3 II. പദകാണ്ഡം.
ത്രിപദങ്ങൾ.
- പദങ്ങൾ എത്ര വിധം ഉള്ളവ?
നാമം, ക്രിയ, അവ്യയം ഈ മൂന്നുവിധങ്ങൾ ഉണ്ടു.
- നാമം എന്നതു എന്തു?
ഒന്നിൻ്റെ പേർ ചൊല്ലുന്ന പദം നാമം തന്നെ.
ഉ-ം. ‘രാമൻ’, ‘മനുഷ്യൻ’, ‘സ്ത്രീ’, ‘വസ്തു’, ‘ബുദ്ധി’, ‘ദേശം’, ‘ഉണ്മ’, ‘കറപ്പു’.
- ക്രിയ എന്നതു എന്തു?
ഒന്നു ചെയ്യുന്നതും, ഇരിക്കുന്നതും, അനുഭവിക്കുന്നതും അറിയിക്കുന്ന പദം ക്രിയ തന്നെ.
ഉ-ം. ‘ചെയ്യുന്നു,’ ‘ആയി,’ ‘വരും,’ ‘പെടുവാൻ,’ ‘ആക,’ ‘വരികിൽ,’ ‘പെടുന്നതു.’
- What is an indeclinable?
An indeclinable is a part of speech which does not admit of inflection.
Ex: é, ó, um.
INFLECTION.
CRUIDE FORM AND AFIFIXIES.
- What is the crude-form?
The radical letter remaining after taking away the inflectional affixes from a word is the crude-form.
Ex: In ‘maranggal’, ‘por̥utu’; ‘mara’ and ‘por̥u’ are crude-forms.
- What is an inflectional affix?
An inflectional affix consists of those letters which are added on at the end of words to express various slight variations in the meaning of those words. In the above examples ‘angaḷ’ and ‘tu’ are affixes.
GENDER AND NUMBER.
- How many variations are there in nouns in conse-quence of their gender?
Three, viz. for the masculine, feminine, and neuter genders.
- What is the masculine gender?
The masculine gender is that used to betoken the male sex; it is frequently indicated by the affix ‘an’.
57 അവ്യയം എന്നതു എന്തു?
രൂപത്തിന്നു ഭേദം വരാത്ത പദം തന്നെ.
ഉ-ം. ‘ഏ,’ ‘ഒ,’ ‘ഉം’.
രൂപഭേദം.
പ്രകൃതിപ്രത്യയങ്ങൾ.
- പ്രകൃതി എന്നതു എന്തു?
ഒരു പദത്തിൻ്റെ പ്രത്യയങ്ങളെ എടുത്താറെ ശേഷമായി നില്ക്കുന്ന മൂലാക്ഷരങ്ങൾ പ്രകൃതിതന്നെ.
ഉ-ം. ‘മരങ്ങൾ,’ ‘പൊരുതു,’ എന്നുള്ളവറ്റിൽ ‘മര,’ ‘പൊരു’. എന്നുള്ളവ പ്രകൃതികൾ തന്നെ.
- പ്രത്യയം എന്നതു എന്തു?
അൎത്ഥത്തിൽ അല്പമായിട്ടുള്ള വേറെ വേറെ ഭേദങ്ങളെ വരുത്തിയതിനെ കാണിക്കേണ്ടതിന്നായിട്ടു അന്തത്തിൽ ചേരുന്ന അക്ഷരങ്ങൾ പ്രത്യയം തന്നെ; മേൽ പറഞ്ഞ ഉദാഹരണത്തിൽ ‘അങ്ങൾ,’ ‘തു’ എന്നവ പ്രത്യയങ്ങൾ തന്നെ.
നാമരൂപഭേദം.
ലിംഗവചനങ്ങൾ.
- ലിംഗത്താൽ നാമങ്ങൾക്കുണ്ടാകുന്ന ഭേദം എത്രവകയുള്ളതു?
പുല്ലിംഗം, സ്ത്രീലിംഗം, നപുംസകലിംഗം, ഈ മൂന്നുവകയുണ്ടു.
- പുല്ലിംഗം എന്തു?
പുരുഷനെ അറിയിക്കുന്നതു പുല്ലിംഗം; [പലപ്പൊഴും ‘അൻ’ പ്രത്യയം പുല്ലിംഗത്തെ കുറിക്കുന്നു]
3
Ex: Dévan (= a god), makan (= a son), tíyan * (= a toddy-drawer), rájávŭ (= king).
- What is the feminine gender?
The feminine gender is that which betokens the female sex; the most common affixes for this are ‘aḷ’ and ‘i’.
Ex: makaḷ (= a daughter), dévi (= a goddess), tíyatti (= fem. of tíyan), tamburáṭṭi (= a princess).
- What is the neuter gender?
That which betokens what is neither male nor female, and also all irrational beings; the most common neuter affix is ‘am’.
Ex: déšam (= hamlet), maram (= tree), áṭŭ (= sheep), pakshi (=bird), puzhu (= insect, worm), kallŭ (= stone).
- How many distinctions are there arising from num-ber?
Two, viz: the singular and the plural.
- What is the singular number?
That variety of the noun which shews only one thing.
Ex: ‘makan’, ‘makaḷ’, ‘maram’.
- What is the plural number?
That variety of the noun which shews more than one.
Ex: ‘makkaḷ’ (= children), ‘maranggal’ (= trees), ‘bráhmaṇar’ (= brahmins).
* Literally, an islander, the Tiyans having, it is said, originally come from Ceylon.
ഉ-ം. ‘ദേവൻ’, ‘മകൻ’, തീയ്യൻ’, ‘രാജാവു’.
- സ്ത്രീലിംഗം എന്തു?
സ്ത്രീയെ അറിയിക്കുന്നതു സ്ത്രീലിംഗം; [സാധാരണയായി ഇതിനുള്ള പ്രത്യയങ്ങൾ ‘അൾ,’ ‘ഇ,’ എന്നിവ തന്നെ.]
ഉ-ം. ‘മകൾ,’ ‘ദേവി,’ തീയ്യത്തി,’ ‘തമ്പുരാട്ടി.’
- നപുംസകലിംഗം എന്തു?
ആണും പെണ്ണും അല്ലാത്തതിനേയും, വിശേഷബുദ്ധി ഇല്ലാത്തതിനേയും അറിയിക്കുന്നതു നപുംസകലിംഗം; [ഇതിന്നു ‘അം’ എന്ന പ്രത്യയം പ്രധാനം]
ഉ-ം. ‘ദേശം,’ ‘മരം,’ ‘ആടു,’ ‘പക്ഷി,’ ‘പുഴു,’ ‘കല്ലു.’
- വചനത്താൽ ഉണ്ടാകുന്ന ഭേദം എത്രവകയുള്ളതു?
ഏകവചനം, ബഹുവചനം, ഈ രണ്ടു വകയുണ്ടു.
- ഏകവചനം എന്തു?
ഒന്നിനെ കുറിക്കുന്ന നാമഭേദം.
ഉ-ം. ‘മകൻ,’ മകൾ,’ മരം.’
- ബഹുവചനം എന്തു?
പലരേയും കുറിക്കുന്ന നാമഭേദം.
ഉ-ം. ‘മക്കൾ,’ ‘മരങ്ങൾ,’ ‘ബ്രാഹ്മണർ.’
3*
- What affixes are added on to indicate the plural number?
‘Kaḷ’ ‘ar’. These two affixes make the plural.
- How is the affix ‘kaḷ’ added on?
After a palatal vowel it is sufficient to put ‘kaḷ’ alone.
Ex: ‘tíyattikaḷ’, ‘stríkaḷ’, ‘talakaḷ’ (=heads), ‘teikaḷ’ (=plants).
So also after half ‘u’.
Ex: ‘kálŭkaḷ’ (=legs), ‘pérŭkaḷ’ (pérkal) (=names), ‘kallŭ-kaḷ’ (=stones).
After words ending in á, ru, ú, ó, and full u, ‘kkaḷ’ is used by duplication.
Ex: pitákkaḷ (=fathers), pitrukkaḷ (=fathers), púkkaḷ (=flowers), gókkaḷ (=cows), terukkaḷ (=streets).
But we may also say ‘púvukaḷ’ (=flowers), ‘teruvukaḷ’ (=streets), ‘rávukaḷ’ (= nights).
Am+kaḷ=anggaḷ.
Ex: maranggal, práṇanggal (=lives).
- To what nouns is ‘ar’ affixed to form the plural?
It is affixed to nouns denoting rational beings.
Ex: Dévar, bráhmaṇar, tíyar, mátar (=mothers).
- Are the affixes ‘avar’, ‘ár” and ‘már’ also used with nouns denoting rational beings?
These affixes are used honorifically.
Ex: rájávavar (=rájákkaḷ)
nampiyár = nampiyavar (= nampikaḷ)
putrimár (= daughters) (= putrikaḷ)
- ബഹുവചനത്തെ വരുത്തുവാൻ എന്തു പ്രത്യയങ്ങളെ ചേൎക്കുന്നു?
‘കൾ,’ ‘അർ,’ ഈ രണ്ടു പ്രത്യയങ്ങളെ ചേൎത്തു ബഹുവചനത്തെ ഉണ്ടാക്കുന്നു.
- ‘കൾ’ എന്ന പ്രത്യയത്തെ എങ്ങിനെ ചേൎക്കും?
താലവ്യസ്വരത്തിൽ പിന്നെ ‘കൾ’ ചേൎത്താൽ മതി.
ഉ-ം. ‘തീയ്യത്തികൾ,’ ‘സ്ത്രീകൾ,’ ‘തലകൾ,’ തൈകൾ.’
അരയുകാരത്തിൽ പിന്നെയും അങ്ങിനെ തന്നെ.
ഉ-ം. ‘കാലു’കൾ ‘പേരുകൾ’ (പേർകൾ) ‘കല്ലുകൾ.’
‘ആ’, ‘ഋ’, ‘ഊ’, ‘ഓ’ മുറ്റുകാരം എന്നീ പദാന്തങ്ങളോടു ദ്വിത്വസന്ധിയിൽ ‘ക്കൾ’ എന്നതു വരും.
ഉ-ം. ‘പിതാക്കൾ’, ‘പിതൃക്കൾ’ ‘പൂക്കൾ,’ ‘ഗോക്കൾ,’ ‘തെരുക്കൾ’; എങ്കിലും പൂവുകൾ, തെരുവുകൾ, രാവുകൾ, എന്നും പറയും.
‘അം+കൾ’ എന്നതു ‘അങ്ങൾ’ ആകും.
ഉ-ം. ‘മരങ്ങൾ’ ‘പ്രാണങ്ങൾ.’
