"

20 ര RA

ര RA

ര is originally not initial in Mal. words (Tdbh. അരങ്ങു, അരക്കർ, ഇരവതി, ഉരുവു); the analo-gy of such Tdbh. has caused original ഇ to be dropped in രണ്ടു, രാ etc.

രക്കിക്ക Tdbh. = രക്ഷിക്ക f. i. രക്കിച്ചു കൊൾ്ക MM.

രക്കു, രക്കുണ്ണി N. pr. m. (= രഘു?), രക്കി f. Palg.

രക്തം raktam S. (രഞ്ജ്). 1. Dyed; red. 2. at-tached to അവൾ എന്നിൽ രക്തയല്ല വിരക്തയത്രേ; (in Cpds. സ്ത്രീരക്തൻ = സക്തൻ). 3. blood, in the human body 4 അഞ്ഞാഴി; also pl.രക്തങ്ങൾ വൎഷിച്ചു KR. (a bad omen). ഒഴുകീടിന രക്തക്കളി കണ്ടു ചിരിച്ചു Bhg. flow of blood. ര. ചൊരിക, കളക etc.

രക്തച്ചൊരിച്ചൽ flow of blood, bleeding.

രക്തപായി a blood-drinker. ര. കൾ നൃത്തമാടി Brhmd. demons.

രക്തപിത്തം hemorrhage, plethora with liver affections Nid., jaundice.

രക്തപ്രസാദം lustiness, healthy mien ര’മുളള സുമുഖത po. വെളളം ര’ത്തിന്നുത്തമം Nid.

രക്തബീജം 1. born from blood ര’ന്മാർ അസംഖ്യം ഉണ്ടായി DM. 2. of red grains, pome-granate.

രക്തമോക്ഷണം venesection.

രക്തവാൎച്ച issue of blood.

രക്തസംബന്ധം consanguinity.

രക്തസാക്ഷി witness of a murder; a martyr.

രക്തസ്രാവം bloody flux. a. med. രത്തസ്ലാവം.

രക്തക്ഷയം impoverished blood.

രക്താന്തനേത്രൻ AR. with blood-shot eyes.

രക്താഭിഷിക്തൻ Sk. covered with blood, wounded all over ര’നായി AR.

രക്താംബരം (1) red cloth.

രക്തി S. (2) attachment, = രാഗം.

രക്തേശ്വരി a Paradēvata.

രക്തോല്പലം S. red lotus, Nymphæ rubra.

രക്ഷ rakša S. (Gr. ẚlex, L. arceo). 1. Preserv-ing, protection കുഡുംബര. ചെയ്യേണം VyM. യാഗരക്ഷ AR. പുരര. KR. defence of city. ഭൂതര. Bhg. care for living beings. അനുഭവങ്ങൾ വെച്ചതു ര. ചെയ്യാതേ MR. inattentive to his plants. എല്ലാ കാൎയ്യത്തിന്നും ര. യായിട്ടുളള കുമ്പഞ്ഞി TR. 2. remedy ര. ചെയ്തു തുടങ്ങി CG. tried every means. പല ര. കൾ ചെയ്യിപ്പിച്ചു വിപ്രന്മാരെക്കൊണ്ടു Bhg. ചില രക്ഷകൾ ചെയ്തു Mud. (for ഗൎഭരക്ഷ). ആകുന്ന ര. കൾ ചെയ്തു കൊൾ്ക Bhr. cure; salvation as through an incarnation, Bhg. 3. an amulet, charm (ര. എഴുതുക on ōla), കഴുത്തിൽ ര. a talisman; ashes rubbed on the forehead. 4. Imp. രക്ഷ മാം ഭക്തപ്രിയ Sk. save me!

രക്ഷകൻ 1. preserving, saving ര’നായി CG., ആൎത്തര. KR. saviour of the afflicted, ദീനര. Sk. 2. a governor V1.

രക്ഷണം protection, preservation കൃത്യര. ചെയ്ക Nal. (observe); of ധനം PT1. = സൂക്ഷിക്ക; ഗേഹരക്ഷണത്തിന്നു PT. = പാലിപ്പാൻ, government, also രക്ഷണ V1.

രക്ഷണ്യം (S., through T.) salvation, mod. [Christ.

