneself etc.)?

‘Tán is used to express, 1. an indefinite subject, 2. dis-tribution, 3. mutuality, 4. (in apposition) as an expletive, 5. intensity, and 6. emphasis.

 

 

ഉ-ം. ‘നാലുദിക്കു’. ‘ആറാൾ’. ‘പലഗ്രാമവും’.

ii.) വിഭജനവാചകത്തിൽ ബഹുവചനം അല്ല, ഏകവചനം വെണം.

ഉ-ം. തങ്ങൾതങ്ങൾ ‘വീട്ടിൽ’ പോയി. ഈരണ്ടു ‘സല്ഫലം’ നല്കിനാർ.

  1. പുരുഷപ്രതിസംജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?

മാനം നിമിത്തമായി ഏകവചനത്തിനു പകരം ബഹുവചനവും, ഉത്തമ മദ്ധ്യമ പുരുഷന്മാൎക്കു പകരം പ്രഥമ പുരുഷനും, പ്രതിസംജ്ഞകൾക്കു പകരം ശുദ്ധനാമങ്ങളും, നടക്കുന്നു.

  1. ഉ-ം (ഏക: വ: പക: ബഹുവചനം.) ‘നോം’ കല്പിക്കുന്നുണ്ടു;
  2. (ഉത്ത: മദ്ധ്യ: പ: പ്രഥമ പുരുഷൻ.) ‘താൻ’ പറയുന്നതുശരി;
  3. (പ്രതിസം: പ: ശുദ്ധനാമങ്ങൾ.) ‘ഭവാൻ’ കല്പിച്ചതിനെ അനുസരിച്ചു; ‘ഇജ്ജനം’ വരാതു; ‘അങ്ങെ’ തൃക്കൈ, ‘നിന്തിരുവടി നിയോഗത്താൽ.

‘താൻ’ എന്നതിന്നു 1. വ്യക്തമല്ലാത കൎത്താവു 2. വിഭാഗം, 3. അന്യോന്യത, 4. അരസമാസത്തിൽ നിരൎത്ഥം, 5. ഘനവാചി, 6. തിട്ടം എന്നീ ആറു പ്രയോഗങ്ങൾ ഉണ്ടു.

16

 

Ex: 1. (Indefinite Subject.) ‘tannil’ eḷiyatu tanikkira [= one’s prey or food is that which is weaker (lit. younger) than one-self].

  1. (Distribution.) bhaktyá paṭhikka ‘tán’ kéḷkka ‘tán’ cheyyu-nnavan (= he who either reads or hears it with faith).
  2. (Mutuality.) balanngaḷ ‘tammil’ ér̥r̥u (= the armies engaged with each other).
  3. (In apposition as an expletive.) Ráman ‘tannuṭe’ rájyam (= Ráma’s kingdom).
  4. (Intensity.) etra ‘tán’ parańńálum (= how much soever he speaks).
  5. (Emphasis.) avarkku ‘tanné’ kiṭṭi (=it accrued especially to themselves, i. e. they alone got it).
  6. What noun of indefinite quantity has the senses of emphasis and limitation belonging to the letter ‘e’?

The pronominal noun ‘atre’ (= so much).

Ex: avaralla ivan ‘atre’ = not they, but he, [so much (at least is there)].

  1. What peculiarity is there in the use of the neuter pronouns formed from ‘i’ and ‘é’?

They can be used to qualify nouns.

 

  1. ഉ-ം. (വ്യക്തമല്ലാത്ത കൎത്താവു.) ‘തന്നിൽ’ എളിയതു ‘തനിക്കിര;’
  2. (വിഭാഗം.) ഭക്ത്യാപഠിക്ക ‘താൻ,’ കേൾക്ക ‘താൻ,’ ചെയ്യുന്നവൻ;
  3. (അന്യോന്യത.) ബലങ്ങൾ ‘തമ്മിൽ’ ഏറ്റു;
  4. (അരസമാസത്തിൽ നിരൎത്ഥം.) രാമൻ ‘തന്നുടെ’ രാജ്യം;
  5. (ഘനവാചി.) ‘എത്രതാൻ’ പറഞ്ഞാലും;
  6. (തിട്ടം.) അവൎക്കു ‘തന്നെ’ കിട്ടി.
  7. ‘ഏ’കാരത്തിൻ്റെ തിട്ടമാത്രാൎത്ഥം ഏതുപ്രതിസംഖ്യക്കുണ്ടു?

‘ഏ’കാരത്തിന്റെ തിട്ടമാത്രാൎത്ഥം, ‘അത്രെ’ എന്നതിന്നും ഉണ്ടു.

ഉ-ം. അവരല്ല ഇവൻ ‘അത്രെ’.

  1. ‘ഇ’, ‘ഏ’ ഇവറ്റിൽ ജനിച്ച നപുംസകപ്രതിസംജ്ഞകളുടെപ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?

‘ഇ’, ‘ഏ’ എന്നീ ചുട്ടെത്തുകളിൽ ജനിച്ച നപുംസകപ്രതിസംജ്ഞകൾ നാമങ്ങളെ വിശേഷിക്കുന്നതിന്നായി നടക്കും.

16*

 

Ex: ‘it’enr̥é jívanum taruvan (=I will give even this life of mine); ‘ét’oru bhágyaván (= what happy man?)

‘até’ prakáram [= (in) that very manner].

‘Atu’ may also be used in apposition as a mere ex-pletive.

Ex: vánaranmár’atil’ munpan (= the chief of the monkeys).

SYNTAX OF VERBS (FINITE).

  1. How is the present tense used?

The present tense may be used for 1. actions now going on, and 2. those which will shortly take place, and, 3. in a narrative style, for the past tense.

Ex: 1. (For actions now going on.) avan innu ‘dukkhikkunnu’ (= he mourns today).

  1. (For actions which will shortly take place.) ńán náḷé ‘varunnu’ (= I come to-morrow).
  2. (For the past tense.) Arjjunan pórkkaḷattil ettiyár̥é avanr̥é astrattál ‘vízhunnitu’ chilar, móhichchitu chilar [= when Arjjuna reached the battle-field, some fall by his arrows, and others fainted (at the mere sight)].
  3. How is the past tense used?

The past tense is used 1. for actions which are passed and 2. for actions continuing to the present time, and also 3. as an emphatic future.

  1. (For past actions.) avan innalé ‘póyi’ (= he went yesterday).
  2. (For actions continuing to the present time.) atinnŭ etra véṇṭu ennar̥ińńíla [=I do (lit. did) not know how much is wanted].
  3. (Emphatic future.) kár̥r̥u víšunnuṇṭu, mazha peytu [= the wind is rising, it will surely rain (lit. it rained)].

 

ഉ-ം. ‘ഇതെ’ൻ്റെ ജീവനും തരുവൻ; ‘ഏതൊ’രുഭാഗ്യവാൻ; ‘അതെ’പ്രകാരം.

‘അതു’ എന്നുള്ളതു അരസമാസത്തിൽ നിരൎത്ഥകവും ആകും.

ഉ-ം. വാനരന്മാ’രതിൽ’ മുമ്പൻ.

ക്രിയാപ്രയോഗം പൂൎണ്ണക്രിയ.