- ‘അർ’ എന്ന പ്രത്യയത്തെ ഏതു നാമങ്ങൾക്കു പറ്റും?
സബുദ്ധികൾക്കെ പറ്റുന്നുള്ളു.
ഉ-ം. ‘ദേവർ,’ ‘ബ്രാഹ്മണർ,’ ‘തീയ്യർ,’ ‘മാതർ.’
- ‘അവർ,’ ‘ആർ,’ ‘മാർ.’ എന്ന പ്രത്യയങ്ങൾ കൂടെ സബുദ്ധികൾക്കു പറ്റുമൊ?
‘അവർ,’ ‘ആർ,’ ‘മാർ.’ ബഹുമാനത്തിന്നായിവയും ചേൎക്കുന്നുണ്ടു.
ഉ-ം. രാജാവവർ (=രാജാക്കൾ)
നമ്പിയാർ = നമ്പിയവർ (= നമ്പികൾ)
പുത്രിമാർ (=പുത്രികൾ)
- May ‘ár’ and ‘kaḷ’ be used together?
The two affixes may be used together; as, ‘sishyarkaḷ’= sishyar + kaḷ; rájákkanmár = rájákkaṇmár = rájákkaḷ + már.
- Are there any irregular plurals?
Yes; of these we may mention,
| náya (= dog) | náaykkaḷ | |
| maku (= child) | makkaḷ | |
| piḷḷa (= child) | piḷḷakaḷ or | piḷḷar |
| kitá (= young one) | kitákkaḷ or | kitánggaḷ |
| peital (= boy) | peitanggaḷ | |
| áṇ (= male) | ángngaḷ or | áṇanggaḷ |
| pišáchu (devil) | pišáchukaḷ or | pišáchukkaḷ |
| tampurán (= prince) | tampurákkaḷ | tampurákkanmár |
THE CASES.
- What is case?
The various ways in which the form of the noun is changed by assuming various affixes according to its relations to other words in a sentence are called cases.
- How many cases are there?
There are seven cases.
- ‘അർ,’ ‘കൾ.’ ഈ രണ്ടു പ്രത്യയങ്ങളെ കൂട്ടി ചേൎക്കാമൊ?
ശിഷ്യൎകൾ=ശിഷ്യർകൾ; രാജാക്കന്മാർ=രാജാക്കണ്മാർ;=രാജാക്കൾ+മാർ.
ഇത്യാദി രണ്ടുപ്രകാരത്തിലും കൂട്ടിച്ചേൎക്കാം.
- സൂക്ഷ്മക്രമം തെറ്റി ഉണ്ടാക്കിയ ബഹുവചനരൂപങ്ങളും ഉണ്ടൊ?
ഉണ്ടു, ചിലതു പറയാം.
ഉ-ം.
| നായ | നായ്ക്കൾ | |
| മകു | മക്കൾ | |
| പിള്ള | പിള്ളകൾ | പിള്ളർ |
| കിടാ | കിടാക്കൾ | കിടാങ്ങൾ |
| പൈതൽ | പൈതങ്ങൾ | |
| ആൺ | ആങ്ങൾ | ആണങ്ങൾ |
| പിശാചു | പിശാചുകൾ | പിശാചുക്കൾ |
| തമ്പുരാൻ | തമ്പുരാക്കൾ | തമ്പ്രാക്കന്മാർ |
വിഭക്തികൾ.
- വിഭക്തി എന്നതു എന്തു?
വാചകത്തിലുള്ള അനുഭവത്തിന്നു തക്കവണ്ണം ചില പ്രത്യയങ്ങളെ ചേൎത്തു നാമരൂപത്തെ മാറ്റുന്നവിധം വിഭക്തി എന്നു പറയുന്നു.
- എത്ര വിഭക്തികൾ ഉണ്ടു?
ഏഴു വിഭക്തികൾ ഉണ്ടു.
- What are their names and affixes?
As follows:
| Cases | Names | Affixes | |
| i | The First | The Nominative (case of the Agent or Subject).. | an, aḷ, am, (some-times the crude-form is used with-out any affix). |
| ii | ,, Second | The Accusative (or Objective) | é. |
| iii | ,, Third | The Instrumental.. | ál. |
| The Associative… | oṭŭ. | ||
| iv | ,, Fourth | The Dative…. | kŭ, nŭ. |
| The Dative of Locality. | ilekkŭ, ekkŭ. | ||
| v | ,, Fifth | The Ablative…. | ilninnŭ, unnŭ. |
| vi | ,, Sixth | The Genitive (or Possessive) | uṭe, nr̥e. |
| vii | ,, Seventh | The Locative…. | il, inkal, kkal. |
Perhaps the nominative of address, or vocative may be regarded as an eighth case.
Ex: ‘achchá’, ‘achchané’ (=O father!)
- അവറ്റിൻ പേരുകളും, പ്രത്യയങ്ങളും ഏവ?
താഴെ പറഞ്ഞതു.
| വിഭക്തി. | നാമങ്ങൾ. | പ്രത്യയങ്ങൾ. | |
| i | പ്രഥമ | കൎത്താവു | അൻ, അൾ, അം, ഇത്യാദി; ചിലപ്പൊൾ പ്രകൃതി മാത്രം കാണും. |
| ii | ദ്വിതീയ | കൎമ്മം | ഏ |
| iii | തൃതീയ | കരണം | ആൽ |
| സാഹിത്യം | ഓടു | ||
| iv | ചതുൎത്ഥി | സമ്പ്രദാനം | കു, നു. |
| സ്ഥലചതുൎത്ഥി | ഇലെക്കു, എക്കു. | ||
| v | പഞ്ചമി | അപാദാനം | ഇൽനിന്നു, ഉന്നു |
| vi | ഷഷ്ഠി | സംബന്ധം | ഉടെ, ൻ്റെ. |
| vii | സപ്തമി | അധികരണം | ഇൽ. ഇങ്കൽ, ക്കൽ. |
പക്ഷെ സംബോധനയെന്ന പ്രഥമയുടെ വിളിരൂപത്തെ എട്ടാം വിഭക്തി എന്നു പറയാം.
ഉ-ം. ‘അഛ്ശാ,’ ‘അഛ്ശനെ.’
- How are the affixes of the oblique cases added to the crude-form?*
Some nouns (and in particular all plurals) add them to the nominatives.
Ex: Ráman, Rámanál (= by Ráman); gurukkaḷ (= preceptors), gurukkaḷute (= of preceptors).
Some however have a crude-form which is peculiar to the oblique cases; this is called the substituted-form, and it is to this that they affix their case-endings.
- What is this substituted-form?
Nouns whose nominative singular ends in ‘am’ and some other nouns add ‘ttŭ’ to the crude-form.
Ex: The substituted-form of ‘maram’ is ‘mara+ttŭ = marattŭ’.
* The nominative (of which the vocative is only another form) is the Casus Rectus (= upright case), all other cases are classed together as oblique cases thus:
Nominative…….. Ex: Ráman
Accusative……. Ráman
Instrumental….. by or with Ráman
Dative….. to or for Ráman
Ablative…. from Ráman
Geniitive.. Ráman’s, of Ráman
Locative. in Ráman
76 വളവിഭക്തിപ്രത്യയങ്ങളെ പ്രകൃതിയോടു ചേൎക്കുന്നതു എങ്ങിനെ? *
ചില നാമങ്ങൾ (പ്രത്യേകം എല്ലാ ബഹുവചനങ്ങൾ) പ്രഥമയോടൂ തന്നെ ചേൎക്കും.
ഉ-ം. രാമൻ, രാമനാൽ; ഗുരുക്കൾ ഗുരുക്കളുടെ;
ചിലതിന്നു ആദേശരൂപം എന്നുള്ള ഒരു വളവിഭക്തിയുടെ പ്രകൃതി ഉണ്ടു; വളവിഭക്തിപ്രത്യയങ്ങളെ ചേൎക്കുന്നതു ഇതോടു തന്നെ.
- ആദേശരൂപം എങ്ങിനേ?
അമന്തങ്ങളും മറ്റും അനുസ്സ്വാരം വെടിഞ്ഞു ‘ത്തു’ ധരിക്കുന്നു.
ഉ-ം. മരം എന്നതിൻ്റെ ആദേശരൂപം മര+ത്തു=മരത്തു.
*പ്രഥമനേർവിഭക്തി തന്നെ (സംബോധനപ്രഥമ പ്രഥമയുടെ ഒരു ഭേദം); പ്രഥമ ഒഴികെയുള്ള എല്ലാ വിഭക്തികൾക്കും വളവിഭക്തികളെന്നു പേർ, എന്നാൽ.
പ്രഥമ………. ഉ-ം. രാമൻ
ദ്വിതീയ…….. രാമനെ
തൃതീയി……. രാമനാൽ
ചതുൎത്ഥി….. രാമന്നു
പഞ്ചമി…. രാമനിൽനിന്നു
ഷഷ്ഠി… രാമൻ്റെ
സപ്തമി.. രാമനിൽ
എന്നിവിടെ കാണിച്ചപ്രകാരം പ്രഥമവിഭക്തി മാത്രം നേരെ നില്ക്കുന്നതുള്ളു; മറ്റുള്ള വിഭക്തികളെല്ലാം വളഞ്ഞു വരുന്നവ തന്നെ.
Some nouns take ‘in’.
Ex: rájávu, rájávin; kaṇṇŭ (=eye), kaṇṇin.
In some nouns the substituted-form is formed by du-plication also.
Ex: áṭŭ (=sheep), áṭṭŭ; chór̥ŭ, chór̥r̥u (=boiled rice).
- Can the substituted-form be used alone?
The substituted-form can be used alone.
Ex: avan ‘akattŭ’ chennu (=he went inside).
- Can the signs of two different cases occur together in one word?
Yes; in the case called the dative of locality, such instances occur.
Ex: déšattilékkŭ, déšattékkŭ (=into the hamlet).
- How many declensions have nouns?
There are two principal declensions.
- How may these be distinguished?
Some form the dative by adding ‘kŭ’ and then the genitive affixes ‘uṭe’, others have the affix ‘nŭ’ in the dative and ‘inr̥e’ in the genitive.
ചില നാമങ്ങളും ‘ഇൻ’ ധരിക്കുന്നതു;
ചിലതിന്നു ദ്വിത്വം വരുന്നതും ഉണ്ടു.
ഉ-ം. ‘രാജാവു, രാജാവിൻ’; ‘കൺ, കണ്ണിൻ’; ‘ആടു ആട്ടു’, ‘ചോറു ചോറ്റു’.
- ആദേശരൂപം തനിയായി വരുമൊ?
ആദേശരൂപം തനിയായി വരും.
ഉ-ം. അവൻ ‘അകത്തു’ ചെന്നു.
