6 I. ഭാവരൂപം.
- ഭാവരൂപം എത്രവിധമുള്ളതു?
പഴയ ഭാവരൂപം പുതിയ ഭാവരൂപം എന്നീരണ്ടുണ്ടു.
- പഴയ ഭാവരൂപം എങ്ങിനെ?
ക്രിയാ പ്രകൃതിയോടു (ബലക്രിയയാൽ ബലക്രിയയോടു) ‘അ’ പ്രത്യയം വന്നാൽ പഴയ ഭാവരൂപം തന്നെ.
ഉ-ം. ‘ആക,’ ‘ആക്ക,’ ‘പറയ,’ ‘കൊടുക്ക.’
സ്വരം പരമായാൽ ഈ അകാരം ലോപിച്ചു പോകിലുമാം.
ഉ-ം. ‘ആകെ’= ആക+എ.
- പുതിയ ഭാവരൂപം എങ്ങിനെ?
പ്രകൃതിയോടു (ബലക്രിയയാൽ ബലപ്രകൃതിയോടു) കകാരം ചേൎന്നിട്ടുണ്ടാകുന്നു.
ഉ-ം. ‘കൊള്ളുക,’ ‘കൊടുക്കുക,’ ‘പറക.’
II. ക്രിയാനാമം.
- ക്രിയാനാമം എന്നതു എന്തു?
ക്രിയയുടെ പ്രയോഗവും, നാമത്തിൻ്റെ പ്രയോഗവും, കലൎന്നിട്ടു, ഒരു ക്രിയയെ അറിയിക്കുന്നതു തന്നെ.
- ഇതിൻ്റെ രൂപം എത്ര വിധം?
ഒന്നാമതിന്നു പുതിയ ഭാവരൂപം തന്നെ.
Ex: aṭikka (= the striking, or to strike), ákkuka (= the making, or to make).
The second verbal noun is formed by adding ‘kal’ or ‘kkal’ to the crude-form.
Ex: cheykal (= the doing), koṭukkal (= the giving).
- In what respect does the verbal noun agree with verbs, and in what respect with nouns?
It resembles verbs in having a subject and object, and it resembles nouns in being declined, and standing as a subject.
Ex: avan ninne aṭikkayál [= by his (lit. he) beating thee]; ní enne rájyattilninnu purattákkuka véṇṭu nrŭpa [= O king, thy (lit. thou) pulling me out of the kingdom will be neces-sary].
In the first example, the verbal noun ‘aṭikkayál’ (=by beating is governed by its subject ‘avan’ (=he) and governs its object ‘ninne’ (=thee), and is so far a verb; while at the same time it is in the instrumental case and is so far a noun. In the second example, the verbal noun ‘ákkuka’ (= put, make) has its own subject and object ‘ni’ (=thou), and ‘enne’ (=me), and is so far a verb; while it is the subject and nominative to ‘véṇṭu’ (= will be necessary), and is so far a noun.
ഉ-ം. ‘അടിക്ക,’ ‘ആക്കുക’.
രണ്ടാം ക്രിയാനാമം പ്രകൃതിയോടു ‘കൽ’, ‘ക്കൽ’, ചേൎക്കയാൽ തന്നെ ഉണ്ടാക്കാം.
ഉ-ം. ‘ചെയ്കൽ’, ‘കൊടുക്കൽ’,
- ക്രിയാനാമം ഏതു പ്രകാരത്തിൽ ക്രിയക്കൊക്കും, ഏതുപ്രകാരത്തിൽ നാമത്തിന്നൊക്കും?
ആഖ്യയും കൎമ്മവും ഉള്ളതു കൊണ്ടു ക്രിയക്കൊക്കുകയും വിഭക്തിയുള്ളതുകൊണ്ടും ആഖ്യയായ്നില്ക്കുന്നതു കൊണ്ടും നാമത്തിനൊക്കുകയും ചെയ്യും.
ഉ-ം. അവൻ നിന്നെ ‘അടിക്കയാൽ’; നി എന്നെ രാജ്യത്തിൽ നിന്നു പുറത്താ’ക്കുക’ വേണ്ടു നൃപ.
ഒന്നാമത്തെ ഉദാഹരണത്തിൽ ‘അടിക്കയാൽ’ എന്ന ക്രിയാനാമം ‘അവൻ’ എന്ന ആഖ്യയെ ആശ്രയിക്കുകയും ‘നിന്നെ’ എന്ന കൎമ്മത്തെ ഭരിക്കയും ചെയ്യുന്നതുകൊണ്ട ക്രിയക്കു ഒക്കുന്നു. അതിന്നു തൃതീയ വിഭക്തിയുള്ളതുകൊണ്ടു നാമത്തിന്നും ഒക്കുന്നു. രണ്ടാമത്തെ ഉദാഹരണത്തിൽ ‘ആക്കുക’ എന്ന ക്രിയാനാമത്തിന്ന ‘നീ’ എന്ന ആഖ്യയും ‘എന്നെ’ എന്ന കൎമ്മവും ഉള്ളതാകകൊണ്ടു ക്രിയക്കു ഒക്കുന്നു. വേണ്ടു എന്ന ക്രിയക്കു ആഖ്യയായി പ്രഥമവിഭക്തിയിൽ നില്ക്കുകയും ചെയ്കകൊണ്ടു നാമത്തിന്നും ഒക്കുന്നു.
III. ADVERBIAL PARTICIPLES.
- What is the adverbial or verb-requiring parti-ciple?
The adverbial participle is that form of infinitive verb which requires to be followed by another verb in order to give a complete sense.
Ex: atu póypóyi [=it is lost (lit. having gone, is gone)]; in this the sccond ‘póyi’ (= is gone) is a past tense (finite), the first ‘póy’ (= having gone) is an adverbial participle.
kolluván varunnu; in this expression, as ‘kolluván’ (= about to kill or to kill), requires ‘varunnu’ (= he comes) to com-plete the sense, it is evident that it is a verb-requiring or ad-verbial participle.
- What is the form of the past adverbial participle?
The same as that of the past tense with the exception that the final vowel is shortened as much as possible in speaking and writing.
Ex: áykkoṇṭu (= having become and being taken); in this ‘áy’ is the past adverbial participle.
vanneṭuttu (= having come, he took it); in this ‘vannu’ is the past adverbial participle.
váyichchukúṭá (lit. having read, it will not join; i. e. it cannot be read), ‘váyichchúṭá; in these ‘váyichchu’ is the past adver-bial participle. The past tenses (finite) ‘áyi’ and ‘vannu’ are shortened into ‘áy’, and ‘vannŭ’ respectively.
III. ക്രിയാന്യൂനങ്ങൾ.
- ക്രിയാന്യൂനം (വിനയേച്ചം) എന്നുള്ളതു എന്തു?
വേറൊരു ക്രിയയാൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അപൂൎണ്ണക്രിയതന്നെ ക്രിയാന്യൂനം (വിനയെച്ചം).
ഉ-ം. ‘അതുപോയ്പൊയി’, എന്ന വാചകത്തിൽ രണ്ടാമത്തെ ‘പോയി’, എന്നുള്ളതു ഭൂതകാലം തന്നെ; ഒന്നാമത്തെ ‘പോയ് എന്നു’,ള്ളതു ക്രിയാന്യൂനം; ‘കൊല്ലുവാൻ വരുന്നു’, എന്നവാചകത്തിൽ ‘കൊല്ലുവാൻ’, എന്നതിൻ്റെ അൎത്ഥം ‘വരുന്നു’, എന്ന പദത്താൽ അത്രെ പൂൎണ്ണമായി വരുന്നതുകൊണ്ട ‘കൊല്ലുവാൻ’ ക്രിയാന്യൂനം എന്നു സ്പഷ്ടം.
- ഭൂതകാലത്തിൻ്റെ ക്രിയാന്യൂനത്തിന്നു എന്തുരൂപം കൊള്ളാം?
ഭൂതരൂപമത്രെ; ഒടുക്കത്തെ സ്വരം ഉച്ചാരണത്തിലും, എഴുത്തിലും, കഴിയുന്നേടത്തോളം ചുരുങ്ങി പോകും.
ഉ-ം. ‘ആയ്ക്കൊണ്ടു’, ഇതിൽ ‘ആയ്’ എന്നുള്ളതു ഭൂതക്രിയാന്യൂനം; ‘വന്നെടുത്തു’, ഇതിൽ ‘വന്നു’, എന്നതു ഭൂതക്രിയാന്യൂനം; ‘വായിച്ചുകൂടാ’, ‘വായിച്ചൂടാ’ ‘ഇതിൽ ‘വായിച്ചു’ എന്നതു ഭൂതക്രിയാന്യൂനം; ‘ആയി’, ‘വന്നു’, എന്ന ഭൂതങ്ങൾ ‘ആയ്’, ‘വന്നു്’, എന്നിങ്ങിനെ ചുരുങ്ങിപ്പോയി.
- What is the form of the future adverbial parti-ciple?
It is formed by adding the affix ‘án’ to the second future tense (finite).
Ex: ákuván (or áván) (= about to become, or to become), ar̥iván (=about to know, or to know). These are evidently formed by adding the affix ‘án’ to the second futures ‘áku’ (or ávu) and ‘ar̥ivu’.
- Is there any present adverbial participle?
Yes; it is met with preceding the auxiliary verbs ‘uṇṭu’, and ‘illa’. Its form is the same as that of the finite present.
Ex: pókunnuṇṭu (=I am going), varunnuṇṭu, cheyunnuṇṭu. pókunnilla (= I am not going), varunnilla, cheyyunnilla.
In these pókunnu (=going), varunnu (=coming), and cheyyunnu (=doing), are evidently verb-requiring present participles, since they require the verbs uṇṭu (=I am) and illa (= I am not), to complete them.
THE ADNOUNAL PARTICIPLE.
- What is the adnounal, or noun-requiring participle?
The adnounal or noun-requiring participle is that form of the infinitive verb which requires a following noun to complete the sense.
- ഭാവിയുടെ ക്രിയാന്യൂനത്തിൻ്റെ രൂപം എങ്ങനെ?
രണ്ടാം ഭാവിയോടു ‘ആൻ’, പ്രത്യയം ചേൎന്നു വരും.
ഉ-ം. ‘ആകുവാൻ’, ‘ആവാൻ’ അറിവാൻ, ‘തിന്മാൻ’ ഇവകൾ, രണ്ടാം ഭാവികളായ, ‘ആകു’ ‘ആവു’, ‘അറിവു’, ‘തിന്മു’, എന്നവകളൊടു ‘ആൻ’ പ്രത്യയം ചേൎക്കയാൽ ഉണ്ടായവതന്നെ.
- വത്തമാനക്രിയാന്യൂനം ഉണ്ടൊ?
ഉണ്ടു; രൂപം വൎത്തമാനത്തോടു ഒക്കും. ഇതു പിന്തുടരുന്ന ‘ഉണ്ടു’ ‘ഇല്ല’ എന്നുള്ള സഹായക്രിയകളോടു വരും.
ഉ-ം. ‘പോകുന്നുണ്ടു’, ‘വരുന്നുണ്ടു’, ‘ചെയ്യുന്നുണ്ടു’, ‘പോകുന്നില്ല’, ‘വരുന്നില്ല’, ചെയ്യുന്നില്ല’; ഇതിൽ പോകുന്നു, വരുന്നു, ചെയ്യുന്നു, എന്നവ വൎത്തമാനക്രിയാന്യൂനങ്ങൾ എന്നു സ്പഷ്ടം.
- ശബ്ദന്യൂനം (പെരെച്ചം) എന്നുള്ളതു എന്തു?
പിന്തുടരുന്ന നാമത്താൽ അൎത്ഥം പൂൎണ്ണമായ്വരുന്ന അപൂൎണ്ണക്രിയതന്നെ ശബ്ദന്യൂനം.
Ex: varumma áḷ (= the man who is coming), póya kuṭṭi (=the boy who went); in these two expressions the sense of ‘varunnu’ (=who is coming), and póya (= who went) is suspended until it is completed by the nouns ‘áḷ’ and ‘kuṭṭi’; hence the verbs ‘varunnu’, and ‘póya’, are noun-requiring or adnounal parti-ciples.
- How are the adnounal present and past participles formed?
By adding ‘a’ pure to the adverbial participles.
| Adverbial participle. | Adnounal participle. | Adverbial participle. | Adnounal participle. | ||
| ákunnu (= becoming) | +a | = ákunna (= who or which is be-coming) | pukunnu | +a | = pukunna |
| áy (= having become) | +a | = áya, (ákiya) (= who or which be-came) | pukki | +a | = pukkiya, (pukka) |
| koṭukkunnu | +a | = koṭukkunna | veḷukkunnu | +a | = veḷukkunna |
| koṭuttu | +a | = koṭutta | veḷuttu (= having become white) | +a | = veḷutta (= which be-came white) |
- Is ‘a’ the affix of the adnounal participle ever add-ed alone without the intervention of the signs of the temporal affixes?
ഉ-ം. ‘വരുന്ന ആൾ,’ ‘പോയ കുട്ടി,’ എന്നീരണ്ടു വാചകങ്ങളി,ൽ ‘വരുന്ന,’ ‘പോയ,’ എന്നവകളുടെ അൎത്ഥങ്ങൾ പിൻ തുടരുന്ന ‘ആൾ,’ ‘കുട്ടി,’ എന്നവകളാൽ അത്രെ പൂൎണ്ണമായ്വരുന്നതു; അതുകൊണ്ടു ‘വരുന്ന,’ ‘പോയ’ എന്നുള്ള ക്രിയകൾ ശബ്ദന്യൂനങ്ങൾ അത്രെ.
- വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉണ്ടാകുന്നതു എങ്ങിനെ?
ക്രിയാന്യൂനത്തോടു ‘അ’ എന്ന പ്രത്യയം ചേരുകയാൽ തന്നെ.
| ക്രിയാന്യൂനം. | ശബ്ദന്യൂനം. | ക്രിയാന്യൂനം. | ശബ്ദന്യൂനം. | ||
| ആകുന്നു | +അ | =ആകുന്ന | പുകുന്നു | +അ | =പുകുന്ന |
| ആയ് | +അ | =ആയ (ആകിയ) | പുക്കി | +അ | =പുക്കിയ (പുക്ക) |
| കൊടുക്കുന്നു | +അ | = കൊടുക്കുന്ന | വെളുക്കുന്നു | +അ | =വെളുക്കുന്ന |
| കൊടുത്തു | +അ | =കൊടുത്ത | വെളുത്തു | = വെളുത്ത |
7
It is in the case of certain old defective verbs; these have lost their verbal force (i.e. the idea of action or assumption of a new state) and are now used only to shew qualities or attributes, and no idea of time being attached to them they are used without the temporal affixes. This form might be called the “aoristic” ad-nounal participle.
Ex: nalla (= which is good), valla (= which are a few), pazhaya (= which is old).
- What is the form of the adnounal future parti-ciples?
The two future tenses (finite) are used also as ad-nounal future participles. ‘A’ the proper affix of the adnounal participles is not used in this case.
Ex: i. (The 1st future) ákum kálam, ámpól (= the time which will be), koṭukkum néram (= the time when he will give); in these examples the verbs, ákum, am (= which will become), koṭukkum (which will give) are adnounal future participles.
- (The second future) ávólam [= till it will become, (lit. to the) measure when it will become], póvóḷam, marippóruvan (= one who will die); in these examples the verbs á(vu) [= which (or when it) will become], pó (vu) [which (or when) it will go], mariippu (= who will die), are adnounal future participles.
ചില പഴയ ഊനക്രിയകളോടു ചേൎക്കുന്നതുണ്ടു; ആവകക്രിയകൾ ക്രിയാഭാവം വിട്ടു, നാമങ്ങളുടെ ഗുണലക്ഷണാദികൾ മാത്രം, പ്രവൃത്തിച്ചതിനാൽ കാലഭേദം ഇല്ലാതായ്പോയ്തു കൊണ്ടു, കാലപ്രത്യയങ്ങൾ കൂടാതെ നടക്കുന്നു; ഇങ്ങിനെയുള്ള രൂപത്തിന്നു അകാലശബ്ദന്യൂനമെന്നു പറയാം.
ഉ-ം. നല്ല, വല്ല, പഴയ.
- ഭാവിയുടെ ശബ്ദന്യൂനം എങ്ങിനെ?
രണ്ടു ഭാവിരൂപങ്ങളും അകാരം കൂടാതെ പ്രയോഗിക്കുന്നു.
i.) ഉ-ം. (ഒന്നാം ഭാവി) ‘ആകും കാലം,’ ‘ആംപോൾ,’ ‘കൊടുക്കും നേരം;’ ഇവയിൽ, ‘ആകം,’ ‘ആം,’ ‘കൊടുക്കും,’ എന്ന ക്രിയകൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.
ii.) (രണ്ടാം ഭാവി) ‘ആവോളം,’ ‘പോവോളം,’ ‘മരിപ്പോരുവൻ’ ഇവയിൽ ‘ആ (വു,)’ ‘പോ (വൂ,)’ ‘മരിപ്പു,’ എന്ന ക്രിയകൾ ഭാവിശബ്ദന്യൂനങ്ങൾ അത്രെ.
7*
PARTICIPIAL NOUNS.
- Are any personal participial nouns formed from the adnounal participles?
Yes, the most common forms are shewn below:
| Present | Past | Future | |||
| Sing. M. naṭakkunnavan | (=he, she, it, they who or which walks or walk) | naṭannavan | (=he or she who walked, that which walked, they who walked) | naṭakkuvavan | (=he who will walk etc.) |
| ,, F. naṭakkunnavaḷ | naṭannavaḷ | naṭakkuvavaḷ | |||
| ,, N. naṭakkunnatu | naṭannatu | naṭakkuvatu | |||
| Plu.M.F. naṭakkunnavar | naṭannavar | naṭakkuvavar (natappór) | |||
| ,, N. naṭakkunnava | naṭannava | naṭakkuvava (naṭappór) |
These are also capable of declension throughout the various cases, just as nouns.
- Has the neuter of the personal participial noun of the three tenses only one form or several?
The neuter of the personal participial noun may be formed with ‘atu’, or ‘itu’; in poetry a form with ‘utu’* also occurs.
* This ‘utu’ is an old demonstrative.
- ശബ്ദന്യൂനങ്ങളാൽ ക്രിയാപുരുഷനാമങ്ങളും ഉണ്ടാകുന്നുവൊ?
ഉണ്ടാകും; അവതാഴെ കാണിച്ചിരിക്കുന്നു.
| വൎത്തമാനം. | ഭൂതം. | ഭാവി. |
| നടക്കുന്നവൻ | നടന്നവൻ | നടക്കുവവൻ |
| നടക്കുന്നവൾ | നടന്നവൾ | നടക്കുവവൾ |
| നടക്കുന്നതു | നടന്നതു | നടക്കുവതു |
| നടക്കുന്നവർ | നടന്നവർ | നടക്കുവവർ (നടപ്പോർ) |
| നടക്കുന്നവ | നടന്നവ | നടക്കുവവ (നടപ്പോർ) |
വിഭക്തിഭേദങ്ങളും ധരിക്കും.