  1. വൎത്തമാനകാലത്തിൻ്റെ പ്രയോഗം എങ്ങിനെ?
  2. ഇപ്പൊൾ നടക്കുന്നതിന്നും, 2. വേഗത്തിൽവരുവാനുള്ളതിന്നും, 3. വൎണ്ണനയിൽ ഭൂതത്തിന്നും, വൎത്തമാനത്തെ കൊള്ളിക്കാം.
  3. ഉ-ം. (ഇപ്പൊ നടക്കുന്നതിന്നു.) അവൻ ഇന്നു ‘ദുഃഖിക്കുന്നു’;
  4. (വെഗത്തിൽ വരുവാൻ ഉള്ളതിന്നു.) ഞാൻ നാളെ ‘വരുന്നു’;
  5. (വൎണ്ണനയിൽ ഭൂതത്തിന്നു.) അൎജ്ജുനൻ പോൎക്കളത്തിൽ എത്തിയാറെ, അവൻ്റെ അസ്ത്രത്താൽ ‘വീഴുന്നിതു’ ചിലർ, മോഹിച്ചിതു ചിലർ.
  6. ഭൂതകാലത്തിൻ്റെ പ്രയോഗം എങ്ങിനെ?
  7. കഴിഞ്ഞതിന്നും, 2. ഇപ്പൊഴത്തെ കാലത്തോളംഎത്തുന്നതിന്നും, 3. പൂൎണ്ണതിട്ടഭാവിക്കും, ഭൂതം പറ്റും.
  8. ഉ-ം. (കഴിഞ്ഞതിന്നു.) അവൻ ഇന്നലെ ‘പോയി’;
  9. (ഇപ്പൊഴത്തെ കാലത്തോളം എത്തുന്നതിന്നു.) അതിന്നു എത്രവേണ്ടു ‘എന്നറിഞ്ഞില’;
  10. (പൂൎണ്ണതിട്ടഭാവിക്കു.) കാറ്റു വീശുന്നുണ്ടു; മഴപെയ്തു.

 

  1. What are the uses of the 1st future tense?

The 1st future tense indicates 1. time to come, 2. doubt, 3. habitual action, and 4. ability.

Ex: 1. (Time to come.) í rógam alpa náḷ kazhińńál ‘iḷakkum (=this illness will abate after a little while).

  1. (Doubt.) innalé avan varumpóḷ ékadéšam ompatu maṇi rátri’yákum’ ennu tónnunnu [= I think it was (lit. will be) about nine o’clock at night when he came (lit. will come) yesterday].
  2. (Habitual action.) annannu chenn’élkkum’ [= day by day they engage (in this business, in the battle etc.)].
  3. (Ability.) avan í paṇi ‘eṭukkum’ (= he can do this piece of work).
  4. What are the uses of the 2nd future?

The 2nd future has the four following principal uses for 1. questions, 2. requests, 3. habitual action, and 4. the present time.

Ex: 1. (For questions) ńán entu ‘cheyyú?’ (= what can I do ?)

  1. (For requests.) enpizha ní ‘por̥uppú’ (=bear with my fault!)
  2. (Habitual action.) eppózhum ‘irippú’ ńán (=I shall always be).
  3. (Present time.) avaré ppólé ńán uṇṭó ‘káṭṭú’ [= I am not behaving like them, am I? (lit. ‘am I like them? I will shew’.)]
  4. What are the uses of the imperative?

The imperative is used 1. to command, 2. to request, and 3. (in the 1st and 3rd persons) to advise.

Ex: 1. kéḷ eṭó! (=lo! hear!); kéḷppin! (=hear ye!).

  1. ńán pókaṭṭé! (=let me go!); namma varaṭṭé! (=let good come!).
  2. enggánum poykkoḷvin! (=go away any where!).

 

  1. ഒന്നാം ഭാവികാലത്തിൻ്റെ പ്രയോഗം എങ്ങിനെ?

ഒന്നാം ഭാവികാലം 1. വരുംകാലത്തേയും, 2. സംശയഭാവത്തെയും, 3. നിത്യക്രിയയെയും, 4. ശക്തിയെയും, കുറിക്കും.

  1. ഉ-ം.(വരുംകാലം.) ഈരോഗം അല്പനാൾകഴിഞ്ഞാൽ ‘ഇളകും’;
  2. (സംശയഭാവം.) ഇന്നലെ അവൻ വരുംപോൾ ഏകദേശം ഒമ്പതു മണിരാത്രി’യാകും’ എന്നു തോന്നുന്നു;
  3. (നിത്യക്രിയ.) അന്നന്നു ചെ’ന്നേല്ക്കും’;
  4. (ശക്തി.) അവൻ ഈ പണി ‘എടുക്കും’.
  5. രണ്ടാം ഭാവികാലത്തിൻ്റെ പ്രയോഗം എങ്ങിനെ?

രണ്ടാം ഭാവിക്കു, 1. ചോദ്യത്തിൽ ഭാവി, 2. അപേക്ഷ 3. നിത്യത, 4. വൎത്തമാനം, ഈ നാലു പ്രയോഗങ്ങൾ പ്രധാനം.

  1. ഉ-ം. (ചോദ്യത്തിൽ ഭാവി.) ഞാൻ എന്തു ‘ചെയ്യൂ’;
  2. (അപേക്ഷ.), എൻപിഴ നീ ‘പൊറുപ്പൂ’;
  3. (നിത്യത.) എപ്പോഴും ഇ’രിപ്പൂ’ ഞാൻ;
  4. (വൎത്തമാനം.) അവരെപ്പോലെ ഞാൻ ഉണ്ടൊ’കാട്ടൂ’.
  5. വിധിപ്രയോഗം എങ്ങിനെ?

വിധിക്കു 1. നിയോഗം, 2. അപേക്ഷ, 3. ഉത്തമപ്രഥമകളിൽ നിമന്ത്രണം, ഈ മൂന്നുപ്രയോഗങ്ങൾ ഉണ്ടു.

  1. ഉ-ം. ‘കേൾ’ എടൊ! ‘കേൾപ്പിൻ’!
  2. ഞാൻ ‘പോകട്ടെ’! നന്മ’വരട്ടെ’!
  3. എങ്ങാനും ‘പോയ്കൊൾവിൻ’!

 

SYNTAX OF VERBS (INFINITIVE).

  1. What are the uses of the infinitive?
  2. The infinitive is used with the auxiliary ‘cheyka’ (=do) and other auxiliary verbs which have the same subject as the principal verb.

Ex: ‘kuḷikka’yum ‘japikka’yum cheytu (=he washed himself and said his prayers).

  1. It has the uses of the past adverbial participle and of the conditional. It may take the indeclinable ‘e’.

Ex: púrṇṇa teḷivŭ ‘irikke’ (=there being complete proof); ‘vaḷaravé’ varddhichchu (=it increased so as to be great); irikké keṭum (=if not used, it spoils).

  1. Sometimes the infinitive is used to qualify the prin-cipal verb, and shew its time, manner, quantity etc. The infinitives of certain verbal roots obsolete in most of the forms are very commonly used in this way; they gene-rally add the particles ‘é’ or ‘um’; this is called the adverbial use of the infinitive.

 

അപൂൎണ്ണക്രിയയുടെ പ്രയോഗം.

  1. ഭാവരൂപത്തിൻ്റെ പ്രയോഗം എങ്ങിനെ?
  2. ഭാവരൂപം പ്രധാനക്രിയയുടെ ആഖ്യയെ ആശ്രയിക്കുന്ന ‘ചെയ്ക’ മുതലായ സഹായക്രിയകളോടു ചേരും.

ഉ-ം. ‘കുളിക്കയും ജപിക്കയും’ ചെയ്തു.

  1. ഭൂതക്രിയാന്യൂനത്തിൻ്റെയും സംഭാവനയുടേയും പ്രയോഗങ്ങളോടു വരും; ‘എ’ അവ്യയംചേൎക്കുന്നതും ആം.

ഉ-ം. പൂൎണ്ണതെളിവു ‘ഇരിക്കെ’; ‘വളരവെ’ വൎദ്ധിച്ചു; ‘ഇരിക്കെ’ കെടും.

  1. ചിലപ്പോൾ പ്രധാനക്രിയകളോടു ചേൎന്നു അവറ്റിൻ്റെ കാലം, പ്രകാരം, പരിമാണം, മറ്റുംകാണിച്ചു അവറ്റെ വിശേഷിക്കുന്നു; ക്രിയാഭാവത്തെ വിട്ടു ഊനമായിനടക്കുന്ന ചില ക്രിയാധാതുക്കളുടെ ഭാവരൂപം ഈ പ്രയോഗത്തിൽ തന്നെവളരെ നടപ്പു; സാധാരണയായി ‘ഏ’, ‘ഉം’, അവ്യയങ്ങളും ചേരും; ഇതു ഭാവരൂപത്തിൻ്റെ വിശേഷണപ്രയോഗം തന്നെ.