- രണ്ടു വിഭക്തികൾ ഒരു പദത്തിൽ ചേൎന്നു കാണുമൊ?
സ്ഥലചതുൎത്ഥി എന്ന വിഭക്തിയിൽ തന്നെ കാണുന്നുണ്ടു.
ഉ-ം. ‘ദേശത്തിലേക്കു’, ‘ദേശത്തേക്കു’.
- എല്ലാ നാമങ്ങളേയും എത്ര രൂപവകകളായി വിഭാഗിക്കാം?
വിശേഷാല്‍ രണ്ടു രൂപവകകള്‍ ഉണ്ടു.
- അവറ്റിന്‍ ഭേദം എങ്ങിനെ നിശ്ചയിക്കാം?
ചിലതിങ്കല്‍ ചതുൎത്ഥിക്കു ‘കു’ പ്രത്യയം വരും, അപ്പോൾ ഷഷ്ഠിക്കു ‘ഉടെ’ പ്രത്യയം പറ്റും; മറ്റതിന്നു ചതുൎത്ഥിയിൽ ‘നു’ പ്രത്യയവും, ഷഷ്ഠിയിൽ ‘ൻ്റെ’ പ്രത്യയവും വരും.
- How is the ‘kŭ’ declension declined?
As follows:
| Nominative | makkaḷ | putrar | tí | kei | váy | mala |
| Accusative | makkaḷe | putrare | tíye tíyine | keiye keiyine | váye váyine | malaye |
| Instrumental | makkaḷál (by) | putrarál | tíyál tíyinál | keiyál keiyinál | váyal vayinál | malayál |
| Dative | makkaḷkkŭ (to) | putrarkŭ | tíkku | keikkŭ | váykkŭ | malekkŭ malaykkŭ |
| Ablative | makkaḷilninnŭ (from) | putrarilninnŭ | tíyilninnŭ | keiyilninnŭ | váyilninnŭ | malayilninnŭ |
| Genitive | makkaḷuṭe (of) | putraruṭe | tíyuṭe | keiyuṭe | váyuṭe | malayuṭe |
| Locative | makkaḷil (in) | putraril | tíyil tíkkal | keiyil keikkal | váyil | malayil malakkal |
| (children) | (sons) | (fire) | (hand) | (mouth) | (hill) |
In this declension are included all plurals and all nouns ending in ‘aḷ’,’e’,’i’, ‘í’, ‘ei’, ‘y’, and palatal ‘a’, and others.
- ‘കു’ വക എങ്ങിനെ?
അതു താഴെ കാണിച്ച പ്രകാരം തന്നെ.
| പ്ര: | മക്കൾ | പുത്രർ | തീ | കൈ | വായ | മല |
| ദ്വി: | മക്കളെ | പുത്രരെ | തീയെ തീയിനെ | കൈയെ കൈയിനെ | വായെ വായിനെ | മലയെ |
| തൃ: | മക്കളാൽ | പുത്രരാൽ | തീയാൽ തീയിനാൽ | കൈയാൽ കൈയിനാൽ | വായാൽ വായിനാൽ | മലയാൽ |
| ച: | മക്കൾക്കു | പുത്രൎക്കു | തീക്കു | കൈക്കു | വായ്ക്കു | മലെക്കു മലയ്ക്കു |
| പ: | മക്കളിൽനിന്നു | പുത്രരിൽനിന്നു | തീയിൽനിന്നു | കൈയിൽനിന്നു | വായിൽനിന്നു | മലയിൽനിന്നു |
| ഷ: | മക്കളുടെ | പുത്രരുടെ | തീയുടെ | കൈയുടെ | വായുടെ | മലയുടെ |
| സ: | മക്കളിൽ | പുത്രരിൽ | തീയിൽ തീക്കൽ | കൈയിൽ കൈക്കൽ | വായിൽ | മലയിൽ മലക്കൽ |
ഇതിൽ എല്ലാ ബഹുവചനങ്ങളും, ‘അൾ’ ‘യ’ എന്നന്തമുള്ളവയും, താലവ്യസ്വരാന്തം ഉള്ളവയും മറ്റും അടങ്ങിയിരിക്കുന്നു.
- How is the ‘nŭ’ declension declined?
As follows:
| Nominative | makan | kaṇ | neńchŭ | teru | pitá (vŭ) | maram |
| Accusative | makane | kaṇṇe kaṇṇine | neńche neńchine | teruve teruvine | pitáve pitávine | maratte marattine |
| Instrumental | makanál (by) | kaṇṇál | neńchál | teruvál | pitávál | marattál |
| Dative | makannŭ (to) makanŭ | kaṇṇinnŭ | neńchinnŭ | teruvinnŭ | pitávinnu | marattinnŭ |
| Ablative | makanilninnŭ (from) | kaṇṇilninnŭ | neńchilninnŭ | teruvilninnŭ | pitávilninnŭ | marttilninnŭ |
| Genetive | makanr̥e (of) | kaṇṇinr̥e | neńchinr̥e | teruvinr̥e | pitávinr̥e | marattinr̥e |
| Locative | makanil makankal (in) | kaṇṇil kaṇṇinkal | neńchil neńchinkal | teruvil teruvinkal | pitávil pitávinkal | marattinkal |
| (a son) | (eye) | (breast, heart) | (street) | (father) | (tree) |
In this declension are included nouns ending in ‘an’, ‘án’, ‘ón’, in the semi-vowels, in ‘n’ and ‘ŭ’, nouns ending in ‘a’ nouns ending in ‘am’ and others.
- ‘നു’ വക എങ്ങിനെ?
ഇതു താഴെ കാണിച്ചിരിക്കുന്നു.
| പ്ര: | മകൻ. | കൺ. | നെഞ്ചു. | തെരു. | പിതാ (വു) | മരം. |
| ദ്വി: | മകനെ. | കണ്ണെ. കണ്ണിനെ. | നെഞ്ചെ. നെഞ്ചിനെ. | തെരുവെ. തെരുവിനെ. | പിതാവെ. പിതാവിനെ. | മരത്തെ മരത്തിനെ |
| തൃ: | മകനാൽ. | കണ്ണാൽ. | നെഞ്ചാൽ. | തെരുവാൽ. | പിതാവാൽ. | മരത്താൽ. |
| ച: | മകന്നു. മകനു. | കണ്ണിന്നു. കണ്ണിനു. | നെഞ്ചിന്നു. നെഞ്ചിനു. | തെരുവിന്നു. തെരുവിനു. | പിതാവിന്നു. പിതാവിനു. | മരത്തിന്നു. മരത്തിനു. |
| പ: | മകനിൽനിന്നു. | കണ്ണിൽനിന്നു. | നെഞ്ചിൽനിന്നു. | തെരുവിൽനിന്നു. | പിതാവിൽനിന്നു. | മരത്തിൽനിന്നു. |
| ഷ: | മകൻ്റെ. | കണ്ണിൻ്റെ. | നെഞ്ചിൻ്റെ | തെരുവിൻ്റെ. | പിതാവിൻ്റെ | മരത്തിൻ്റെ. |
| സ: | മകനിൽ. മകങ്കൽ. | കണ്ണിൽ. കണ്ണിങ്കൽ. | നെഞ്ചിൽ. നെഞ്ചിങ്കൽ. | തെരുവിൽ. തെരുവിങ്കൽ. | പിതാവിൽ. പിതാവിങ്കൽ. | മരത്തിൽ. മരത്തിങ്കൽ. |
ഇതിൽ, ‘അൻ,’ ‘ആൻ,’ ‘ഓൻ,’ എന്നന്തമുള്ളവയും, അൎദ്ധവ്യഞ്ജനം ‘ഉ,’ കാരം, ആകാരം, അന്തമുള്ളവയും, ‘അം,’ അന്തങ്ങൽ ഉള്ളവയും മറ്റും അടങ്ങീരിക്കുന്നു.
4
PRONOMINAL NOUNS.
- What are the Pronominal nouns?
Nouns standing universally instead of particular nouns are called pronominals.
- Which are the personal pronouns?
The three epicenes ńán (= I), ní (=thou), tán (= my-self, thyself, himself &c.)
- How are these declined?
As follows:
| 1st Person | 2nd Person | Reflexive | ||
| Singular | Nom. | nán | ní | tán |
| Cr. F. | en | nin | tan | |
| Acc. | enne | ninne | tanne | |
| Instr. | ennál | ninnál | tannál | |
| Dative | enikku, inikku | ninakku, ninukku | tanikku | |
| Abl. | enkalninnu | ninakalninnu | tankalninnu | |
| Gen. | enr̥e | ninr̥e | tanr̥e | |
| Loc. | ennil, enkal | ninnil, ninkal | tannil, tankal |
പ്രതിസംജ്ഞനാമങ്ങൾ.
- പ്രതിസംജ്ഞനാമങ്ങൾ എന്നവ ഏവ?
പ്രത്യേകനാമങ്ങൾക്കു പകരം ചൊല്ലുന്ന സൎവ്വനാമങ്ങൾ അത്രെ പ്രതിസംജ്ഞനാമങ്ങൾ.
- പുരുഷപ്രതിസംജ്ഞകൾ ഏവ?
അലിംഗങ്ങളായ ‘ഞാൻ’ ‘നീ’ ‘താൻ’ ഈ മൂന്നു തന്നെ.
