"

1 I. അക്ഷര കാണ്ഡം.

I. അക്ഷര കാണ്ഡം.

  1. മലയാള ഭാഷയുടെ അക്ഷരങ്ങൾ എത്ര വിധം ഉള്ളവ?

സ്വരങ്ങൾ ആകുന്ന ഉയിരുകൾ, വ്യഞ്ജനങ്ങൾ ആകുന്ന മെയ്കൾ ഈ രണ്ടു വിധം ഉള്ളവ.

  1. സ്വരങ്ങൾ ആകുന്ന ഉയിരുകൾ ഏവ?

അ, ആ, ഇ, ൟ, ഉ, ഊ, ഋ, ഌ, എ, ഏ, ഐ, ഒ, ഓ, ഔ, അം, അഃ, ൟ പതിനാറും സ്വരങ്ങൾ തന്നെ.

  1. ഇവറ്റിൽ ഹ്രസ്വങ്ങൾ ആകുന്നതു എത്ര?

അ, ഇ, ഉ, ഋ, ഌ, എ, ഒ, ൟ ഏഴും ഹ്രസ്വങ്ങൾ തന്നെ.

  1. ദീൎഘങ്ങൾ ആകുന്നതു എത്ര?

ആ, ൟ, ഊ, ഏ, ഐ, ഓ, ഔ, ൟ ഏഴും ദീൎഘങ്ങൾ ആകുന്നു. ൠ, ൡ, ൟ രണ്ടു ദീൎഘങ്ങൾ സംസ്കൃതത്തിൽ മാത്രം നടപ്പു.

 

  1. Which are the semi-consonants?

‘Am’ and ‘ah’.

  1. How many consonants are there?

ka, kha, ga, gha, nga,

cha, chha, ja, jha, ńa

ṭa, ṭha ḍa, ḍha, ṇa,

ta, tha da, dha, na,

pa, pha, ba, bha, ma,

ya, ra, r̥a, la, va, zha, ḷa,

ša, sha, sa, ha, ksha.

These thirty-seven are consonants.

  1. Of these consonants how many are pure Dravidian letters?

ka, cha ṭa, ta, pa, r̥a,

ya, ra, la, va, zha, ḷa.

These eighteen are pure Dravidian letters.

  1. How many of these are Sanskrit letters?
kha, ga, gha, chha, ja, jha, ṭha, ḍa, ḍha, tha, da, dha, pha, ba, bha, ša, sha, sa, ha, ksha.

These twenty are Sanskrit letters.

  1. B. The short vowel ‘a’ is inherent in all consonants that have not any other vowel expressed. Hence these so-called letters are really syllables. Consonants destitute of a following vowel have another form.

 

  1. വ്യഞ്ജന ശക്തി കലൎന്നിരിക്കുന്ന സ്വരങ്ങൾ ഏവ?

അം, അഃ ൟ രണ്ടത്രെ.

ക, ഖ, ഗ, ഘ, ങ,

ച, ഛ, ജ, ഝ, ഞ,

ട, ഠ, ഡ, ഢ, ണ,

ത, ഥ, ദ, ധ, ന,

പ, ഫ, ബ, ഭ, മ,

യ, ര, റ, ല, വ, ഴ, ള,

ശ, ഷ, സ, ഹ, ക്ഷ

ൟ മുപ്പത്തേഴും വ്യഞ്ജനങ്ങൾ തന്നെ.

  1. ൟ വ്യഞ്ജനങ്ങളിൽ തമിഴക്ഷരങ്ങൾ ആകുന്നതു എത്ര?

ക, ച, ട, ത, പ, റ,

ങ, ഞ, ണ, ന, മ, ൻ,

യ, ര, ല, വ, ഴ, ള,

ൟ പതിനെട്ടും തമിഴക്ഷരങ്ങൾ തന്നെ.

  1. സംസ്കൃതാക്ഷരങ്ങൾ ആകുന്നതു എത്ര?
ഖ, ഗ, ഘ ഛ, ജ, ഝ ഠ, ഡ, ഢ ഥ, ദ, ധ, ഫ, ബ, ഭ, ശ, ഷ, സ, ഹ, ക്ഷ

ൟ ഇരിപതും സംസ്കൃതാക്ഷരങ്ങൾ തന്നെ.

 

  1. Which are the surd letters?

ka, cha, ṭa, ta, pa. These are the surds.

  1. Which are the aspirated surds?

kha, chha, ṭha, tha, pha. These five are aspirated surds.

  1. Which are the sonants?

ga, ja, ḍa da, ba. These five are sonants.

  1. Which are the aspirated sonants?

gha, jha, ḍha, dha, bha. These five are aspirated sonants.

  1. What are the first twenty-five consonants called?

They are called the Sanskrit-vargas, each containing five letters respectively.