ഉ-ം. ‘ആകവെ’ നശിപ്പിക്കും; ‘വളരെ’ പറഞ്ഞു.

 

  1. What are the uses of the verbal noun?

The verbal noun may stand in the nominative as the subject to ‘ám’ (= will be, will take place), ‘véṇam’ (=is necessary) and other similar verbs, although it may at the same time be the predicate of a preceding subject.

Ex: ní ‘ezhunneḷḷuka’ véṇam; pattu yójana ‘cháṭ’ám; in this ‘ezhunneḷḷuka’ (=the proceeding) is a verbal noun and stands in the nominative as subject to the verb ‘véṇam’ (=is necessary); ní’ (=thou) stands in the nominative as subject to the verb ‘ezhunneḷḷuka’ and not to ‘véṇam’; so ‘cháṭa (=the leaping) and not ‘inikkŭ’, understood, is the subject to ‘ám’ (=will be, will take place).

  1. Is the first verbal noun ever used instead of the imperative?

It is; but the verb ‘véṇam’ (=it is necessary) should always be understood as the predicate.

Ex: páṭṭu ‘páṭuka’, ní = ní páṭu páṭuka véṇam (=that thou shouldst sing a song is necessary, i. e. sing a song!)

  1. What further is to be observed respecting the verbal noun?

The first verbal noun is declined in the instrumental and locative cases, and the second verbal noun through all the cases except the accusative; both may be used similarly to nouns.

 

  1. ക്രിയാനാമത്തിൻ്റെ പ്രയോഗം എങ്ങിനെ?

ക്രിയാനാമം ഒരാഖ്യയെ ആശ്രയിച്ചു ആഖ്യക്കു ആഖ്യാതമായി നില്ക്കുമ്പൊഴും ‘ആം,’ ‘വേണം’ മുതലായ ക്രിയകളുടെ ആഖ്യയായിപ്രഥമയിൽ നില്ക്കുന്നതുമുണ്ടു.

ഉ-ം. ‘നീ എഴുന്നെള്ളുക’ വേണം; പത്തുയോജന ചാടാം; ഇതിൽ ‘എഴുന്നെള്ളുക’ എന്നതു ക്രിയാനാമം ‘വേണം’ എന്ന ക്രിയക്കു ആഖ്യയായി പ്രഥമ വിഭക്തിയിൽ ഇരിക്കുന്നു; ‘നീ’ എന്ന പ്രഥമ ‘എഴുന്നെള്ളുക’ എന്നതിന്നു ആഖ്യയായി ‘നില്ക്കുന്നു ‘വെണം’ എന്ന ക്രിയക്കു ആഖ്യയാനില്ക്കുന്നില്ല.’ ഇപ്രകാരം തന്നെ, ‘ആം’ എന്നതിൻ്റെ ആഖ്യ അന്തൎഭവിച്ച ‘ഇനിക്കു’ എന്നതല്ല; ‘ചാട’ എന്നതു ‘ആം’ എന്നതിന്നു ആഖ്യ ആകുന്നു.

  1. ഒന്നാം ക്രിയാനാമം എപ്പൊഴെങ്കിലും വിധി പ്രയോഗത്തിൽവരുമൊ?

ഒന്നാം ക്രിയാനാമം വിധിപ്രയോഗത്തിൽ വരും എന്നാലും ‘വേണം’ എന്നുള്ള ക്രിയ അതിൻ്റെ ആഖ്യാതമായിട്ടു അന്തൎഭവിച്ചു എന്നു കണ്ടുകൊള്ളണം.

ഉ-ം. പാട്ടു പാടുക നീ=നീ പാട്ടു പാടുക വേണം.

  1. ക്രിയാനാമത്തിന്നു മറ്റു പ്രയോഗങ്ങൾ ഉണ്ടൊ?

ഒന്നാമത്തെ ക്രിയാനാമം തൃതീയസപ്തമിപ്രത്യയങ്ങളെയും, രണ്ടാം ക്രിയാനാമം ദ്വിതീയപ്രത്യയം ഒഴികെ, സകല വളവിഭക്തിപ്രത്യയങ്ങളെയും ധരിചിട്ടു, നാമത്തെ പോലെ തന്നെ നടക്കയും ചെയ്യും.

 

Ex: ‘póka’ nallatu (=it is good to go); Ráman Sítayé ‘véḷkka-yil’ [=in the marriage (lit. marrying) of Ráma and Sita].

  1. How is the past adverbial participle used?

The past adverbial participle is used to indicate 1. sub-ordinate action, 2. cause, 3. means, 4. condition, 5. manner, 6. to form a compound noun.

Ex: 1. (Subordinate action.) akattu ‘chennu’ vátil’aṭachchu’ vaṭi ‘eṭuttu’ nanné aṭichchán [=having gone inside, having shut the door (and) having taken a cudgel, he beat him well].

  1. (Cause.) entu ‘kaṇṭu’ itra chirikkunnu? [=what is it that you have seen that you laugh so much? (lit. having seen what, etc.?)]
  2. (Means.) ‘nénnu’ chávén [= I shall die by hanging (having been hanged)].
  3. (Condition.) ‘kuṭichché’ trŭptiyuḷḷu [=if you drink you will be satisfied (lit. verily having drunk you etc.)]; tán ‘chattu’ mín piṭichchál entu lábham? [= if one catches fish and dies oneself (lit. having died) what use is it?]
  4. (Manner.) ‘chirichchu’ par̥ańńu (=he spoke laughing); chu-r̥r̥inaṭannu [=he walked (going) round].
  5. (To form compounds.) ‘aṭichchu-taḷi (=sweeping and sprinkl-ing); ‘tíṇṭi’-kkuḷi (= being defiled and washing);, neṭṭáṭṭam (=a long play).
  6. How is the future adverbial participle used?

The future adverbial participle has the four following principal uses; 1st. to indicate approaching events; 2nd. results; 3rd. intention; 4th. fitness.

 

ഉ-ം. ‘പോക നല്ലതു’; ‘രാമൻ സീതയെ വേൾക്കയിൽ’ മുതലായവ.

  1. ഭൂതക്രിയാന്യൂനത്തിൻ്റെ പ്രയോഗം എങ്ങിനെ?

ഭൂതക്രിയാന്യൂനത്തിനു 1. ക്രിയകളുടെ തുടൎച്ച 2. കാരണം, 3. കരണം, 4. സംഭാവന, 5. പ്രകാരം, 6. സമാസം ഈ ആറുപ്രയോഗങ്ങൾ തന്നെ ഉണ്ടു.

  1. ഉ-ം (ക്രിയകളുടെ തുടൎച്ച.) അകത്തു ‘ചെന്നു’ വാതിൽ ‘അടച്ചു’ വടി ‘എടുത്തു’ നന്നെ അടിച്ചാൻ;
  2. (കാരണം.) എന്തു’കണ്ടു’ ഇത്ര ചിരിക്കുന്നു?
  3. (കരണം.) ‘ഞേന്നു’ ചാവെൻ;
  4. (സംഭാവന.) ‘കുടിച്ചെ’ തൃപ്തിയുള്ളു: ‘താൻ’ചത്തു’മീൻ പിടിച്ചാൽ എന്തുലാഭം’;
  5. (പ്രകാരം.) ‘ചിരിച്ചു’പറഞ്ഞു; ‘ചുറ്റി’നടന്നു;
  6. (സമാസത്തിൽ.) ‘അടിച്ചു’ തെളി; ‘തീണ്ടി’ക്കുളി; ‘നെട്ടാ’ട്ടം.

ഭാവിക്രിയാന്യൂനത്തിന്നു 1. അടുക്കുന്ന ക്രിയ, 2. ഫലം, 3. അഭിപ്രായം, 4. യോഗ്യത ഈ നാലു പ്രയോഗങ്ങൾ പ്രധാനം.

 

Ex: 1. (Approaching event.) ‘marippán’ múnnu náḷ aṇańńál [=if three days draw near (within which one has) to die].