- ഇങ്ങിനത്തെ ത്രികാലക്രിയാപുരുഷനാമത്തിൻ്റെ നപുംസകത്തിന്നു രൂപം ഒന്നു തന്നെയൊ?
ക്രിയാപുരുഷനാമത്തിൻ്റെ നപുംസകത്തിൽ ‘അതു’ എന്നതും, ‘ഇതു’ എന്നതും, വരും. പാട്ടിൽ ‘ഉതു’ എന്നതും നടക്കുന്നു.
ൟ ‘ഉതു’ എന്നതു പഴയ ഒരു ചൂണ്ടുപേർ തന്നെ.
Ex; akalunnitu, vannitu, ávitu, ar̥iyunnitu, tírnnitu, póvutu. These are sometimes used in place of the finite verb.
A neuter participial noun may be formed by the ad-dition of ‘onnu’ also.
Ex: Singular: ‘iṭunnonnu’ (=that which puts), ‘cheytonnu’ (=that which does), ‘iripponnu’ (=that which is).
Plural: ‘irunnó chilava’, ‘irippó chilava’.
SUBJUNCTIVE AND CONCESSIVE.
- What is the subjunctive?
It is the form of the infinitive verb which is used to denote a supposition upon which something else is consequent.
- What is the form of the first subjunctive?
If ‘ál’ (= ákil) is added to the adverbial past parti-ciple, the subjunctive is formed.
Ex: áyál (= if I, you, he, she, it, we or they be), útiyál (= if I etc. blow) (= útinál), pukkál (= if I etc. enter), ‘koṭuttál’ (= if I etc. give).
- How is the second subjunctive formed?
The Second subjunctive is formed by adding ‘il’ the affix of the locative case to the first verbal noun.
The final ‘a’ is elided.
Ex: ákil (= if I etc. be), varikil, cholkil, koṭukkil; similarly we may say onnukil (=if it so happen).
ഉ-ം. ‘അകലുന്നിതു,’ ‘വന്നിതു,’ ‘ആവിതു,’ ‘അറിയുന്നിതു; ‘തീൎന്നിതു’ ‘പോവുതു.
ഇവറ്റിൽ അനുഭവം ചിലപ്പൊൾ ത്രികാലങ്ങളിലെ പൂൎണ്ണക്രിയയോടൊക്കും;
‘ഒന്നു’ എന്നതും ചേൎത്താൽ ശബ്ദന്യൂനത്താലുണ്ടായ നപുംസകക്രിയാപുരുഷനാമത്തിന്നു കൊള്ളാം.
ഉ-ം. ഏ: വ: ‘ഇടുന്നൊന്നു,’ ‘ചെയ്തൊന്നു,’ ‘ഇരിപ്പൊന്നു.’
ബ: വ: ‘ഇരുന്നൊ ചിലവ,’ ‘ഇരിപ്പൊ ചിലവ.’
സംഭാവനാനുവാദകങ്ങൾ.
- സംഭാവന എന്നതു എന്തു?
ഇന്നതു സംഭവിച്ചാൽ മറ്റൊന്നു സംഭവിക്കും എന്നുള്ള ഭാവത്തിൽ വരുന്ന അപൂൎണ്ണക്രിയാരൂപം തന്നെ.
ഭൂതത്തിൻ്റെ ക്രിയാന്യൂനത്തോടു ‘ആൽ’ (=ആകിൽ) ചേരുന്നതിനാൽ ഉണ്ടാകും.
ഉ-ം. ‘ആയാൽ,’ ‘ഊതിയാൽ,’ (=ഊതിനാൽ,) ‘പുക്കാൽ,’ ‘കൊടുത്താൽ’.
- രണ്ടാം സംഭാവന എങ്ങിനെ ഉണ്ടാകും?
ഒന്നാം ക്രിയാനാമത്തോടു ‘ഇൽ’ എന്നുള്ള സപ്തമിപ്രത്യയം ചേരുന്നതിനാൽ ഉണ്ടാകും; അകാരം ലോപിച്ചുപോകും.
ഉ-ം. ‘ആകിൽ’, ‘വരികിൽ’, ‘ചൊൽകിൽ’, ‘കൊടുക്കിൽ’, അതിൻവണ്ണം ‘ഒന്നുകിൽ’, എന്നു പറയാം.
- How are the concessive participles formed?
The first concessive participle is formed by adding the indeclinable ‘um’ to the first subjunctive, and the second concessive is formed by adding ‘um’ to the second sub-junctive.
Ex: (First concessive), áyálum (= although I etc. be), koṭut-tálum (= although I etc. give).
(Second concessive), ákilum (=if I etc. be), íṭukilum (=íṭilum) koṭukkilum, irikkilum. Such forms as, ‘koṭukkuvilum’, ‘koṭukkúlum’, ‘irippúlum’, ‘áyinum’ (=ánum), * ‘éninum’ (=énum) may also be used. (Their meaning is the same as that of the forms first given).
THE NEGATIVE MOOD.
- What is the negative mood?
That form of the verb which denies the action or state expressed by the verb.
- How many tenses has the negative mood?
Strictly speaking there is only one, which is (in form) a future.
Ex: áká (= it will not, does not become), vará (= it will not, does not come), ariyá, nillá (nilká), irá, iriyá, irikká, naṭakká.
- Can the negative take the personal affixes?
* Note. There is an old form of the locative affix in ‘in’. This also appears in ‘inggane’ = inggu + in + e = inggu + il + e; i. e. the locative of the demonstrative noun inggu. Inggane literally means ‘in this very way’.
- അനുവാദകങ്ങൾ എങ്ങിനെ ഉണ്ടാകും?
ഒന്നാം സംഭാവനയോടു ‘ഉം’, അവ്യയം ചേൎത്താൽ ഒന്നാം അനുവാദകവും, രണ്ടാം സംഭാവനയോടു ‘ഉം’ അവ്യയം ചേൎത്താൽ രണ്ടാം അനുവാദകവും ഉണ്ടാകും.
- i) ഉ-ം. (ഒന്നാം അനുവാദകം) ‘ആയാലും’, ‘കൊടുത്താലും’.
ii.) (രണ്ടാം അനുവാദകം) ‘ആകിലും’, ‘ഈടുകിലും’ (=ഈടിലും), ‘കൊടുക്കിലും’, (= കൊടുക്കുവിലും, കൊടുക്കൂലും), ‘ഇരിക്കിലും’, (=ഇരിപ്പൂലും), ‘ആയിനും’ (=ആനും), ‘ഏനിനും’ (=ഏനും), എന്നും കേൾക്കുന്നു. *
നിഷേധക്രിയ.
- നിഷേധക്രിയ (മറവിന) എന്നതു എന്തു?
ക്രിയയുടെ അൎത്ഥത്തെ നിഷേധിക്കുന്ന രൂപം തന്നെ.
- നിഷേധകാലങ്ങൾ എത്രയുണ്ടു?
സൂക്ഷ്മത്തിൽ കേവലം ഒന്നെ ഉള്ളു; ഭാവി തന്നെ.
ഉ-ം. ‘ആകാ’, ‘വരാ’, ‘അറിയാ’, ‘നില്ലാ’, (നില്ക്കാ) ‘ഇരാ’, ‘ഇരിയാ’, ‘ഇരിക്കാ’,,നടക്കാ’.
- നിഷേധത്തിലും ത്രിപുരുഷന്മാർ നടക്കുമൊ?
* ഇൻ എന്ന പഴയ സപ്തമിപ്രത്യയം ഉണ്ടു. ഇതു ഇങ്ങിനെ= ഇങ്ങു+ഇൻ+എ=ഇങ്ങു+ഇൽ+എ എന്ന ‘ഇങ്ങു’ ചൂണ്ടു പേരുടെ സപ്തമിയിലും കാണുന്നു.
It can.
Ex:
| Gender | 3rd Person | 2nd Person | 1st Person | ||
| Singular. | Masculine | ar̥iyán | (=he, she, it will not, does not know) | ar̥iyáya(=thou wilt not, dost not know) | ar̥iyá (=I shall not, do not know) |
| Feminine | ar̥iyáḷ | ||||
| Neuter | ariyátu | ||||
| ariyá |
| Gender | 3rd Person | 2nd Person | 1st Person | ||
| Plural. | Masculine | ar̥iyár | (=they will not, do not know). | ar̥iyír(?) (=you will not, do not know). | ar̥iyam(?) (=we will not, do not know) |
| Feminine | |||||
| Neuter | ar̥iyá |
- Has the negative mood any adnounal participles?
(a). It has. The form of one is exactly the same as that of the negative finite verb.
Ex: kollákula (= a murder which does not kill), néṭáppon (=gold which is not got) etc.; in these examples ‘kollá’ (= which does not kill) and ‘nétá’ are negative adnounal participles.
(b). The neuter participial nouns formed from these adnounal participles are used as finite verbs also.
Ex: atu varátu (= it will not, does not, or did not come), mazha viṭátu (=the rain will etc. not leave off), atu taṭṭá-ttu (taṭṭáttatu) (=it will etc. not take effect).
- What is the form of the second adnounal negative participle?
നടക്കും.
ഉ-ം.
| ഏകവചനം. | |||
| ലിംഗം | പ്ര: പു: | മ: പു: | ഉ: പു: |
| പു: സ്ത്രീ:ന: | അറിയാൻ അറിയാൾ അറിയാതു അറിയാ | അറിയായ | അറിയേൻ |
| ബഹുവചനം. | |||
| ലിംഗം | പ്ര: പു: | മ: പു: | ഉ: പു: |
| പു: | അറിയാർ | അറിയീർ (?) | അറിയം (?) |
| സ്ത്രീ: | |||
| ന: | അറിയാ |
- നിഷേധത്തിൽ ശബ്ദന്യൂനവും ഉണ്ടൊ?
(a) ഉണ്ടു; ഒന്നിൻ്റെ രൂപം ഒരു ഭേദവും കൂടാതെയുള്ള പൂൎണ്ണനിഷേധത്തിൻ്റെ രൂപം പോലെ നടക്കുന്നു.
ഉ-ം. ‘കൊല്ലാക്കുല’, നേടാപ്പൊൻ’, ഇത്യാദികളിൽ ‘കൊല്ലാ’, ‘നേടാ’ എന്നുള്ളവ നിഷേധശബ്ദന്യൂനങ്ങൾ അത്രെ.
(b) ൟ ശബ്ദന്യൂനത്തിൽ നിന്നു ജനിക്കുന്ന നപുംസകൈകവചനക്രിയാപുരുഷനാമം പൂൎണ്ണക്രിയയായും നടക്കും.
ഉ-ം. ‘അതുവരാതു’, ‘മഴവിടാതു’, ‘അതുതട്ടാത്തു’, (തട്ടാത്തതു).
- രണ്ടാം നിഷേധശബ്ദന്യൂനം എങ്ങിനെ?
It is formed by adding ‘ta’ or ‘tta’ to the finite ne-gative verb.
Ex: varáta, varátta.
The participial nouns formed from these have the follow-ing forms.
Ex: varáttavan (= he who did etc. not come), varáttavaḷ (she who did etc. not come), varáttatu (= that which did etc. not come), varáttavar (= they who did etc. not come).
- Has the negative mood any adverbial participles?
It has. The first is formed by adding the affix ‘te’ and the second by adding the affix ‘ńńu’ to the above said form of the finite negative verb.
Ex: varáte (= not having come, not coming), cheyyáte (= not having done, not doing), nilláte, nilkáte (= not having stood, not standing), grahiyáte (= not having understood), varáńńu (=not having come, not coming).
- Has the negative mood any other forms?
It has. The Malayális by adding ‘innu’ the old affix of the present tense to the above said neuter finite verb, have made a finite present tense.
Ex: ‘varáyinnu’ (= he etc. do not come), ar̥iyáyinnu (= I, he, etc. do not know) etc. These have subsequently become changed into such forms as;
Ex: varáyunnu, ar̥iyáyunnu, var̥áńńu, ar̥iyáńńu.
Thus the negative mood can be completely conjugated as a finite verb.
പൂൎണ്ണനിഷേധത്തോടു ‘ത’ ‘ത്ത’ ചേൎക്കയാൽ ഉണ്ടാകുന്നതു തന്നെ.
ഉ-ം. ‘വരാത,’ ‘വരാത്ത’.
ഇവയിൽ നിന്നുണ്ടാകുന്ന ക്രിയാപുരുഷനാമങ്ങൾ ‘വരാത്തവൻ,’ ‘വരാത്തവൾ,’ ‘വരാത്തതു,’ ‘വരാത്തവർ,’ ‘വരാത്തവ’ എന്ന രൂപത്തിൽ തന്നെ നടക്കും.
- നിഷേധത്തിൽ ക്രിയാന്യൂനം ഉണ്ടൊ?
ഉണ്ടു. ഒന്നാമത്തേതു. മേൽപറഞ്ഞുനിഷേധ പൂൎണ്ണക്രിയയോടു ‘തെ’ പ്രത്യയവും, രണ്ടാമത്തെതു ‘ഞ്ഞു’ പ്രത്യയവും ചേൎക്കുന്നതിനാൽ ഉണ്ടാകും.
ഉ-ം. ‘വരാതെ’, ‘ചെയ്യാതെ’, ‘നില്ലാതെ’, ‘നില്ക്കാതെ’, ‘ഗ്രഹിയാതെ’ വരാഞ്ഞു ഇത്യാദി.
ഉണ്ടു; മലയാളികൾ മേൽപറഞ്ഞനിഷേധ പൂൎണ്ണക്രിയയോടു ‘ഇന്നു’ എന്ന പ്രത്യയം ചേൎത്തിട്ടു ഒരു വൎത്തമാനത്തെ നിൎമ്മിച്ചിരിക്കുന്നു.
ഉ-ം. ‘വരായിന്നു’, ‘അറിയായിന്നു’, എന്നീരൂപങ്ങൾ തന്നെ. അവ പിന്നെത്തതിൽ ‘വരായുന്നു’, അറിയായുന്നു, വരാഞ്ഞു, അറിയാഞ്ഞു എന്നു വന്നു.
ഇങ്ങിനെ ഇതിൽനിന്നൊരു പൂൎണ്ണക്രിയയുണ്ടായി.
- Give the complete conjugation of the verb.
| The Infinitive verb. | Affirmative. | |||
| Present tense | Past tense | 1st Future | 2nd Future | |
| Infinitive | cheyka | |||
| Verbal noun | cheyka | |||
| Participial nouns | cheyyunnavan etc. | cheytavan etc. | cheyyuvavan etc. | |
| Adverbial Participle | cheyyunnŭ | cheytu | cheyván | |
| Adnounal Participle | cheyyunna | cheyta | cheyyum | cheyyu, cheyyú |
| Subjunctive | cheykil | cheytál | ||
| Concessive | cheykilum | cheytálum |
- ക്രിയയുടെ രൂപമാല പറക.
| ക്രിയാമാല. | |||||
| അപൂൎണ്ണക്രിയ. | അനുസരണം. | ||||
| വൎത്തമാനം. | ഭൂതം. | 1. ഭാവി. | 2. ഭാവി. | ||
| ഭാവരൂപം | ചെയ്ക | ||||
| ക്രിയാനാമം | ചെയ്ക | ||||
| ക്രിയാപുരുഷനാമം | ചെയ്യുന്നവൻ, ഇത്യാദി | ചെയ്തവൻ, ഇത്യാദി | ചെയ്യുവവൻ, ഇത്യാദി | ||
| ക്രിയാന്യൂനം | ചെയ്യുന്ന് | ചെയ്തു | ചെയ്വാൻ | ||
| ശബ്ദന്യൂനം | ചെയ്യുന്ന | ചെയ്ത | ചെയ്യും | ചെയ്യു, ചെയ്യൂ | |
| സംഭാവന | ചെയ്കിൽ | ചെയ്താൽ | |||
| അനുവാദകം | ചെയ്കിലും | ചെയ്താലും |
| The Infinitive verb. | Negative. | ||
| Present tense | Past tense | Future tense | |
| Infinitive | cheyyáyka | ||
| Verbal noun | cheyyáyka | ||
| Participial nouns | cheyyáyunnavan etc. | cheyyáttavan etc. | cheyáyuvan etc. |
| Adverbial Participle | cheyyáte cheyyáńńu | cheyyáyván | |
| Adnounal Participle | cheyyáyunna | cheyyáta cheyyátta cheyyńńa | cheyyá |
| Subjunctive | cheyyáykil | cheyyáńńál | |
| Concessive | cheyyáykilum | cheyyáńńálum |
| അപൂൎണ്ണം. | നിഷേധം. | ||
| വൎത്തമാനം. | ഭൂതം. | ഭാവി. | |
| ഭാവരൂപം | ചെയ്യായ്ക | ||
| ക്രിയാനാമം | ചെയ്യായ്ക | ||
| ക്രിയാപുരുഷനാമം | ചെയ്യാവുന്നവൻ ഇത്യാദി | ചെയ്യാത്തവൻ ഇത്യാദി | ചെയ്യാവുവൻ ഇത്യാദി |
| ക്രിയന്യൂനം | ചെയ്യാതെ ചെയ്യാഞ്ഞു | ചെയ്യായ്വാൻ | |
| ശബ്ദന്യൂനം | ചെയ്യായുന്ന | ചെയ്യാത ചെയ്യാത്ത ചെയ്യാഞ്ഞ | ചെയ്യാ |
| സംഭാവന | ചെയ്യായ്കിൽ | ചെയ്യാഞ്ഞാൽ | |
| അനുവാദകം | ചെയ്യായ്കിലും | ചെയ്യാഞ്ഞാലും |
8
| The finite verb. | Affirmative. | |||||
| Number | Gender and person | Present | Past | 1. Future | 2. Future | Imperative |
| Sing. num. | 1st person | cheyyunnu | cheytu | cheyyum | cheyvu | cheyyaṭṭe |
| 2nd person | cheyya, cheyka | |||||
| 3rd person Mas. | cheyyaṭṭe | |||||
| ,, Fem. | cheyyaṭṭe | |||||
| ,, Neut. | cheyyaṭṭe | |||||
| Plu. num. | 1st person | cheyyaṭṭe | ||||
| 2nd person | cheyvin | |||||
| 3rd person Mas. | cheyyaṭṭe | |||||
| ,, Neut. |
| പൂൎണ്ണം | അനുസരണം. | |||||
| വചനം | ലിംഗപുരുഷങ്ങൾ | വൎത്ത: | ഭൂ: | 1. ഭാ: | 2. ഭാ: | വിധി |
| ഏ: വ: | ഉ: പു: | ചെയ്യുന്നു | ചെയ്തു | ചെയ്യും | ചെയ്വു | ചെയ്യട്ടെ |
| മ: പു: | ചെയ്യ, ചെയ്ക | |||||
| പു: പ്ര: | ചെയ്യട്ടെ | |||||
| സ്ത്രീ: പ്ര: | ചെയ്യട്ടെ | |||||
| ന: പ്ര: | ചെയ്യട്ടെ | |||||
| ബ: വ: | ഉ: | ചെയ്യട്ടെ | ||||
| മ: | ചെയ്വിൻ | |||||
| പു: പ്ര: | ചെയ്യട്ടെ | |||||
| ന: പ്ര: |
8*
| The finite verb. | Negative. | |||||
| Number | Gender and person | Present | Past | 1. Future | 2. Future | Imperative |
| Sing. num. | 1st person | cheyyáyunnu | cheyyáńńu | cheyyáyvu | cheyyáyka | |
| 2nd person | ||||||
| 3rd person Mas. | ||||||
| ,, Fem. | ||||||
| ,, Neut. | ||||||
| Plu. num. | 1st person | cheyyáyvin | ||||
| 2nd person | ||||||
| 3rd person Mas. | ||||||
| ,, Neut. |
| പൂൎണ്ണം | നിഷേധം. | |||||
| വചനം. | ലിംഗപുരുഷങ്ങൾ. | വൎത്ത: | ഭൂ: | 1. ഭാ: | 2. ഭാ: | വിധി. |
| ഏ: വ: | ഉ: പു: | ചെയ്യായുന്നു | ചെയ്യാഞ്ഞു | ചെയ്യായ്വു | ചെയ്യായ്ക | |
| മ: പു: | ||||||
| പു: പ്ര: | ||||||
| സ്ത്രീ: പ്ര: | ||||||
| ന: പ്ര: | ||||||
| ബ: വ: | ഉ: | ചെയ്യായ്യിൻ | ||||
| മ: | ||||||
| പു: പ്ര: | ||||||
| ന: പ്ര: |
DEFECTIVE VERBS.