- ഇവറ്റിൽ രൂപം എങ്ങിനെ?
| ഏകവചനം. | |||
| പ്ര: | ഞാൻ | നീ | താൻ |
| ആദേശരൂപം | എൻ | നിൻ | തൻ |
| ദ്വി: | എന്നെ | നിന്നെ | തന്നെ |
| തൃ: | എന്നാൽ | നിന്നാൽ | തന്നാൽ |
| ച: | എനിക്കു-ഇനിക്കു | നിനക്കു-നിണക്കു | തനിക്കു |
| പ: | എങ്കൽ നിന്നു | നിങ്കൽ നിന്നു | തങ്കൽനിന്നു |
| ഷ: | എൻ്റെ | നിൻ്റെ | തൻ്റെ |
| സ: | എന്നിൽ-എങ്കൽ | നിന്നിൽ-നിങ്കൽ | തന്നിൽ-തങ്കൽ |
4*
| 1st Person | 2nd Person | Reflexive | ||||
| Plural | Nominative | ńánkaḷ ńanggaḷ | nám | ninggaḷ | tánkaḷ tanggaḷ | tám |
| Cr. Form | ńanggaḷ | nám | ninggaḷ | tanggaḷ | tam | |
| Accusative | ńanggaḷe | namme | ninggaḷe | tanggaḷe | tamme | |
| Instru. | ńanggaḷál | nammál | ninggaḷál | tanggaḷál | tammál | |
| Dative | ńanggaḷkku | namukku | ninggaḷkku | tanggaḷkku | tamukku | |
| Ablative | ńanggaḷilninnu | nammilninnu | ninggaḷilninnu | tanggaḷilninnu | tammilninnu | |
| Genetive | ńanggaḷuṭe | nammuṭe | ninggaḷuṭe | tanggaḷuṭe | tammuṭe | |
| Locative | ńanggaḷil (engaḷil) | nammil (emmil) | ninggaḷil (nimmil) | tanggaḷil | tammil |
| ബഹുവചനം. | |||||
| ഞാങ്കൾ | താങ്കൾ | ||||
| പ്ര: | ഞങ്ങൾ | നാം | നിങ്ങൾ | തങ്ങൾ | താം |
| ആദെശരൂപം | ഞങ്ങൾ | നാം | നിങ്ങൾ | തങ്ങൾ | തം |
| ദ്വി: | ഞങ്ങളെ | നമ്മെ | നിങ്ങളെ | തങ്ങളെ | തമ്മെ |
| തൃ: | ഞങ്ങളാൽ | നമ്മാൽ | നിങ്ങളാൽ | തങ്ങളാൽ | തമ്മാൽ |
| ച: | ഞങ്ങൾക്കു | നമുക്കു | നിങ്ങൾക്കു | തങ്ങൾക്കു | തമുക്കു |
| പ: | ഞങ്ങളിൽ നിന്നു | നമ്മിൽ നിന്നു | നിങ്ങളിൽ നിന്നു | തങ്ങളിൽനിന്നു | തമ്മിൽനിന്നു |
| ഷ: | ഞങ്ങളുടെ | നമ്മുടെ | നിങ്ങളുടെ | തങ്ങളുടെ | തമ്മുടെ |
| സ: | ഞങ്ങളിൽ (എങ്ങളിൽ) | നമ്മിൽ (എമ്മിൽ) | നിങ്ങളിൽ (നിമ്മിൽ) | തങ്ങളിൽ | തമ്മിൽ |
- Which are the demonstrative letters?
‘A’ and ‘i’ which serve to shew what is remote or near in either place or time.
| a + tira = a(tra) = (that measure, that much). | i + tira = i(tra) (= this mea-sure, this much). |
| a + iṭe = a(viṭe) (= that place, there). | i + iṭe = i(viṭe) (= this place, here). |
- What demonstrative nouns are formed from these demonstrative letters?
The most common are:
| Sing | avan (=this man, he). | Plu. | avar (= those persons, they). | Sing. | ivan | =this man etc. he, she, it. | Plu. | ivar | = these persons or things, they. |
| avaḷ (= this woman, she). | ivaḷ | ||||||||
| atu (=that thing, it.) | ava (=those things, they). | itu | iva |
‘Ava’ and the rest take ‘r̥r̥u’ as the affix of the sub-stituted-form.
- ചുട്ടെഴുത്തുകൾ ഏവ?
സ്ഥലത്തിനാകട്ടെ കാലത്തിനാകട്ടെ ദൂരത്തിലും, സമീപത്തിലും, ആയിരിക്കുന്നതിനെ ചൂണ്ടിക്കാണിക്കുന്ന ‘അ’ ഇ’ എന്നവ
ഉ-ം.
| അ+തിര =അ (ത്ര) അ+ഇടെ=അ (വിടെ) | ഇ+തിര =ഇ (ത്ര) ഇ+ഇടെ=ഇ (വിടെ) |
- ചുട്ടെഴുത്തുകളിൽ ഉരുവിക്കുന്ന ചൂണ്ടുപേരുകൾ ഏവ?
പുരുഷാൎത്ഥം പറവാനായ്ക്കൊണ്ടു.
ഉ-ം.
| ഏ: | അവൻ അവൾ അതു | ബ: | അവർ അവ | ഏ: | ഇവൻ ഇവൾ ഇതു | ബ: | ഇവർ ഇവ |
എന്നിവ പ്രധാനം.
- ‘അവ’ ‘ഇവ’ എന്ന രൂപങ്ങൾക്കും, ആയതിൽ നിന്നു ജനിക്കുന്ന രൂപങ്ങൾക്കും, എന്തുവിശേഷം ഉണ്ടു?
‘അവ’ മുതലായതിൻ്റെ ആദേശരൂപത്തിന്നായി ‘റ്റു’ പ്രത്യയം ചേൎക്കെണം.
| Nom. | ava, avakaḷ | palava (= many things) | ellávum (= all things) | ellám (= all things) |
| S. F. | avar̥r̥u | palavar̥r̥u | ellávar̥r̥um | ellár̥r̥um |
| Dat. | avar̥r̥innu | palavar̥r̥innu | ellávar̥r̥innum | ellár̥r̥innum |
| Loc. etc. | avar̥r̥il | palavar̥r̥il (palar̥r̥il) | ellávar̥r̥ilum (elláyilum) | ellár̥r̥ilum |
- Which are the interrogative letters?
E, é, ya, these give rise to forms similar to those derived from the demonstrative letters.*
| e-ttira = e-tra (= what measure, how much?) e-ppuram (= which side?) | é-vazhi (= what way?) | yá-tonnu (= which one?) |
- Which are the interrogative pronominal nouns?
* The demonstrative letters ‘a’, ‘á’, ‘i’, ‘í’, and the interrogative letters ‘e’ and ‘é’ when joined with a noun form a compound noun.
ഉ-ം.
| പ്ര: | അവ, അവകൾ | പലവ | എല്ലാവും | എല്ലാം |
| ആദേശം | അവറ്റു | പലവറ്റു | എല്ലാവറ്റും | എല്ലാറ്റും |
| ച: | അവറ്റിന്നു | പലവറ്റിന്നു | എല്ലാവറ്റിന്നും | എല്ലാറ്റിന്നും |
| സ: | അവറ്റിൽ | പലവറ്റിൽ (പലറ്റിൽ) | എല്ലാവറ്റിലും (എല്ലായിലും) | എല്ലാറ്റിലും |
- ചോദ്യ എഴുത്തുകൾ ഏവ?
‘എ’ ‘ഏ’, ‘യാ’, എന്നുള്ളവതന്നെ; അതിൻ്റെ രൂപം ചുട്ടെഴുത്തുകൾക്കൊത്ത വണ്ണമെ. *
ഉ-ം.
| എ (ത്തിര) = എ (ത്ര) എ (പ്പുറം) | ഏ (വഴി) | യാ (തൊന്നു) |
- ചോദ്യപ്രതി സംജ്ഞനാമങ്ങൾ ഏവ?
* ചുട്ടെഴുത്തുകളായ ‘അ’, ‘ആ’, ‘ഇ’, ‘ഈ’, എന്നവയും, ചോദ്യഎഴുത്തുകളായ ‘എ’, ‘ഏ’, എന്നവയും നാമങ്ങളോടു ചേരുന്നതിനാൽ സമാസം ഉണ്ടാകും.
| Sing. | évan (= which man, who?) | Plur. | évar (= which persons, who?) | Sing. | yávan | Plu. | yávar |
| évaḷ (= which woman, who?) | yávaḷ | ||||||
| étu (= which thing, what?) | éva (= which things, what?) | yátu | yáva |
‘Yávan’ etc. are only another form of ‘evan’ etc. The neuter has two forms we may say ‘etu’ (yátu) or ‘entu’ (= what?).
- Are there any other pronominal nouns formed by the demonstrative and interrogative letters in com-position?
Yes; for example, ‘annatu’ (‘annavan’ ‘annavaḷ’) ‘in-natu’ (=that, this sort of thing, person etc.); ‘ennatu’ (= what sort of thing? etc.) ‘angngu’ (= that place); ‘annu’ (= that day); ‘atra’; ‘aviṭe’; ‘angine’ (= in that way); ‘appóḷ’ (= that time, then); and there are many other demonstrative or interrogative words denoting place, time, and manner.
| ഏ. | ഏവൻ ഏവൾ ഏതു | ബ. | ഏവർ ഏവ | ഏ. | യാവൻ യാവൾ യാതു | ബ. | യാവർ യാവ |
എന്നിവ പ്രധാനം.
നപുംസകം രണ്ടു പ്രകാരത്തിൽ നടപ്പു; ഏതു, ‘യാതു’, എന്നും, എന്തു, എന്നും പറയുന്നു.
- ചൂണ്ടു ചോദ്യഴുത്തുകളുടെ സമാസത്തിൽ നിന്നു ജനിച്ച മറ്റുപ്രതിസംജ്ഞകൾ ഉണ്ടൊ?
‘അന്നതു,’ (അന്നവൻ, അന്നവൾ) ‘ഇന്നതു,’ ‘എന്നതു,’ ‘അങ്ങു,’ ‘അന്നു,’ ‘അത്ര,’ ‘അവിടെ,’ ‘അങ്ങിനെ,’ ‘അപ്പോൾ,’ മുതലായ അനേകം ചൂണ്ടു ചോദ്യാൎത്ഥമായുള്ള സ്ഥലകാലപ്രകാരം വാചകങ്ങൾ ഉണ്ടു.
INDEFINITE NUMERAL NOUNS.
- What are the indefinite numeral nouns?
Certain pronominals used instead of numeral nouns.
- Which is the principle of these indefinite numeral nouns?
‘Ellá’ (= all); from this, various indefinite numeral compound nouns are formed by the addition (as in the case of the demonstrative and interrogative letters) of affixes or of various nouns joined in composition. ‘Um’ is added by composition as a final affix.
Ex: ‘ellávarum’ (= all persons), ‘ellávar̥r̥eyum’, ‘elláṭavum’ (= all places, everywhere), (= ellá + iṭam [= place] + um), elláypozhum (= all times) etc.
- Are there any other indefinite numeral nouns of universality?
Yes; ‘muzhuvanum’ (= the whole), ‘mur̥r̥um’ (= the whole), ‘sarvarum’ (= all persons, every one), ‘sakalarum’ (= all persons) etc.
- Are there any indefinite numeral nouns of universa-lity derived from the interrogative pronominals?
A great number may be made by simply adding the affix ‘um’ (= soever).
Ex: ‘évanum’ (= whosoever, any one), ‘évarum’ (= every one), ‘árum’ (=whosoever), ‘étum’ (=whatsoever, any thing), ‘enggum, (wheresoever, anywhere), ‘ennum’ (= any day, every day), ‘ennékkum’ (= on what day soever, for ever).
പ്രതിസംഖ്യാനാമങ്ങൾ.
- പ്രതിസംഖ്യാനാമങ്ങൾ എന്നതു എന്തു?
സംഖ്യാ നാമത്തിന്നു പകരം ചൊല്ലുന്ന സൎവ്വനാമം തന്നെ.