  1. (Result.) Rávaṇan Sítayé koṇṭu póytu swakulam muṭippán’ [=Rávaṇa carried off Síta to the destroying of (lit. to destroy) his own tribe].
  2. (Intention.) ‘par̥aván’ bhávichchu (=he thought to speak).
  3. (Fitness.) ‘kolluván’ takka kur̥r̥am cheytu [=he committed a crime worthy of death (lit. to die)].
  4. How are the adnounal participles used?

They are used to qualify nouns, and also to connect the sentence or clause of which they form a part, with that of which their completion forms a part. (See 310).

Ex: náthan’illátta’ paṭayáká (= an army which has no leader will perish; ‘keṭṭiyiṭṭa’ paṭṭikku kuppayellám chór̥u (=all the sweepings are the food of the dog which is tied up).

  1. Are two adnounal participles ever used to qualify one noun?

Very rarely.

Ex: ácháram ‘allátta’ ‘vallátta’ móham (=an improper and bad desire).

In good Malayalam, the proper course is for the preced-ing qualification to be expressed as an adverbial parti-ciple.

Ex: ńán ‘tirińńŭ’ ‘káṇátta pašu (=the cow which I searched for and did not find), not ‘ńán tirińńa káṇátta pašu.

  1. What is to be said concerning the subject of ad-nounal participles?

 

  1. ഉ-ം. (അടുക്കുന്നക്രിയ.) ‘മരിപ്പാൻ’ മൂന്നുനാൾ അണഞ്ഞാൽ;
  2. (ഫലം.) രാവണൻ സീതയെകൊണ്ടുപോയതു സ്വകുലം ‘മുടിപ്പാൻ’;
  3. (അഭിപ്രായം.) ‘പറവാൻ’ ഭാവിച്ചു;
  4. (യോഗ്യത) ‘കൊല്ലുവാൻ’ തക്കകുറ്റം ചെയ്തു.
  5. ശബ്ദന്യൂനത്തിൻ്റെ പ്രയോഗം എങ്ങിനെ?

നാമങ്ങളെ വിശേഷിക്കുന്നതിന്നു തന്നെ; എന്നാൽ ശബ്ദന്യൂനങ്ങളാൽ ഉണ്ടായ്വരുന്ന അപൂൎണ്ണവാക്യങ്ങളെ പൂൎണ്ണവാക്യങ്ങളോടു ചേൎക്കുന്നതിന്നും കൊള്ളിക്കാം. (310-ൽ നോക്കുക)

ഉ-ം. നാഥ’നില്ലാത്ത’ പടയാകാ;

‘കെട്ടിയിട്ട’പട്ടിക്കു കുപ്പയെല്ലാം ചോറു.

  1. രണ്ടുശബ്ദന്യൂനങ്ങൾ നാമവിശേഷണത്തിന്നു ചേരുമൊ?

ദുൎല്ലഭമായ്വരും (ആചാരം’അല്ലാത്ത’ ‘വല്ലാത്ത’ മോഹം.) നല്ലമലയാളത്തിൽ ക്രിയാന്യൂനത്തെപ്പോലെ ഉപയോഗിച്ചു വരുന്നു.

ഉ-ം. ഞാൻ’തിരിഞ്ഞുകാണാത്ത’പശു. എന്നാൽ ‘ഞാൻ തിരിഞ്ഞ കാണാത്ത പശു’ എന്നു പറയുമാറില്ല.

  1. ശബ്ദന്യൂനത്തിൻ്റെ ആഖ്യ എങ്ങിനെ?

 

The subject is found either in the word that precedes the participle or in that which follows. When the sub-ject is in the noun that follows the participle it has sometimes to be understood from a noun not in the nominative case.

Ex: núlu núlkkunna cháliyanmáril oruvan (=one among the wea-vers who spin thread); in this ‘cháliyanmár’ (=weavers) is the subject (understood) to ‘núlkkunna’ (=who spin), and it must be understood from ‘cháliyanmáril’, a locative meaning ‘among the weavers.’

  1. Is there any thing particular to remark concerning the use of the future adnounal participle?

Yes; the future adnounal participle is used for past time also.

Ex: pórumpóḷ vazhiyinnu yátra cholli (=as he was going along he bade me farewell).

  1. Is there any peculiarity in use of the participial noun?

Yes; (1) while forming in itself a sub-sentence, it may stand as the subject, predicate, object or adjunct of a sentence or of another sub-sentenc; (2) the neuter parti-cipial noun is very commonly used instead of the verbal noun.

 

ശബ്ദന്യൂനങ്ങളുടെ ആഖ്യ മുമ്പെ വരുന്ന നാമത്തിൽ താൻ, പിന്നെവരുന്ന നാമത്തിൽ താൻ, വരും.

ശബ്ദന്യൂനത്തിൻ്റെ ആഖ്യ പിന്നെവരുന്ന നാമത്തിൽ ഇരിക്കുന്നപക്ഷത്തിൽ വളവിഭക്തികളിലും അന്തൎഭവമായ്ക്കാണും.

ഉ-ം. ‘നൂലു നൂല്ക്കുന്ന ചാലിയന്മാരിൽ,’ ഇതിൽ ‘ചാലിയന്മാരിൽ’ എന്നതിലുള്ള ‘ചാലിയന്മാർ’ എന്നതു ‘നൂല്ക്കുന്ന’ എന്നുള്ളതിന്നു അന്തൎഭവിച്ച ആഖ്യ.

  1. ഭാവിശബ്ദന്യൂനത്തിൻ്റെ പ്രയോഗത്തിൽ എന്തെങ്കിലും വിശേഷം ഉണ്ടൊ?

ഭാവിശബ്ദന്യൂനത്തിൻ്റെ പ്രയോഗത്തിൽ കുറെ വിശേഷം ഉണ്ടു; അതു ഭൂതത്തിന്നും പ്രയോഗിക്കാം.

ഉ-ം. ‘പോരും’ പൊൾ വഴിയിന്നു യാത്ര ചൊല്ലി.

  1. ക്രിയാപുരുഷനാമത്തിൻ്റെ പ്രയോഗത്തിൽ ഏതെങ്കിലുംവിശേഷം ഉണ്ടൊ?

ക്രിയാപുരുഷനാമം, (1) ഭിന്ന ആഖ്യാഖ്യാതങ്ങളിരിക്കുമ്പൊൾ താനൊരുപവാക്യം തന്നെ എന്നിട്ടും, മറ്റൊരുപവാക്യത്തിന്നാകട്ടെ, വാക്യത്തിന്നാകട്ടെ, ആഖ്യയായൊ ആഖ്യാതമായൊ കൎമ്മമായൊ വിശേഷണമായൊ നില്ക്കും; (2) നപുംസകക്രിയാപുരുഷനാമം ക്രിയാനാമപ്രയോഗത്തിലും കൊള്ളാം.

17

 

Ex: 1. á paṭṭaṇattil ‘uḷḷavar’ aviṭé vannu (=the people who were in the city came to that place); ‘áṭṭunnavané’ neyván ákkarutu (=do not employ as a weaver the man who makes oil).

  1. néru ‘par̥ayyunnatu’ nallavaruṭé lakshaṇam (=the speak-ing the truth is the sign of good men).
  2. How are the conditional participles used?

The two subjunctives are used in nearly the same way.

Ex: (1st Subjunctive.) paramárttham ‘chonnál’ (=if one speaks the truth).

(2nd Subjunctive.) ampu táné víṇu’pókil’ šamikkum (=if the arrow falls out of itself, the wound will heal).

But the one with the affix ‘ál’ has also a temporal meaning.

Ex: anchunáḷ ‘kazhińńál’ pinné vareṇam (=come again when five days have elapsed).

The subjunctives ‘káḷ (=káṇil)’ (=if you look at, consider) and ‘káṭṭil’ (= if you shew) are used in comparisons; ‘um’ may be added.

Ex: dúratté bandhuvé’kkáḷ’ azhalwakkatte šatru nallu (=an enemy near will be of more use than a friend at a distance; lit. if you consider a friend who is at a distance, an enemy near is of use); pushpabáṇané’kkáṭṭil’ sundaran Naḷanrŭpan (=king Naḷa was more beautiful than the flower-arrowed god; lit. if you shew the flower-arrowed one, king Naḷa is beauti-ful).