  1. Which are the gutturals?

ka, kha, ga, gha, nga. As these five sounds are formed in the throat (=Latin guttur) they are called guttu-rals.

  1. Which are the palatals?

cha, chha, ja, jha, and ńa. As these five are formed at the palate they are called palatals.

  1. Which are the cerebrals?

ṭa, ṭha, ḍa, ḍha, ṇa, ḷa, sha, zha. As these eight are formed at the back of the roof of the mouth (near the cerebrum) they are called cerebrals.

 

  1. ഖരങ്ങൾ ആകുന്നവ ഏവ?

ക, ച, ട, ത, പ, ഇവ ഖരങ്ങൾ ആകുന്നു.

  1. അതിഖരങ്ങൾ ആകുന്നവ ഏവ?

ഖ, ഛ, ഠ, ഥ, ഫ, ഇവ അഞ്ചും അതിഖരങ്ങൾ.

ഗ, ജ, ഡ, ദ, ബ, ഇവ അഞ്ചും മൃദുക്കൾ.

  1. ഘോഷങ്ങൾ ആകുന്നവ ഏവ?

ഘ, ഝ, ഢ, ധ, ഭ, ഇവ അഞ്ചും ഘോഷങ്ങൾ തന്നെ.

  1. ഒന്നാമത്തെ 25 വ്യഞ്ജനങ്ങൾക്കു എന്തുപേർ നടക്കുന്നു?

അവ ഐയ്യഞ്ചു എഴുത്തുകൾ ഉള്ള സംസ്കൃത വൎഗ്ഗങ്ങൾ അഞ്ചും.

  1. കണ്ഠ്യങ്ങൾ ഏവ?

ക, ഖ, ഗ, ഘ, ങ, ൟ അഞ്ചും തൊണ്ടയാകുന്ന കണ്ഠത്തിൽ നിന്നു ജനിക്കയാൽ കണ്ഠ്യങ്ങൾ എന്നവ തന്നെ.

  1. താലവ്യങ്ങൾ ഏവ?

ച, ഛ, ജ, ഝ, ഞ, ൟ അഞ്ചും താലു ആകുന്ന അണ്ണാക്കിൽനിന്നു ജനിക്കയാൽ, താലവ്യങ്ങൾ എന്നവ.

  1. മൂൎദ്ധന്യങ്ങൾ ഏവ?

ട, ഠ, ഡ, ഢ, ണ, ള, ഷ, ഴ, ൟ എട്ടും മുൎദ്ധാവിൽ നിന്നു ജനിക്കയാൽ മൂൎദ്ധന്യങ്ങൾ എന്നവ.

 

  1. Which are the dentals?

ta, tha, da, dha, na. These five being formed between the teeth are called dentals.

  1. Which are the labials?

pa, pha, ba, bha, ma. As these five are formed by the use of the lips they are called labials.

‘ya, va’ are semi-vowels in consequence of their having a connection with the two classes of vowels i, e, etc. and u, o, etc.

ra, la, r̥a, zha, and ḷa. These five are liquids.

  1. Which are the sibilants?

ša, sha, sa, ha, ksha. These five are sibilants.

  1. Which are the nasals?

i, í, e, é, ei, palatal a. These six are palatal vowels.

 

  1. ദന്ത്യങ്ങൾ ഏവ?

ത, ഥ, ദ, ധ, ന, ൟ അഞ്ചും പല്ലുകളുടെ ഇടയിൽനിന്നു ജനിക്കയാൽ ദന്ത്യങ്ങൾ എന്നവ.

  1. ഓഷ്ഠ്യങ്ങൾ ഏവ?

പ, ഫ, ബ, ഭ, മ, ൟ അഞ്ചും ഓഷ്ഠം ആകുന്ന അധരപ്രയോഗം കൊണ്ടു ജനിക്കയാൽ ഓഷ്ഠ്യങ്ങൾ എന്നുള്ളവ.

  1. ഉയിർവ്യഞ്ജനങ്ങൾ ഏവ?

യ, വ, ൟ രണ്ടിന്നും, ഇ, ഏ, എന്നും, ഉ, ഒ, എന്നും ഇങ്ങിനെ രണ്ടു വിധം സ്വരങ്ങളോടു സംബന്ധം ഉണ്ടാകയാൽ ഉയിർവ്യഞ്ജനങ്ങൾ തന്നെ.

20 രലാദികൾ ഏവ?

ര, ല, റ, ഴ, ള, ൟ അഞ്ചും രലാദികൾ തന്നെ.

  1. ഊഷ്മാക്കൾ ഏവ?

ശ, ഷ, സ, ഹ, ക്ഷ, ഇവ അഞ്ചും ഊഷ്മാക്കൾ.

  1. അനുനാസികങ്ങൾ ഏവ?

ങ, ഞ, ണ, ന (ൻ) മ, ൟ അഞ്ചോ ആറോ മൂക്കിനെ ആശ്രയിച്ചതാകകൊണ്ടു അനുനാസികങ്ങൾ എന്നു വരും.