- പ്രതിസംഖ്യയിൽ പ്രധാനമായതു ഏതു?
‘എല്ലാ’ എന്നുള്ളതു തന്നെ; ആയതു ചുട്ടുചോദ്യഎഴുത്തുകളുടെ മാതിരി പ്രകാരം പ്രത്യയങ്ങളോടും, സമാസത്താൽ വെവ്വേറെ നാമങ്ങളോടും, ചേൎന്നു സൎവ്വാൎത്ഥമുള്ള സമാസിത പ്രതി സംഖ്യകളെ ജനിപ്പിക്കും; അറ്റത്തിൽ ‘ഉം’ അവ്യയം സമാസത്താൽ ചേരുകയും വേണം.
ഉ-ം. ‘എല്ലാവരും,’ ‘എല്ലാവറ്റേയും,’ ‘എല്ലാടവും’ (=എല്ലാ+ഇടം+ഉം,) ‘എല്ലായ്പോഴും, ഇത്യാദി.
- സൎവ്വാൎത്ഥമുള്ള വേറേ പ്രതിസംഖ്യ നാമങ്ങൾ ഉണ്ടൊ?
‘മുഴുവനും,’ ‘മുറ്റും,’ ‘സൎവ്വരും’ ‘സകലരും,’ മുതലായവ തന്നെ.
- ചോദ്യപ്രതി സംജ്ഞയിൽ നിന്നും സൎവ്വാൎത്ഥമുള്ള പ്രതിസംഖ്യനാമങ്ങളെ ഉണ്ടാക്കാമോ?
‘ഉം’ ചേൎക്കുന്നതിനാൽ വളരെ ഉണ്ടാക്കാം.
ഉ-ം. ‘ഏവനും,’ ‘ഏവരും,’ ‘ആരും,’ ‘ഏതും,’ ‘എങ്ങും,’ ‘എന്നും,’ ‘എന്നേക്കും.’
- Which are the pronominal nouns shewing seve-rality?
The two following: ‘chila’ (= some), ‘pala’ (= many), and also ‘anékam’ (= several) (derived from the Sanskrit). ‘Chilatu’ (=some), and ‘palatu’ (= many) like the de-monstratives can take the affixes of gender, number, and case.
- Are there any indefinite numerals to express inde-finiteness plurality, and other senses?
To express plurality the noun ‘ér̥r̥am * (= much) etc., to express deficiency the nouns ‘kurachchu’, ‘cher̥r̥u’, ‘oṭṭu’, ‘tellu’,* ‘alpam (= all meaning, a little, a few) and other Sanskrit derivatives, and to express difference the nouns ‘mar̥r̥u’ ‘ver̥u’ * (= other, another) may be taken as indefinite numeral nouns.
NUMERAL NOUNS.
- What word is included both amongst the numeral, and amongst the indefinite numeral nouns?
‘Onnu’ (= one).
- In what form does this come in composition?
‘Oru’ and ‘or’.
Ex: ‘oru pašu (= a cow), ‘orána’ (= an elephant) (i. e. oru before consonants, ഓര്‍ before vowels).
* These are verbal nouns, particulars respecting which will be found under the head of derivations.
- നാനാത്വ പ്രതിസംഖ്യ നാമങ്ങൾ ഏവ?
‘ചില,’ ‘പല,’ എന്നു ൟ രണ്ടു തന്നെ; സംസ്കൃതത്തിൽ നിന്നു എടുത്ത ‘അനേകം’ കൂടേ ഉണ്ടു. ‘ചിലതു,’ പലതു എന്നവ ചൂണ്ടു പേർകൾ പോലെ ലിംഗവചന വിഭക്തി പ്രത്യയങ്ങളെ ധരിക്കാം.
- ഏകദേശത, ആധിക്യം, മുതലായ അൎത്ഥങ്ങളുള്ള പ്രതിസംഖ്യാനാമങ്ങൾ ഉണ്ടൊ?
ആധിക്യത്തിന്നു, ‘ഏറ്റം’ ഇത്യാദി.
അല്പതക്കു, ‘കുറച്ചു,’ ‘ചെറ്റു,’ ‘ഒട്ടു,’ ‘തെല്ലു,’ സംസ്കൃതത്തിൽനിന്നു ജനിച്ച ‘അല്പം’ ഇത്യാദി.
അന്യതക്കു, ‘മറ്റു,’ ‘വേറു.’
ൟ നാമങ്ങൾ * പ്രതിസംഖ്യകളായി എടുത്തു കൊള്ളാം.
- സംഖ്യാനാമങ്ങളിലും, പ്രതി സംഖ്യാനാമങ്ങളിലും, കൂടുന്നതുഎന്തു?
‘ഒന്നു’ എന്നുള്ളതു തന്നെ.
- സമാസത്തിൽ ഇതിൻ്റെ രൂപം എങ്ങിനെ വരും?
‘ഒരു,’ ‘ഒർ’ എന്നു തന്നെ.
ഉ-ം. ‘ഒരു’ പശു ‘ഒര’ാന.
(വ്യഞ്ജനം പരമായാൽ, ‘ഒരു’ എന്നതും സ്വരമപരമായാൽ ഓർ എന്നതും വേണം.
* ഇവകൾ പഴയ ക്രിയാനാമങ്ങൾ തന്നെ; ഇതിൻ്റെ വിവരം പദജനനത്തിൽ കാണും.
The following derivatives ‘oruvan’ ‘oruvaḷ’ ‘orutti’, etc. are used as pronominal nouns.
- What are the other numeral nouns?
Raṇṭu (= two), (in composition iru, ir); múnu (= three), (in composition mu, mun, mún, mú); nál, nálu (=four); anchu (=five), (in composition ei, eim, am); áru, ár (= six); ézhu (= seven); eṭṭu (= eight), (in composition eṇ); onpatu (= nine), (in composition toṇṇ, tóḷ); pattu (=ten), (in composition pati, panti) from the Sanskrit pankti (= a point or dot); etc. etc.
From these many other numbers are derived pattu and āyiram (= a thousand) (= sahasram) are derived from the Sanskrit: laksham (= a hundred thousand), kóṭi (= ten millions) etc. are pure Sanskrit numeral nouns. *
CLASSIFICATION AND INFLECTION OF VERBS.
- Into how many classes are verbs divided according to their form?
Into two; strong verbs and weak verbs.
- i) ‘póku’ (=go), ‘kéṭu’ (= spoil), etc. are weak verbs.
ii.) Those which take ‘kku’ at the end are strong verbs.
* ‘Or, ir, mu, mú, nál, ei, eim, en’ etc. are nouns used as numerals. When joined with another noun, the numeral and the noun to-gether, the noun and the numeral should be parsed as one compound noun. Again in ‘onnam’, ‘renṭam’, ám (= ákum) is a verb.
ഇതിൽ നിന്നു ജനിച്ച ‘ഒരുവൻ’, ‘ഒരുവൾ,’ ‘ഒരുത്തി’, ‘ഓരൊരുത്തൻ’, ഇത്യാദി, പ്രതിസഖ്യകളായിട്ടു നടക്കും.
- ശേഷം സംഖ്യകളുടെ രൂപം എങ്ങിനെ?
രണ്ടു (‘ഇരു’, ഈർ); മൂന്നു (മു, മുൻ, മൂൻ, മൂ); നാലു, (നാൽ); അഞ്ചു (ഐ, ഐം, അം); ആറു, ആർ; ഏഴു, എട്ടു(എൺ); ഒമ്പതു, (തൊൺ, തൊൾ); പത്തു, (പതി=പങ്ക്തി, പന്തി); നൂറു, ആയിരം. മുതലായവതന്നെ; അതിൽ നിന്നുത്ഭവിച്ച സംഖ്യകൾ പലതും ഉണ്ടു; പത്തു, ആയിരം (=സഹസ്രം) സംസ്കൃതത്തിൽനിന്നുജനിച്ചതു; ലക്ഷം കോടി ഇത്യാദി ശുദ്ധ സംസ്കൃത സംഖ്യാനാമങ്ങളും ഉണ്ടു. *
ക്രിയാരൂപഭേദം.
- ക്രിയകൾ ഒക്കെയും പ്രകൃതികൊണ്ടു എത്രവകയുള്ളവ?
ബലക്രിയ, അബലക്രിയ, ഈരണ്ടു വകയുണ്ടു.
i.) ‘പോകു’, ‘കെടു’, മുതലായവ അബലക്രിയകൾ തന്നെ.
ii.) ‘ക്കു’ എന്നന്തമുള്ളവ ബലക്രിയകൾ തന്നെ.
* ഒന്നു, രണ്ടു, മുതലായവ, സംഖ്യകളായി നടക്കുന്ന നാമധാതുക്കൾ തന്നെ; മറ്റൊരു നാമത്തോടു ചേൎന്നതാകുമ്പൊൾ സംഖ്യയും നാമവും കൂടി ഓരെ സമാസനാമമെന്നെടുത്തു വ്യാകരിക്കെണം; പിന്നെ, “ഒന്നാം” “രണ്ടാം” മുതലായവറ്റിൽ, ആം(=ആകും) എന്നതുക്രിയാപദം തന്നെ.
5
Ex: koṭukk(u) (= give), kéḷkk (u) (=hear), kaḷikk (u) (= play) are strong. After this ‘kku’ has been added to the crude-form, the two together are called the strengthened crude-form.
- How may verbs be divided acccording to the mean-ing?
Verbs are divided into transitive and intransitive ac-cording as the action does or does mot pass over to an object.
Ex: irikka (= to be), varika (= to come), cháka (= to die), not requiring an object or accusative are intransitive, while koṭukka (= to give), tarika (= to give), etc. are evidently transitives.
Ex: pustakatte koṭuttu (= he gave the book), ariyé tarunnu (= he is giving [me] rice).
There is also a division of verbs into negative, and affirmative, according as the action is stated to have taken place, or not to have taken place.
Ex: ‘vannu’ (= having come) is affirmative, ‘varáńńu’ (= not having come) is negative.
THE TENSES OF THE FINITE VERB.
- How many tenses have verbs?
The following three: the present, the past, and the future.
THE FUTURE TENSE, (FINITE).
- How many forms has the future?
The future has two forms.
ഉ-ം. ‘കൊടുക്കു’, ‘കേൾക്കു, ‘കളിക്കു’ എന്നുള്ളവ ബലം തന്നെ; പ്രകൃതിക്കു ഈ ‘ക്ക’ എന്നു ചേൎന്നാറെ ഉണ്ടായതിന്നു ബലപ്രകൃതി എന്നും പറയാം.
- അൎത്ഥത്തെ വിചാരിച്ചാൽ ക്രിയകൾ എത്രവകയുള്ളവ?