 

ഉ-ം. 1. ആ പട്ടണത്തിൽ ‘ഉള്ളവർ’ അവിടെ വന്നു; ‘ആട്ടുന്നവനെ’ നെയ്വാൻ ആക്കരുതു;

  1. നേരു ‘പറയുന്നതു’ നല്ലവരുടെ ലക്ഷണം.
  2. സംഭാവനകളുടെ പ്രയോഗം എങ്ങിനെ?

രണ്ടു സംഭാവനയും ഏകദേശം ഒരുപോലെ പ്രയോഗിക്കാം.

ഉ-ം. (ഒന്നാം സംഭാവന.) പരമാൎത്ഥം ‘ചൊന്നാൽ’;

(രണ്ടാം സംഭാവന.) അമ്പുതാനെ വീണു ‘പോകിൽ’ ശമിക്കും.

എങ്കിലും ‘ആൽ’ പ്രത്യയത്തോടിരിക്കുന്നതിന്നു കാലാൎത്ഥം കൂടെ ഉണ്ടു.

ഉ-ം. അഞ്ചു നാൾ ‘കഴിഞ്ഞാൽ’ പിന്നെ വരെണം.

‘കാൾ’ (=കാണിൽ) ‘കാട്ടിൽ’ എന്ന സംഭാവനകൾ താരതമ്യപ്രയോഗത്തിൽ വരും ‘ഉം’ അവ്യയം ചേരുന്നതുമുണ്ടു.

ഉ-ം. ദൂരത്തെ ബന്ധുവെ’ക്കാൾ’ അഴൽവക്കത്തെ ശത്രു നല്ലു; പുഷ്പബാണനെ’ക്കാട്ടിൽ’ സുന്ദരൻ നളനൃപൻ.

17*

 

  1. How are the concessive participles used?

Both the concessive participles are used in the same Way.

Ex: ‘marichchálum’ véṇṭatilla [=it is not (a thing to be) re-quired (at any one’s hands) i. e. is of no consequence, ‘even if I die’]; ‘koṭuttíṭilum’ bhakti illenkil pizha varum (=though ‘one has given’ etc.)

  1. Is not the one with ‘álum’ used in an imperative use?

Yes; but in such instances, ‘koḷḷám’ is understood.

  1. In what senses are the concessives ‘enkilum’ [=though (one) say], ‘éninum’ [=though (one) say], ‘áyálum’ [=though (it) be], ‘ánum (=áyinum)’ [=though (it) be], joined with the interrogative pronouns?

To give the meaning of indefiniteness and universality.

Ex: ‘évanenkilum’ (=any one); ‘áránum’ (=whosoever); ár-áyálum’ (=whosoever); ‘étánum’ (=whatsoever); ‘enggénum’ (=wheresoever) etc.

  1. With what may the infinitive and subjunctive and concessive be classed?

 

  1. അനുവാദകങ്ങളുടെ പ്രയോഗം എങ്ങിനെ?

രണ്ടു അനുവാദകങ്ങളും ഒരുപോലെ തന്നെ പ്രയോഗിച്ചുവരുന്നു.

ഉ-ം. ‘മരിച്ചാലും’ വേണ്ടതില്ല; ‘കൊടുത്തീടിലും’ ഭക്തിയില്ലെങ്കിൽ പിഴവരും.

വിധിപ്രയോഗവും പറ്റും; എങ്കിലും അങ്ങിനെയുള്ള പ്രയോഗത്തിൽ ‘കൊള്ളാം’ എന്നുള്ളതു അന്തൎഭവിച്ചിരിക്കുന്നു.

ഉ-ം. ‘അറിഞ്ഞാലും’ ‘ഓൎത്താലും’ ഇവ പൂൎണ്ണമായ്പറയുന്നതായാൽ ‘അറിഞ്ഞാലും കൊള്ളാം’; ‘ഓൎത്താലും കൊള്ളാം’; എന്നു പറയെണ്ടതാകുന്നു.

  1. ‘എങ്കിലും,’ ‘ഏനിനും,’ ‘ആയാലും’ ‘ആനും’ (= ആയിനും), ഈഅനുവാദകങ്ങളെ ചോദ്യപേരുകളോടു ചേൎക്കുന്നതു എന്തു പ്രയോഗത്തിൽ ആകുന്നു?

സൎവ്വാൎത്ഥത്തിന്നു തന്നെ.

ഉ-ം. ‘ഏവനെങ്കിലും’, ‘ആരാനും’; ‘ആരായാലും’; ‘ഏതാനും’; ‘എങ്ങേനും’ മുതലായവതന്നെ.

  1. ഭാവരൂപവും, സംഭാവനാനുവാദകങ്ങളും, ഏതു വകകളിൽചേൎക്കാം?

 

As the infinitive always requires another verb to com-plete it, it may be considered as merely a variety of the ordinary adverbial participle.

The subjunctive form in ‘il’ is the locative of the verbal noun. That in ‘ál’ is the adverbial, past participle with ‘ákil con-tracted. The concessive is merely a subjunctive+the indeclinable ‘um’.

  1. What are the auxiliary verbs?

Those which serve merely to express certain accidents of the principal action.

In the following list are given the auxiliary verbs, and the verbal inflections which they govern:

 

ഭാവരൂപം എപ്പോഴും മറ്റൊരുക്രിയയാൽ പൂൎണ്ണമാകേണ്ടുന്നതിനെക്കൊണ്ടു ക്രിയാന്യൂനത്തിൻ്റെ ഭേദമെന്നു പറയാം.

‘ഇൽ’ എന്നതിൽ അവസാനിക്കുന്ന സംഭാവന ക്രിയാനാമത്തിൻ്റെ സപ്തമിവിഭക്തിയും, ‘ആൻ’ എന്നതിൽ അവസാനിക്കുന്നതു ലോപിച്ചുണ്ടായ ‘ആകിൽ’ എന്നതു കൂടിയുള്ള ഭൂതക്രിയാന്യൂനവുമത്രെ. അനുവാദകം=സംഭാവന+’ഉം’, അത്രെ.

  1. സഹായക്രിയകൾ ഏവ?

പ്രധാനക്രിയയുടെ അൎത്ഥത്തിൽ വെവ്വേറെ അല്പമായുള്ള ഭേദങ്ങൾ കാണിക്കുന്നവ തന്നെ.

 

Auxiliary Verbs. Their government. Their uses to express or to form Examples.
1. irikka (=be) Past adv. participle 1. Perfects * 2. Passives párttirikkunnu (=have dwelt). ayachchirunnu (=was sent).
2. uṇṭu, uḷḷa, uḷḷu (=be) Pres. adv. participle Past adv. participle+iṭṭu Future adv. participle Progressives Perfects Obligation etc. varunnuṇṭu (=am coming). kaṇṭiṭṭuṇṭu (=have seen, saw). varuvánuḷḷa (=which is to come).
3. iṭuka (=place) Past adv. participle 1. Expletive 2. Perfect póyíṭunnu [=(I) go, am going]. vanniṭṭuṇṭu [=has come].
cheyka (=make, do) Infinitive To connect verbs eṭukkayum vekkayum cheyyunnu [=(I) lift up and put down].

* So the correspondig English tenses are called. A literal translation of the Malayálam would be ‘the Incomplete Past’. The action is viewed as still going on.