- What are Defective Verbs?
Verbs of which some of the tenses etc. are not in use are called defective verbs.
- Mention some of them.
En, uḷ, il, al, veṇ, taku, miku etc.
- What forms remain formed from the root ‘en’ (=to say, to think)?
They are shewn below:
| Infinitive verb | Finite verb | ||||
| Present | Past | 1st Future | Past | 1st Future | |
| Infinitive | ena, ana | ,, | ,, | ennu ennár | ennum enmar |
| Verbal noun | enka | ,, | ,, | ||
| Participial noun and Adv. participle | ,, | ennavan etc. | enmatu | ||
| ,, | ennu | enmán | |||
| Adnounal do. | ,, | enna | ,, | ||
| Subjunctive | ,, | enkil | ennál | ||
| Concessive | ,, | enkilum | ennálum |
- What tenses remain formed from the root ‘uḷ’ (=be)?
The root ‘uḷ’ has its present tense ‘uṇṭu’ and also its ad-nounal past participle ‘uḷḷa’, it has no other forms. Cor-responding forms from the compound verb ‘uṇṭáku’ are used instead of those in which this verb is defective, and the two words ‘uṇṭŭ’ and ‘enkil’ are used together to supply the place of a subjunctive.
- ഊന ക്രിയകൾ എന്നതു എന്തു?
ത്രികാലങ്ങൾ ഒട്ടൊഴിയാതെ നടന്നു കാണാത്ത ക്രിയകൾ തന്നെ. ഊന ക്രിയകൾ.
- അവറ്റിൻ വിവരം എങ്ങിനെ?
എൻ, ഉൾ, ഇൽ, അൽ, വെൺ, തകു, മികു, മുതലായവ തന്നെ.
- എൻ ധാതു (=പറ,വിചാരിക്ക)വിന്നു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
അവ താഴെ കാണിച്ചവ തന്നെ.
| അപൂൎണ്ണം. | പൂൎണ്ണം. | |||||
| വർത്തമാനം | ഭൂതം | 1. ഭാവി | ഭൂ: | 1. ഭാവി | ||
| ഭാവരൂപം | എന അന. | ,, | ,, | എന്നാർ എന്നു | എന്നും | എന്മർ |
| ക്രിയാനാമം | എന്ക | ,, | ,, | |||
| ക്രി: പു: നാമം | ,, | എന്നവൻ ഇ | എന്മതു | |||
| ക്രി: ന്യൂ: | ,, | എന്നു [ത്യാദി | എന്മാൻ | |||
| ശ: ന്യൂ: | ,, | എന്ന | ,, | |||
| സംഭാവന | ,, | എങ്കിൽ | എന്നാൽ | |||
| അനുവാദകം | ,, | എങ്കിലും | എന്നാലും |
- ‘ഉൾ’ ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
‘ഉൾ’ ധാതുവിനു ‘ഉണ്ടു’ വൎത്തമാനകാലവും, ‘ഉള്ള’ എന്ന ഭൂതശബ്ദന്യൂനവും അല്ലാതെ മറ്റു വേറെ ക്രിയാരൂപങ്ങൾ ഇല്ല, എന്നാൽ അതിന്നു പകരമായി ‘ഉണ്ടാകു’ എന്നസമാസക്രിയയിൽ നിന്നുണ്ടായ രൂപങ്ങൾ കൊള്ളാം; സംഭാവനക്കു പകരം ഉണ്ടു+എങ്കിൽ എന്ന രണ്ടു പദങ്ങൾ കൂടി നടക്കും.
- What verbs have only negative forms?
The verbs ‘il’, ‘al’.
- What tenses remain formed from the root ‘il’ (=not to be)?
| Infinitive. | Finite. | |||||
| Present | Past | Future | Present | Past | 1st Future | |
| Infinitive | illáyka | ,, | ,, | Illáyinnu | illańńu | illá, illa, íla |
| Verbal noun | illáyka, illáyma | ,, | ,, | |||
| Verbal personal noun | ,, | illáttavan, illá-tavan etc. | ||||
| Adverbial Participle | ,, | illańńu | illáyván | |||
| Adnounal do. | ,, | illáta, illátta, illáńńa | ||||
| Subjunctive | illáykil | illáńńál | ||||
| Concessive | illáykilum | illáńńálum |
- What tenses remain formed from the root ‘al’ (= not to become, not to be)?
The conjugation of ‘al’ is precisely similar to that of ‘il’
- നിഷേധക്രിയ മാത്രം ശേഷിച്ചുള്ള ധാതുക്കൾ ഏവ?
‘ഇൽ’ ‘അൽ’ എന്നവ തന്നെ.
- ‘ഇൽ’ ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
അവ താഴെ കാണിച്ചവ തന്നെ.
| അപൂൎണ്ണം. | പൂൎണ്ണം. | |||||
| വൎത്തമാനം | ഭൂതം | ഭാവി | വൎത്ത: | ഭൂ: | 1 ഭാ: | |
| ഭാവരൂപം | ഇല്ലായ്ക | ,, | ,, | ഇല്ലായിന്നു | ഇല്ലാഞ്ഞു | ഇല്ലാ, ഇല്ല, ഈല |
| ക്രിയാനാമം | ഇല്ലായ്ക, ഇല്ലായ്മ | ,, | ,, | |||
| ക്രിയാ: പു: നാമം | ,, | ഇല്ലാത്തവൻ ഇല്ലാതവൻ ഇത്യാദി | ,, | |||
| ക്രിയാന്യൂനം | ,, | ഇല്ലാഞ്ഞു | ഇല്ലായ്വാൻ | |||
| ശബ്ദന്യൂനം | ,, | ഇല്ലാത, ഇല്ലാത്ത ഇല്ലാഞ്ഞ | ,, | |||
| സംഭാവന | ഇല്ലായ്കിൽ | ഇല്ലാഞ്ഞാൽ | ,, | |||
| അനുവാദകം | ഇല്ലായ്കിലും | ഇല്ലാഞ്ഞാലും | ,,,, |
- ‘അൽ’ ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഉണ്ടൊ?
‘അൽ’ ധാതുവിനു, ‘ഇൽ’ ധാതുവിനുള്ള രൂപങ്ങൾ മാത്രമെ.
- What tenses remain formed from the root ‘vén’ (=be necessary)?
The first future véṇam (= it needs, it is necessary) is the chief. This is used as a present; the subjunctive ‘véṇukil’ (=if it be necessary) and concessive ‘véṇukilum’ (= although it be necessary) are also found. The other tenses of this root are supplied by those of the root ‘véṇdu’ (= require).
- What tenses are there remaining formed from the roots ‘taku’ and ‘miku’?
The first futures ‘takum’ (=it is fit)* and ‘mikum’ (=it is much or increases),* the second futures ‘takú’ and ‘mikú’, and the adnounal past participles ‘takka’ and ‘mikka’ with the participial nouns derived from these.
- Are there any other defective verbs?
Yes.
- The root ‘pól’ (=be like); this has the 1st future ‘pólum’; ‘póla’, ‘póla’ (vé) for verbal noun and infinitive; these are the only forms. — ‘Pól’ in ‘orupóle’ (= of the same kind alike), ‘uṇṭupól’ [=there is a saying (that) there is] &c. is probably a pure noun of the same form as ‘chol’.
- The root ‘mél’; this has only the 2nd future ‘mélu’, the negative future ‘mélá’ (= cannot) and the negative verbal noun ‘méláyka’ (= the not being able).
* Lit. ‘will be fit’; and ‘will increase’ ‘will be much or many’.
- ‘വെൺ’ ധാതുവിനു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
വേണം എന്ന ഒന്നാം ഭാവി ഒന്നുതന്നെ പ്രമാണം. വൎത്തമാനപ്രയോഗത്തിൽ തന്നെ ഇതു നടക്കുന്നു; വേണുകിൽ, എന്ന സംഭാവനയും വേണുകിലും എന്ന അനുവാദകവും കൂടെ ചിലപ്പൊൾ കാണും മറ്റു രൂപങ്ങൾക്കു പകരം ‘വേണ്ടു’ എന്നതിൽ നിന്നുണ്ടായ രൂപങ്ങൾ ഉപയോഗിച്ചു വരുന്നു.
- ‘തകു’, ‘മികു’, എന്ന ധാതുക്കൾക്കു ശേഷമായ്വന്നിട്ടുള്ള ക്രിയാരൂപങ്ങൾ ഏവ?
അവകൾക്കു, ‘തകും’ ‘മികും’ എന്ന ഒന്നാം ഭാവിയും, ‘തകൂ’ ‘മികൂ’ എന്ന രണ്ടാം ഭാവിയും ‘തക്ക’ ‘മിക്ക’ എന്ന ഭൂതശബ്ദന്യൂനവും മാത്രം ഉണ്ടു.
- ശേഷം ചില ഊനക്രിയകൾ ഉണ്ടൊ?
i.) ‘പോൽ’ ധാതു; ഇതിൻ്റെ ഒന്നാം ഭാവിപോലും; ക്രിയാനാമവും ഭാവരൂപം പോല, പോല (വെ); ഇതുകൂടാതെ ഇതിന്നു മറ്റൊരു രൂപങ്ങളും ഇല്ല പക്ഷെ ‘ഒരുപോലെ’, ‘ഉണ്ടുപോൽ’, മുതലായവയിലെ ‘പോൽ’ എന്നുള്ളതു ‘ചൊൽ’ എന്നതിൻ്റെ രൂപത്താൽ വരുന്ന ശുദ്ധനാമം തന്നെ.
ii.) മേൽ ധാതു; ഇതിൻ്റെ രണ്ടാം ഭാവി ‘മേലു’ നിഷേധഭാവി ‘മേലാ’, നിഷേധക്രിയാനാമം, ‘മേലായ്ക’.
iii. Through ‘arutu’ (=one cannot, ought not) is properly a neuter personal noun (=mea-ning ‘a difficult thing’) from the root ‘aru’ (=to be hard, difficult), yet it is conjugated throughout all the forms of the negative verb, as shewn below:
| Infinitive. | Finite. | ||||
| Present | Past | Future | Present | Past | |
| Infinitive | arutáyka | arutáyinnu | arutáńńu | ||
| arutáyma | |||||
| Verbal noun | arutáyka | ||||
| arutáyma | |||||
| Participial noun | ,, | arutáttavan etc. | |||
| Adverbial Participle | ,, | arutáte | arutáyván | ||
| arutáńńu | |||||
| Adnounal Participle | arutáta | ||||
| arutátta | |||||
| arutáńńa | |||||
| Subjunctive | arutáykil | arutáńńál | |||
| Concessive | arutáykilum | arutáńńálum |
iii.) ‘അരുതു’ എന്നുള്ളതു അരു ധാതുവിൻ്റെ നപുംസകം എങ്കിലും നിഷേധക്രിയയുടെ മിക്കരൂപങ്ങളിലും പ്രയോഗിച്ചു വരുന്നു.
അതിൻ്റെ രൂപം താഴെ കാണിച്ചതു തന്നെ.
| അപൂൎണ്ണം. | പൂൎണ്ണം | ||||
| വൎത്തമാനം | ഭൂതം | ഭാവി | വൎത്തമാനം | ഭൂതം | |
| ഭാവരൂപം | അരുതായ്ക | അരുതായിന്നു | അരുതാഞ്ഞു | ||
| അരുതായ്മ | |||||
| ക്രിയാനാമം | അരുതായ്ക | ||||
| അരുതായ്മ | |||||
| ക്രിയാപുരുഷനാമം | അരുതാത്തവൻ ഇത്യാദി | ||||
| ക്രിയാന്യൂനം | അരുതാതെ | അരുതായ്വാൻ | |||
| അരുതാഞ്ഞു | |||||
| ശബ്ദന്യൂനം | അരുതാത | ||||
| അരുതാത്ത | |||||
| അരുതാഞ്ഞ | |||||
| സംഭാവന | അരുതായ്കിൽ | അരുതാഞ്ഞാൽ | |||
| അനുവാദകം | അരുതായ്കിലും | അരുതാഞ്ഞാലും |
- What forms exist derived from the root ‘ur̥u’?
The adverbial participle ‘ur̥r̥u’ and the adnounal parti-ciple ‘ur̥r̥a’.
- What forms exist derived from the roots ‘ir̥u’, ‘tar̥u’?
The adverbial participles only.
Ex: ir̥r̥u (ur̥r̥u) nókki; tar̥r̥u póyi.
- Are there any other defective verbs?
Besides the above mentioned defective pure verbs, there are also some old defective verbs, which are used to express various adjuncts sometimes of nouns, sometimes of verbs.
These no longer convey the idea of action (or change of state) and hence the only forms in use are the ad-nounal past and future participles, the adverbial past participle, the infinitive, the old forms of the verbal noun, and the participial nouns, and even of these some are wanting in many such words; the principal are: nal (=be good), chev (= chem) (= be red, beautiful), veḷ (=be white), val (=be strong), peru (= be big), cher̥u (=be little), kur̥u (= be diminished), iḷa (=be young), mutu (=be old), putu (= be new), pazha (= be old), kaṭu (=be hard) etc.
INDECLINABLES.
- What is an indeclinable?
A word which does not assume any of the affixes or undergo any of the changes of nouns and verbs.
- ഉറു ധാതു എങ്ങിനെ?
ക്രിയാന്യൂനം (‘ഉറ്റു’); ശബ്ദന്യൂനം (‘ഉറ്റ’).
- ‘ഇറു’ ‘തറു’, മുതലായവറ്റിന്നു എന്താകുന്നു?
ക്രിയാന്യൂനങ്ങൾ അത്രെ.
ഉ-ം ‘ഇറ്റു’ (ഉറ്റു) നോക്കി; ‘തറ്റു’ പോയി.
- ശേഷമുള്ള ഊനക്രിയകളുണ്ടൊ?
മേൽ പറഞ്ഞ ഊനശുദ്ധക്രിയകൾ കൂടാതെ നാമങ്ങളുടെ ഗുണലക്ഷണങ്ങൾ മുതലായ വിശേഷണങ്ങൾ കാണിക്കുന്നതിനായ്വരുന്ന അനേക പഴയ ഊനക്രിയകൾ ഉണ്ടു. ഇവ ക്രിയ കാണിക്കുന്ന ഭാവത്തെ വിട്ടതുകൊണ്ടു മിക്കവാറും ഭൂതഭാവിശബ്ദന്യൂനങ്ങളും ഭൂതക്രിയാന്യൂനവും ഭാവരൂപവും പഴയ ക്രിയാനാമങ്ങളും ക്രിയാപുരുഷനാമങ്ങളും എന്നീരൂപങ്ങൾ മാത്രമെ ഉള്ളു. ചിലപ്പോൾ ഈ രൂപങ്ങളിലും ചിലതു പോയ്പൊയിട്ടു കാണും. ഇവറ്റിൽ, നൽ, ചെവ്. (=ചെം) വെൾ, വൽ, പെരു, ചെറു, കുറു, ഇള, മുതു, പുതു, പഴ, കടു ഇത്യാദി പ്രധാനം.
അവ്യയങ്ങൾ.
- അവ്യയം എന്നതു എന്തു?
നാമത്തിന്നും ക്രിയക്കും വരുന്നപ്രകാരം അക്ഷരവ്യയം മുതലായ മാറ്റങ്ങൾ വരാത്ത പദം തന്നെ.
- What are pure indeclinables?
‘Um, ó, é, í, (as in ‘allí’) and such like.
- What are the interjectional indeclinables?
Hé, há, hó, ayyó, chí, kú, om, uv, kaḷa kaḷa, kili kili, and other words used in exclamation and to express surprise, disgust, and other emotions.
- Are there any other indeclinables?
Many Sanskrit indeclinables are used in Malayálam.
Ex: punar (=again), api (=even, though), sadá (=always), athavá (=otherwise), anyathá (=otherwise, or on the contrary), prati (=instead), upari (=upon, above), yadá? (=at what time?) tadá (=then), kadá? (=when?), tatra (=there), kutra? (=where?), kutrachil (=somewhere), atha (=after, and), tathá (=so), ékadá (=once), kadáchil (=sometimes), kéchana (=some), bhúyah (= again), núnam (=certain), muhu (=re-peatedly), drŭḍham (=certain) etc.
- Are not some words which undergo inflection used as indeclinables?
No. An indeclinable is a word incapable of inflection; hence, néram (=time), aviṭe (=there, that place), póḷ (=time), anggu (=there, that place), pin (= rear), munbu (=front) etc. are not indeclinables, because they may be inflected to express case as in nérattóṭu, aviṭékku, pozhékku, anggunnu (=anggilninnu), pinnil, munpil etc.
- ശുദ്ധാവ്യയങ്ങൾ ഏവ?