  1. താലവ്യസ്വരങ്ങൾ ഏവ?

ഇ, ഈ, എ, ഏ, ഐ, താലവ്യ അ, എന്നു ൟ ആറും താലവ്യ സ്വരങ്ങൾ തന്നെ.

  1. ഓഷ്ഠ്യസ്വരങ്ങൾ ഏവ?

 

The labial vowels are the six following: u, ú, o, ó, and ‘au’ and labial ‘a’.

  1. How many kinds are there of the letter ‘a’?

Two, viz. pure ‘a’ and palatal ‘a’. The final ‘a’ in ‘nalla’, ‘pala’, ‘tara’ is pure ‘a’. The final ‘a’ which is heard in ‘par̥a’, ‘aṇa’, ‘tala’ etc. is the Malayálam palatal ‘a’, which in Tamil would be written ‘ei’ (parei, aṇei, talei). When any addition is made to the word this ‘a’ may become ‘e’.

Ex: talekku, malekkal, aṇechchu, (but par̥ańńu).

  1. How many kinds are there of the letter ‘u’?

Two, viz. full ‘u’ and half ‘u’.

Ex: šišu, teru, vannu; in these and similar words, the final ‘u’ has its full sound; the half ‘u’ occurs also at the end of words; on account of its shortness some people when writing omit it.

Ex: kaṇ, kaṇṇu, kaṇṇa. If an accent be written above the usual form for the half ‘u’ this letter will be sufficiently indicated. In poetry it is always written just like full ‘u’.

Ex: atu pozhutu víṇu marichchu,

read atŭ pozhutŭ víṇŭ marichchu.

  1. Are there any peculiarities in the pronunciation of the other vowels?

The letter ‘a’, in ‘an’, ‘ar’, and with ‘ga’, ‘ja’, ‘ḍa’, ‘da’, ‘ba’ etc. or their aspirates, as well as with the

 

ഉ, ഊ, ഒ, ഓ, ഔ, ഓഷ്ഠ്യ അ, ൟ ആറും ഓഷ്ഠ്യസ്സ്വരങ്ങൾ തന്നെ.

  1. അകാരം എത്രവിധം ഉള്ളതു?

ശുദ്ധ അകാരം താലവ്യാകാരം ൟ രണ്ടു വിധം ഉള്ളതു; ‘നല്ല,’ ‘പല,’ ‘തര’ എന്നിങ്ങിനെയുള്ള അകാരങ്ങളിൽ ആന്ത്യസ്വരം ശുദ്ധ അകാരം തന്നെ; ‘പറ,’ ‘അണ,’ ‘തല’ ഇത്യാദികളിൽ തമിഴിൽ ഐകാരവും മലയാഴ്മയിൽ താലവ്യാകാരവും കാണുന്നു; പദത്തെ നീട്ടിയാൽ അതു എകാരമായിമാറും.

ഉ-ം. ‘തലെക്കു’, ‘മലെക്കൽ’, ‘അണെച്ചു’ (എന്നാലും ‘പറഞ്ഞു’)

  1. ഉകാരം എത്രവിധം ഉള്ളതു?

മുറ്റുകാരം, അരയുകാരം ൟ രണ്ടുവിധം ഉള്ളതു.

ഉ-ം. ‘ശിശു’, ‘തെരു’, ‘വന്നു’, ഇങ്ങിനെ ചില പദങ്ങളിൽ മുറ്റുകാരം കേൾക്കുന്നു: അരയുകാരം എന്നതു അതിൻെറ ഹ്രസ്വത നിമിത്തം ചിലരുടെ എഴുത്തിൽ ലോപിച്ചു പോകുന്നതുണ്ടു:

ഉ-ം. ‘കൺ’, ‘കണ്ണു’, ‘കണ്ണ’, ‘കണ്ണ്’, മീത്തൽ തൊട്ടുകുറിച്ചാലും മതി.

പാട്ടിൽ നിത്യം മുറ്റുകാരം പോലെ തന്നെ എഴുതുമാറുണ്ടു.

ഉ-ം. അതു-പൊഴുതു വീണു മരിച്ചു.

  1. മറ്റു സ്വരങ്ങളുടെ ഉച്ചാരണത്തിൽ ഏതു വിശേഷമെങ്കിലുംഉണ്ടൊ?

അകാരം ‘അൻ,’ ‘അർ’ എന്നതിലും ‘ഗ,’ ‘ജ,’ ‘ഡ,’ ‘ദ,’ ‘ബ’ എന്നിവകളോടും അവകളുടെ ഘോ

 

letters ‘ya’, ‘ra’, and ‘la’, takes a palatal sound near to that of the vowel ‘e’.