 

സഹായക്രിയകൾ ഏതിനെ ആശ്രയിക്കുന്നു പ്രയോഗം താഴെ പറയുന്നവറ്റിന്നു ദൃഷ്ടാന്തം
1. ഇരിക്ക ഭൂതക്രി: ന്യൂനം 1. അസംപൂൎണ്ണഭൂതം 2. കൎമ്മത്തിൽക്രിയ പാൎത്തിരിക്കുന്നു അയച്ചിരുന്നു
2. ഉണ്ടു, ഉള്ള, ഉള്ളു വൎത്തമാനക്രി: ന്യൂനം ഭൂതക്രി: ന്യൂനം+ഇട്ടു ഭാവിക്രി: ന്യൂനം ന്യസ്തവൎത്തമാനം അസമ്പൂൎണ്ണഭൂതം ബാദ്ധ്യത വരുന്നുണ്ടു കണ്ടിട്ടുണ്ടു വരുവാനുള്ള
3. ഇടുക ഭൂതക്രി: ന്യൂനം 1. നിരൎത്ഥം2. അസംപൂൎണ്ണഭൂതം പോയിടുന്നുവന്നിട്ടുണ്ടു
4. ചെയ്ക ഭാവരൂപം ക്രിയകളുടെ തുടൎച്ച എടുക്കയും വെക്കയുംചെയ്യുന്നു

 

Auxiliary verbs. Their govenment. Their uses to express or to form Examples.
5. peṭuka (=suffer) Infinitive Passive kolla (=kolka)ppeṭunnu (=is being killed).
6. vallá (=am not willing) Infinitive Unwillingness and Prohibition cholka vallén [=(I) do not want to speak]. par̥akolla (=do not say).
7. kúṭuka (=join, con-cur) Past adv. participle Possibility atu váyichchu kúṭunnu (= can read it).
8. illa (=is not) Pres. adv. participle Past adv. participle Negative Progressives Negative past varunnilla (=is not coming).vannilla (=did not come).

N.B. The above should not be considered auxiliaries unless they have the same subject as the principal verb. Thus ‘uḷḷa’ and ‘illátta’ when joined with the active future adverbial participles are not auxiliaries but principal verbs, as in ‘ní par̥avánuḷḷa vákkukaḷ’ [=the words which are (for) you to speak].

 

സഹായക്രിയകൾ ഏതിനെ ആശ്രയിക്കുന്നു പ്രയോഗം താഴെ പറയുന്നവറ്റിന്നു ദൃഷ്ടാന്തം
5. പെടുക ഭാവരൂപം കൎമ്മത്തിൽക്രിയ കൊല്ല (=കൊൽക) പ്പെടുന്നു.
6. വല്ലാ ഭാവരൂപം അനിഷ്ടം, വിരോധം ചൊൽകവല്ലേൻ, പറകൊല്ല
7. കൂടുക ഭൂതക്രി: ന്യൂനം കഴിവു അതു വായിച്ചു കൂടുന്നു.
8. ഇല്ല വൎത്തമാനക്രി: ന്യൂനം ഭൂതക്രി:ന്യൂനം. ന്യസ്തവൎത്തമാനനിഷേധംഭൂതനിഷേധം വരുന്നില്ല വന്നില്ല

മേൽപറഞ്ഞവറ്റിന്നു പ്രധാനക്രിയക്കുള്ളആഖ്യകൾ അല്ല, ഭിന്നാഖ്യകൾ ഉണ്ടായിരുന്നാൽ അവ സഹായക്രിയകൾ അല്ല. ഇങ്ങിനെതന്നെ ‘ഉള്ള’ ‘ഇല്ലാത്ത’ എന്നവ ഭാവിക്രിയാന്യൂനങ്ങളോടു കൎത്തൃപ്രയോഗത്തിൽ വന്നാൽ അവ സഹായക്രിയകൾ അല്ല; പ്രധാനക്രിയകൾ തന്നെ.

ഉ-ം. ‘നീ പറവാനുള്ള വാക്കുകൾ’ ഇതിൽ “പറവാൻ” എന്നുള്ള പ്രധാനക്രിയക്കു “നീ” എന്നതു ആഖ്യ; ‘ഉള്ള’ എന്നതിന്നു ‘നീ’ അല്ല, ‘വാക്കുകൾ’ ആഖ്യ ആയ്തുകൊണ്ടു ‘ഉള്ള’ എന്നതു ഇവിടെ സഹായക്രിയയല്ല, പ്രധാനക്രിയതന്നെ.

 

SUBSIDIARY VERBS.

  1. What are subsidiary verbs?

When the verb which in sense is the principal verb, is put as a past adverbial participle, and is completed by ‘viṭuka’ (=to leave), ‘vekkuka’ (=to put, place), ‘kaḷayuka’ (=to let go), póka (=to go) varika (=to come), kiṭakka (=to lie), etc. and these last named conjointly with their principal verb form but one single idea, they are called subsidiary verbs.

Ex: kaḷańńúṭṭu (=kaḷańńu’viṭṭu’) [= he lost it. lit. having passed on, he left it]; iṭṭéchchu (=iṭṭu’vechchu’) [= he put it down, lit. (having placed it), he put it]; póy’kaḷańńu’ (=he went away, lit. having gone, he passed along); tírnnu’póyi’ (=it was finished up; lit. being finished, it went); váyichchu ‘varunnu’ [=he goes on (lit. comes on) reading]; ezhuti’kkiṭannu’ [=it was (lit. lay) written].

  1. What verbs are used to express adjuncts having the sense of indefinite plurality?

The adnounal participles ‘mikka’ (=that is or are most), ‘perutta’ (=that is or are much or many), ‘ér̥iya’ (=that became great) etc. are used to qualify nouns, and the infi-nitives (joined with the particle ‘e’ or ‘um’) ‘vaḷare’ (=to be increased), ‘ér̥ave’ (=to be great), ‘tulòm=tulavum’ (=to be the whole), etc. qualify verbs in this sense.

 

ഉപക്രിയകൾ.

  1. ഉപക്രിയാപദങ്ങൾ ഏവ?

അൎത്ഥത്തിൽ പ്രധാനക്രിയയായുള്ളതു ഭൂതക്രിയാന്യൂനമായി തീൎന്നു, ‘വിടുക’, ‘വെക്കുക,’ ‘കളയുക,’ ‘പോക,’ ‘വരിക,’ ‘കിടക്ക’ മുതലായവകകൊണ്ടു പൂൎണ്ണമായ്വന്നു, രണ്ടും കൂടി ഒരെ അൎത്ഥം ജനിപ്പിക്കുമ്പൊൾ, ‘വിടുക’ മുതലായവ ഉപക്രിയയെന്നുപറകയും ചെയ്യും.

ഉ-ം. കളഞ്ഞൂട്ടു (=കളഞ്ഞു’വിട്ടു’); ഇട്ടേച്ചു;(=ഇട്ടു’വെച്ചു’;) പോ’യ്ക്കളഞ്ഞു’; തീൎന്നു’പോയി’; വായി’ച്ചുവരുന്നു’; എഴുതി’ക്കിടന്നു’ എന്നുള്ളവറ്റിൽ ‘വിട്ടു’ ‘വെച്ചു’ ‘കളഞ്ഞു’ ‘പോയി’ ‘വരുന്നു’ ‘കിടക്കുന്നു’ എന്നിവ ഉപക്രിയകളാകുന്നു.

‘മിക്ക’, ‘പെരുത്ത’, ‘ഏറിയ’ എന്നുതുടങ്ങിയുള്ള ശബ്ദന്യൂനങ്ങൾ നാമങ്ങളെ വിശേഷിക്കുന്നതിന്നും, ‘വളരെ’, ‘ഏറവെ’, ‘തുലൊം’ (=തുലവും) മുതലായി ‘ഏ’ ‘ഉം’ അവ്യയത്തോടു കൂടിയ ഭാവരൂപങ്ങൾ ക്രിയകളെ വിശേഷിക്കുന്നതിന്നും, എടുത്തുവരുന്നു.

 

Ex: ‘mikka’ pérum (=most persons); ‘perutt’áḷukaḷ (=many persons); ‘ér̥iya’ purusháram (= a great multitude of people); ‘vaḷare’ uṇṭu [=there is (so as) to be much]; ‘ér̥a’ par̥ańńu (=he said much); ‘tulóm’ našichchu (=it was wholly destroyed).*

  1. What verbs are used to qualify words in the sense of fewness and mere indefiniteness?

For fewness, the infinitive ‘kur̥aya’ qualifies verbs.

Ex: ‘kur̥é’ anngóṭṭu chennu [=he went a little (lit. so as to be a little) in that direction].