രക്ഷത്തലം an asylum, കളളന്മാൎക്കു ര. കൊടുക്കയില്ല TR. harbour no thieves.

abstr.N. രക്ഷത്വം state of Rākšasas ര. ഉണ്ടായിരിവൎക്കും KR.

രക്ഷസ്സു (ഋഷ്, രിക്ഷ to hurt) = രാക്ഷസൻ a

രക്ഷാക — രക്ഷ്യം 878 രഘു — രജോഗു

demon, goblin രാമസൂൎയ്യൻ രക്ഷോവെളളത്തെ ഒടുക്കീടും KR.

രക്ഷാകരൻ a protector, പ്രജാര. Bhr.

രക്ഷാകൎത്താ a governor, viceroy ര. വായിട്ടു രാജ്യം രക്ഷിക്ക KU.

രക്ഷാപുരുഷൻ KU. the regent of old Kēraḷa, chosen by Brahman representatives for 3 — 12 years; the 18 headmen of the armed Brahmans (see മുപ്പത്താറായിരം).

രക്ഷാഭോഗം = രാജഭോഗം.

രക്ഷാംശം VyM. salvage (1/10).

രക്ഷാശിക്ഷ mild & just government ര. യിൽ ദക്ഷത VCh.

രക്ഷി a guard, keeper (അശ്വ—, ഗജ— Bhr.); a gardener KR. ര. കൾ ചതുശ്ശതക്ഷത്രിയർ KR. (in അശ്വമേധം), ര. വൎഗ്ഗം etc.

denV. രക്ഷിക്ക 1. To preserve, keep ര’ക്കും ജനങ്ങൾക്കു ശിക്ഷിക്കാം എല്ലാരെയും KR. സത്യത്തെ ര. VetC. to keep an oath. സന്താപം മനക്കാണ്പിൽ ര’ച്ചു മേവി SiPu. nourished grief. മുതൽര. to administer. ആനയെ നോക്കി ര. MR. എന്നെ ര’ച്ചു കൊളേളണം TR. support me. പ്രാണനെ ര’ച്ചു വല്ലേടത്തും പോയ്ക്കൊൾക TR. fly for your life. മാംസപിണ്ഡത്തെ തൈലകുംഭങ്ങളുടെ അകത്താക്കി രക്ഷിച്ചീടിനാൻ Mud. 2. to observe ഗൃഹസ്ഥാശ്രമം ര. UR. = ധരിക്ക. 3. to rule മന്ത്രി രാജ്യത്തെ ര’ ക്കിൽ VetC. — രക്ഷിക്കോൻ V1. a governor.

part. pass. രക്ഷിതം preserved മുനിയാൽ ര’നായി രാമൻ KR. — രക്ഷിതധനം PT. taken care of.

രക്ഷിതാവു a protector. വല്ലഭൻ ഉപേക്ഷിച്ചാൽ വല്ല ദിക്കിലും ഒരു ര’വുണ്ടായ്‌വരും Nal. a de-liverer.

CV. രക്ഷിപ്പിക്ക f. i. ധൎമ്മപുത്രരെക്കൊണ്ടു രാജ്യം ര’പ്പൂതും ചെയ്തു KU.

VN. രക്ഷിപ്പു T. salvation (obj.). eternal bliss.

രക്ഷോഗണം a number of Rākšas as ര’ണ ഭോജനം Bhg 5. a hell. (fr. രക്ഷസ്സു).

രക്ഷോനായകൻ AR. Rāvaṇa, head of രക്ഷോ വംശം AR. the tribe of Rākšasas.

രക്ഷ്യം deserving protection.

രഘു raghu (=ലഘു rash). N. pr. A king. — ര. വംശം the Ayōdhya dynasty, N. pr. the epos of Kāḷidāsa. രഘുപതി, രഘുനന്ദനൻ etc. Rāma KR.

രങ്കൻ raṅgaǹ S. A beggar, miser.