‘janmi’,,,,,, ‘jenmi’

‘daridran’,,,,,, ‘deridren’

‘yati’,,,,,, ‘yeti’

‘rati’,,,,,, ‘reti’

‘lata’,,,,,, ‘leta’

  1. What peculiarity is there in the pronunciation of the letter ‘a’ when it connected with the labials, and the letter ‘am’ when it comes at the end of a word?

‘A’ when connected with labials is pronounced nearly like ‘o’, and ‘am’ when it comes at the end of a word is pronounced nearly like ‘om’.

Ex: ‘amšam’ is pronounced nearly the same as ‘amšom’

‘bahu’,,,,,, ‘bohu’

‘nammuṭe’,,,,,, ‘nommuṭe’

  1. How are ‘e’ and ‘o’ pronounced when they stand at the beginning of a word?

When they stand at the beginning of a word they are pronounced like ‘ye’* and ‘wo’ respectively.

Ex: ‘ellám’ pronounced like ‘yellám’; ‘oru’ as if ‘woru’.

* This applies to the long ‘é’ also which is pronounced ‘yé’.

 

ഷങ്ങളോടൊ, ‘യ,’ ‘ര,’ ‘ല’ എന്നവകളോടൊ, ചേൎന്നിരിക്കുമ്പോൾ ‘എ’ സ്വരത്തിന്നു അധികം അടുത്തതായ ഒരു താലവ്യസ്വരത്തിൽ ഉച്ചരിക്കുന്നു.

ഉ-ം. ‘ഗജപതി’ എന്നതു ‘ഗെജപതി’ എന്നപോലെ ഉച്ചരിക്കേണ്ടതു.

‘ജന്മി’,, ‘ജെന്മി’,,,,,,

‘ദരിദ്രൻ’,, ‘ദെരിദ്രെൻ’,,,,,,

‘യതി’,, ‘യെതി’,,,,,,

‘രതി’,, ‘രെതി’,,,,,,

‘ലത’,, ‘ലെത.’,,,,,,

ഓഷ്ഠ്യങ്ങളോടു സംബന്ധിച്ചു വരുന്ന അകാരത്തിൽ ‘ഒ’ കാരം ആശ്രയിച്ച സ്വരം കേൾക്കുന്നതുണ്ടു; പദാന്തത്തിൽ ഇരിക്കുന്ന ‘അം’ ഏകദേശം ‘ഒം’ എന്നതിൻെറ ശബ്ദത്തെ പോലെയും ഉച്ചരിക്കേണ്ടതാകുന്നു.

ഉ-ം. ‘അംശം’ എന്നതു ഏകദേശം ‘അംശൊം’ എന്നപോലെ.

‘ബഹു’,,,, ‘ബൊഹു’,,

‘നമ്മുടെ’,,,, ‘നൊമ്മുടെ.’,,

  1. വാക്കിൻ്റെ ആദ്യം ‘എ’ ‘ഒ’ ഉണ്ടായിരുന്നാൽ ഉച്ചരിക്കേണ്ടതുഎങ്ങിനെ?

ഒരു വാക്കിൻെറ ആദ്യം ‘എ’ ആയിരുന്നാൽ ആയ്ത ‘യെ’ എന്നതു പോലെ ഉച്ചരിക്കേണ്ടതാകുന്നു.

(ഉ-ം. എല്ലാം=’യെല്ലാം’.) വാക്കിൻെറ ആദ്യത്തിൽ വരുന്ന ‘ഒ’ ‘വോ’ എന്നതു പോലെ ശബ്ദിക്കുന്നു.

(ഉ-ം. ഒരു=വൊരു)

2

 

  1. How are ‘i’ and ‘u’ pronounced when they stand before ṭa, ṇa, la, ḷa, r̥a, zha?

‘I’ and ‘u’ when they stand before ‘ṭa’, ‘ṇa’, ‘la’, ‘ḷa’, ‘r̥a’, ‘zha’ (N. B. with a following ‘a’) are cerebralized and pronounced more like ‘e’ and ‘o’.

Ex: ‘iṭam’ is pronounced ‘yeṭam’,

ur̥appu,, or̥appu.

  1. In how many ways are surds pronounced?

In two ways; the five surds have their proper pronun-ciation, only when they stand at the beginning of a word, or when they are doubled.

Ex: kal, chakka, ṭankam, tachchan, paṭṭar, pattu, tappu.

  1. How are surds pronounced when they stand in the middle of a word?

They are pronounced like the corresponding sonants.

Ex: ‘vaka’ is pronounced ‘vaha’, *

arachu,, arašu,

shadanggam,, (derivative form = shaṭangngu),

atu,, adu.

So also ‘pápam’ may also be pronounced ‘pávam’.

  1. What are the consonants called when they are not followed by a vowel?

The forms which the consonants ṇ, n, r, l, ḷ assume when the inherent vowel is suppressed are called (in Mala-yálam) half-letters.