For mere indefiniteness, the adnounal participles ‘kaṇṭa’ (=that one sees), ‘valla’ ‘váchcha’ (=some lit. that increased) qualify nouns.

Ex: ‘kaṇṭa’ jananngaḷ (=a few people); ‘valla’ dwípántaranngaḷ (=some foreign country or other); ‘váchcha’ vastu (=any thing).

  1. Can indefinite pronominal nouns be formed from these?

Some personal nouns formed from these are used in-stead of indefinite pronominal nouns.

Ex: ‘mikkavar’ (= most persons), ‘mikkatu’ (= the most), ‘kaṇ-ṭavar’ (= some people), ‘vallavar’ (= any one), ‘váchchavar’ (= some people, any persons).

  1. What is the active voice?

When the subject is the agent which performs the action, and is in the nominative case, then the verb is said to be in the active voice.

* Lit. ‘The persons who are the majority’, ‘the persons who are many’, ‘a multitude that was very great’ etc. But in the trans-lation the verb is dropped as not needed in English.

 

ഉ-ം. ‘മിക്ക’പേരും; ‘പെരുത്താ’ളുകൾ, ‘ഏറിയ’ പുരുഷാരം; ‘വളരെ’ ഉണ്ടു; ‘ഏറ’ പറഞ്ഞു; ‘തുലൊം’ നശിച്ചു.

  1. അല്പത, അസീമത, എന്നവറ്റിൻ്റെ അൎത്ഥങ്ങൾക്കായി വരുന്ന ക്രിയകൾ എവ?

‘കുറയ’, എന്ന ഭാവരൂപം അല്പതയുടെ അൎത്ഥത്തിൽ ക്രിയയെ വിശേഷിക്കുന്നു.

ഉ-ം. ‘കുറെ’ അങ്ങൊട്ടു ചെന്നു.

‘കണ്ട’, ‘വല്ല’, ‘വാച്ച’ എന്ന ശബ്ദന്യൂനങ്ങൾ അസീമതയുടെ അൎത്ഥത്തിൽ നാമത്തെയും വിശേഷിക്കുന്നു.

ഉ-ം. ‘കണ്ട’ജനങ്ങൾ; ‘വല്ല’ ദ്വീപാന്തരങ്ങൾ; ‘വാച്ച’വസ്തു.

  1. ഇവറ്റിൽനിന്നു പ്രതിസംഖ്യകളെയും ഉണ്ടാക്കാമൊ?

ഇവയിൽ നിന്നുണ്ടായ ചില പുരുഷനാമങ്ങൾ പ്രതിസംഖ്യകൾക്കുപകരം നടന്നുവരുന്നു.

ഉ-ം ‘മിക്കവർ’; ‘മിക്കതു’; ‘കണ്ടവർ’; ‘വല്ലവർ’; ‘വാച്ചവർ’.

  1. കൎത്താവിൽക്രിയഎന്നതു എന്തു?

ആഖ്യയായ ക്രിയയെ ചെയ്യുന്ന കൎത്താവു പ്രഥമവിഭക്തിയിൽ ഇരിക്കുമ്പൊൾ ആ ക്രിയ കൎത്താവിൽക്രിയ എന്നു പേർപ്പെടുന്നു.

 

Ex: rájávŭ rájyatte pálikkunnu (=the king governs the king-dom); in this, the subject ‘rájávŭ’ (=king) is the agent and is in the nominative case; hence the verb ‘pálikkunnu’ (= gov-erns) is said to be in the active voice.

  1. What is the passive voice?

When the object of the action is in the nominative case and is the subject to the verb, then the verb is said to be in the passive voice, and may be called a passive verb.

Ex: rájyam rájávinál pálikkappeṭunnu (=the kingdom is governed by the king); and ‘kaṭalássu tuṇi koṇṭu uṇṭákkiyatu’ (= paper is made of cloth). In these, as the objects of the actions, ‘rájyam’ (=kingdom) and ‘kaṭalássu’ (= paper) are in the nomi-native case and stand as the subjects to the verbs ‘pálikka-ppeṭunnu’ (= is governed) and ‘uṇṭákkiyatu’ (= is made), those verbs are said to be used passively, and may be called passive verbs.

  1. Is the auxiliary verb ‘peṭuka’ (=suffer) the only means of expressing a passive sense?

No, various auxiliaries are used, and sometimes though rarely even the ordinary transitive verb without an auxiliary.

Ex: pána poṭṭichchu póyi (=the pot broke, or was broken); katalássu tuṇi koṇṭu uṇṭákkiyatu (=paper is made of cloth); nálám tantram labdhanášam ennu chollunnu [= the fourth tantram is called labdhanášam; or, (people) call the fourth, etc.]

 

ഉ-ം. ‘രാജാവു രാജ്യത്തെ പാലിക്കുന്നു’ എന്നതിൽ ‘രാജാവു’ എന്ന കൎത്താവു ആഖ്യയായിട്ടു പ്രഥമവിഭക്തിയിൽ ഇരിക്കുന്നതുകൊണ്ടു ‘പാലിക്കുന്നു’ എന്ന ക്രിയ കൎത്താവിൽക്രിയ തന്നെ.

  1. കൎമ്മത്തിൽക്രിയ എന്നതു എന്തു?

കൎമ്മം പ്രഥമവിഭക്തിയിൽ ഇരുന്നു ക്രിയാപദത്തിന്നു ആഖ്യയായ്വന്നാൽ അപ്പൊൾ ആ ക്രിയ കൎമ്മണിപ്രയോഗത്തിൽ ഇരുന്നു കൎമ്മത്തിൽ ക്രിയയെന്നു പേർ ധരിക്കുന്നുണ്ടു.

ഉ-ം. ‘രാജ്യം രാജാവിനാൽ പാലിക്കപ്പെടുന്നു,’ ‘കടലാസ്സു തുണി കൊണ്ടുണ്ടാക്കിയതു’, എന്നിവറ്റിൽ ‘രാജ്യം’, ‘കടലാസ്സു’ എന്ന കൎമ്മങ്ങൾ പ്രഥമവിഭക്തികളിൽ ആഖ്യകളായി നില്ക്കുന്നതു കൊണ്ടു ‘പാലിക്കപ്പെടുന്നു’ ‘ഉണ്ടാക്കിയതു’ എന്ന ക്രിയകൾ കൎമ്മത്തിൽ ക്രിയകൾ തന്നെ.

‘പെടുക’ എന്ന സഹായക്രിയ മാത്രം അല്ല അതിന്നു വെവ്വെറെ സഹായക്രിയകൾ ഉണ്ടാകുന്നതും, ദുൎല്ലഭമായ സഹായക്രിയ കൂടാതെ ഉള്ള സകൎമ്മകക്രിയ തനിയായ് നില്ക്കുന്നതും ആം.

ഉ-ം. ‘പാന പൊട്ടിച്ചുപോയി;’ കടലാസ്സു തുണികൊണ്ടുണ്ടാക്കിയതു; നാലാം തന്ത്രം ലബ്ധനാശം എന്നു ചൊല്ലുന്നു.

18

 

USES OF THE INDECLINABLES.

  1. What are the uses of the particle ‘é’?

The particle ‘é’ is used to indicate 1. place, 2. complete-ness or intensity, and 3. limit, also 4. for questions, and 5. to enable nouns to qualify verbs.

  1. (Completeness or Intensity.) kannukiṭákkaḷe ‘kúṭṭamé’ ma-ṭakki (= he turned back all the cattle together); ‘árumé’ ká-ṇáte (= seeing none); paṇṭoru ‘náḷume’ kaṇṭar̥iyá (= I never knew of such things in all my life).
  2. (Limit.) ‘raṇṭé’ uḷḷu (= I have only two); ‘nammuṭe’ ‘pá-pame’ káraṇam (=our sin alone is the cause); ‘enkilé’ nallu (=if you indeed say so, it is well); ‘vekkaye’ vénṭu (=putting it down is necessary, you cannot but put it down).
  3. (Question.) ní ‘allé’ par̥ańńatu? (=it was thou, was it not, that said so?)
  4. (To enable nouns to qualify verbs.) ‘nanné’ pukazhtti (=he praised him well); ‘sukhamé’ kaṭannu (= he crossed happily); (‘nannu’ and ‘sukham’ are properly nouns meaning ‘benefit’ or ‘good’, and ‘happiness’).