I. രങ്കു S. a deer; spotted axis. കളിക്കും ര. പ്പൈതൽ CG.

II. രങ്കു H. (Tdbh. of രംഗം). Colour. രങ്കിടുക to [paint, dye.

രംഗം raṅġam S. (രഞ്ജ്). 1. Colour, dye. 2. a stage, theatre; also രംഗസ്ഥലം, Tdbh. അരങ്ങു 47. മല്ലന്മാർ ര. തന്നിൽ ചെന്നു തുടങ്ങിനാർ CG. (spectators are മഞ്ചങ്ങളിൽ). സ്വയംവരത്തിന്നു ര. തീൎത്തു Brhmd.; also an area, battle-field. ചിത്തര. area of the mind. കല്യാണാലയമായ ര. Bhr. = ശ്രീരംഗം.

രംഗനാഥൻ Višṇu.

രംഗപ്രവേശം going on the stage.

രംഘനം raṅghanam S. Moving swiftly; death ര’ത്തിന്നുളള ബന്ധനം ഖണ്ഡിച്ചു PT 2.

രചന raǰana S. (രച്). Making (the hair); arrangement, literary composition. (V1. in-vention).

denV. രചിക്ക to construct, compose ഗദ്യപ്രബന്ധം ര. to write in prose. — രചിതം part. pass.

രജകൻ raǰaɤaǹ S. (രഞ്ജ്). 1. A washerman Bhg. 2. N. pr. a low caste sage = വെളുത്തേടൻ.

രജതം raǰaδam S. (= അൎജ). White, silver (L. argentum).

രജതഗിരി Sk. Himālaya.

രജനി S. 1. night. — ര. കരൻ moon. ര. ചരൻ a Rākšasa. 2. turmeric.

രജപുത്രൻ = രാജപുത്രൻ a Rājput.

രജസ്സു S. 1. air, vapour; pollen, dust പാദര.കൾ ഏറ്റു Bhg. 2. the menses പത്നിക്കുര. അടങ്ങിയാൽ Bhr. 3. the quality of passion, intermediate between സത്യം & തമസ്സു (ക്രോധം, അഭിമാനം, ബഹുഭാഷിത്വം, ഡംഭം, മാത്സൎയ്യം — രാജസഗുണം VCh.)

രജസ്വല (2) f. a woman in her courses.

രജോഗുണം (3) the 2nd quality Bhg. രജോഗുണി one who has it.

രജ്ജു — രണ്ടു 879 രണ്ടു — രത്നം

രജ്ജൂ raǰǰu S. (സ്രജ). A rope, cord ര. സൎപ്പധീപോലേ Bhg.

രഞ്ചകം rańǰaɤam T. So. (H. രഞ്ജക priming powder). A powder-horn V1.

രഞ്ജനം rańǰanam S. 1. Colouring, dyeing. 2. conciliating, delighting.

രഞ്ജന = prec. 2. union, attachment. ജനര. popularity. സ്വഭാവര. V2. sympathy. ഗുണങ്ങൾ പ്രജകൾക്കു തന്നോടു ര. ഉണ്ടാക്കി വെക്കേണം Bhg.

denV. രഞ്ജിക്ക 1. to adhere. 2. to attach one-self, to be attached പ്രജകൾ അവനോടു ര’ ച്ചില്ല Brhmd. ര’പ്പു ലോകം തങ്കൽ Bhr.

VN. രഞ്ജിപ്പു union, reconciliation.

CV. രഞ്ജിപ്പിക്ക 1. to attach, join പലകൾ (sic) ചമച്ചു നന്നായി ര’ച്ചുണ്ടാക്കേണം ജ്ഞാനമായുളേളാർ ഓടം VCh. പ്രജകളെ ര’ച്ചു Brhmd. മ്ലേഛ്ശരേ ര’ച്ചു Mud. gained over. ജനത്തെ തങ്കലേ ര’ച്ചു Bhr. made himself popular. 2. to reconcile ഭിന്നരായ മന്ത്രികൾ ഉണ്ടാകിലോ ര’ച്ചരുളേണം VCh.

രട്ടു raṭṭu̥ 5. Coarse, thick cloth (& ഇരട്ടുകൾ po. double-threaded sack-cloth), ര. കൊണ്ട് ഒരു വിധം മാറാപ്പു Nal.

രണം raṇam S. (delight, noise). Battle, ര. തരിക Bhg. deign to fight with me! രണമുഖത്തു ധൂളിക്ക Tantr. battle-field. കൊന്നാൻ രണാങ്കണേ Bhg. രണാജിരേ, രണാന്തേ AR.

രണശിരസി AR. മഹാരണേ Mud. (Loc.) രണക്ഷോണി Brhmd.