‘ഉം,’ ‘ഒ,’ ‘ഏ,’ ‘ഈ’ (അല്ലീ എന്നതിൽ) എന്നിങ്ങിനെ ചിലതുണ്ടു.
- അനുകരണ അവ്യയങ്ങൾ ഏവ?
‘ഹെ,’ ‘ഹാ,’ ‘ഹൊ,’ ‘അയ്യൊ,’ ‘ചീ,’ ‘കൂ,’ ‘ഒം,’ ‘ഉവ്വ,’ ‘കളകള,’ ‘കിലികിലി’ എന്നുതുടങ്ങിയുള്ളവ സംബോധന, ആശ്ചൎയ്യം, ധിക്കാരം, മുതലായ ഭാവവികാരങ്ങളെ വൎണ്ണിക്കുന്ന ശബ്ദങ്ങൾ തന്നെ.
- വേറെ അവ്യയങ്ങൾ ഉണ്ടൊ?
സംസ്കൃതാവ്യയങ്ങൾ മലയാളത്തിൽ വളരെ പ്രയോഗിക്കുന്നുണ്ടു.
ഉ-ം. പുനർ, അപി, സദാ, അഥവാ, അന്യഥാ, പ്രതി, ഉപരി, യദാ, തദാ, കദാ, തത്ര, കുത്ര, കുത്രചിൽ, അഥ, തഥാ, ഏകദാ, കദാചിൽ, കേചന, ഭ്രയഃ, നൂനം, മുഹുഃ, ദൃഢം മുതലായവ.
- രൂപഭേദംവരുന്ന ചിലപദങ്ങൾ അവ്യയങ്ങളായിനടക്കുന്നില്ലയൊ?
ഇല്ല; അവ്യയം രൂപഭേദം വരാത്ത പദം തന്നെ; അതുകൊണ്ടു, ‘നേരം,’ ‘അവിടെ,’ ‘പോൾ,’ ‘അങ്ങു,’ ‘പിൻ,’ ‘മുമ്പു’ മുതലായവ അവ്യയങ്ങൾ അല്ല; കാരണം, അവെക്കു ‘നേരത്തോടു,’ ‘അവിടെക്കു,’ ‘പൊഴെക്കു,’ ‘അങ്ങുന്നു’ (=അങ്ങിൽനിന്നു,) ‘പിന്നിൽ,’ ‘മുമ്പിൽ’ മുതലായ വിഭക്തി ഭേദങ്ങളുണ്ടു.
9
- Can a word which assumes any of the inflections of the Verb be an indeclinable?
No; hence, ‘iṭṭu’ (=having placed or been placed),* ‘koṇṭu’ (=having or being taken), ‘véṇṭi’ (=being re-quired), ‘kúṭi’ (= having joined), ‘paṭṭu’ (= having suf-fered), ‘ennu’ (=having said, ‘áy’ (=having been or come into being) are not indeclinables, for they are the adverbial past participles of the verbs ‘iṭu’, ‘véṇṭu’, ‘kúṭu’, ‘paṭu’ (=peṭu), ‘en’, ‘áku’.
Similarly ‘kúṭa’ is the infinitive of the verb ‘kúṭu’, ‘mélpeṭṭu’ is the adverbial past participle of the verb ‘melpeṭu’ (= to be or go above); and so on.
- Can any case be an indeclinable?
No; hence the instrumental ‘munnále’ the datives ‘anné-kku’, ‘varekku’, the substituted-forms ‘dúrattu’, ‘akattu’ and such like cannot be indeclinables.
- How else may we discriminate between indeclina-bles and words that are not indeclinables?
i.) The word which governs an accusative case is not an indeclinable, but is a transitive verb, hence ‘kon-tŭ’, ‘višéshichchŭ’ (=having excepted, except), ‘póle’ etc. are not indeclinables, for we say ‘Rámané koṇṭu’, dévéndrané póle’, ‘lakshmanané višeshichchŭ’.
* This word when an auxiliary is often a mere expletive, and may be left out when translating into English.
- ക്രിയയുടെ ഏതെങ്കിലും ഒരു രൂപഭേദം ഉള്ള പദം അവ്യയമായിരിപ്പാൻ പാടുണ്ടൊ?
ഇല്ല; അതുകൊണ്ടു, ‘ഇട്ടു,’ ‘കൊണ്ടു,’ ‘വേണ്ടി,’ ‘കൂടി,’ ‘പട്ടു,’ ‘എന്നു,’ ‘ആയി’ മുതലായവകൾ അവ്യയങ്ങൾ അല്ല; കാരണം, അവകൾ, ‘ആകു,’ ‘ഇടു’ ‘വേണ്ടു,’ ‘കൂടു,’ ‘പടു,’ (=പെടു,) ‘കൊള്ളു,’ എൻ ആകു എന്ന ധാതുക്കളിൽ നിന്നുണ്ടായ ഭൂതക്രിയാന്യൂനങ്ങളും, ഇപ്രകാരം ‘കൂട’ എന്നതു ‘കൂടു’ എന്നതിൻ്റെ ഭാവരൂപവും, ‘മേല്പെട്ടു’ എന്നതു ‘മേല്പെടു’ എന്ന സമാസക്രിയയിൽനിന്നുണ്ടായ ഭൂതക്രിയാന്യൂനവും ആകുന്നു.
- ഏതെങ്കിലും ഒരുവിഭക്തിഅവ്യയമായിരിപ്പാൻ പാടുണ്ടൊ?
പാടില്ല; അതുകൊണ്ടു ‘മുന്നാലെ,’ എന്ന തൃതീയയും, ‘അന്നേക്കു,’ ‘വരെക്കു,’ എന്ന ചതുൎത്ഥികളും, ‘ദൂരത്തു,’ ‘അകത്തു,’ എന്ന അദേശരൂപങ്ങളും, മറ്റും അവ്യയങ്ങളായിരിപ്പാൻ പാടില്ല.
- അവ്യയങ്ങൾഅല്ലെന്നു തിരിച്ചറിവാനായി മറെറ്റുന്തു വഴികളുണ്ടു?
i.) ഒരു ദ്വിതീയവിഭക്തിയെ ഭരിക്കുന്ന പദം അവ്യയം അല്ല; അതു സകൎമ്മകക്രിയയായിരിക്കും. അതുകൊണ്ടു, ‘കൊണ്ട’ വിശേഷിച്ചു,’ ‘പോലെ’ എന്നവ അവ്യയങ്ങൾ അല്ല; കാരണം, ‘രാമനെകൊണ്ടു’ ‘ദേവേന്ദ്രനെ പോലെ,’ ‘ലക്ഷ്മണനെ വിശേഷിച്ചു,’ എന്നു പറഞ്ഞുവരുന്നുണ്ടു.
9*
ii.) Words which stand as predicates to a nominative case are not indeclinables; hence in ‘avan ozhike’ (=he being excepted); ‘ozhike’ is not an indeclinable, it is the infinitive of the verb ‘ozhiyunnu’ (=to be vacated, left empty, left out).
ii.) ഏതുപദങ്ങൾക്കു പ്രഥമവിഭക്തികൾ ആഖ്യകളായിനില്ക്കുക്കുവൊ ആവക പദങ്ങൾ അവ്യയങ്ങൾ അല്ല; അതുകൊണ്ടു ‘അവൻ ഒഴികെ,’ എന്നതിലുള്ള ‘ഒഴികെ,’ എന്നതു അവ്യയം അല്ല; അതു ‘ഒഴിയുന്നു’ എന്ന ക്രിയയുടെ ഭാവരൂപം തന്നെ.
TABLES.
MODE OF VERBAL ANALYSIS, (ANALYSIS OF A WORD.)
ippar̥ańńavar̥r̥ilékkŭ.
| 1. i – – – | demonstrative letter. |
| 2. p – – – | euphonic re-duplication after the palatal vowel ‘i’. |
| 3. par̥a – – | crude-form. |
| 4 & 5. ńńŭ=ntu | ‘n’ euphonic addition; ‘tu’ sign of past tense (‘ntu’ becomes ‘ńńu’ after the palatal ‘a’ at the end of ‘par̥a’). |
| 6. a – – – | affix of the adnounal participle (elided before the following ‘a’). |
| 7. a – – – | demonstrative affix used to form participial nouns. |
| 8. ar̥r̥ŭ – – | affix of the crude-form of the 3rd person, neuter, pronominal noun used to form participial nouns. |
| 9. il – – – | locative affix. |
| 10. é – – – | affix of composition. |
| 11. k – – – | euphonic re-duplication after the palatal vowel. |
| 12. kŭ – – | dative affix. |
ക്രിയാപരിഛ്ശേദനരീതി.
ഇപ്പറഞ്ഞവറ്റിലേക്കു.
| 1. ഇ | ചുട്ടെഴുത്തു. |
| 2. പ | ‘ഇ’ എന്ന താലവ്യസ്വരത്തിൻ്റെ പിന്നിൽ വരുന്ന സന്ധിപ്രത്യയം. |
| 3. പറ | പ്രകൃതി. |
| 4 & 5. ഞ്ഞു=ന്തു | ൻ. സന്ധിപ്രത്യയം-തു-ഭൂതകാലപ്രത്യയം (‘പറ’ എന്നതിൻ്റെ പിന്നെ വരുന്ന താലവ്യാകാരത്തിൻ്റെ പിന്നിൽ ‘ന്തു’ ‘ഞ്ഞു’ എന്നായ്പോകും.) |
| 6. അ | പിൻവരുന്ന അകാരത്തിൻ്റെ മുമ്പിൽ ലോപിച്ചു പോയശബ്ദന്യൂനപ്രത്യയം. |
| 7. അ | ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉപയോഗിച്ച ചുട്ടെഴുത്തു. |
| 8. അറ്റു് | ക്രിയാപുരുഷനാമങ്ങളെ ഉണ്ടാക്കുവാനായി ഉപയോഗിച്ച പ്രഥമപുരുഷനപുംസകപ്രതിസംജ്ഞപ്രകൃതിയുടെ പ്രത്യയം. |
| 9. ഇൽ | സപ്തമിപ്രത്യയം. |
| 10. ഏ | സമാസപ്രത്യയം. |
| 11. ക | താലവ്യസ്വരത്തിൻ്റെ പിന്നിൽ വരുന്ന സന്ധിപ്രത്യയം. |
| 12. കു | ചതുൎത്ഥിപ്രത്യയം. |
MODE OF PARSING.
0ru bráhmaṇan yágam cheyván áṭṭiné méṭichchu koṇ-ṭu pókumpóḷ vazhiyil vechchu kaṇṭár̥é dushṭanmár palarum kúṭi bráhmaṇan áṭṭiné viṭṭu pókattakka vaṇṇam orupáyam cheyyéṇam ennu nišchayichchu.
| oru bráhmaṇan (= a brahmin) | NOUN, compound, masculine gender, singular number, 3rd person, nominative case.* [In this ‘oru’ (= a) is the compound-form of the nu-meral ‘onnu’ (= one)]. |
| yágam (=a sacri-fice) | NOUN, neut. gen., sing. num., 3rd person, nom. case. † |
| cheyván (=being about to make) | VERB, weak, transitive, affirmative, infinitive, future adv. participle, completed by the verb ‘méṭichchu’ (= bought). ‡ |
| áṭṭiné (= a sheep) | NOUN, neut. gen., sing. num., 3rd person, accu-sative case.§ |
* Subject to the verbs ‘cheyván’, ‘méṭichchu’, ‘koṇṭu’, ‘pókum’. As subject, predicate, object, dependence, etc. are mentioned only in Syntax, they are not included in the above parsing; the teacher should, however, in the course of parsing, teach orally so much of Syntax as is necessary to understand the following foot-notes.
† Dependent, object to “cheyván’.
‡ Infinitive verb of the subject ‘bráhmaṇan’.
- Object of the verb ‘méṭichchu’.
വ്യാകരിക്കേണ്ടുന്നരീതി.
ഒരു ബ്രാഹ്മണൻ യാഗം ചെയ്വാൻ ആട്ടിനെ മേടിച്ചു കൊണ്ടുപോകുമ്പൊൾ വഴിയിൽ വെച്ചു കണ്ടാറെ ദുഷ്ടന്മാർ പലരും കൂടി ബ്രാഹ്മണൻ ആട്ടിനെ വിട്ടു പോകത്തക്കവണ്ണം ഒരു ഉപായം ചെയ്യേണം എന്നു നിശ്ചയിച്ചു.
| ഒരു ബ്രാഹ്മണൻ | നാമം, സമാസം, പുല്ലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി. * (ഇതിൽ ‘ഒരു’ എന്നതു, ‘ഒന്നു’ എന്ന സംഖ്യാനാമത്തിൻ്റെ സമാസരൂപം.) |
| യാഗം | നാമം, നപുംസകലിംഗം, ഏകവചനം, പ്രഥമപുരുഷൻ, പ്രഥമവിഭക്തി. † |
| ചെയ്വാൻ | ക്രിയ, അബലം, സകൎമ്മകം, അനുസരണം, അപൂൎണ്ണം, ഭാവിക്രിയാന്യൂനം, ‘മേടിച്ചു’ എന്ന ക്രിയയാൽ പൂൎണ്ണം. ‡ |
| ആട്ടിനെ | നാമം, നപുംസകലിംഗം, ഏ. വ: പ്രഥമപുരുഷൻ, ദ്വിതീയ വിഭക്തി. § |
* ‘ചെയ്വാൻ’, ‘മേടിച്ചു’, ‘കൊണ്ടു’, ‘പോകും’. എന്ന ക്രിയകളുടെ ആഖ്യ; ആഖ്യാതം, കൎമ്മം, ആശ്രിതാധികരണം, ഇത്യാദികൾ വാക്യകാണ്ഡത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടു ഇവിടെ വ്യാകരിക്കുന്നതിൽ കാണിപ്പാൻ പാടില്ല; എങ്കിലും ഉപാദ്ധ്യായ കുട്ടികൾ ഇവിടെ സൂചകമാൎഗ്ഗമെ കാണിച്ചിരിക്കുന്നതു ഗ്രഹിപ്പാൻ വെണ്ടി ആവശ്യമായുള്ളതു വാക്കാൽ കുറെ ധരിപ്പിക്കെണം.
† ആശ്രിതാധികരണം; ചെയ്വാൻ എന്ന ക്രിയയുടെ കൎമ്മം.
‡ ബ്രാഹ്മണൻ എന്ന ആഖ്യയുടെ അപൂണ്ണക്രിയ.
- മേടിച്ചു എന്ന ക്രിയയുടെ കൎമ്മം.
| méṭichchu (=havi-ng got) | VERB, strong, trans., affirmative, infinitive, of the ‘tu’ class, past adv. participle, completed by the verb ‘koṇṭu’.* |
| koṇṭu (= having brought) | VERB, strong, completed by the verb ‘pókum’ (all the rest, like ‘méṭichchu’). |
| pókum (= which will go) | VERB, weak, intrans., affirmative, infinitive, 1st future, adnounal participle, completed by the noun ‘póḷ’. † |
| póḷ [(at) the time] | N0UN, neut. gen., sing., 3rd pers., nom. case. ‡ |
| vazhiyil (=in the way) | NOUN, neut. gen., sing., 3rd pers., locative case, shewing the place where the action of seeing took place. |
| vechchu (=being situated) | VERB, strong, here intrans., affirmative, infini-tive, of the ‘tu’ class, past adv. participle, com-pleted by the verb ‘kaṇṭu’. |
| kaṇṭu (= having seen) | VERB, weak, trans., affirmative, infinitive, of the ‘tu’ class, past adnounal participle, completed by ‘ár̥u’.§ |
| ár̥u [= (in) course, (in) suc-cession to] | NOUN, neut. gen., sing., 3rd pers., nom. case.¶ |
| e – – – – | INDECLINABLE. |
| dushṭanmár (=rogues) | NOUN, mas. gen., plu., 3rd pers., nom. case.‖ |
* Infinitive verb of the subject ‘bráhmaṇan’.
† Infinitive verb of the subject ‘bráhmaṇan’.
‡ Dependent, shewing time.
- Infinitive verb of the subject ‘dushṭanmár’.
¶ Dependent, shewing time.
‖ Subject to the verbs ‘kúṭi’, ‘nišchayichchu’.
| മേടിച്ചു. | ക്രിയ, ബ: സക: അനുസ: അപൂൎണ്ണം, തുവക ഭൂതക്രി: ന്യൂ:’കൊണ്ടു’ എന്ന ക്രിയയാൽ പൂൎണ്ണം* |
| കൊണ്ടു. | ക്രിയ, ബലം, ‘പോകും’ എന്ന ക്രിയയാൽ പൂൎണ്ണം (മറ്റെല്ലാം ‘മേടിച്ചു’ എന്നതിനെപോലെ.) |
| പോകും. | ക്രിയ, അബ: അക: അനുസ: അപൂൎണ്ണം (ഒന്നാം) ഭാവി. ശബ്ദന്യൂനം, ‘പോൾ’ എന്ന നാമത്താൽ പൂൎണ്ണം. † |
| പോൾ. | നാമം, നപു: ഏ: പ്ര: പു: പ്ര: വി: ‡ |
| വഴിയിൽ. | നാമം, നപു: പ്രഥമപുരുഷൻ, ഏ: വ: സപ്തമിവിഭക്തി, ‘കണ്ടു’ എന്ന ക്രിയ എവിടെ വെച്ചെന്നു കാണിക്കുന്നു. |
| വെച്ചു. | ക്രിയ, ബ: ഇവിടെ അക: അനുസ:അപൂൎണ്ണം, ‘തു’വക, ഭൂതക്രി: ന്യൂ: ‘കണ്ടു’ എന്ന ക്രിയയാൽ പൂൎണ്ണം. |
| കണ്ടു. | ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, ‘തു’ വക ഭൂത. ശ: ന്യൂ: ‘ആറു’ എന്ന നാമത്താൽ പൂൎണ്ണം.§ |
| ആറു. | നാമം നപു: ഏ: പ്ര: പു: പ്രഥമ: വി:¶ |
| എ. | അവ്യയം, ശുദ്ധം. |
| ദുഷ്ടന്മാർ. | നാമം, പു: ബ: പ്ര: പു: പ്ര: വി:‖ |
* ‘ബ്രാഹ്മണൻ’ എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ.
† ‘ബ്രാഹ്മണൻ’ എന്ന ആഖ്യയുടെ അപൂൎണ്ണ ക്രിയ
‡ ‘ദുഷ്ടന്മാർ’ എന്ന ആഖ്യയുടേ അപൂൎണ്ണ ക്രിയ.
- ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.
¶ ആശ്രിതാധികരണം സമയത്തെ കാണിക്കുന്നു.