ക്രിയ, ഒരു കൎമ്മത്തിൽ ചേരേണ്ടതൊ ചേരേണ്ടാത്തതൊ എന്നു വിചാരിക്കുന്ന സംഗതിയിൽ മെൽ അകൎമ്മകം, സകൎമ്മകം, ഈ രണ്ടുവകയുണ്ടു; ‘ഇരിക്ക’, വരിക ‘ചാക’ മുതലായതിന്നു ദ്വിതീയയാകുന്ന കൎമ്മം ഇല്ലായ്കകൊണ്ടു അകൎമ്മകങ്ങൾ തന്നെ, ‘കൊടുക്ക’, ‘തരിക’ മുതലായവ സകൎമ്മകങ്ങൾ സ്പഷ്ടം.
ഉ-ം. ‘പുസ്തകത്തെ ‘കൊടുത്തു’, അരിയെ ‘തരുന്നു’.
ക്രിയ ഉണ്ടായൊ, ഉണ്ടായിട്ടില്ലയൊ, എന്നു വിചാരിക്കുന്ന സംഗതിയിൽ അനുസരണം, നിഷേധം എന്നു രണ്ടുവകയായിട്ടു വിഭാഗിക്കാം.
ഉ-ം. ‘വന്നു’ എന്നുള്ളതു അനുസരണം; ‘വരാഞ്ഞു’ എന്നുള്ളതു നിഷേധം.
ത്രികാലങ്ങൾ.
- ക്രിയക്കു എത്ര കാലങ്ങൾ ഉണ്ടു?
ഭൂതകാലം, വൎത്തമാനകാലം, ഭാവികാലം, ഈ മൂന്നു തന്നെ.
ഭാവികാലം.
- ഭാവികാലത്തിന്നു എത്ര രൂപങ്ങൾ ഉണ്ടു?
ഭാവികാലത്തിന്നു രണ്ടു രൂപങ്ങൾ ഉണ്ടു.
5*
- What is the first future?
The first future is formed by adding the affix ‘um’ to the root, or in the case of strong verbs to the streng-thened root.
Ex: ‘kéḷkkum’ (= will hear), parakkum (= will fly), kúṭṭum (= will join).*
In weak verbs both ‘um’ and ‘kum’ occur.
Ex: Not only ‘keṭum’ (= will spoil), ‘chuṭum (= will get hot, burn); but also such forms as chákum (=will die), ‘ákum’ (= will become), perukum (= will become big, increase), pazhakum (= will grow old or accustomed) etc. also occur.
- What is the form of the second future?
The second future is formed with the affixes ‘u’, and ‘ú’.
Ex: uḷḷu (=will be), okku (will agree); nallú (= will be good), póru (= will fight), varú (= will come).
- Can the second future be formed with a consonant prefixed to the affix ‘u’?
Yes, by affixing ‘vu’ to weak verbs, and ‘ppu’ to strong verbs.
Ex: 1. ávu (= will become), koḷvu (= will take).
- koṭuppu (= will give), veppu (= will cook).
After roots ending in nasals ‘vu’ becomes ‘mu’.
Ex: káṇmu (= will see).
* Note by the translator. Some verbal roots are strengthened by adding ‘tt’ to the root. This ‘tt’ assumes various forms accord-ing to the consonant it follows: thus we have from kúṭu, kúṭṭu from káyu, káchchu ; from akalu, akar̥r̥u.
- ഒന്നാം ഭാവിരൂപം എങ്ങനെ?
പ്രകൃതിയോടൊ, ബലക്രിയയാൽ ബലപ്രകൃതിയോടൊ, ‘ഉം’ പ്രത്യയം ചേൎത്താൽ ഒന്നാം ഭാവികാലം ആയ്വരുന്നു.
ഉ-ം. ‘കിട്ടും’, ‘കേൾക്കും’, ‘പറക്കും’.
അബലക്രിയകളിൽ ‘ഉം’ എന്നും ‘കും’ എന്നും വരും.
ഉ-ം. ‘കെടും’, ‘ചുടും’, എന്നല്ലാതെ ‘ചാകും’, ‘ആകും’, ‘പെരുകും’, ‘പഴകും’. മുതലായവ ഉണ്ടു.
- രണ്ടാം ഭാവിക്കു എന്തുരൂപം ഉണ്ടു?
‘ഉ,’ ‘ഊ,’ എന്നീ വരുന്ന ഭാവിരൂപം ഉണ്ടു.
ഉ-ം. ‘ഉള്ളു,’ ‘ഒക്കു,’ ‘നല്ലൂ,’ ‘പോരൂ,’ ‘വരൂ.’
- ഉകാരത്തോടു വ്യഞ്ജനം ചേൎത്തിട്ടും രണ്ടാം ഭാവിയെ ഉണ്ടാക്കാമൊ?
അബലക്രിയ പ്രകൃതികളിൽ ‘വു,’ ബലക്രിയ പ്രകൃതികളിൽ ‘ക്കു’ നീക്കി, ‘പ്പു’ ചേൎക്കുന്നതിനാൽ തന്നെ.
ഉ-ം. 1. ‘ആവു,’ ‘കോൾവു’
- ‘കൊടുപ്പു,’ ‘വെപ്പു.’
അനുനാസികാന്തങ്ങളിൽ ‘വു’ എന്നതു ‘മു’ എന്നതാകും.
ഉ-ം. ‘കാണ്മു.’
The vowel of the affix is sometimes lengthened.
Ex: irippú (= will be).
- What is the form of the future with the personal affixes?
This occurs only in poetry.
Its form is as follows:
| Weak verbs. | ||||
| Gender | 3rd Person | 2nd Person | 1st Person | |
| Singular. | Masculine | kúṭuvón (= he will join) | kúṭuváya (= thou etc.) | kúṭuvan (=I etc.) |
| Feminine | kúṭuvoḷ (= she will join) | |||
| Neuter | kúṭuvatu (= it will join) |
| Strong verbs. | |||||
| Gender | 3rd Person | 2nd Person | 1st Person | ||
| Plural. | Masculine | kuṭikkavór | (= they will drink) | kuṭikkavír (=you will drink) | kuṭikkavam (=we etc.) |
| Feminine | |||||
| Neuter | kuṭikkava |
- B. The singular of the strong verbs can easily be formed on the model of that of the weak verbs, and the plural of the weak verbs on that of the strong verbs.
ദീൎഗ്ഘത്വവും ആം.
ഉ-ം. ‘ഇരിപ്പൂ.’
- ത്രി പുരുഷന്മാരെ കുറിക്കുന്ന ഭാവിരൂപം എങ്ങനെ?
അതു പാട്ടിൽ വരും—അതിൻ രൂപം എന്തന്നാൽ,
| അബലം. | ||||
| ലിംഗം. | പ്രഥമപുരുഷൻ. | മദ്ധ്യമപുരുഷൻ. | ഉത്തമപുരുഷൻ. | |
| ഏകവചനം. | പു: സ്ത്രീ: ന: | കൂടുവോൻ. കൂടുവോൾ. കൂടുവതു. | കൂടുവായ. | കൂടുവൻ. |
| ബലം. | ||||
| ലിംഗം. | പ്ര: പു: | മ: പു: | ഉ: പു: | |
| ബഹുവചനം. | പു: | കുടിക്കുവോർ. | കുടിക്കുവീർ. | കുടിക്കുവം. |
| സ്ത്രീ: | ||||
| ന: | കുടിക്കുവ. |
THE PRESENT TENSE FINITE.
- How is the present tense formed?
The present tense is formed by adding the present affix ‘unnu’* to the root, or in case of strong verbs to the strengthened root.
Ex: pókunnu, varunnu, valikkunnu.
- What is the form of the present shewing the three persons?
As follows:
| Weak verbs. | |||||
| Gender | 3rd Person | 2nd Person | 1st Person | ||
| Singular. | Masculine | kúṭunnán | (= he, she, it joins) | kúṭunnáya (=thou joinest) | kúṭunnén (= I join) |
| Feminine | kúṭunnáḷ | ||||
| Neuter | kúṭunnatu |
| Strong Verbs. | |||||
| Gender | 3rd Person | 2nd Person | 1st Person | ||
| Plural. | Mas. | kuṭikkunnár | (= they drink) | kuṭikkunnír (= you drink) | kuṭikkunnam (= we drink) |
| Fem. | |||||
| Neu. | kuṭikkunnva |
* The present affix was anciently ‘innu’; it is still found in the negative verb.
വൎത്തമാനകാലം.
- വൎത്തമാന കാലം എങ്ങനെ വരുത്താം?
പ്രകൃതിക്കും, (ബലക്രിയയാൽ ബലപ്രകൃതിക്കും,) വൎത്തമാന പ്രത്യയമായ ‘ഉന്നു’ ചേൎക്കയാൽ ഉണ്ടാകും.
ഉ-ം. ‘പോകുന്നു,’ ‘വരുന്നു,’ ‘വലിക്കുന്നു,’
- ത്രി പുരുഷന്മാരെ കുറിക്കുന്ന വൎത്തമാന രൂപം എങ്ങനെ?
| അബലം. | ||||
| ലിംഗം. | പ്ര: പു: | മ: പു: | ഉ: പു: | |
| ഏകവചനം. | പു: | കൂടുന്നാൻ. | കൂടുന്നായ. | കൂടുന്നെൻ. |
| സ്ത്രീ: | കൂടുന്നാൾ. | |||
| ന: | കൂടുന്നതു. |
| ബലം. | ||||
| ലിംഗം. | പ്ര: പു: | മ: പു: | ഉ: പു: | |
| ബഹുവചനം. | പു: | കുടിക്കുന്നാർ | കുടിക്കുന്നീർ | കുടിക്കുന്നം? |
| സ്ത്രീ: | ||||
| ന: | കുടിക്കുന്നവ |
THE PAST TENSE (FINITE).
- How is the past tense formed?
The past tense is formed in some cases by adding ‘tu’ and in some cases by adding ‘i’ to the root. The strengthened root is never used in the past tense.
- What verbs make their past tense in ‘i’?
i.) When the root ends in a double consonant, the past tense is formed by adding ‘i’.
Thus, of the crude-form ‘tanggu’ (= stay) the past tense is ‘tanggi’ (=stayed). Similarly we have ‘maṇṭu’ (=run), ‘maṇṭi, (=ran); ‘chintu’ (=spill), ‘chinti’ (=spilt); ‘tuppu’ (=spit), ‘tuppi’ (=spat).
iii) In the case of crude-forms which consist of a syllable whose vowel is long, or of two syllables in both of which the vowel is short, the past tense is formed by adding ‘i’.