  1. What peculiarity is there in the half ‘l’?<nowiki>* N. B. Gh, representing the sonant of the German or Scotch ‘ch’ would more nearly represent this sound to a European.

 

  1. ട, ണ, ല, ള, റ, ഴ എന്നവകളുടെ മുമ്പെ ഇരിക്കുന്ന ഇ, ഉ, എന്നവകൾ ഉച്ചരിക്കുന്നതു എങ്ങിനെ?

അവകൾ മൂൎദ്ധന്യസ്സ്വരങ്ങളായി, ‘എ’ ‘ഒ’ എന്നവകളുടെ ഉച്ചാരണംകലൎന്നിട്ടുശബ്ദിച്ചു വരും.

‘ഉറപ്പു’,, ഒറപ്പു.,,,,

  1. ഖരങ്ങൾക്കു എത്ര ഉച്ചാരണങ്ങൾ ഉണ്ടു?

രണ്ടുണ്ടു; അഞ്ചുഖരങ്ങൾക്കും പദാദിയിലും ദ്വിത്വത്തിലും മാത്രമെ പൂൎണ്ണമായ ഉച്ചാരണം വരൂ.

  1. പദമദ്ധ്യത്തിൽ ഖരങ്ങൾക്കു എന്തു ഉച്ചാരണം ഉണ്ടു?

ഉ-ം. ‘വക’ എന്നുള്ളതു ഉച്ചാരണം നിമിത്തം ‘വഹ’ എന്നായി തീരുന്നു; ‘അരചു’ എന്നതു ‘അരശു’ എന്നായി തീരുന്നു; ഷഡംഗം (എന്നതിൻെറ തത്ഭവം=ഷടങ്ങു.) ‘അതു’ എന്നതു ഏകദേശം ‘അദു’ എന്നപോലെ ശബ്ദിക്കുന്നു. അപ്രകാരം ‘പാപം’ എന്നതു ‘പാവം’ എന്നു ശബ്ദിക്കുമാറുണ്ടു.

  1. സ്വരം ചേരാത്ത വ്യഞ്ജനങ്ങൾക്കു പേർ എന്താകുന്നു?

ൺ, ൻ, ർ, ൽ, ൾ. ഇങ്ങിനെ സ്വരം കൂടാതെ വരുന്നവ അൎദ്ധാക്ഷരങ്ങൾ തന്നെ.

  1. അൎദ്ധലകാരത്തിന്നു എന്തു വിശേഷം ഉണ്ടു?

2*

 

Half ‘l’ having its inherent vowel suppressed is used in place of any of the Sanskrit dentals having their inherent vowels suppressed.

Ex: ‘malsaram’ in Sanskrit ‘matsaram’,

ulbhavam,, udbhavam.

  1. What peculiarity is there of half ḷ?

Half ‘ḷ’ may be substituted for half ‘zh’.

Ex: appoḷ = appozh (as in appozhékku),

tamiḷ = tamizh.

  1. What is to be noticed regarding the half répham, that is, the ‘r’ without a vowel?

The half ‘r’ is used instead of the half ‘r̥’.*

Ex: vér̥u + viṭuka = vérviṭuka,

ár̥u + mukham = ármukham.

SANDHI. (Euphonic combination.)

  1. What is sandhi (euphonic combination)?

Sandhi is the union in pronunciation of two words which come together.

  1. How many kinds of sandhi are there?

The two following: vowel sandhi and consonant sandhi.

  1. What is chiefly to be noticed in vowel sandhi?

The chief thing to be noticed in vowel sandhi is the use of augmentation and elision.

* It should also be noticed that double ‘r̥’ (r̥r̥) is pronounced like the English double ‘tt’.

 

അൎദ്ധലകാരം സംസ്കൃതത്തിലെ ‘ത’ വൎണ്ണങ്ങൾക്കു പകരം വരും.

ഉ-ം മത്സരം സംസ്കൃതത്തിൽ മത്സരം, ഉത്ഭവം, സംസ്കൃതത്തിൽ ഉദ്ഭവം.

  1. അൎദ്ധളകാരത്തിന്നു എന്തു വിശേഷം ഉണ്ടു?

അതു അൎദ്ധഴകാരത്തിന്നും പകരം വരും.

(ഉ-ം. ‘അപ്പോൾ’=’അപ്പോഴു,’ (അപ്പൊഴെക്കു); ‘തമിഴു’ എന്നതിനെ ‘തമിൾ’ എന്നു എഴുതും.)

  1. അൎദ്ധരേഫം എന്ന അൎദ്ധരകാരത്തിനു എന്തു വിശേഷം ഉണ്ടു?

അതു അൎദ്ധറകാരത്തിന്നും പകരം വരും.

ഉ-ം. വേറു+വിടുക=വേർവിടുക,

ആറു+മുഖം = ആൎമുഖം.