‖ കൂടി, ‘നിശ്ചയിച്ചു’ എന്ന ക്രിയകളുടെ ആഖ്യ.
| palar (=several persons) | NOUN, indef. pronominal, mas., plu., 3rd pers., nom. case, joining with the word ‘dushṭanmár’ as a semi-compound. |
| um – – – | INDECLINABLE. |
| kŭṭi (=having joined together) | VERB, weak, intrans., affirmative, infinitive, of the ‘i’ class, past adv. participle, completed by the following verb ‘nišchayichchu’.* |
| bráhmanan | NOUN, mas., sing., 3rd pers., nom. case.† |
| áṭṭiné – – – | NOUN, neut., sing., 3rd pers., accusative case, object to the verb ‘viṭṭu’. |
| viṭṭu (= having abandoned) | VERB, weak, trans., afirmative, infinitive, of the ‘tu’ class, past adv. participle, completed by the verb ‘póka’.‡ |
| póka (= the go-ing) | VERB, weak, intrans., affirmative, infinitive form, verbal noun.§ |
| takka (= which is fit for, or fit to accomplish) | VERB, defective (root, ‘taku’) weak, intrans., affirmative, infinitive, adnounal participle, com-pleted by the noun ‘vaṇṇam’. |
| vaṇṇam [=(in a) manner, way] | NOUN, neut. gen., sing. num., 3rd pers., nom. case, ¶ the completion of the adnounal participle ‘takka’. |
* Infinitive verb of the subject ‘dushṭanmár’.
† Subject to the verbs ‘viṭṭu’, ‘póka’.
‡ Infinitive verb of the subject ‘bráhmaṇan’.
- Subject to the verb ‘takka’.
¶ Dependent, shewing manner.
| പലർ. | നാമം പ്രതിസംഖ്യ, പു: ബ: പ്ര: പു: പ്ര: വി: ദുഷ്ടന്മാർ’ എന്നതിനോടു അരസമാസത്തിൽ വരുന്നതു. |
| ഉ-ം. | അവ്യയം, ശുദ്ധം. |
| കൂടി. | ക്രിയ, അബ: അക: അനുസ: അപൂൎണ്ണം, ‘ഇ’ വക, ഭൂതക്രിയാന്യൂനം പിന്തുടരുന്ന ‘നിശ്ചയിച്ചു’ എന്നക്രിയയാൽ പൂൎണ്ണം.* |
| ബ്രാഹ്മണൻ. | നാമം, പു: ഏ: വ: പ്ര: പു; പ്ര: വിഭക്തി. † |
| ആട്ടിനെ. | നാമം, നപു: ഏ: വ: പ്ര: പു: ദ്വിതീയ വിഭക്തി, ‘വിട്ടു’ എന്ന ക്രിയയുടെ കൎമ്മം. |
| വിട്ടു. | ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, ‘തു’വകഭൂതക്രി:ന്യൂ:’പോക’ എന്നതിനാൽ പൂൎണ്ണം.‡ |
| പോക. | ക്രിയ, അബ: അക: അനുസ: അപൂൎണ്ണം ക്രിയാനാമം. § |
| തക്ക. | ക്രിയ,ഊനം, (‘തകു’ ധാതു) അബ: അക:അനുസ: അപൂൎണ്ണം, ശബ്ദന്യൂനം, ‘വണ്ണം’ എന്നനാമത്താൽ പൂൎണ്ണം. |
| വണ്ണം. | നാമം, നപു: ഏ: വ: പ്ര: പു: പ്ര: വി. ¶ ‘തക്ക’ എന്ന ശബ്ദന്യൂനത്തിൻ്റെ പൂൎണ്ണം. |
* ‘ദുഷ്ടന്മാർ’ എന്ന ആഖ്യയുടെ അപൂണ്ണക്രിയ.
† ‘വിട്ടു’ ‘പോക’. എന്ന ക്രിയകളുടെ ആഖ്യ.
‡ ‘ബ്രാഹ്മണൻ’ എന്ന ആഖ്യയുടെ അപൂൎണ്ണക്രിയ.
- ‘തക്ക’ എന്ന ക്രിയയുടെ ആഖ്യ.
¶ ആശ്രിതാധികരണം പ്രകാരത്തെ കുറിക്കുന്നു.
| oru upáyam (= a stratagem) | NOUN, compound, neut. gen., sing. num., 3rd pers., nom. case,* (‘oru’ is parsed as before). |
| cheyya (=cheyka) (= the making) | VERB, weak, trans., affirmative, infinitive, verbal noun. † |
| véṇam (=is neces-sary) | VERB, defective, (root ‘véṇ’) weak, trans., affirm-ative, finite, future tense.‡ |
| ennu (= having said) | VERB, weak, trans., affirmative, infinitive, of the ‘tu’ class, past adv. participle, completed by the verb ‘nišchayichchu’.§ |
| nišchayichchu (= they deter-mined) | VERB, strong, (here) intrans., affirmative, finite verb, of the ‘tu’ class, past tense, mas., plu., 3rd pers. ¶ |
Translation: As a certain brahmin, having procured a sheep to make a sacrifice, was taking it along the road, some rogues saw him and thereon joined together and determined to make a stratagem to induce the brahmin to abandon the sheep.
† Verb of the subject ‘nám’ understood and subject to the verb véṇam’.
‡ verb of the subject ‘cheyka’.
- The object of ‘ennu’ is the sentence from the beginning up to véṇam.
¶ Infinitive verb of the subject ‘dushṭanmár’.
| ഒരുഉപായം | നാമം, സമാസം, നപു: ഏ: വ: പ്ര: പു: പ്ര: വി: * (‘ഒരു’ മുമ്പെത്തെ വണ്ണം തന്നെ.) |
| ചെയ്യ=(ചെയ്ക) | ക്രിയ, അബ: സക: അനുസ: അപൂൎണ്ണം, ക്രിയാനാമം. † |
| വേണം. | ക്രിയ, ഊനം, (വെൺധാതു) അബ: സക: അനുസ: പൂൎണ്ണം, ഭാവികാലം.‡ |
| എന്നു. | ക്രിയ, അബ: സക: അനുസ: അപൂ: ‘തു’വക, ഭൂതക്രിയാന്യൂനം ‘നിശ്ചയിച്ചു’ എന്ന ക്രിയയാൽ പൂൎണ്ണം. § |
| നിശ്ചയിച്ചു. | ക്രിയ, (ബ: ഇവിടെ) അക: അനുസ: പൂൎണ്ണം, ‘തു’ വക, ഭൂതം, പുല്ലിംഗം, ബ: വ: പ്ര: പു: ¶ |
* ആശ്രിതാധികരണം ‘ചെയ്ക’ എന്ന ക്രിയയുടെ കൎമ്മം.
† ‘നാം’ എന്ന അസ്പഷ്ടാഖ്യയുടെ ക്രിയയും ‘വേണം’ എന്ന ക്രിയയുടെ ആഖ്യയും, തന്നെ.
‡ ‘ചെയ്ക’ എന്ന ആഖ്യയുടെ ക്രിയ.
- ആദ്യം മുതൽ ‘വേണം’ വരേ ‘എന്നു’ എന്നതിൻ്റെ കൎമ്മം തന്നെ.
¶ ‘ദുഷ്ടന്മാർ’ എന്ന ആഖ്യയുടെ പൂൎണ്ണക്രിയ.
DERIVATION.
- What is a root?
The root is that collection of letters from which the word is originally derived.
- From how many sources have the words in Mala-yálam been derived?
The sources from which the words from the Malayálam language have been derived are two-fold. Some are of purely Malayálam origin, others were originally derived from the languages of other countries and are called foreign derivatives
- Give examples of words of purely Malayálam deri-vativion.
Tala (=head); ní (=thou), tí (=fire); vá (= come!).
- How many classes are there of foreign derivatives?
Foreign derivatives are of many classes.
i.) Those derived from the Sanskrit such as ‘jalam’ (=water), ‘madyam’ (=spirituous liquor), ‘karnnam’ (=ear), ‘nayanam’ (=eye).
ii.) Those derived from the Arabic such as ‘kattŭ’ (=a note), ‘chukkán’ (=a rudder), ‘vakkattu’ (=edge?), ‘sáypu’ (=master, lord), ‘badal’ (=exchange).
iii.) Those derived from Hindustáni words such as ‘chéla’ (=a kind of cloth), ‘bibi’ (= mistress), ‘huṇḍi’ (‘uṇḍika’) (= a bill of exchange).
പദജനനം.
- ധാതു എന്നതു എന്തു?
പദം ആദ്യത്തിൽ ഏതു മൂലാക്ഷരക്കൂട്ടത്തിൽ നിന്നു ജനിക്കുന്നുവൊ, ആ മൂലാക്ഷരക്കൂട്ടം തന്നെ ധാതു.
- ഈ മലയാളത്തിൽ നടക്കുന്ന പദങ്ങളുടെ ഉല്പത്തി എത്ര വിധം ഉള്ളതു?
പദങ്ങൾ ഉത്ഭവിച്ചതു രണ്ടു വിധത്തിൽ അത്രെ. ചിലതു ‘ദേശ്യം’ ചിലതു പരദേശഭാഷകളിൽ നിന്നുവന്ന ‘അന്യദേശ്യം’ എന്നിങ്ങിനെ രണ്ടു വിധം ഉള്ളതു.
- ദേശ്യങ്ങൾ എങ്ങിനെ?
ഉ-ം. ‘തല,’ ‘നീ,’ ‘തീ,’ ‘വാ.’
- അന്യദേശ്യങ്ങൾ എത്ര വിധം?
അവ പലവിധമുള്ളവ.
i.) ഉ-ം. ‘ജലം,’ ‘മദ്യം,’ ‘കർണ്ണം,’ ‘നയനം’ മുതലായവ സംസ്കൃതശബ്ദങ്ങളിൽനിന്നു വന്നവ.
ii.) ‘കത്തു,’ ‘ചുക്കാൻ,’ ‘വക്കത്തു,’ ‘സായ്പു,’ ‘ബദൽ’ മുതലായവ അറബിഭാഷയിൽനിന്നു വന്നവ.
iii.) ‘ചേല,’ ‘ബീബി,’ ‘ഹുണ്ടി,’ (ഉണ്ടിക) തുടങ്ങിയുള്ളവ ഹിന്തുസ്താനി ശബ്ദങ്ങൾ തന്നെ.
10
iv.) Portuguese words such as ‘pintárikka’ (= to paint), ‘pérakka’ (= the guava fruit), ‘lélam’ (= auction).
v.) English nouns such as ‘áspatri’ (=hospital), ‘ripporṭu’ (= report), ‘akṭu’ (= act).
- Which is the most important class of foreign deri-vatives?
Those derived from the Sanskrit.
- How many classes are there of Sanskrit derivatives?
Two, viz. tatsama (=the very same), and tadbhava (=of the same nature).
- What is a tatsama Sanskrit derivative?
A word which retains the same crude-form which it had in Sanskrit.
Ex: ‘mukham’ (= face), jyéshṭan’ (= elder brother), ‘ḍhakka’ (= a big drum), ‘varsham’ (= year), ‘nirváham’ (= means, remedy) are tatsamas.
- What is a tadbhava Sanskrit derivative?
It is a word derived from a Sanskrit word but cor-rupted.
Ex: ‘mukam’, ‘éṭṭan’, ‘chéṭṭan’, ‘uṭakkŭ’, varisham’, ‘nir̥u-váham’ are the tadbhavas of the above talsamas.
- Are there no rules for the changes which Sanskrit words undergo in becoming tadbhavas?
The changes are so various that it is difficult to ex-plain them in brief; but they may be deduced from a careful investigation of the following examples:
iv.) ‘പിന്താരിക്ക,’ ‘പേരക്ക,’ ‘ലേലം’ മുതലായവ പോൎത്തുഗിസ്സു വാക്കുകൾ തന്നെ.
v.) ‘ആസ്പത്രി’, ‘റിപ്പൊട്ട,’ ‘അക്ടു.’ മുതലായ ഇങ്ക്ലീഷ് നാമങ്ങൾ തന്നെ.
- അന്യദേശ്യങ്ങളിൽ ഏതു കൂട്ടം മുഖ്യമായ്തു?
സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ തന്നെ.
- സംസ്കൃതത്തിൽനിന്നു വന്ന ശബ്ദങ്ങൾ എത്രവിധം?
‘തത്സമം,’ ‘തത്ഭവം’ എന്നീരണ്ടു വിധം ഉള്ളതു.
- തത്സമം എന്തു?
സംസ്കൃതപ്രകൃതിയൊടു സമമായുള്ള പ്രകൃതിയുള്ള വാക്കു.
ഉ-ം. ‘മുഖം,’ ‘ജ്യേഷ്ഠൻ,’ ‘ഢക്ക,’ ‘വൎഷം,’ ‘നിൎവ്വാഹം,’ മുതലായവ.
- തത്ഭവം എന്തു?
സംസ്കൃതശബ്ദത്തിൽനിന്നുത്ഭവിച്ചു ഒരൊപ്രകാരത്തിൽ ദുഷിച്ചുപോയവാക്കു.
ഉ-ം. ‘മുകം,’ ‘ഏട്ടൻ,’ ‘ചേട്ടൻ,’ ‘ഉടക്കു,’ ‘വരിൎഷം,’ ‘നിറുവാഹം’ മുതലായവ.
- തത്ഭവങ്ങളെ ഉണ്ടാക്കുന്ന വഴിക്കൊരു ചട്ടം ഇല്ലയൊ?
അതു പലപ്രകാരം ഉള്ളതാകകൊണ്ടു സംക്ഷേപിച്ചു പറവാൻ പ്രയാസം; ഈ താഴെ കാണിച്ചിരിക്കുന്ന ഉദാഹരണങ്ങളെ വിചാരിച്ചു കൊണ്ടു അതിൻ്റെ ക്രമം പഠിക്കണം:
10*
| TABHAVAM | derived | from | the | TATSAMAM | |
| (a.) | iṭavam | ,, | ,, | ,, | rushabham (=a bull) |
| kanam | ,, | ,, | ,, | ghanam (=weight) | |
| kiríyam | ,, | ,, | ,, | graham (=a planet) | |
| kémam | ,, | ,, | ,, | kshémam (=health, robustness) | |
| chanku | ,, | ,, | ,, | šankham (=a shell, conch) | |
| chanti, sandhu | ,, | ,, | ,, | sandhi (=1. joining, 2. fissure) | |
| cháttan | ,, | ,, | ,, | sástavu (=1. a ruler, commander, 2. a preceptor) [mony) | |
| cháttam | ,, | ,, | ,, | šráddham (=a certain funeral cere- | |
| cháram | ,, | ,, | ,, | ksháram (=an alkali, salt) | |
| taṇḍu | ,, | ,, | ,, | daṇḍam (=a staff, pole) | |
| tamizhu | ,, | ,, | ,, | dráviḍam (=Tamil) | |
| tívu, tíyan | ,, | ,, | ,, | dwípam (=island) | |
| tóṇi | ,, | ,, | ,, | dróṇi (=boat) | |
| (b.) | attam | ,, | ,, | ,, | hastam (= hand) |
| anti | ,, | ,, | ,, | sandhya (= evening) | |
| áyiram | ,, | ,, | ,, | sahasram (= a thousand) | |
| íyam | ,, | ,, | ,, | síyam (= lead) | |
| ízham | ,, | ,, | ,, | simhaḷam (=Ceylon) | |
| tiru, trŭ | ,, | ,, | ,, | šrí [=the goddess of prosperity; (the adj. =fortunate)] | |
| váddhyán | ,, | ,, | ,, | upáddhyáyan (=teacher) | |
| (c.) | arachan | ,, | ,, | ,, | rájávu (= king) |
| iravati | ,, | ,, | ,, | révati (= the 27th lunar asterism) | |
| uruvu, uru | ,, | ,, | ,, | rúpam (=form) | |
| ulakam, ulaku | ,, | ,, | ,, | lókam (=world) | |
| (d.) | chútu | ,, | ,, | ,, | dyútam (gaming) |
| (e.) | ráyan | ,, | ,, | ,, | rájávu (= king) |
| názhi | ,, | ,, | ,, | náḍi (=pulse) |
| തത്ഭവം. | തത്സമം. | |
| (a) | ഇടവം. | ഋഷഭം. |
| കനം. | ഘനം. | |
| കിരീയം. | ഗൃഹം. | |
| കേമം. | ക്ഷേമം. | |
| ചങ്കു. | ശംഖം. | |
| ചന്തി, സന്ധു. | സന്ധി. | |
| ചാത്തൻ. | ശാസ്താവു. | |
| ചാത്തം. | ശ്രാദ്ധം. | |
| ചാരം. | ക്ഷാരം. | |
| തണ്ടു. | ദണ്ഡം. | |
| തമിഴു. | ദ്രാവിഡം. | |
| തീവു, തീയൻ. | ദ്വീപം. | |
| തോണി. | ദ്രോണി. | |
| (b) | അത്തം. | ഹസ്തം. |
| അന്തി. | സന്ധ്യ. | |
| ആയിരം. | സഹസ്രം. | |
| ൟയം. | സീയം. | |
| ൟഴം. | സിംഹളം (സീഹളം.) | |
| തിരു, തൃ. | ശ്രീ. | |
| വാദ്ധ്യായൻ. | ഉപാദ്ധ്യായൻ. | |
| (c) | അരചൻ. | രാജാവു. |
| ഇരവതി. | രേവതി. | |
| ഉരുവു, ഉരു. | രൂപം. | |
| ഉലകം, ഉലകു. | ലോകം. | |
| (d) | ചൂതു. | ദ്യൂതം. |
| (e) | രായൻ. | രാജാവു. |
| നാഴി. | നാഡി. |
| TADBHAVAM | derived | from | the | TATSAMAM | |
| pakkam | ,, | ,, | ,, | paksham (=side) | |
| panti (pattu) | ,, | ,, | ,, | pankti (=point, cypher) | |
| (f.) | éṇi | ,, | ,, | ,, | šréṇi (=ladder) |
| tei | ,, | ,, | ,, | sasyam (=plant) | |
| péyi | ,, | ,, | ,, | pišácham (=devil, goblin) | |
| (g.) | arakku | ,, | ,, | ,, | láksha (=shell-lac) |
| pallakku | ,, | ,, | ,, | paryankam (=palanquin) | |
| (h.) | anizham | ,, | ,, | ,, | anusham (=the 9th lunar asterism) |
| áyiliyam | ,, | ,, | ,, | ášalésham (=the 9th lunar asterism) | |
| eman | ,, | ,, | ,, | yaman (=the god of death) | |
| nukam | ,, | ,, | ,, | yugam (=yoke) | |
| pichchaḷa | ,, | ,, | ,, | pittaḷa (=brass) | |
| káḷam | ,, | ,, | ,, | káhaḷam (=1. black, 2. a trumpet) |
DERIVATION OF NOUNS.