Ex: kúṭtu, kúṭi; már̥u, már̥i; karutu, karuti; maruvu maruvi.
iii.) Intransitive verbs ending in ‘ku’ ‘nggu’ and the transitive verbs formed from them and ending in ‘kku’ make their past tense by adding ‘i’.
ഭൂതകാലം.
- ഭൂതകാലത്തെ വരുത്തുന്നതു എങ്ങിനെ?
ഇകാരം തുകാരം ൟ രണ്ടക്ഷരങ്ങളിൽ ഒന്നു പ്രകൃതിയോടു ചേൎക്കുന്നതിനു തന്നെ.
ഭൂതത്തിൽ ബലപ്രകൃതി നടക്കുന്നില്ല.
- ഇകാരത്താലുള്ള ഭൂതകാലം ഏതു ക്രിയകളിൽ വരും?
i.) പ്രകൃതി വ്യഞ്ജനദ്വിത്വമായാൽ അതിൽ പിന്നെ ഇകാരം ചേത്താൽ മതി.
ഉ-ം. ‘തങ്ങു’ എന്നുള്ള പ്രകൃതിയിൽ നിന്നു തങ്ങി എന്ന ഭൂതകാലം ഉണ്ടാകും. ഇപ്രകാരംതന്നെ (മണ്ടു) ‘മണ്ടി’, (‘ചിന്തു’) ‘ചിന്തി’, (തുപ്പു) ‘തുപ്പി)’,
ii.) ദീൎഘസ്വരത്തിലും, രണ്ടു ഹ്രസ്വങ്ങളിലും, പിന്നെ ‘ഇ’ ചേൎത്താൽ മതി.
ഉ-ം. (കൂടു) ‘കൂടി’, (മാറു) ‘മാറി’, (കരുതു) ‘കരുതി’, (മരുവു) ‘മരുവി’.
iii.) ‘കു’, ‘ങ്ങു’, എന്നന്തമുള്ള അകൎമ്മങ്ങളിലും അവറ്റിൽ നിന്നു ജനിക്കുന്ന ‘ക്കു’ എന്നന്തമുള്ള സകൎമ്മങ്ങളിലും ഇകാരം വേണ്ടതു.
Ex:
| Past | Past | ||
| áku (=become) | áyi | ákku (=cause to become, make) | ákki |
| iḷaku (=move, intr.) | iḷaki | iḷakku (=move, tr.) | iḷakki |
| tinggu (=be (thronged) | tinggi | tikku (=throng, press) | tikki |
- Are there (1.) any dubious cases and (2.) any irre-gularities in the case of the above classes of verbs, in relation to the formation of their past tenses?
There are many, particularly in the case of crude-forms ending in r, l, ḷ.
Ex:
| Crude-form | Past in ‘i’ | Past in ‘tu’ |
| 1. kollu (kill) | kolli | konnu |
| chollu (=say) | cholli | chonnu |
| cháru (= lean) | chári | chárnnu |
| 2. áḷu | áṇḍu | |
| varaḷ (=dry up) | varaṇṭu | |
| íru (saw) | írnnu | |
| póru (=accompany) | pónnu | |
| uṇ (=eat) | uṇṭu | |
| tin (eat) | tinnu | |
| koḷḷu (take) | koṇḍu | |
| akalu (=be distant) | akannu |
- B. In speaking of verbal roots the half ‘u’ at the end is not considered to form a syllable, the consonant preceding it is considered part of the preceding syllable.
ഉ-ം.
| ഭൂതം | ഭൂതം | ||
| ആകു | ആയി (=ആകി) | ആക്കു | ആക്കി |
| ഇളകു | ഇളകി | ഇളക്കു | ഇളക്കി |
| തിങ്ങു | തിങ്ങി | തിക്കു | തിക്കി |
- ഇതിങ്കൽ (1) സംശയസ്ഥാനങ്ങളും (2) ക്രമതെറ്റുകളും ഇല്ലയൊ?
പലതും ഉണ്ടു. വിശേഷാൽ രലാദികളന്തമുള്ളവറ്റിൽ തന്നെ.
ഉ-ം.
| പ്രകൃതി. | ക്രമമായ ഭൂതം. | ക്രമം തെറ്റിയ ഭൂതം. |
| 1. കൊല്ലു | കൊല്ലി | കൊന്നു |
| ചൊല്ലു | ചൊല്ലി | ചൊന്നു |
| ചാരു | ചാരി | ചാൎന്നു |
| 2. ആളു | ആണ്ടു | |
| വറൾ | വറണ്ടു | |
| ഈരു | ഈൎന്നു | |
| പോരു | പോന്നു | |
| ഉൺ | ഉണ്ടു | |
| തിൻ | തിന്നു | |
| കൊള്ളു | കൊണ്ടു | |
| അകലു | അകന്നു |
- With what verbs does ‘tu’ occur as the affix of the past tense?
In the case of the verb ‘ey’ and other crude-forms ending in ‘y’ also in the case of ‘uzhu’ (=plough) etc. ‘poru’ (=fight) and other orude-forms whose final con-sonant is a long palatal vowel or liquid. *
Ex: eytu (= ploughed), koytu (= reaped), uzhutu (= plough-ed), tozhutu (= adored), vítu (= to fan), porutu (= fought).
- What changes does ‘tu’ undergo?
‘Tu’ occurs also strengthened as ‘ttu’, ntu.
Of these ‘ntu’ is softened in ‘nnu’.
After crude-forms ending in a palatal vowel ‘ntu’ is often softened into ‘ńńu’; nevertheless these and others must be regarded as only forms of ‘tu’ the affix of the past tense.
- When is ‘ttu’ used?
- i) After crude-forms ending in r, ru, zh.
Ex: párkka, párttu (= stayed); etirkka, etirttu (= opposed); madhrkka, madhrttu (= became sweet); vízhkka, vízhttu (= threw down).
ii.) After several crude-forms ending in full ‘u’ exclu-sive of those referred to as ending in ‘ku’ etc.
Ex: pakuttu (= divided), eṭuttu (=lifted up, took up), taṇuttu (= became cold).
* Besides this it should be stated that all verbs not forming their past tense in ‘i’ form it in ‘tu’, particulars will be found in the answers which follow.
- ‘തു’ കാരത്താലുള്ള ഭൂതകാലം ഏതുക്രിയകളിൾ വരും?
എയ്യാദികളിൽ തന്നെ.
(ഉ-ം. എയ്തു, കൊയ്തു, ഉഴുതു, തൊഴുതു, വീതു, പൊരുതു.)
- തുകാരം എങ്ങിനെ മാറും?
‘തു’ ബലപ്പെട്ടും ‘ത്തു,’ ‘ന്തു,’ ആയ്വരും,
‘ന്തു’ കാരം ‘ന്നു’ കാരമായി ദുഷിച്ചു പോകും,
താലവ്യങ്ങളൊടു ‘ന്തു’ കാരം ‘ഞ്ഞു’ കാരമായും ദുഷിച്ചു പോകും; എന്നാൽ ഇവയെല്ലാം ഭൂതതുകാരത്തിൻ്റെ രൂപം തന്നെ.
- ‘ത്തു’ എവിടെ വരും?
i.) ‘ർ,’ ‘ഋ,’ ‘ഴു,’ എന്നന്തമുള്ള പ്രകൃതികളിൽ
ഉ-ം. (പാൎക്ക) ‘പാൎത്തു,’ (എതിൎക്ക) ‘എതിൎത്തു.’ (മധൃക്ക) ‘മധൃത്തു,’ (വീഴ്ക്ക) ‘വീഴ്ത്തു’;
ii.) പലമുറ്റുകാരാന്തമുള്ള പ്രകൃതികളിൽ
ഉ-ം. ‘പകുത്തു’ ‘എടുത്തു,’ ‘തണുത്തു’.
iii.) Several crude-forms ending in ‘a’ take ‘ttu’.
Ex: urattu (= became strong), maṇattu (= smelt), kanattu (= became heavy), balattu (= became strong).
- What change does ‘ttu’ undergo after crude-forms ending in a palatal?
After crude-forms ending in a palatal, ‘ttu’ changes into ‘chchu’.
i.) Among crude-forms ending in ‘i’.
Ex: (iṭikka), iṭittu, iṭichchu (=bruised).
ii.) Among those ending in palatal ‘a’.
Ex: (vir̥ekka), vir̥ettu, vir̥echchu (= shivered).
iii.) Among crude-forms ending in ‘i, é, ei, ya’.
Ex: (chíkka), chíchchu (= became rotten); (vekka) vechchu (=put); (keikka) (keichchu) kachchu (= was bitter); (méy-kka), méyichchu, méchchu [= grazed (tr.)]
- Into what is ‘tu’ changed after weak verbs ending in ‘ṭu’ r̥u and after strong verbs ending in ‘ḷ’,’l’?
It becomes ‘ṭṭu’ ‘r̥r̥u’ respectively.
Ex: (naṭu), naṭṭu (= planted); (kéḷkka), kéṭṭu (= heard); (kaḷ-kka) (kakka), kaṭṭu (=stole); (ar̥u), ar̥r̥u (=broke off); (vilkka), vir̥r̥u (= sold).
- Is ‘tu’ affixed to form the past tense of crude-forms ending in nasals?
Yes; in the case of many intransitives especially ‘tu’ occurs under the form of ‘ntu’.
Ex: (véku), ventu (= burned); (nóku), nontu (= was painful); (puku), pukuntu (= praised).
iii) ചില ‘അ’ പ്രകൃതികളിലും ‘തു’ കാരം ‘ത്തു’ കാരമായ്വരും;
ഉ-ം. ‘ഉരത്തു,’ ‘മണത്തു,’ ‘കനത്തു’ ‘ബലത്തു.’
- താലവ്യപ്രകൃതികളിൽ ‘ത്തു’ കാരം എങ്ങിനെ മാറിപ്പോകും?
താലവ്യപ്രകൃതികളിൽ ‘ത്തു’ കാരം ‘ച്ചു’ കാരമായ്പോകും;
i.) ‘ഇ’ പ്രകൃതികളിൽ.
ഉ-ം. (ഇടിക്ക,) ‘ഇടിത്തു’ ‘ഇടിച്ചു.’
- ii) താലവ്യാകാരത്തിൽ പിന്നെ (വിറക്ക,) ‘വിറെത്തു,’ വിറെച്ചു.’
iii) ‘ഈ,’ ‘എ,’ ‘ഐ,’ ‘യ,’ പ്രകൃതികളിൽ (ചീക്ക) ‘ചീച്ചു,’ (വെക്ക,) “വെച്ചു;’ (‘കൈക്ക,’) കൈച്ചു ‘കച്ചു;’ (മേയ്ക്ക,) മേയിച്ചു ‘മേച്ചു.’