രണരണകം S. regret.

രണിതം S. (part. pass. of രൺ) sound രണിതധനുരൊച്ച ChVr.

രണോത്സവം marvellous combat ര. കണ്ടു തെളിഞ്ഞു KR. (Gods). പാണ്ഡവന്മാരും കുരുവീരരും തുടങ്ങി ര Bhr.

രണ്ടു raṇḍu̥ (T. ഇരണ്ടു, C. എരഡു Te. രെണ്ടു fr. ഇരു q. v.). Two ര. വാക്കില്ലെനിക്കു Nal. അവർ പറഞ്ഞ വാക്കു ൨ പ്രകാരമായി TR. did not agree. പറഞ്ഞാൽ ഇല്ല ര. Bhr. no equi-vocation. രണ്ടില്ലതിന്നു AR. no word to be lost about it. രണ്ടില്ലാതൊന്നാം Bhr. unique, sole.

ര. എന്നു ഭാവിച്ചിരിക്കേണ്ട ChVr. we will be a united family. ഇക്കാൎയ്യം രണ്ടാൽ ഒന്നു തിരിയുന്നതിന്റെ ഇടെക്കു TR. till the matter be decided one way or the other. രണ്ടെന്നാലും ചൊന്നാൽ ആയ്തു തീൎക്കാം CrArj. (i. e. എന്നാൽ സാദ്ധ്യമോ അസാദ്ധ്യമോ എന്നു വിചാരിയാതേ) tell briefly. രണ്ടിങ്കലും Mud. രണ്ടേരണ്ടു only 2.

രണ്ടാക 1. to be divided, disunited. സത്യം മയോക്തം മറിച്ചു ര’യ്‌വരാ AR. I shall keep my oath. 2. to bo doubled ശക്തിയും ഒന്നിന്നു ര’ ായി ചമഞ്ഞിതിരിവൎക്കും KR.

രണ്ടാക്ക to bisect, disunite.

രണ്ടാം second. ര. തരം 2nd sort. ര. പണി doing over again (prov.) ര. ചോറു 2nd course of rice. ര. മുഹൂൎത്തം a matrimonial ceremony of Brahmans.

രണ്ടാമതു 2ndly, again കയറി ര’തും VetC. —

രണ്ടാമത്തേ secondary, the second, ര’ത്തേതു. — രണ്ടാമൻ an assistant.

രണ്ടായിരം Bhg. 2000 = ൟരായിരം.

രണ്ടിക്ക 1. to be divided, disagree. 2. (loc.) = ഇരട്ടിക്ക.

രണ്ടുതറ N. pr. a district near Talacheri TR.

രണ്ടുനേരം twice a day.

രണ്ടുപക്ഷം two parties or opinions; doubt-[ful.

രണ്ടുംകെട്ട neither good nor bad. ര. നേരം twilight. — രണ്ടുംകെട്ടവൻ a vagabond.

രണ്ടെക്കുരണ്ടുകണ്ടം പോക്കി TP. cut him just into 2 pieces.

രണ്ടൊന്നു doing 2 things at the same time.

രതം raδam S. (part. pass. of രം). Delighting in, intent on സംസാരലീലാരതർ Bhg.

രതി S. 1. pleasure ആത്മാവിങ്കലേ രതി VilvP. സ്വധൎമ്മത്തിൽ സദ്രതി ഉണ്ടു KR. ഒന്നിലും ര. കൂടാതേ dejected. 2. Kāma’s wife കാമന്റെ വല്ലഭ രതി Bhr., രതിപതി Kāma. 3. coition രതിക്രീഡ SiPu. രതിക്രീഡയാ മരുവും Bhg. നിത്യരതിശീലേന രാജയക്ഷ്മാവു പിടിച്ചു Bhg.

രത്നം ratnam S. (property). 1. A jewel, gem. രത്നങ്ങൾ ധരിക്കുന്നോൎക്കു വിഷഭയം വരാ GP.