- From what are most pure Malayálam nouns derived?
Most pure Malayálam nouns are derived from verbal roots.
Thus: ‘mín’ (= 1. a star, 2. a fish) is derived from ‘minnu’ (=to shine); ‘kutira’ (= a horse) is derived from ‘kuti’ (= to leap, to spring forward).
Besides this many nouns formerly used as mere verbal nouns have now lost that character, and have become pure nouns.
Ex: aṭukkal (=nearness, lit. the approaching),
tuppal (=spittle, lit. the spitting),
arike (=arika + e) (= proximity, lit. the being near).
- Were these old verbal nouns formed by any other affixes than ‘ka’ ‘kka’ ‘kal’ and ‘kkal’?
| തത്ഭവം. | തത്സമം. | |
| പക്കം. | പക്ഷം. | |
| പന്തി (പത്തു.) | പങ്ക്തി. | |
| (f) | ഏണി. | ശ്രേണി. |
| തൈ. | സസ്യം. | |
| പേയി. | പിശാചം. | |
| (g) | അരക്കു. | ലാക്ഷ. |
| പല്ലക്കു. | പൎയ്യങ്കം. | |
| (h) | അനിഴം. | അനുഷം. |
| ആയിലിയം. | ആശ്ലേഷം. | |
| എമൻ. | യമൻ. | |
| നുകം. | യുഗം. | |
| പിച്ചള. | പിത്തള. | |
| കാളം. | കാഹളം. |
നാമജനനം.
- ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു എങ്ങിനെ?
ദേശ്യനാമങ്ങൾ മിക്കതും ഉത്ഭവിച്ചതു ക്രിയാധാതുവിൽനിന്നുതന്നെ.
ഉ-ം. മിന്നു എന്നതിൽനിന്നു ‘മീൻ’ (= മിന്നുന്നതു.)
കുതി എന്നതിൽ നിന്നു ‘കുതിര’ (=കുതിച്ചുചാടുന്നതു.) എന്നിവകൾ ഉണ്ടായി.
ഇതു കൂടാതെ അനേകം നാമങ്ങൾ പണ്ടു ക്രിയാനാമങ്ങളായെടുത്തുവന്നവ ഇപ്പൊൾ ക്രിയാഭാവം വിട്ടു ശുദ്ധനാമങ്ങളായ്പോയി.
ഉ-ം. ‘അടുക്കൽ’, ‘തുപ്പൽ’, ‘അരികെ,’ (=അരിക+എ)
- പണ്ടെത്തെ ക്രിയാനാമങ്ങൾക്കു ക, ക്ക, കൽ, ക്കൽ എന്നരൂപങ്ങളല്ലാതെ വേറെ ഉണ്ടൊ?
Yes, there were other ways formerly used to form pure verbal nouns, as shewn below:
| Affixes etc. | Old verbal nouns formed with such affixes. |
| 1. Certain verbal nouns are formed by a mere lengthening of the vowel of the root without the use of any affix. | Ex: tín (=food); úṇ (=food); chúṭu; (=heat); pór (=battle); kéṭu (=harm); vér̥u (=difference); páṭu (=suffering etc.) |
| 2. A, am, al, ar, ir, ma, i. | Ex: nila (=stand-point); vaka (=kind); akalam (= width); kaḷḷam (=theft); tuppal (=spittle); aṭukkal (near-ness); ular (=dry); órmma (= recol-lection); tólma (=defeat); pašima (=softness); poṭi (powder). |
| 3. Tal, ta, tam, tŭ, ti. | Ex: míttal (=upper part, surface); pá-chchal (=current); chítta (=badness); chérchcha (=connection); naṭattam (=conduct); veḷichcham (=light); koyttu (harvest); óttu (= study); páṭṭu (= song); már̥r̥u (=change); por̥uti (=patience); pakuti (=portion). |
| 4. Vu, avu, vi, ppu. | Ex: ar̥ivu (=knowledge); chávu (=death); nóvu (=pain); oppu (=agree-ment); pir̥appu (=birth); véḷvi (=marriage); kaḷavu (=lie); chelavu (=expense); pir̥avi (=birth.) |
ചിലതുണ്ടു; അവ താഴെ കാണിച്ചവതന്നെ.
| 1. ധാതു സ്വരദീൎഘത്താൽ ഉണ്ടാക്കിയതു. | തീൻ, ഊൺ, ചൂടു, പോർ, കേടു, വേറു, പാടു. |
| 2. അ, അം, അൻ, അൽ, അർ, ഇർ, മ, ഇ എന്ന പ്രത്യയങ്ങളാൽ ഉണ്ടാക്കിയ്തു. | നില, വക, അകലം, കള്ളം, തുപ്പൽ, അടുക്കൽ, ഉലർ, ഓൎമ്മ, തോല്മ, പശിമ, പൊടി. |
| 3. തൽ, ത, തം, തി, എന്ന പ്രത്യയങ്ങളാലുണ്ടാക്കിയ ഭൂതരൂപങ്ങൾ. | മീത്തൽ, പാച്ചൽ, ചീത്ത, ചേൎച്ച, നടത്തം, വെളിച്ചം, കൊയ്ത്തു, ഓത്തു, പാട്ടു, മാറ്റു, പൊറുതി, പകുതി. |
| 4. വു, അവു, വി, പ്പു എന്ന പ്രത്യയങ്ങളാൽ ഉണ്ടാക്കിയ ഭാവരൂപങ്ങൾ. | അറിവു, ചാവു, നോവു, ഒപ്പു, പിറപ്പു, വേൾവി, കളവു, ചെലവു, പിറവി. |
- Mention some other pure nouns derived from verbs. There are many old participial nouns which have lost their verbal character and are now used only as nouns.
Ex: i. With the affix ‘an’, múppan (=an elder, a head-man), vazhipókkan (= a traveller), maṭiyan (= a lazy man), chatiyan (= a deceiver), múkkupar̥iyan (= one who cuts off another’s nose) etc.
- With the affix ‘i’, pór̥r̥i (=a maintainer, protector), káṇi (= a spectator), tántónni (= a self-sufficient man), maram-kayar̥i (= a tree-climber), náyáṭi (= a hunter), vátamkolli (= ‘destroyer of rheumatism’, the name of a certain plant), áḷakkolli (= a murderer), kunnuvázhi (a hill-chief) etc.
- What are nounal derivatives?
Nouns formed from other nouns by appending certain affixes, (called taddhita affixes).
- What are the personal nounal derivatives?
Personal nouns formed by adding to other nouns the affixes ‘an’, ‘i’ and ‘tti’.
Ex: From ‘kún’ (=hunch) we get ‘kúnan’ (=hunch-back); from ‘mala’ (=hill) we get ‘malayan’ and ‘malayi’ (= a hill-man); from ‘tívu’ (= island) we get ‘tívan’ or ‘tíyan’ (=an islander) and ‘tíyatti’ [= an islander (fem.)]
- Can ‘avan’ (found also as ‘án’ and ‘ón’) ‘avaḷ’, ‘avar’ (found also as ‘ár’ and ‘ór’) and the other pronouns be used as taddhita affixes?
- ക്രിയയിൽ നിന്നുത്ഭവിച്ച മറ്റും ചില ശുദ്ധനാമങ്ങൾ പറക.
അനേകം പഴയ ക്രിയാപുരുഷനാമങ്ങൾ ക്രിയാഭാവം വിട്ടു ശുദ്ധനാമങ്ങളായി നടന്നുവരുന്നു.
ഉ-ം. i.) അൻ പ്രത്യയത്താൽ, മൂപ്പൻ, വഴിപോക്കൻ, മടിയൻ, ചതിയൻ, മൂക്കുപറിയൻ മുതലാവയും ഉണ്ടാകും.
ii.) ഇ പ്രത്യയത്താൽ; പോറ്റി, കാണി, താന്തോന്നി, മരം കയറി, നായാടി, വാതംകൊല്ലി, ആളക്കൊല്ലി, കുന്നുവാഴി മുതലായവയും ഉണ്ടാകും.
- തദ്ധിതനാമങ്ങൾ ഏവ?
നാമങ്ങളോടൊരൊ പ്രത്യയങ്ങളെ ചേൎത്തുണ്ടാക്കിയ നാമങ്ങൾ തന്നെ.
- പുരുഷതദ്ധിതനാമങ്ങളെ എങ്ങിനെ ഉണ്ടാക്കും?
അൻ, ഇ, ത്തി എന്ന പ്രത്യയങ്ങളെ ചേൎത്തിട്ടു പുരുഷതദ്ധിതനാമങ്ങളെ ഉണ്ടാക്കും.
ഉ-ം. (കൂൻ) ‘കൂനൻ’, ‘കൂനി’; (മല) ‘മലയൻ’, ‘മലയി’; (തീവു) ‘തീവൻ’, ‘തീയൻ’, ‘തീയ്യത്തി’.
- ‘അവൻ’ (‘ആൻ,’ ‘ഓൻ’) ‘അവൾ,’ ‘അവർ,’ (‘ആർ’, ‘ഓർ’) മുതലായ പ്രതിസംജ്ഞകളെയും ചേൎക്കാമൊ?
Yes.
Ex: vánavar, vánór (= the celestials); káṭṭavar (=jungle-men); dúrattón (= one at a distance); eviṭetón (= one of what place?); enggór (= those of what place?); kattanár (=a Syrian priest, lit. a man of the Lord); aṭiyár (= slaves, lit. those of the foot); peṇmaṇiyáḷ (= a jewel of a woman); meikkaṇṇáḷ (= a black eyed damsel) etc.
- Is the affix of composition ‘é’ (see answer 215) used in nounal derivatives also?
Yes.
Ex: pinnéyavan (=he who is behind), pinnévar (=those who are behind), pinnévar̥r̥inkal (=in those things which are behind); munnévan (= one before, or in front); munnétu (= that which happened or is before); paṇḍétu (= a thing of ancient times); tekkétu (= that in the south); anggéyavar (= those of that place), anggetu (= a thing of that place); akattétu (=that which is inside); pinnéttatu (= that which is behind); munpiléva (= those before); agrattinkaléva (= things at the head, or in front); nammuṭétu (= our thing), tanr̥etu (= one’s own thing), avarétu (= their thing).
- Are there any other forms of nounal derivatives?
The nouns formed by adding ‘áḷi’, ‘áḷan’, ‘áḷam’ may be taken either as compounds or as nounal derivatives.
| villáḷ (=a bowman) | villáḷi (=a bowman) | kúṭṭáḷi (= a companion) |
| káṭṭáḷan (=a jungle-man) | kammáḷar (=smiths) | |
| malayáḷam (=the hilly country) | malayáḷan (=a man of the hilly country) | malayáḷi (= a man of the hilly country) |
ചേൎക്കാം.
ഉ-ം. വാനവർ, വാനോർ, കാട്ടവർ, ദൂരത്തോൻ, എവിടത്തോൻ, എങ്ങോർ, കത്തനാർ, അടിയാർ, പെണ്മണിയാൾ, മൈക്കണ്ണാൾ, മൈക്കണ്ണാർ ഇത്യാദി.
- ഏ പ്രത്യത്താലുള്ള സമാസരൂപം (215 എന്ന പോലെ) തദ്ധിതങ്ങളിൽ കൂടെ കൊള്ളാമൊ?
‘ഏ’ പ്രത്യയം തദ്ധിതങ്ങളിലും കൊള്ളാം.
ഉ-ം. പിന്നേയവൻ, പിന്നേവർ, പിന്നേവറ്റിങ്കൽ, മുന്നേവൻ, മുന്നേതു, പണ്ടേതു, തെക്കേതു, അങ്ങേയവർ, അങ്ങേതു, അകത്തേതു, പിന്നേത്തതു, മുമ്പിലേവ, അഗ്രത്തിങ്കലേവ, നമ്മുടേതു, തൻ്റേതു, അവരേതു.
- വേറെ തദ്ധിതരൂപങ്ങളും ഉണ്ടൊ?
‘ആൾ’, ‘ആളി’, ‘ആളൻ’, ‘ആളം,’ എന്നവ ചേൎക്കുന്നതിനാൽ ഉണ്ടാകുന്നവ സമാസം തന്നെയെങ്കിലും തദ്ധിതങ്ങളായും കൊള്ളിക്കാം.
| വില്ലാൾ കാട്ടാളൻ മലയാളം | വില്ലാളി കമ്മാളർ മലയാളൻ | കൂട്ടാളി മലയാളി |
- What is the affix used for abstract nounal der-ivatives?
‘Ma’ and ‘ttanam’. (N. B. The ‘a’ in ‘ma’ is palatal.)
Ex: aṭima (=slavery); áṇma (=manliness); kónma, kóyma (=princedom); Malayáyma = Malayázhma = Malayálam (= the hilly country); kaḷḷattanam (=theft) etc.
- What are the principal Sanskrit taddhita affixes?
- i) ‘Vat’ (=becoming ‘ván’, ‘vate’, and ‘vattŭ’ for the three genders) and ‘mat’ (=man, mati, mattŭ).
Ex: mas. guṇaván (=a virtuous man), fem. guṇavati, neut. guṇavattŭ; buddhimán (= a sensible man), buddhimati, bud-dhimattŭ.
ii.) ‘šáli’.
Ex: dheiryyasáli (= dheiryyaván) (= a courageous man), ar̥ivušáli (= a learned man).
iii.) ‘Káran’, ‘kári’, ‘káram’.
Ex: purushakáram or purusháram (= manliness); pújári (=a priest); paṇikkáran (= a workman, a servant); paṇa-kkáran (=a monied man); kutirakkáran (= a horseman, a horsekeeper); vélakkáran (= a servant); panakkáratti (= a monied woman) etc.
iv.) ‘Twam’, ‘ta’, ‘yam’.
Ex: prabhutwam (= lordship, leadership); changgátitwam or changngáyittam (=companionship); áṇatwam (= manliness); krúrata (= cruelty); múḍhata (= folly); šúrata (= heroism); mauḍhyam (=folly).
These last-named (iv.) are abstract nouns.
- ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യയം എങ്ങിനെ?
‘മ’ ‘ത്തനം’ എന്നവ തന്നെ.
ഉ-ം. അടിമ, ആണ്മ, (കൊന്മ കോയ്മ,) മലയായ്മ, (മലയാഴ്മ,) കള്ളത്തനം മുതലായവ.
- സംസ്കൃതതദ്ധിതപ്രത്യയങ്ങളിൽ മുഖ്യമായവ ഏവ?
i.) ‘വൽ’, ‘മൽ’;
ഗുണവാൻ, (പു.) ഗുണവതി (സ്ത്രീ), ഗുണവത്തു(ന,) ബുദ്ധിമാൻ, ബുദ്ധിമതി, ബുദ്ധിമത്തു.
ii.) ‘ശാലി’;
ധൈൎയ്യശാലി (=ധൈൎയ്യവാൻ) അറിവുശാലി.
iii.) ‘കാരൻ’, ‘കാരി’, ‘കാരം’.
ഉ-ം. പുരുഷകാരം, പുരുഷാരം, പൂജാരി, പണിക്കാരൻ, പണക്കാരൻ, കുതിരക്കാരൻ, വേലക്കാരൻ, പണക്കാരത്തി മുതലായവ.
iv.) ‘ത്വം’, ‘ത’, ‘യം’.
ഉ-ം. പ്രഭുത്വം, ചങ്ങാതിത്വം, (ചങ്ങായിത്തം) ആണത്വം, ക്രൂരത, മൂഢത, ശൂരത, മൌഢ്യം മുതലായഭാവനാമങ്ങൾ തദ്ധിതങ്ങൾ അത്രെ.
DERIVATION OF VERBS.
- How many letters are sufficient to form a verbal root?
One or two letters are sufficient to form a verbal root.
Ex.: ká, chá, nó, pó, mú, vá, kaḷ, chel, kaṇṇ, veḷ, cher̥u (chur̥u), peru, níḷ, neṭu, kur̥u, pazha, nal, chí, putu, che (chu), chuṭu, chol.
- Are these roots in use as verbal crude-forms?
Some are in use as verbal crude-forms.
Ex: ‘káyunnu’ (=it is warming), ‘chel’ (=move), ‘chíyum’ (=it will turn bad), ‘chuṭuka’ (=the getting hot) etc.
Some although in use as verbal crude-forms have become defective, and exist only in certain forms of the infinitive verb, these are chiefly used in qualifying nouns and verbs.
Ex: i. (a) ‘Neṭiya’ (lit. which became long), as in ‘neṭiya manushyan’ (=a tall man).
(b) ‘neṭum’ (lit. which is or will become long), as in ‘neṭum pura’ (= a long shed).
(c) ‘neṭu’ (lit. which is or will become long), as in ‘neṭu paṭṭam’ (= a long turban).
- (a) ‘cher̥iya’ (lit. which became small), as in ‘cher̥iya kuṭṭi’ (= a small boy).
(b) ‘cher̥um’ (lit. which is or will become small), as in ‘cher̥um pul’ (= low grass).
(c) ‘cher̥u’ — ditto — as in ‘cher̥u nárangga’ (= a lime or small orange).
ക്രിയാജനനം.
- ക്രിയാധാതുവിന്നു എത്ര അക്ഷരങ്ങൾ പോരും?
ക്രിയാധാതുവിന്നു ഒന്നു രണ്ടു അക്ഷരങ്ങൾ മതി.
ഉ-ം കാ, ചാ, നൊ, പോ, മൂ, വാ, കൾ, ചെൽ, കൺ, വെൾ, ചെറു, (ചുറു,) പെരു, നീൾ, നെടു, കുറു, പഴ, നൽ, ചീ, പുതു, ചെ (ചു) ചുടു, ചൊൽ.
- ഈ ധാതുക്കൾ തന്നെ ക്രിയാപ്രകൃതികളായി നടക്കുന്നുവൊ?
ചിലതു ക്രിയാപ്രകൃതികളായിട്ടു തന്നെ നടക്കുന്നു.
ഉ-ം. കായുന്നു, ചെൽ, ചീയും, ചുടുക, ഇത്യാദി.
ചിലതു ക്രിയാപ്രകൃതികളായിട്ടു തന്നെ നടക്കുന്നു എങ്കിലും അവറ്റിന്നു ഊനതവന്നു അപൂൎണ്ണമായ ചിലരൂപങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളു; ഈ വകയുടെ പ്രയോഗം അധികമായി നാമങ്ങളെയും ക്രിയകളെയും വിശേഷിക്കുന്നതിൽ ഉണ്ടാകും.
- (a.) ‘നെടിയ’; (നെടിയമനുഷ്യൻ എന്നുള്ളതിലെ പോലെ.)