സന്ധി.

  1. സന്ധി എന്നുള്ളതു എന്തു?

രണ്ടു ശബ്ദങ്ങൾ കൂടിവന്നാൽ ഉച്ചാരണത്തിൽ ഒന്നാക്കി ചൊല്ലുന്നതു തന്നെ.

  1. സന്ധി എത്രവിധം ഉള്ളതു?

സ്വരസന്ധി, വ്യഞ്ജനസന്ധി ഇങ്ങിനെ രണ്ടു വിധം ഉള്ളതു.

  1. സ്വരസന്ധിയിൽ പ്രമാണം ആയതു എന്തു?

അതിൽ ആഗമം, ലോപം ൟ രണ്ടു പ്രയോഗങ്ങൾ തന്നെ പ്രമാണം.

 

  1. What is augmentation?

Augmentation is when one of the consonants is inserted between two vowels, the consonant thus inserted is generally either ‘ya’ or ‘va’.

  1. What is elision?

Elision is when one of the letters of a word is dropped.

  1. Give some examples of augmentation after the letter ‘a’.
‘V’ is used in augmentation as follows: ‘Y’ is used in augmentation as follows:
pala+áṇḍum = palaváṇḍum,

a + iṭam = aviṭam,

cheyta+ ár̥u = cheytavár̥u.

alla + ó = allayó,

vanna+áḷ = vannayáḷ.

 

  1. Is ‘a’ ever elided?

‘A’ is elided.

Ex: illa + étum = illétum.

Examples such as the following are found in poetry:*

veṇṇakaṭṭa + uṇṇi = veṇṇakaṭṭuṇṇi.

  1. When does ‘ya’ come in augmentation?

‘Ya’ comes in augmentation after palatal vowels.

Ex: vazhi + arike = vazhiyarike,

tí+itu = tíyitu,

tala+ óṭu = talayóṭu,

kei + iṭṭu = keiyiṭṭu.

* That is, the elision of ‘a’, the affix of the adnounal participle. This example is however not to be imitated in prose.

 

  1. ആഗമം എന്നതു എന്തു?

രണ്ടു സ്വരങ്ങളുടെ നടുവെ വ്യഞ്ജനങ്ങളിൽ ഒന്നു ചേൎത്താൽ ആഗമം തന്നെ; സാധാരണമായി ഇങ്ങിനെ ചേരുന്നതു ‘യ,’ ‘വ’ എന്നവറ്റിൽ ഒന്നു തന്നെ.

  1. ലോപം എന്നതു എന്തു?

എഴുത്തുകളിൽ ഒന്നു പോയ്പൊയാൽ ലോപം തന്നെ.

  1. അകാരത്തിൽ പിന്നെ വരുന്ന ആഗമത്തിൻെറ ഉദാഹരണങ്ങളെ ചൊല്ലുക?
പല + ആണ്ടും = പലവാണ്ടും,

അ + ഇടം = അവിടം,

ചെയ്ത +ആറെ = ചെയ്തവാറെ.

ഇങ്ങിനെ + വകാരവും

അല്ല ഓ = അല്ലയൊ.

വന്ന ആൾ = വന്നയാൾ.

ഇങ്ങിനെ യകാരവും.ആഗമമായ്വരും.

  1. അകാരം ലോപിച്ചു പോകുമൊ?

അകാരം ലോപിച്ചു പോകും.

ഉ-ം. ഇല്ല ഏതും = ഇല്ലേതും.

‘വെണ്ണ കട്ട ഉണ്ണി’ = ‘വെണ്ണകട്ടുണ്ണി’.

എന്നിങ്ങിനെ പാട്ടിൽ ലോപിച്ചു പോകിലുമാം.

  1. യകാരം എവിടെ ആഗമമായി വരും?

യകാരം താലവ്യ-സ്വരങ്ങൾക്കു തുണയായിട്ടു തന്നെ വരും.

ഉ-ം. വഴി + അരികെ = വഴിയിരികെ,

തീ + ഇതു = തീയിതു,

തല + ഓടു = തലയോടു,

കൈ + ഇട്ടു = കൈയിട്ടു.

 

  1. Where does ‘va’ come in augmentation?

‘Va’ comes in augmentation after labial vowels.

Ex: teru + um = teruvum,

pókunnu + ó = pókunnuvó,

pú + áṭa = púváṭa,

kó + il = kóvil.

But ‘uṇṭó+ennu’ sometimes occurs as ‘uṇṭóyennu.’

46 After ‘á’ what letter comes in augmentation?

Formerly ‘vá’ was used.

Ex: vá + ennu = vávennu,

vrithá + ákki = vrithávákki.

But now ‘ya’ is commonly used.

Ex: ollá + itu = olláyitu,

bhaktyá + avan = bhaktyáiyavan.

  1. In sandhi what vowel is always suppressed?

The half ‘u’.