രത്നഭൂ — രമ 880 രമണം — രവി

നവരത്നങ്ങൾ vu. രത്നകമ്പളി a figured carpet. രത്നദണ്ഡം AR. a sceptre. രത്നകങ്കണം = രത്നവള. നിറച്ചുളള രത്നകുംഭങ്ങൾ Mud. (= മണികലശം). രത്നവൎഷം തുടങ്ങി ഗിരികൾ Bhg. രത്ന സിംഹാസനം KR. 2. the best of its kind പുരുഷന്മാരിൽ വെച്ചു ര. നീ Bhr. അവൾ സ്ത്രീര., അതു ശാസ്ത്രര. etc.

രത്നഭൂതം any thing extraordinary. ഗോര’ത Brhmd. a paragon of a cow. ര’ങ്ങൾ എല്ലാം രാജാവിനല്ലോ വേണ്ടു Brhmd. (as മുമ്മുല, ഐമുല).

രത്നാകരം a mine of pearls, sea ര. ശതയോജനവിസ്തൃതം AR. the sea to Lanka. കരുണാരത്നാകരൻ AR.

രഥം ratham S. (ഋ, L. rota). A chariot, car രഥത്തെ യോജിക്ക KR. ചേൎക്ക രഥങ്ങളിൽ അശ്വങ്ങൾ Sk. രഥത്തെ മണ്ടിക്ക Sk., നടത്തി Bhr. — മഹാരഥൻ q. v. (opp. ഞാൻ അൎദ്ധരഥനല്ല Bhr. half champion).

രഥകാരൻ S. a carpenter.

രഥതേർ force of chariots വാരണവാജിര’രാളാം പട CrArj.

രഥനേതാവിനെ ഉണൎത്തി KR. the driver, [charioteer.

രഥാംഗം a wheel, also രഥപാദം.

രഥി, രഥികൻ seated in a chariot.

രഥോത്സവം procession with an idol-car, as at Subrahmaṇya = തേർവലി.

രഥ്യ S. number of chariots (= തേർകൂട്ടം V2.); a carriage road ര. കൾ തൂൎത്തു തളിച്ചൊക്കയും ഒരുപോലേ KR.

രദം raďam, രദനം S. (L. rodo, rado). A tooth.

രന്തുകാമൻ S. Lecherous, PR. (രന്തും = രമിപ്പാൻ VetC.)

രന്ധനം S. overpowering, destroying.

രന്ധ്രം S. a hole, fissure PT. (fr. രദ് to rend).

രപ്പോടത്ത് E. report ര. എഴുതിച്ചെയ്തു jud.

രഭസം rabhasam S. (രഭ് to catch, clutch; L. robur, labor). Vehemence, eagerness മനസിതിരളും ഒരു ര., അകമലരിൽ നിറയും ര’വും അമൎത്തു Mud. അതിര. PT. very quickly. രഭ സതരം ഇവിടേ വരുവാൻ Bhr.

രമ rama S. A wife; Lakšmi, രമാപതി Višṇu.

രമണം S. 1. delighting രമണാനി പറഞ്ഞു കൊണ്ടു CC. (pl. n.), hence രമണകദ്വീപിൽ Bhg. (island in Yamuna). 2. dalliance.

രമണൻ a lover, husband. രമണി a wife, mistress. VetC.

രമണപ്പൂ Rh. Sterculia guttata.

രമണീയം delightful ബഹുര’മായ സ്ഥലം Arb.; (also E. = revenue).

denV. രമിക്ക 1. To be delighted, to rest. അന്യചിന്തനം വെടിഞ്ഞന്വഹം രമിക്കുന്നു Nal. amuse themselves. നാസ്തികന്മാരാൽ ര’ന്നു കലി Bhr. ലോകപാലകന്മാർ രമിക്കുന്നതും രമിപ്പിക്കുന്നതും കണ്ടു KU. 2. sexual sport. എന്നോടു ര. KR. also അവനോട ഒരുമിച്ചു കാമം രമിച്ചു PT. (play Kāma).

CV. രമിപ്പിക്ക 1. to delight, entertain ജനങ്ങളെ തണുത്തു നോക്കിയും രമിപ്പിച്ചു നന്നായി KR. (of Rāma). സുന്ദരിമാരെ ര. Bhg. to amuse. 2. sexually അവനെ ര. Brhmd. (a woman). പിന്നേ സുഖം ര’ക്കുന്നതുണ്ടു ഞാൻ Si Pu. എന്നെ നീ കാമം ര’ക്കിനി മുദാ KR.