(b.) ‘നെടും’ (നെടുംപുര,,,,,, )
(c.) ‘നെടു’; (നെടുപട്ടം,,,,,, )
- (a.) ‘ചെറിയ’ (ചെറിയകുട്ടി,,,,,, )
(b.) ‘ചെറും’; (ചെറുമ്പുൽ,,,,,, )
(c.) ‘ചെറു’; (ചെറുനാരങ്ങ,,,,,, )
11
iii. (a) ‘peritŭ’ (=periyatu) (=that which became big, a big thing).
(b) ‘perum’ (lit. that which is big), ‘perum pámbŭ’ (=a big snake).
- How are most verbal crude-forms formed from verbal roots?
i.) Some by lengthening the vowel of the root.
Ex: niḷ = níḷŭ, kaṇ = káṇŭ.
ii.) Some form their crude-form by adding one or more letters to the root.
Ex: chá, chákŭ; po, pókŭ; vá, varŭ; veḷ, veḷa.
| Root. | Crude-form. | Root. | Crude-form. | ||
| i. | niḷ par̥ŭ | níḷ (= grow long or tall) pár̥ŭ (= fly) | h. i. | var̥ŭ pazha | var̥aḷ (=dry, wither) pazhkŭ (grow old, accustomed) |
| ii. | porŭ | pórŭ (= fight) | nal | nalkŭ (= grant) | |
| no | nókŭ (= be painful) | ||||
| a. | kur̥ŭ | kur̥a (= be or grow small) | chá po | chákŭ (=die) pókŭ (=go) | |
| b. | tir | tiri (=turn) | j. | putŭ | putukkŭ (=renew) |
| c. | patŭ toṭŭ | pati (=impresse) tuṭe (kkŭ) (=wipe) | mú | múkkŭ (=get old, ripe) | |
| d. | cher̥ŭ | chur̥nggŭ (= dimi-nish) | kaḷ | kakkŭ (kaḷkkŭ) (=steal) | |
| e. f. g. | muṭŭ tuḷtoṭŭvá | muṭantŭ (=be lame) tuḷumbŭ (=move from side to side) tuṭarŭ (=be joined, follow) varŭ (=come) | k. | veḷ kur̥ŭ chevŭ | veḷukkŭ (=be or grow white) kur̥ukkŭ (=make less) chuvakkŭ (=be or grow red) |
iii. (a.) പെരു (‘പെരുതു;’ =പെരിയതു എന്നുള്ളതിലെപോലെ)
(b.) ‘പെരും;’ പെരുമ്പാമ്പു.
- ക്രിയാധാതുവിൽനിന്നു അധികമുള്ള ക്രിയാപ്രകൃതികൾ എങ്ങിനെ ഉണ്ടാകും?
i.) ചിലതു ധാതുവിൻ ദീൎഘത്താൽ അത്രെ.
ഉ-ം. നിൾ=നീളുന്നു; കൺ=കാണുന്നു.
ii.) ചിലതു ധാതുവിനോടു ഓരൊ അക്ഷരങ്ങളെ ചേൎക്കുന്നതിനാൽ പ്രകൃതിയായ്വരും.
ഉ-ം. ചാ, ‘ചാകു’ പൊ, ‘പോകു’; വാ, ‘വരു’; വെൾ, ‘വെള’.
| ധാതു. | പ്രകൃതി. | ധാതു. | പ്രകൃതി. | ||
| i. | നിൾ | നീൾ | h. | വറു | വറ്റു, വറൽ |
| പറു | പാറു | i. | പഴ | പഴകു | |
| ii. | പൊരു | പോരു | നൽ | നൽകു | |
| a. | കുറു | കുറ | നൊ | നോകു | |
| b. | തിർ | തിരി | ചാ | ചാകു | |
| പതു | പതി | പൊ | പോകു | ||
| c. | തൊടു | തുടെ(ക്കു) | j. | പുതു | പുതുക്കു |
| d. | ചെറു | ചുറുങ്ങു | മൂ | മൂക്കു | |
| e. | മുടു | മുടന്തു | കൾ | കക്കു (=കൾക്കു) | |
| f. | തുൾ | തുളുമ്പു | വെൾ | വെളുക്കുന്നു | |
| g. | തൊടു | തുടരു | കുറു | കുറുക്കു | |
| വാ | വരു | k. | ചെവു | ചുവക്ക |
11*
- How are verbs of repetition formed?
First, by adding the affix ‘nggu’; second, by the rep-etition of the root.*
Ex: 1st from ‘min’ we have ‘minunggŭ’ (=twinkle); from ‘ńaḷ’, ‘ńaḷunggŭ’ (= be soaked, dripping).
2nd from ‘veḷ’, ‘veḷuveḷukkŭ’ (=to grow whiter and whiter); from ‘chuṭu’, ‘chuṭuchuṭukkŭ’ (= grow hotter and hotter); so ‘nur̥unur̥unggŭ’ (= shiver into pieces); and ‘kir̥ukir̥ukkŭ’ (= croak repeatedly).
- Are there any verbs derived from nouns?
There are many, mostly strong verbs.
i.) From nouns ending in ‘u’.
Ex: from ‘onnŭ’ (= one), ‘onnikkŭ’ (= come into one, join, agree); from ‘vanbŭ’ (= strength, power), vanbikkŭ’ (= be-come powerful); from ‘kallŭ’ (=stone), ‘kallikkŭ’ (=to become hard).
ii.) From nouns ending in ‘am’.
Ex: tévárikkŭ (= offer to a god), madhrŭkkŭ (= become sweet), párikkŭ (= increase), from ‘téváram’ (= an offering to a god), ‘madhuram’ (= sweetness), and ‘páram’ (= greatness) respectively.
iii.) From nouns ending in ‘an’.
Ex: from ‘madyapan’ (= a drunkard), we have ‘madyapikkŭ’ (= drink spirits).
* In the answers to this and the following six questions, the examples are given, in the case of strong verbs, in the streng-thened crude-form.
- പുനരൎത്ഥക്രിയകൾ എങ്ങിനെ ജനിക്കുന്നു?
ഒന്നാമതു ധാതുവിനോട ‘ങ്ങു’ പ്രത്യയം ചേൎക്കയാൽ തന്നെ.*
ഉ-ം. ‘മിൻ’, ‘ഞൾ’ എന്നവയിൽനിന്നു ‘മിനുങ്ങു’; ‘ഞളുങ്ങു’ എന്നവ ഉണ്ടായി;
രണ്ടാമതു ധാതുവിൻ്റെ ആവൎത്തനത്താൽ അത്രെ.
ഉ-ം. ‘വെൾ’, ‘ചുടു,’ ‘നുറു,’ ‘കിറു’ എന്നവയിൽനിന്നു ‘വെളുവെളുക്കു’; ‘ചുടുചുടുക്കു’; ‘നുറു നുറുങ്ങു’; ‘കിറു കിറുക്കു’ എന്നവ ഉണ്ടായി.
- നാമങ്ങളിൽനിന്നു ജനിക്കുന്ന ക്രിയകൾ ഉണ്ടൊ?
അനേകം ഉണ്ടു; മിക്കതും ബലക്രിയകൾ തന്നെ.
i.) ഉകാരാന്തങ്ങളാൽ.
‘ഒന്നു,’ ‘വമ്പു,’ ‘കല്ലു’ എന്നവയിൽനിന്നു ‘ഒന്നിക്കു,’ ‘വമ്പിക്കു,’ ‘കല്ലിക്കു’ എന്നവയുണ്ടായി.
ii.) അമന്തങ്ങളാൽ.
‘തേവാരം,’ ‘മധുരം,’ ‘പാരം’ എന്നവയിൽനിന്നു ‘തേവാരിക്കു,’ മധൃക്കു,, ‘പാരിക്കു’ എന്നവയുണ്ടായി.
iii.) അനന്തങ്ങളാൽ.
മദ്യപൻ എന്നതിൽനിന്നു ‘മദ്യപിക്കു’ എന്നതുണ്ടായി.
* ഇതിന്നും പിൻവരുന്ന ആറുചൊദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങളിൽ ബലക്രിയകളുടെ സംഗതിയിൽ ഉദാഹരണങ്ങളിൽ കാണുന്നതു ബലപ്രകൃതികൾ തന്നെ.
iv.) From abstract nouns ending in ‘a’ (palatal) and ‘i’.
Ex: from ‘oruma’ (= oneness), ‘ormma’ (= recollection), ‘mar̥a’ (= what hides, or is hidden), ‘nila’ (= standing-place), ‘taṭi’ (= bulk), ‘mozhi’ (= word), we have ‘orumikkŭ’ (= bring into one, bring together), ‘órimmikkŭ’ (= recollect). ‘mar̥ayŭ’ (= to disappear), ‘mar̥ekkŭ’ (= hide), ‘nilekkŭ’ (= be establish-ed), ‘taṭikkŭ’ (= become bulky), ‘mozhiyu’ (= to speak, utter).
v.) From nouns ending in ‘al’.
Ex: ‘nizhalikkŭ’ (= to shade) from, ‘nizhal’ (= shade); ‘púta-likkŭ’ (=have the dropsy), from ‘pútal’ (=dropsy).
vi.) From nouns ending in ‘ir’.
Ex: ‘etirkkŭ’ (= oppose), from ‘etir’ (=opposition); ‘kuḷirkku (= to cool), from ‘kuḷir’ (= cold).
- How are causal verbs formed?
One way is by changing the weak crude-form into a corresponding strong form.
| Ex: | ‘ákŭ’ (=be) | makes | ‘ákkŭ’ | (=cause to be, make) |
| aṭanggŭ (=be repressed, contained) | makes | aṭakkŭ | (= cause to be etc.) | |
| keṭŭ (= spoil) | makes | ketukkŭ | (=,,,, ) | |
| vaḷar (=grow) | ,, | vaḷarkkŭ | (=,,,, ) | |
| nana (= be wet) | ,, | nanakkŭ | (=,,,, ) |
- What is the second way?
The second way in which causal verbs are formed is by adding ‘ttŭ’.
iv.) ‘അ,’ ‘ഇ,’ അന്തമുള്ള ഭാവനാമാന്തങ്ങളാൽ;
‘ഒരുമ,’ ‘ഓൎമ്മ,’ ‘മറ,’ ‘നില,’ ‘തടി,’ ‘മൊഴി’ എന്നവയിൽ നിന്നു ‘ഓൎമ്മിക്കു,’ ‘മറ(യു),’ ‘മറെക്കു,’ ‘നിലെക്കു,’ ‘തടിക്കു,’ ‘മൊഴി(യു)’ എന്നവ ഉണ്ടായി.
‘നിഴൽ,’ ‘പൂതൽ’ എന്നവയിൽനിന്നു ‘നിഴലിക്കു’ ‘പൂതലിക്കു’ എന്നവയുണ്ടായി.
vi.) ഇരന്തങ്ങളാൽ;
‘എതിർ,’ ‘കുളിർ’ എന്നവയിൽനിന്നു ‘എതിൎക്കു;’ ‘കുളിൎക്കു’ എന്നവയുണ്ടായി.
- ഹേതുക്രിയകളുടെ ഉത്ഭവം എങ്ങിനെ?
അബലപ്രകൃതിയെ ബലപ്രകൃതി ആക്കുകയാൽ തന്നെ ഒന്നാമത്തെ വക ഉണ്ടാകും.
ഉ-ം. ആകു, ‘ആക്കു’;
അടങ്ങു, ‘അടക്കു’;
കെടു, ‘കെടുക്ക’;
വളർ, ‘വളൎക്കു’;
നന, ‘നനെക്കു’,
- രണ്ടാമത്തെ വക എങ്ങിനെ?
‘ത്തു’ ചേൎക്കയാൽ തന്നെ.
Ex: ‘varŭ’ (= come) makes ‘varuttŭ’ (= cause to come);
‘valar’ (= grow, increase) makes ‘vallarttŭ’ (= cause to grow, or increase);
‘peṭŭ’ (= suffer) makes peṭuttŭ’ (= cause to suffer);
‘váṭŭ’ (= wither) makes ‘váṭṭŭ’ (= cause to wither);
‘káṇ’ (= see) makes ‘káṭṭŭ’ (= cause to see, shew);
‘ár̥ŭ’ (= grow cool) makes ‘ár̥r̥ŭ’ (= make cool);
‘akal’ (=be at a distance) makes ‘akar̥r̥ŭ’ (= remove);
‘tín’ (=feed) makes ‘tír̥r̥ŭ’ (= cause to feed);
‘káyŭ’ (= get warm) makes ‘káchchŭ’ (= make warm).
- What is the third way?
The third way in which causal verbs are formed is by adding ‘vi’, ‘ppi’.
| Ex: from | ‘ar̥i’ (=know), ‘ar̥ivikkŭ’ or ‘ar̥iyikkŭ’ (= cause to know, inform); |
| ,, | ‘káṇ’ (=see), ‘káṇpnikkŭ’ or ‘káṇikkŭ’ (= cause to see); |
| ,, | ‘chol’ (=say), ‘cholvikkŭ’ or ‘chollikkŭ’ (=cause to say); |
| ,, | ‘ká’ (= watch), ‘káppikkŭ’ (= cause to watch); |
| ,, | ‘o’ (= agree), ‘oppikkŭ’ (= cause to agree). |
- Has each verbal root only one causal form?
No; one verbal root sometimes has several causal forms.
| Ex: from | ‘naṭa’ (=walk etc.), naṭattŭ, naṭappikkŭ (= cause to walk, lead); |
| ,, | ‘varŭ’ (= come), varuttŭ, varuvikkŭ (= cause to come, bring). |
From one causal we can make another causal.
Ex: naṭattippikkŭ (= cause to lead);
varuttippikkŭ (cause to bring).
ഉ-ം. വരു, ‘വരുത്തു’;
വളർ, ‘വളൎത്തു’;
വാടു, ‘വാട്ടു’;
കാൺ, ‘കാട്ടു’;
ആറു, ‘ആറ്റു’;
അകൽ, ‘അകറ്റു’;
തീൻ, ‘തീറ്റു’;
കായു, കാച്ചു.
- മൂന്നാമത്തെവക എങ്ങിനെ?
‘വി,’ ‘പ്പി,’ ചേൎക്കയാൽതന്നെ.
ഉ-ം. അറി, ‘അറിവിക്കു’; ‘അറിയിക്കു’;
കാൺ, ‘കാണ്പിക്കു’; കാണിക്കു;
ചൊൽ, ‘ചൊൽവിക്കു’; ചൊല്ലിക്കു;
കാ, ‘കാപ്പിക്കു’;
ഒ, ‘ഒപ്പിക്കു’.
- എല്ലാധാതുവിന്നും ഒരു ഹേതുക്രിയ തന്നെയൊ ഉള്ളതു?
അതല്ല; പലപ്രകാരത്തിലും ഉണ്ടാകും.
ഉ-ം നട, ‘നടത്തു’; നടത്തിപ്പിക്കു;
വരിക, ‘വരുത്തു’ വരുവിക്കു.
ഒരു ഹേതുക്രിയയിൽനിന്നു മറെറാരു ഹേതുക്രിയയെ ഉണ്ടാക്കാം.
ഉ-ം നടത്തിപ്പിക്കു, വരുത്തിപ്പിക്കു.
- How are verbs formed from Sanskrit nouns?
i.) A very great number are derived in various ways from nouns ending in ‘am’.
Ex: ‘támasikkŭ’ (=wait), from ‘támasam’ (= delay); so ‘bhó-gikkŭ’ (= enjoy) ‘ášrayikkŭ’ or ‘ašrikkŭ’ (= take refuge with, depend on).
ii.) Of nouns ending in ‘i’ which give rise to verbs there are:
Ex: ‘vidhi’ (= decree), hence ‘vidhikkŭ’; ‘šrishṭi’ (=creation), from which we have ‘šrishṭikkŭ’ &c.
iii.) Others from nouns ending in ‘anam’.
Ex: ‘móshaṇikkŭ’ from ‘móshaṇam’ (= deliverance).
In many the ‘anam’ is dropped.
Ex: ‘varddhanam’ (= increase), hence ‘varddhikkŭ’; so from ‘arppaṇam’ (= offering), we may have ‘arppanikkŭ’ or ‘arppi-kkŭ’.
Others from nouns of agency ending in ‘tá’.
Ex: ‘móshṭá’ (= a thief), ‘móshṭikkŭ’.
COMPOUND WORDS.
- What is a compound word?
Several words joined together to express a single notion are called a compound word; the one which comes first is called the former-member, that which comes after, the latter-member of the compound.
- What is the form assumed by the former-member of the compound noun?
- സംസ്കൃതനാമങ്ങളിൽനിന്നു ക്രിയകൾ ഉത്ഭവിക്കുന്നതു എങ്ങിനെ?
i.) അമന്തങ്ങളിൽ പ്രത്യെകം ബഹുവിധത്തിലും വരും.
ഉ-ം. താമസം, ‘താമസിക്കു’; ഭോഗിക്കു’; ‘ആശ്രയിക്കു,’ ‘ആശ്രിക്കു;’
ii.) ഇകാരാന്തമുള്ള നാമങ്ങളിൽ.
ഉ-ം വിധി, ‘വിധിക്കു’; സൃഷ്ടിക്കു ഇത്യാദി.
iii.) ‘അനം’ എന്നന്തമുള്ള നാമങ്ങളിൽ.
ഉ-ം. മോഷണം, ‘മോഷണിക്കു’.
പലതിലും ‘അനം’ ലോപിച്ചുപോകും.
ഉ-ം വൎദ്ധനം, ‘വൎദ്ധിക്കു,’ അൎപ്പണം, ‘അൎപ്പണിക്കു,’ ‘അൎപ്പിക്കു;’
ഉ-ം. മോഷ്ടാ, ‘മോഷ്ടിക്കു.’
സമാസിതങ്ങൾ.
- സമാസിതം എന്നതു എന്തു?
ഒന്നിൽ അധികം പദങ്ങൾ ചേരുകയാൽ ഒരൎത്ഥം തന്നെ ജനിക്കുന്നതിന്നു സമാസിതം എന്നു പേർ; ആദ്യത്തിൽ വരുന്ന പദത്തിന്നു പൂൎവ്വപദമെന്നും, അതിൻ വഴിയെ വരുന്ന പദത്തിന്നു പരപദം എന്നും പറയാം.
- സമാസിതനാമത്തിൽ പൂൎവ്വപദത്തിൻ്റെ രൂപം എങ്ങിനെ?
Most nouns assume the crude-form, when they stand as the former-member of a compound.
Ex: tí-kkal (=firestone, flint), nari-ppal (=tiger-tooth), mazha-the rainy season), peṇ-kula (=woman-killing), uḷ-ttár (=the ‘internal flower’, the mind), rá-kkaṇ (=the night-eye, i. e. the owl), pilá-v-ila (=a jack-tree-leaf). In these the crude-forms ‘tí’, ‘nari’, ‘mazha’, ‘peṇ’, ‘uḷ’, ‘rá’, ‘pilá’ stand as the first members of the compounds.