Ex: enikku + alla = enikkalla, kaṇṭu + eṭuttu = kaṇṭeṭuttu.

But the two forms ‘atum’ and ‘atuvum’ are equally common.

  1. What are the principal usages when sandhi occurs in the case of consonants?

The three following usages occur in consonant sandhi: elision, substitution, and duplication.

  1. Give some examples of elision.

Ex: vašam + ákkuka = vašakkuka,

chinna + bhinnamáya = chinnabhinnáya.

 

  1. വകാരം എവിടെ ആഗമമായി വരും?

വകാരം ഓഷ്ഠ്യസ്സ്വരങ്ങൾക്കു തുണയായിട്ടുതന്നെ വരും.

ഉ-ം. തെരു + ഉം = തെരുവും,

പോകുന്നു + ഓ = പോകുന്നുവൊ,

പൂ + ആട = പൂവാട,

കൊ + ഇൽ = കോവിൽ.

എങ്കിലും ഉണ്ടൊ എന്നു = ഉണ്ടൊയെന്നു. ഇപ്രകാരവും കാണും.

  1. ‘ആ’ കാരത്തിൽ പിന്നെ എന്തു ആഗമം വേണം?

പണ്ടു വകാരം തന്നെ.

ഉ-ം. വാ + എന്നു = വാവെന്നു; വൃഥാ + ആക്കി = വൃഥാവാക്കി. ഇപ്പൊൾ യകാരവും നടപ്പായി വന്നു.

ഉ-ം. ഒല്ലാ + ഇതു = ഒല്ലായിതു, ഭക്ത്യാ + അവൻ = ഭക്ത്യായവൻ.

  1. സന്ധിയിൽ നിത്യം ലോപിച്ചുപോകുന്ന സ്വരം എന്തു?

അരയുകാരം തന്നെ.

ഉ-ം. എനിക്കു + അല്ല = എനിക്കല്ല; കണ്ടു + എടുത്തു = കണ്ടെടുത്തു;

എങ്കിലും അതും = അതുവും ൟ രണ്ടും സാധു.

  1. വ്യഞ്ജനസന്ധി എങ്ങിനെ?

അതിൽ ലോപം, ആദേശം, ദ്വിത്വം ഈ മൂന്നു പ്രയോഗങ്ങൾ ഉണ്ടു.

  1. ലോപത്തിന്റെ ഉദാഹരണങ്ങൾ എങ്ങിനെ?

ഉ-ം. വശം ആക്കുക = വശാക്കുക,

ചിന്ന ഭിന്നമായി = ചിന്നഭിന്നായി.

 

But in such words as these ‘am’ at the end of the word is sometimes elided in accordance with the change usually made in naturalizing Sanskrit words in Malayálam; a consonant is sometimes elided at the beginning of a Word also.

Ex: cheyya + véṇam = cheyyéṇam,

angngu+ ninnu = angngunnu,

cheyyáté + kaṇṭu = cheyyáṇṭu,

kízhu + peṭṭu = kízhóṭṭu.

  1. What is substitution in consonant sandhi?

When one letter is put in place of another it is called substitution of consonants.

This substitution occurs chiefly in the case of nasal consonants.

Ex: maṇ + chir̥a = maṇchir̥a,

álin + kízhu = álingkízhu,

en + pór̥r̥i = enpór̥r̥i,

varum + tór̥um = varuntór̥um,

chákum + néram = chákunnéram,

perum + kóvil = perinkóvil.

Substitution in the case of other consonants is rare, but does sometimes occur.

Ex: eṇ + diša = eṇḍiša,

piṇ + talam = piṇṭalam,

muṇ + kázhcha = mulkázhcha,

pil + páṭu = pinpáṭu,

nel + maṇi = nenmaṇi,

uḷ + móham = uṇmóham.

 

എന്നിങ്ങനെ ഉള്ളവററിൽ തത്ഭവമൎയ്യാദയാൽ പദാന്തത്തിൽ ‘അം’ എന്നുള്ളതു ചിലപ്പൊൾ ലോപിച്ചു പോയി; പദാരംഭത്തിലും ചിലപ്പോൾ ലോപം ഉണ്ടാകും.

ഉ-ം. ചെയ്യ + വേണം = ചെയ്യേണം,

അങ്ങു + നിന്നു = അങ്ങുന്നു,

ചെയ്യാതെ + കണ്ടു = ചെയ്യാണ്ടു,

കീഴു + പെട്ടു = കീഴോട്ടു.

  1. വ്യഞ്ജനസന്ധിയിൽ ആദേശം എങ്ങിനെ?

ഒരു വ്യഞ്ജനത്തിന്നു പകരം മറ്റൊരു വ്യഞ്ജനത്തെ ചേൎക്കുന്നതു വ്യഞ്ജന-ആദേശം തന്നെ; ഇതു പ്രത്യേകം അനുനാസികങ്ങളിൽ നടപ്പു.