രമീശൻ E. remission, ഒരു കൊല്ലത്തേക്കു ര. നിൎത്തുക MR. to remit taxes.

രമ്പം rambam T. C. (loc.) Much.

രമ്പിക്ക (loc.) = രമിക്ക.

രംഭ rambha S. (grasping). 1. One of the Ap-saras രംഭോരു ചാരുപ്രിയം Nal. 2. a plantain രംഭതൻ ബീജം ഏകം നട്ടതു മുളെക്കുമ്പോൾ — വളം ഇട്ടു പാലനം ചെയ്താൽ കുല ഉണ്ടാം Chint.

രമ്യം ramyam S. (രമ്). Delightful, charming ജനങ്ങൾക്കു തമ്മിൽ ര. ഇല്ല kindliness.

രമ്യത contentment.

രയിത്തൻ Ar. ra’ayat, A subject, tenant സൎക്കാർ ര’നായി TR. (vu. “Ryot”).

രല്ലകം rallaɤam S. = കമ്പിളി.

രവം ravam S. (രു) Sound (യുദ്ധരവം Bhg.) രവണം crying.; a camel.

രവാന P. ravāna, A passport, custom-house [certificate.

രവി ravi S. The sun രവയേ നമഃ Bhg. (Dat.). ഇരവികുലത്തിൽ ഇരാകവർ RC. — In N. pr. രവിവൎമ്മർ etc. kings of Kōlattiri, Trav. etc.

രശന — രസവാദം 881 രസസ്ഥാ രഹിതം

രശന rašana S. A rope, girdle.

രശീതി E. receipt & രെശീതി വാങ്ങുക TR. (= ശീട്ടു).

രശ്മി rašmi S. 1. A ray, beam സൂൎയ്യനെ വേറിട്ടു ര. ഗമിക്കും KR. (inseparable). രത്നങ്ങളുടെ ര. കൾ CG. 2. a rein (രശന).

രസം rasam S. (L. ros). 1. Juice, as of plants ഇഞ്ചിര., കുങ്കുമര. VetC. (= ചാറു); esp. = കളളു f. i. ര. മധുരമായുളളു, പുളിച്ച രസമായ്‌വന്നാൽ GP 2. chyle ഉപജീവിച്ച ദ്രവ്യത്തിൻ സാരാംശം ര. ആയ്തു Nid., also called രക്തവെളളം essential fluid, said to amount to 7 Ańńāl̤is Brhmd. 3. taste, flavour ഇരിമ്പുര. കുതിര അറിയും prov. ഇരതങ്ങൾ അറിയരുതാതേ MM. (a symptom). fig. നവനവര, ഇടയിട കലൎന്ന നേത്രം Bhr. new tastes, emotions, charms; there are esp. nine tastes or sentiments in æsthetics ശൃംഗാരം etc.; കാമര. പൂണ്ടിരിക്ക VetC. to live in love. കാമരസത്തോടു വസിക്ക Bhg. കലഹര. നടിച്ചു CC. 4. liking തമ്മിൽ ചില സംഗതിവശാൽ ര. ഇല്ലാതേ വന്നു MR. were estrang-ed. കൊല്ലിക്ക നിണക്കു ര. Bhr. 5. quicksilver രസഗുളിക etc.

രസകൎപ്പൂരം (5) crude calomel.

രസക്കേടു insipidity, dislike.

രസജ്ഞൻ distinguishing tastes, in eating or in poetry. ഭാജനര. ChVr. a gormand. — നാവിന്നില്ല രസജ്ഞത Nid.

രസദം procuring tastes നവര. ആട്ടം Rs.

രസൽ (part. of രസിക്ക) liking; രസദ്വിത്ത മാർ f. pl. greedy. Brhmd.

രസധാതു = 2. 4. വ്യാധി ഉണ്ടാകകൊണ്ട വൃക്ഷങ്ങൾക്കു ര. വും ഉണ്ടു VCh.

രസന the tongue, also നന്നായി പരന്ന രസനവും VCh. രസനസ്തംഭനം അറിഞ്ഞു KR.

രസഭംഗം = രസക്കേടു, രസക്ഷയം.

രസഭസ്മം (5) calomel.

രസംകുന്നൻ (3) a kind of plantain, കുന്നൻ.

രസവൽ juicy, savoury.