- ‘ടു’ ‘റു’ എന്ന അബലകളിലും, ‘ൾ,’ ‘ൽ’ എന്ന ബലക്രിയകളിലും ‘തു’ കാരം എങ്ങനെ മാറിപ്പോകും?
‘ട്ടു’ ‘റ്റു’ എന്നായി തീരും.
ഉ-ം. (നടു,) ‘നട്ടു; (കേൾക്ക) ‘കേട്ടു;’ (കൾക്ക കക്ക) ‘കട്ടു;’ (അറു) ‘അറ്റു;’ (വില്ക്ക,) ‘വിറ്റു.’
- തുകാരത്തോടു അനുനാസികം ചേരുന്നതും ഉണ്ടോ?
അനേകം അകൎമ്മകങ്ങളിൽ പ്രത്യേകം ‘തു’ കാരം, ‘ന്തു’ കാരമായി മാറും.
ഉ-ം. (വേകു) ‘വെന്തു;’ (നോകു,) ‘നൊന്തു;’ (പുകു) ‘പുകുന്തു.’
6
- How is ‘ntu’ softened in the case of many verbs?
It becomes ‘nnu’, particularly after crude-forms ending in ‘a’.
Ex: (nikakka) nikannu (= was level); (kiṭakka) kiṭannu (=lay); parannu (= spread); pir̥annu (= was born); chumannu (= bore); aḷannu (= measured); višannu (= was hungry).
- Into what is ‘ntu’ softened after crude-forms en-ding in a palatal vowel?
It becomes ‘ńńu’.
Ex: (kari) karińńu (=charred); (chi) chíńńu (=became rotten); páńńu (= ran); méńńu (= grazed intr.); tóńńu.
- Into what is ‘nlu’ softened when it follows roots ending in ra, la, r̥a, zha, ḷa?
As follows:
- i) ‘rntu’ becomes ‘nnu’.
Ex: (chér) chérnnu (= joined); takarnnu (= split, break in pieces).
- ii) ‘lntu’ becomes ‘nnu’.
Ex: (chel) chennu (= went, moved); konnu (= killed).
iii) nntu’ becomes ‘nnu’.
Ex: (tín) tinnu (= ate); ennu (= said).
- iv) ‘ḷntu’ becomes ṇṭu.
Ex: (ál) áṇṭu (= ruled); víṇṭu (=gained, won); koṇṭu (=took).
- v) ‘zhuntu’ becomes ‘ṇu’, ‘ṇṇu’.
Ex: (ázhu, áṇu) umiṇṇu (=spat); pukaṇṇu (pukaḷnnu) (=spat).
- Are there any exceptions to these rules?
There are. Some irregularities may be briefly noticed.
- ‘ന്തു’ കാരം പലക്രിയകളിലും എങ്ങനെ ദുഷിച്ചു പോകും?
‘ന്നു’ കാരമായ്വരും; വിശേഷാൽ ‘അ’ പ്രകൃതികളിൽ തന്നെ.
ഉ-ം. (നികക്ക,) ‘നികന്നു;’ കിടക്ക, ‘കിടന്നു,’ ‘പരന്നു,’ ‘പിറന്നു,’ ‘ചുമന്നു,’ ‘അളന്നു’ ‘വിശന്നു.’
- താലവ്യാന്തമുള്ളവറ്റിൽ ‘ന്തു’ കാരം എങ്ങിനെ മാറിപ്പോകും?
‘ഞ്ഞു’ കാരമായി പോകും.
ഉ-ം. (കരി) ‘കരിഞ്ഞു,’ (ചീ) ചീഞ്ഞു, ‘പാഞ്ഞു,’ ‘മേഞ്ഞു,’ ‘തോഞ്ഞു.’
- രലാദി പ്രകൃതികളിൽ എങ്ങനെ മാറും?
താഴെ പറഞ്ഞപ്രകാരം തന്നെ.
i.) ‘ർന്തു’ ‘ന്നു,’ എന്നായ്പോകും
ഉ-ം. (ചേർ) ‘ചേൎന്നു,’ ‘തകൎന്നു.’
ii.) ‘ൽന്തു’ ‘ന്നു,’ എന്നായ്പോകും.
ഉ-ം. (ചെൽ) ‘ചെന്നു,’ ‘കൊന്നു.’
iii), ‘ൻന്തു’ (ൻ്റു) ‘ന്നു,’ എന്നായ്പോകും
ഉ-ം. (തീൻ) ‘തിന്നു,’ ‘എന്നു.’
iv.) ‘ൾന്തു’ ‘ണ്ടു,’ എന്നായ്പോകം
ഉ-ം. (ആൾ) ‘ആണ്ടു,’ ‘വീണ്ടു,’ ‘കൊണ്ടു’
v.) ‘ഴുന്തു’ ‘ണു,’ ‘ണ്ണു,’ എന്നായ്പോകും
ഉ-ം. (ആഴു, ആണു) ‘ഉമിണ്ണു,’ ‘പുകണ്ണു’ (പുകൾന്നു.)
- ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉണ്ടൊ?
ഉണ്ടു; ചില വികാരങ്ങളെ ചുരുക്കിപ്പറയാം
6*
Ex: (kaṇ) kaṇṭu (= saw); (chá) chattu (= died); (vá) vannu (= came); ventu (= burned); nontu (= was pained, fasted); (nilkka) ninnu (= stood); (ezhunnílkka) ezhunnír̥r̥u (= got up and stood); (puku) pukku (= entered); (miku) mikku (= in-creased) obsolete; (taku) takku (=became fit) obsolete.
- Give an example of the past tense with the per-sonal terminations.
| Weak verb. | |||||
| Gender | 3rd Person | 2nd Person | 1st Person | ||
| Singular | Mas. | kaṇṭán | (= he, she, it, saw) | kaṇṭáya ( = thou sawest) | kaṇṭén (= I saw) |
| Fem. | kaṇṭaḷ | ||||
| Neut. | kaṇṭatu |
| Strong verb. | |||||
| Gender | 3rd Person | 2nd Person | 1st Person | ||
| Plural | Mas. | kaṇṭár | (= they saw) | kaṇṭír ( = you saw) | kaṇṭóm (= we saw) |
| Fem. | |||||
| Neut. | kaṇṭava |
This is found only in poetry, at present ‘kaṇṭu’ (=saw), póyi’ (=went) etc. are used for all genders, numbers and persons.
ഉ-ം. (കൺ) ‘കണ്ടു,’ (ചാ) ‘ചത്തു,’ (വാ) ‘വന്നു,’ ‘വെന്തു,’ ‘നൊന്തു.’ (നില്ക്കു) ‘നിന്നു,’ (എഴുന്നീല്ക്കു) ‘എഴുന്നീറ്റു.’ (പുകു) ‘പുക്കു,’ (മികു) ‘മിക്കു,’ (തകു) ‘തക്കു.’
- ത്രിപുരുഷന്മാരെ ഭൂതകാലത്തിൽ എങ്ങനെ പറയുന്നു?
| അബലം. | ||||
| ലിംഗം. | പ്ര: പു: | മ: പു: | ഉ: പു: | |
| ഏകവചനം. | പു: | കണ്ടാൻ. | കണ്ടായ. | കണ്ടേൻ. |
| സ്ത്രീ: | കണ്ടാൾ. | |||
| ന: | കണ്ടതു. |
| ബലം. | ||||
| ലിംഗം. | പ്ര: പു: | മ: പു: | ഉ: പു: | |
| ബഹുവചനം. | പു: | കണ്ടാർ. | കണ്ടീർ. | കണ്ടൊം (?) |
| സ്ത്രീ: | ||||
| ന: | കണ്ടവ. |
ഇതു പാട്ടിൽ മാത്രം നടപ്പു; ഇപ്പൊളുള്ളവർ എല്ലാ പുരുഷലിംഗവചനങ്ങൾക്കും ‘കണ്ടു,’ പോയി, എന്നിങ്ങനെ പറയുന്നു.
THE IMPERATIVE.
- What is the imperative?
The imperative is the form used 1st for commands, 2nd for requests.
Ex: 1. pó (=go!), vá (= come!)
- taruvin (= give ye!), cholvin (= say ye!)
- What is the form of the 2nd person singular of the imperative?
The crude-form of the verb may be used for the sin-gular imperative.
Ex: pó, vá, iru (= be!), par̥a (= say!), nillu (= stand!), nalku.
- What is the form of the 2nd person plural of the imperative?
It is formed by adding ‘vin’ to the crude-form ‘or’ ‘ppin’ to the strengthened crude-form.
Ex: varuvin (= come ye!), póvin (=go ye!), irippin (=be ye!). Such forms as ‘nókkuvin’ (= see ye!), ‘irikkuvin’ (=be ye!) also occur.
With the nasals, ‘min’ is used.
Ex; káṇmin (= see ye!).
- How are the 1st and 3rd persons of the impera-tive formed?
As follows:
Ex: ńán pókaṭṭe (= let me go!), atuvaraṭṭe (= let it come!).
This is called the suggestive form.
വിധി.
- വിധി എന്നതു എന്തു?
വിധി (1) നിയോഗിക്കുന്നതും (2) അപേക്ഷിക്കുന്നതും ആകുന്നരൂപം തന്നെ.
- ‘പൊ’, ‘വാ’; 2. തരുവിൻ, ചൊൽവിൻ.
- ഏകവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?
ക്രിയയുടെ പ്രകൃതി മതി.
ഉ-ം. ‘പൊ,’ ‘വാ,’ ‘ഇരു,’ ‘പറ,’ ‘നില്ലു,’ ‘നൽകു.’
- ബഹുവചനത്തിലെ മദ്ധ്യമപുരുഷവിധി എങ്ങിനെ?
ക്രിയാ പ്രകൃതിയോടു ‘വിൻ;’ ബലക്രിയകളോടു ‘പ്പിൻ’ ചേൎന്നിട്ടുളവാകും.
ഉ-ം. ‘വരുവിൻ,’ ‘പോവിൻ,’ ‘ഇരിപ്പിൻ;’ ‘നോക്കുവിൻ, ‘ഇരിക്കുവിൻ’ എന്നരൂപങ്ങളും കാണാം.
അനാസികങ്ങളോടു ‘മിൻ’ വരും.
ഉ-ം. കാണ്മിൻ.
- ഉത്തമപ്രഥമപുരുഷന്മാൎക്കു വിധിയായുള്ളതു എന്തു രൂപം?
ഉ-ം. ഞാൻ പോകട്ടെ, അതുവരട്ടെ, എന്നതുതന്നെ.
ഇതിനു നിമന്ത്രണരൂപം എന്നു പേരുണ്ടു.
THE INFINITIVE VERBAL FORMS.