ഉ-ം. മൺ + ചിറ = മഞ്ചിറ,

ആലിൻ + കീഴു = ആലിങ്കീഴു,

എൻ + പോറ്റി = എമ്പോറ്റി,

വരും + തോറും = വരുന്തോറും,

ചാകും + നേരം = ചാകുന്നേരം,

പെരും + കോവിൽ = പെരുങ്കോവിൽ.

മറ്റു അക്ഷരങ്ങളിലും ദുൎല്ലഭമായി കാണും.

ഉ-ം. എൺ + ദിശ = എണ്ഡിശ,

പിൺ + തലം = പിണ്ടലം,

മുൻ + കാഴ്ച = മുല്ക്കാഴ്ച,

പിൻ + പാടു = പില്പാടു,

നെൽ + മണി = നെന്മണി,

ഉൾ + മോഹം = ഉണ്മോഹം.

 

  1. When does the duplication of consonants occur?

Duplication is often necessary in the case of surds standing at the beginning of a word and preceded by a long vowel, a palatal vowel or a full ‘u’, and in some other cases.

Ex: tí + par̥r̥i = típpar̥r̥i,

pilá + kízhu = pilákkízhu,

puḷḷi + puli + tól = puḷḷippulittól,

putu + chol = putunchchol,

pór + kaḷam = pórkkaḷam.

Duplication of consonants sometimes also occurs in the sonants.

Ex: paṭa + janam = paṭajjanam,

or̥r̥a + šaram = or̥r̥aššaram.

When a syllable ends in a consonant, and has its vowel short, the final consonant must be doubled when a vowel follows.

Ex: kaṇ + illa = kaṇṇilla.

  1. Can the duplication of consonants occur with elision?

Yes.

Ex: maṇal + tiṭṭa = maṇaltiṭṭa = maṇattiṭṭa,

kaṭal + puram = kaṭalpuram = kaṭappuram,

makkaḷ + dáyam = makkaḷttáyam = makkattáyam.

It is in such cases that duplication occurs with elision.

PUNCTUATION.

  1. Are there any signs of punctuation in the writing of Malayálam?

 

  1. ദിത്വം എവിടെ വരും?

താലവ്യസ്സ്വരങ്ങളിലും, ദീൎഘസ്സ്വരങ്ങളിലും, മുററുകാരത്തിലും, പിന്നെയും, മററും പദാദിയിൽ ഒരുഖരം കൂടിയാൽ, ദ്വിത്വം പലപ്പൊഴും വേണ്ടി വരും.

ഉ-ം. തീ + പററി = തീപ്പററി,

പിലാ + കീഴു = പിലാക്കീഴു,

പുള്ളി + പുലി + തോൽ = പുള്ളിപ്പുലിത്തോൽ,

പുതു + ചൊൽ = പുതുച്ചൊൽ,

പോർ + കളം = പോൎക്കളം.

(പടജനം = ‘പടജ്ജനം’; ഒറ്റ ശരം = ഒറ്റശ്ശരം’ മുതലായ മൃദുക്കളിലും അതു ചിലപ്പോൾ വരും.) അൎദ്ധാക്ഷരാന്തമായ ഏകാക്ഷരഹ്രസ്വത്തിൻമേൽ സ്വരം വന്നാൽ ദ്വിത്വം വരും.

  1. ദ്വിത്വം ലോപത്തോടും കൂടെ പ്രയോഗിക്കുമൊ?

ദ്വിത്വം ലോപത്തോടു കൂടെ പ്രയോഗിക്കാം.

ഉ-ം. മണൽ + തീട്ട = മണത്തീട്ട, മണത്തിട്ട,

കടൽ + പുറം = കടല്പുറം, കടപ്പുറം,

മക്കൾ + ദായം = മക്കൾത്തായം, മക്കത്തായം.

എന്നിങ്ങിനെ ലോപം കൂടിയ ദ്വിത്വം.

ചിഹ്നങ്ങൾ.

  1. ഭാഷയെ എഴുതുന്നതിൽ ഉപയോഗിക്കേണ്ടുന്ന ചിഹ്നങ്ങൾ വല്ലതും ഉണ്ടൊ?

 

Formerly there were none; but now the undermentioned signs are to be found in printed Malayálam books. These should be used in writing also.

, Comma.

; Semicolon.

: Colon.

. Full Stop.

? Note of Interrogation.

! Note of Exclamation.

— Dash.

( ) Brackets.

“ ” Marks of Quotation.

+ Plus.

= Equals.

 

Licence

Icon for the Creative Commons Attribution-ShareAlike 4.0 International License

A Catechism of Malayalam Grammar Copyright © by Public Domain is licensed under a Creative Commons Attribution-ShareAlike 4.0 International License, except where otherwise noted.