 

അവ്യയപ്രയോഗം.

  1. ‘ഏ’ അവ്യയത്തിൻ്റെ പ്രയോഗം എങ്ങിനെ?

‘ഏ’ അവ്യയത്തിന്നു, 1. സ്ഥലം, 2. പൂൎണ്ണതിട്ടം, 3. മാത്രം, 4. ചൊദ്യം, എന്നിവറ്റിന്നും, 5. നാമങ്ങൾക്കു ക്രിയകളെവിശേഷിക്കും വണ്ണം ശക്തിപ്പെടുത്തുവാൻ എന്നീ അഞ്ചു പ്രയോഗങ്ങൾ പ്രധാനം.

  1. ഉ-ം. (സ്ഥലം.) ‘പടിഞ്ഞാറെ’; ‘ആകാശമാൎഗ്ഗമെ’ ചെന്നു; നിന്നുടെ ‘വഴിയെ’ വന്നു;

18*

 

  1. Which is the interrogative particle?

The letter ‘o’; this is used 1. for alternative questions, 2. as a distributive, 3. to give a noun pre-eminence in the sentence, 4. to indicate doubt, 5. to shew inde-finiteness, and 6. for antithesis of cause and consequence, 7. joined to a negative, it is used to express a strong affirmative.

Ex: 1. (Alternative questions.) ‘bhakti koṇṭó’ ‘karmmam koṇṭó’ salgati varú? (= will salvation come by faith or by works?)

  1. (As a distributive.) ‘appózhó’ sukham ér̥um ‘ippózhó’ sukham ér̥um? (=will happiness be greater then or now ?)
  2. (To give a noun pre-eminence in the sentence.) ‘avaḷ chey-tató’ ellárum kaṇṭu (=as for what she did, all saw it); ‘nidrayó’ ńanngaḷkku násti (=as for sleep, we have none).
  3. (Doubt.) avan ‘varumó’? [= will he come? (implying that I am not sure that he will)].
  4. (Indefiniteness.) inicheykayillennu ‘etrayó’ prárthichchu (=he begged and prayed him ever so much saying that he would not do it again).
  5. (Antithesis of cause and consequence.) nám kúṭé ‘chelláykiló’ káryyam tírá (= if we do not accompany you, then indeed the matter will not be settled); práṇané ‘tyajikkiló’ mukti varum (=if we abandon life, then indeed salvation may be attained).
  6. (With a negative, strong affirmation.) ní ‘kaṇṭatalló’! (= did you not see it!)

 

  1. ചോദ്യാവ്യയം ഏതു?

ചോദ്യാവ്യയം ‘ഒ’കാരംതന്നെ; ഇതു, 1. ഇരട്ടിച്ചോദ്യത്തിന്നും, 2. ഇരട്ടിവാക്യത്തിന്നും, 3. ഒരു നാമത്തെ വാക്യത്തലയാക്കുന്നതിന്നും, 4. സംശയഭാവത്തിന്നും, 5. അസീമതെക്കും, 6. വാക്യങ്ങളുടെ പ്രതികൂലതക്കും, 7. നിഷേധത്തോടുകൂടെ അനുസരണത്തിൻ്റെ നിശ്ചയത്തിന്നും കൊള്ളാം.

  1. (ഇരട്ടിച്ചോദ്യം.) ‘ഭക്തികൊണ്ടൊ’ കൎമ്മം’കൊണ്ടൊ’ സൽഗതിവരൂ?
  2. (ഇരട്ടിവാക്യം.) ‘അപ്പൊഴൊ’ സുഖം ഏറു ‘ഇപ്പോഴൊ’ സുഖംഏറും?
  3. (ഒരു നാമത്തെ വാക്യത്തലയാക്കുക.) ‘അവൾ ചെയ്തതൊ’ എല്ലാരും കണ്ടു; ‘നിദ്രയൊ’ ഞങ്ങൾക്കു നാസ്തി;
  4. (സംശയഭാവം.) അവൻ ‘വരുമൊ’;
  5. (അസീമത.) ഇനി ചെയ്കയില്ലെന്നു ‘എത്രയൊ’ പ്രാൎത്ഥിച്ചു;
  6. (വാക്യങ്ങളുടെ പ്രതികൂലത.) നാം കൂടെ ‘ചെല്ലായ്കിലൊ’ കാൎയ്യം തീരാ; പ്രാണനെ ‘ത്യജിക്കിലൊ’ മുക്തിവരും;
  7. (നിഷേധത്തോടുനിശ്ചയം.) നീ ‘കണ്ടതല്ലൊ’!

 

  1. What are the uses of the particle ‘um’?

It is used to indicate, 1. totality, 2. alternative ex-pressions, 3. concession, etc.

Ex: 1. (Totality.) ‘raṇṭu kaṇṇum’ póyi (=both my eyes are gone); itranáḷum [=so many days (as this)]. *

  1. (Alternatives.) kolkilum ám kolláykilum ám (=he may either kill or not kill).
  2. (Concession.) ‘enniṭṭum’ avan anusarichchiṭṭilla [=even then (lit. even this being said. i. e. being the fact) he did not obey]. (This concessive ‘um’ is exemplified in every concessive verb.)
  3. How is ‘um’ used with the interrogative-pronomi-nal-nouns?

If ‘um’ be added, the interrogative nouns acquire an indefinitely-universal force.

Ex: évanum (=whosoever, any one); évarum (=whosoever, every one); ennum (=what day soever, whensoever, for ever) etc.

MEANS OF CONJUNCTION.

  1. What are the other uses of the particle ‘um’?

‘Um’ is also used to connect the members of sentences, and to connect sentences.

 

  1. ‘ഉം’ അവ്യയത്തിൻ്റെ പ്രയോഗം എങ്ങിനെ?

‘ഉം’ അവ്യയം, 1. സംഖ്യാപൂൎണ്ണത, 2. ഇരട്ടിവാചകം, 3. അനുവാദകാൎത്ഥം മുതലായ പ്രയോഗങ്ങൾക്കു കൊള്ളാം.

  1. ഉ-ം. (സംഖ്യാപൂൎണ്ണത.) ‘രണ്ടുകണ്ണും’ പോയി; ഇത്രനാളും;
  2. (ഇരിട്ടിവാചകം.) ‘കൊല്കിലും’ ആം ‘കൊല്ലാകിലും’ ആം;
  3. (അനുവാദകാൎത്ഥം.) ‘എന്നിട്ടും’ അവൻ അനുസരിച്ചിട്ടില്ല.(അനുവാദകാൎത്ഥക ‘ഇ,’ ‘ഉം’ അവ്യയം സകല അനുവാകക്രിയകളിലും കാണും).
  4. ‘ഉം’ അവ്യയം ചോദ്യപ്രതിസംജ്ഞകളൊടു ചേൎന്നാൽ അതിൻ്റെ പ്രയോഗം എങ്ങിനെ?

‘ഉം’ അവ്യയം ചോദ്യപ്രതിസംജ്ഞകളൊടു ചേൎന്നാൽ അവ സൎവ്വാൎത്ഥമായി തീരും.

ഉ-ം. ഏവനും; ഏവരും; എന്നും മുതലായവ.

  1. ‘ഉം’ അവ്യയത്തിന്നു വേറെ പ്രയോഗങ്ങൾ ഉണ്ടൊ?

‘ഉം’ അവ്യയം, വാക്യപ്പങ്കുകളെയും, പലവാക്യങ്ങളെയും തമ്മിൽ തമ്മിൽ കൂട്ടിച്ചേൎപ്പാൻ കൊള്ളാം.

 

Licence

Icon for the Creative Commons Attribution-ShareAlike 4.0 International License

A Catechism of Malayalam Grammar Copyright © by Public Domain is licensed under a Creative Commons Attribution-ShareAlike 4.0 International License, except where otherwise noted.