- Must the former-member of a compound always be a noun?
No, The adverbial past participle sometimes forms the former-member of a compound.
Ex: aṭichchu-taḷi (=sprinkling after sweeping), tíṇṭi-kkuḷi (=washing after defilement).
- What form do nouns ending in ‘an’ ‘am’ assume, when they become the former-members of a compound noun?
‘N’ and ‘m’ are sometimes elided,
Ex: mara-kkalam (=a wooden bowl), káṭṭáḷa-pati (=the prince of the forest tribes).
And sometimes not.
Ex: Chéramán-náṭu (= the country of Cherumán), muzha-kál (=knee), kuḷang-ngara (=the bank of a tank).
- When ‘an’ ‘am’ are elided and the latter-member of the compound begins with a vowel, what is the usage?
The usage varies in this case.
അധികം നാമങ്ങളിൽ, സമാസത്താൽ ചേരുന്ന പൂൎവ്വപദം പ്രകൃതിയായാലും മതി.
ഉ-ം. ‘തീക്കൽ,’ ‘നരിപ്പൽ,’ ‘മഴക്കാലം,’ ‘പെൺകുല,’ ‘ഉൾത്താർ,’ ‘രാക്കൺ,’ ‘പിലാവില’ എന്നിവറ്റിൽ ‘തീ,’ ‘നരി,’ ‘മഴ,’ ‘പെൺ,’ ‘ഉൾ’, ‘രാ,’ ‘പിലാ’ എന്നീപ്രകൃതികൾ സമാസത്തിൻ്റെ പൂൎവ്വപദം ആകുന്നു.
- പൂൎവ്വപദം എപ്പൊഴും നാമം തന്നെ ആയിരിക്കെണം എന്നുണ്ടൊ?
നാമം തന്നെ ആയിരിക്കെണം എന്നില്ല; ഭൂതക്രിയാന്യൂനവും ആയിരിക്കാം.
ഉ-ം. ‘അടിച്ചുതളി,’ തീണ്ടിക്കുളി.’
- ‘അൻ’ ‘അം,’ എന്നന്തമുള്ള നാമങ്ങൾ സമാസിതനാമത്തിൻ്റെ പൂൎവ്വപദമാകുന്നതു എങ്ങിനെ?
‘ൻ,’ ‘ം,’ എന്നവ ലോപിച്ചു പോകും.
ഉ-ം. ‘മരക്കലം,’ ‘കാട്ടാളപതി.’
‘ൻ’ ‘ം,’ ലോപിക്കാത്തതും ഉണ്ടു.
ഉ-ം. ‘ചേരമാൻനാടു,’ ‘മുഴംകാൽ,’ ‘കുളങ്ങര’.
- ‘അൻ,’ ‘ം,’ ലോപിക്കും ദിക്കിൽ സ്വരം പരമായാൽ എങ്ങിനെ?
അതിന്നു പലപ്രയോഗങ്ങൾ ഉണ്ടു.
Ex: níla-ańjanam (=a blue lotus), kala-v-ar̥a (=a granary-room), mada-y-ána (= a rutting elephant), veḷichch-eṇṇa (= lamp-oil), Krŭshṇ-áṭṭam (= the drama of Krishna).
In some cases when a vowel follows ‘n’ and ‘m’ are not elided.
Ex: paṇayam-óla (= a palmyra cadjan), Ráman-áṭṭam (= the drama of Ráma).*
- Does augmentation ever occur in compound nouns?
Yes, The former member is often augmented by ‘an’, ‘am’, ‘n’, or ‘m’.
Ex: tekkan-kár̥r̥u (=south-wind), ponn-ezhuttan-chéla (= a cloth figured with gold), malan-puli (=a hill-tiger), panan-kula (= a bunch of palmyra fruit), pún-tén (= the honey of flowers), chuṇṭang-ga (= chuṇṭan-kkáy) (=the fruit of the prickly night-shade or ‘chuṇṭa’).
(In these the unaugmented former-members are ‘tekkŭ’, ‘ponn-ezhuttŭ’, ‘mala’, ‘pana’, ‘pú’ and ‘chuṇṭa’ respect-ively).
- Can the substituted-form be used as the former member of a compound noun?
It can, and in various ways (senses).
Ex: kúvaḷatt-ila (= a leaf of the kúvaḷam); van-káṭṭ-ána (=an elephant of the great forest).
ár̥r̥u-veḷḷam (= iver-water); ízhad-dwípu (=the island of Ceylon).
kizhakkin-pur̥am (=the eastern side); áṭṭin-pál (=goat’s milk.
* Such instances are rare, generally the former-member of a compound word loses all signs of case.
ഉ-ം. ‘നീലഅഞ്ജനം.’ ‘കലവറ,’ ‘മദയാന,’ ‘വെളിച്ചെണ്ണ,’ ‘കൃഷ്ണാട്ടം.’
സ്വരം പരമാകുന്ന ചിലദിക്കിൽ ‘ൻ,’ ‘ം’ ലോപിക്കുന്നില്ല.
ഉ-ം. ‘പണയമോല,’ ‘രാമനാട്ടം’*
- സമാസിതനാമത്തിൽ ആഗമം കൂടെ പ്രയോഗിക്കുന്നുണ്ടൊ?
‘അൻ,’ ‘അം,’ ‘ൻ,’ ‘ം’ ഈ ആഗമങ്ങൾ കൂടെ നടപ്പു.
ഉ-ം. ‘തെക്കൻ കാറ്റു,’ ‘പൊന്നെഴുത്തൻ ചേല,’ ‘മലമ്പുലി,’ ‘പനങ്കുല,’ ‘പൂന്തേൻ,’ ചുണ്ടങ്ങ (=ചുണ്ടൻകായി.)
- ആദേശരൂപത്തിൻ്റെ പ്രയോഗം സമാസിതനാമത്തിൽ പൂൎവ്വ പദമായ്നടക്കുമൊ?
പലപ്രകാരത്തിൽ നടക്കും.
ഉ-ം. ‘കൂവളത്തില,’ ‘വങ്കാട്ടാന,’
‘ആറ്റുവെള്ളം,’ ‘ൟഴദ്ദ്വീപു,’
‘കിഴക്കിമ്പുറം,’ ‘ആട്ടിമ്പാൽ.’
* ഇതു ദുൎല്ലഭം, സാധാരണയായി സമാസത്തിൽ പൂൎവ്വപദത്തിൻ്റെ വിഭക്തിപ്രത്യയം ലോപിക്കണം.
- Does the affix ‘é’ ever occur in compound nouns as an augment?
Yes; it is used in many ways in composition.
Ex: nálu náḷé-ppaṇi (=four days’ work); oráṇṭatté-anubhavam (=one year’s enjoyment).
annatté-rátri (=that day night); munpatté-ppóle (=as before).
rávilatté-bhakshaṇam (=morning’s meal).
- Is there any peculiarity in the use of pure Malayálam abstract nouns in composition?
Yes; the affixes ‘ma’, ‘a’, ‘am’, ‘kkam’, ‘pu’, ‘ppu’, be-tokening the abstract noun, are dropped, and the plain verbal root is used to qualify the noun following.*
Thus above said ‘nanma’ (=nalma) becomes in com-position ‘nal’.
Ex: nal-kuḷam (=a good tank), nal-cherukkan (=a good boy).
The abstract noun ‘vanpu’ (=greatness, might), occurs in composition as ‘van’.
Ex: van-kaṭal (=the mighty ocean), van-káṭu (=a great forest) van-mala (=a great mountain) etc. *
- In such cases does the vowel of the root ever under-go any change?
It is sometimes lengthened. *
Ex: chév-aṭi (=beautiful foot); kár-íyam (=black lead); pér-ál (=the large kind of banyan tree); ár-uyir (= ‘dear life’ i. e. friend).
–
- ‘ഏ’ പ്രത്യയവും ക്രടെ ആഗമമായ്വരുമൊ?
അതു സമാസത്തിൽ പലവിധത്തിലും വരും.
ഉ-ം. ‘നാലു നാളെപ്പനി,’ ‘ഓരാണ്ടത്തേ അനുഭവം,’ ‘അന്നത്തേ രാത്രി;’ ‘മുമ്പെത്തേപ്പോലെ,’ ‘രാവിലത്തേ ഭക്ഷണം.’
- ദേശ്യഭാവനാമങ്ങൾ സമാസിതങ്ങളിൽ ചേരുന്നതിൽ ഏതെങ്കിലും വിശേഷം ഉണ്ടൊ?
ഉണ്ടു; ‘മ,’ ‘അ,’ ‘അം,’ ‘ക്കം,’ ‘പു,’ ‘പ്പു’ മുതലായ ഭാവനാമം ജനിപ്പിക്കുന്ന പ്രത്യയങ്ങൾ ലോപിച്ചു വെറും ധാതുമാത്രം ചേരും;
ഇപ്പറഞ്ഞപ്രകാരം നന്മ (=നൽമ) എന്നുള്ളതു സമാസത്തിൽ ‘നൽ,’ എന്നു നടക്കും.
ഉ-ം ‘നൽകുളം,’ ‘നൽച്ചെറുക്കൻ;’
‘വമ്പു’ എന്നതു ‘വൻ’ എന്നു വരും.
ഉ-ം. ‘വങ്കടൽ,’ ‘വങ്കാടു,’ ‘വന്മല’ ഇത്യാദി. *
217, ധാതുസ്വരത്തിന്നു ഭേദം വരുമൊ?
അതു ദീൎഘിച്ചു പോകിലുമാം. *
ഉ-ം. ‘ചേവടി,’ ‘കാരീയം,’ ‘പേരാൽ,’ ‘ആരുയിർ.’
* ഇവകൾ സമാസത്തിൽ ശബ്ദന്യൂനങ്ങളായി പ്രയോഗിച്ച ക്രിയാധാതുക്കൾ ആക്കി എടുക്കാവുന്നതും ആം; എന്നാൽ മുകളിൽ കാണിച്ചതു ഗുണ്ടൎഡസായ്വിൻ്റെ അഭിപ്രായം ആകുന്നു.
12
- Does the root in these cases ever receive any augmentation?
Some roots are augmented by ‘am’ ‘in’ and other affixes of composition.
Ex: ilan-tala (=ilam-tala) (= a young bud); karin-kal (=karin-kal) (=the black rock, granite). *
- Does duplication ever occur as a means of compo-sition?
Duplication occurs not only in the cases mentioned in answer No. 51, but also after words ending in a vowel in ‘y’ and in ‘n’ ‘l’ and other liquids, provided that the following member commences with a surd.
- Should compound nouns be divided in parsing?
No. How many soever words a compound noun may consist of, the whole should be parsed as one noun.
Thus: sáma-dán-ádi-šríman-níti-šástra-karttákkaḷ [(= the au-thors of the auspicious branches of policy of which conciliation and giving (are) the first] should not be separated, but parsed as one compound noun.
- What is to be remarked concerning the parsing of the various words used to qualify nouns?
* ‘Iṭum’ and ‘karim’ may also be regarded as obsolete forms of the future adnounal participle. (see qq. 216, 217.)
- ഇങ്ങിനെയുള്ള ധാതുവിന്നു ആഗമം വരുമൊ?
ചിലതിന്നു ‘അം,’ ‘ഇൻ’ എന്നുള്ള സമാസ പ്രത്യയങ്ങൾ ആഗമമായ്വരും.
ഉ-ം. ‘ഇളന്തല’ (=ഇളം തല,) കരിങ്കൽ, (=കരിൻകൽ.) *
- സമാസത്തിൽ ദ്വിത്വം വരുമൊ?
ദേശ്യസമാസങ്ങളിൽ പൂൎവ്വപദം (51) പറഞ്ഞ സംഗതികളിലല്ലാതെ സ്വരാന്തമാകട്ടെ. യരലാദ്യന്തം ആകട്ടെ, ആയിരുന്നാൽ വരുന്ന ഖരങ്ങളിൽ ദ്വിത്വമായ്വരുന്നതുമാം.
- സമാസിതനാമങ്ങളെ വിഭാഗിച്ചു വ്യാകരിക്കേണമൊ?
വേണ്ട; സമാസിതനാമത്തിൽ എത്ര പദങ്ങൾ ഇരുന്നാലും അവയെല്ലാം ഒന്നാക്കി എടുത്തു വ്യാകരിക്കേണ്ടതാകുന്നു.
ഉ-ം. ‘സാമദാനാദിശ്രീമന്നീതിശാസ്ത്രകൎത്താക്കൾ’ എന്നതിനെ വിഭാഗിച്ചു വ്യാകരിക്കേണ്ട—എന്നാൽ മുഴുവനും കൂടെ ഒരു സമാസനാമമായെടുത്തു വ്യാകരിക്കേണ്ടതാകുന്നു.
- നാമങ്ങളെ വിശേഷിക്കുന്ന പദങ്ങളെ വ്യാകരിക്കുന്നതിനെ കുറിച്ചു വല്ലതും പറവാനുണ്ടൊ?
* ‘ഇതും’ ‘കരിം’ പഴയ ഭാവിശബ്ദന്യൂനങ്ങളായും വ്യാകരിക്കാം. (ചൊ: 216. 217. നോക്കുക.)
12*
Some discrimination is required for their parsing. Some, as shewn above in answer 220, are roots joined in composition; these therefore should not be parsed sepa-rately.
Others again (as shewn in the answer on Adnounal Participles, qu. 147.) are adnounal participles of verbs.
Ex: veḷutta vastram (= a white cloth, lit. a cloth which has become white). In this ‘veḷutta’ is the adnounal participle of the verb ‘veḷukkuka’ (= to be or become white).
Others again are the genitive cases of nouns.
Ex: mádhuryattinr̥e vákku (= a sweet speech, lit. the speech of sweetness).
Others again consist of a noun and the verb ‘uḷḷa’ (=which is), ‘áya’ (=which became), ‘āyuḷḷa’ (=which is become) etc.
Ex: pakshamáyuḷḷa vákku (=an agreeable or partial speech, lit. a speech which is become agreeability or partiality).
Here the noun ‘paksham’ (=agreeability) the verb ‘áy’ (=having become), the verb ‘uḷḷa’ (= which is) and the noun qualified, ‘vákku’ (= speech), should each be parsed separately; ‘paksha-máyuḷḷa vákku’ is not a compound, but consists of four separate words.
- Why is it necessary to join together the several words in this way in order to express a single attri-bute?
അവകളെ വ്യാകരിക്കുന്നതിൽ കുറെ സൂക്ഷ്മം വേണ്ടതാകുന്നു; മുമ്പെ (220)ൽ കാണിച്ചപ്രകാരം ചിലവ സമാസത്താൽ ചേരുന്ന ധാതുക്കൾ ആകുന്നു; ആയ്തുകൊണ്ടു അവറ്റെ വെവ്വേറെ എടുത്തു വ്യാകരിപ്പാൻ പാടില്ല; മറ്റു ചിലവ ശബ്ദന്യൂനങ്ങളെ കുറിച്ചുള്ള (142ാം) ഉത്തരത്തിൽ കാണിച്ച പ്രകാരം ക്രിയകളുടെ ശബ്ദന്യൂനങ്ങളും ആകുന്നു.
ഉ-ം. ‘വെളുത്ത വസ്ത്രം’; ഇതിൽ ‘വെളുത്ത’ എന്നതു വെളുക്കുക, എന്ന ക്രിയയിൽനിന്നുണ്ടായ ശബ്ദന്യൂനം.
മറ്റു ചിലവ നാമങ്ങളുടെ ഷഷ്ഠികളാകുന്നു.
ഉ-ം. മാധുൎയ്യത്തിൻ്റെ വാക്കു.
മറ്റു ചിലവ ഒരു നാമത്താലും, ‘ഉള്ള,’ ‘ആയ’, ‘ആയുള്ള’ മുതലായ ക്രിയകളാലും ഉണ്ടാകും.
ഉ-ം. ‘പക്ഷമായുള്ളവാക്കു’; ഈ സംഗതിയിൽ ആദ്യത്തെ നാമം ‘പക്ഷം’ എന്നതുവേറെ, ‘ആയ’, എന്നതു വേറെ, ‘ഉള്ള’ എന്നതു വേറെ, വിശേഷിക്കപ്പെടുന്നനാമമായ ‘വാക്കു’, എന്നതു വേറയും, വ്യാകരിക്കെണ്ടതാകുന്നു; ‘പക്ഷമായുള്ള’ വാക്കു എന്നതു സമാസം അല്ല; അതു പ്രത്യെകം പ്രത്യേകം ആയുള്ള നാലു പദങ്ങൾ തന്നെ.
- ഒരു വിശേഷണമാക്കെണ്ടതിന്നു പല വാക്കുകളെ ഇപ്രകാരംചേൎപ്പാൻ കാരണം എന്തു?
It is because Malayálam possesses no adjectives; ‘pa-kshamáyuḷḷa’ (though translated agreeable’) is not an adjective; it can be divided into three several words, each of which has its own parsing.
- Are there any compound verbs?
There are many.
The majority of these have some noun as the former-member of the compound, and ‘peṭunnu’, ‘ákunnu’, or some other such verb as the latter-member; if the noun has an affix, it drops it, and the following surd is doubled.
Ex: aka-ppeṭu (= be included), bhaya-ppeṭu (= be afraid), uṇṭ-ákku (=come into being; be), nann-ákku (=amend, repair), uru-máyu (= lose shape), vér̥u-tirikku (=separate), uḷ-koḷḷu (= take in), and kei-koḷḷu (=accept).
മലയായ്മയിൽ ഗുണവാചകങ്ങൾ ഇല്ലായ്കകൊണ്ടത്രെ ഇപ്രകാരം ചേൎത്തതു; ‘പക്ഷമായുള്ള’ എന്നതു ഗുണവാചകം അല്ല; അതിനെ നാലു പദങ്ങളാക്കി വിഭാഗിച്ചു ഓരോന്നിനെ വെവ്വെറെ വ്യാകരിക്കാം.
- സമാസിത ക്രിയകൾ ഉണ്ടൊ?
അനേകം ഉണ്ടു; ഇവറ്റിൽ മിക്കതും പൂൎവ്വപദം നാമവും, പരപദം ‘പെടുന്നു’, ‘ആകുന്നു’ മുതലായ ചില ക്രിയകളും ആയിരിക്കും; നാമത്തിന്നു പ്രത്യയമുണ്ടായാൽ ലോപിച്ചു പരം വരുന്ന ഖരത്തിന്നു ദിത്വം വരും.
ഉ-ം. അകപ്പെടു, ഭയപ്പെടു, ഉണ്ടാക്കു, നന്നാക്കു, ഉരുമായു, വേറുതിരിക്കു, ഉൾകൊള്ളു, കൈക്കൊള്ളു.