രസവാദം (4) alchimy. — ര’ക്കാരൻ, രസവാദി an alchimist, chemist, physician, also രസസിദ്ധൻ.

രസസ്ഥാനം a bedroom.

രസാഞ്ജനം (4) a collyrium.

രസാതലം (രസ = earth) a hell, പാതാളം Bhg.

രസായനം 1. an elixir, fig. ര’മായുളള കഥാമൃതം Sk. രാമതത്വാമൃതമാം ര. AR. 2. che-mistry.

രസാള curds with sugar & spices, = പച്ചടി GP 56. ര. യും പച്ചമാംസവും Bhr. രസാളാദി യോഗങ്ങൾ SiPu.

രസാളം a mango tree; = prec. V1.

രസികം tasteful. — രസികൻ a pleasant com-panion, a man of taste പാനം ചെയ്തു കൊൾക ര’ന്മാർ Bhg. — എന്നുടെ രസികത്വം നീ ധരിച്ചീടും Nal.

denV. രസിക്ക 1. to taste, relish, enjoy oneself ഓരോന്നു ചൊല്ലി രസിച്ചു KR. joked. 2. = രമിക്ക f. i. കളമൊഴിയോടു ര’ണം KR. 3. to roar.

part. pass. രസിതം rattling of thunder.

CV. രസിപ്പിക്ക to coax, please, entertain.

രസാല Ar. risāla, Sending. പണം വരുത്തി ര. അയക്ക TR. to remit.

രസൂൽ, റസൂൽ A. rasūl, Apostle, Muhammed.

രസ്ത P. rasta, A road രസ്ഥ മുട്ടിച്ചു Ti.

രസ്തു P. rasad, Store of grain, provisions of camp, (explained = വസ്തുക്കൾ). ര. ക്കൾ പിടിച്ചു പറിക്ക, ര. ക്കളും സാമാനങ്ങളും കടത്തി, പാളയത്തിന്നു ര. ക്കളാദിയായിട്ടു സഹായിച്ചു TR.

രഹദാരി P. rāhdāri, Collection of duties on roads; passport specifying that the duties are paid, free access; (also രാധാരി).

രഹസ്സു rahas S. (രഹ് to quit). Loneliness, secrecy അന്യായമല്ലോ രഹസ്സല്ലാപം നമ്മിൽ Bhr. — (Loc.) രഹസികഥനം secret communi-cation. രഹസി ചെന്നു കണ്ടു Bhr. in secret.

രഹസ്യം 1. secret. 2. a secret, mystery, Bhg. 3. assignation; connection with a mistress അവളെ അരികത്തു ര’ത്തിന്നു ചെന്നു TR. — രഹസ്യക്കാരൻ a lover, paramour (esp. with Sūdra females). അവന്റെ രഹസ്യ വീടു etc.

രഹിതം (part. pass.) left, bereft ന്യായര. MR.

രാ — രാക്ഷസൻ 882 രാക്ഷസം — രാഗി

unjust. ഭയര. fearless, ദോഷര’ൻ Mud. spotless. രഹിതകാമനായി & കൈതവര’നായി Bhg. വിദ്യാര’ൻ etc. unlearned. — With Soc. കാമിനിയോടുര’ൻ SiPu. separat-ed from.

രാ rā (T. ഇരാ = ഇരവു q.v., C. iraḷ, Tu. irla, Te. rē). 1. Night, also രാവു പോയ്പുലൎന്നപ്പോൾ Mud. ൧൦ നാഴിക രാവു ചെന്ന സമയത്തു jud. 2. by night അന്നേത്തേ രാവിന്ദ്രസുഖം ലഭിച്ചു CC. പകൽ കാടാക രാവു വീടാകാ prov. (during Tippu’s invasion 1788, thro’. കാട്ടുനായന്മാർ). രാ. വീണ കുഴി, രാവുണ്ടുറങ്ങി Anj. after supper. Dat. പാതിരാക്കു Bhr.

രാക്കണ്ണു night-blindness രാ. കാണാത്തതിന്നു മരുന്നു — എന്നാൽ രാ. കാണും a med.

രാക്കൂറു night ര’റ്റിൽ രണ്ടുമണി ആകുന്ന സമയത്തു TR. at two A. M.

രാത്തെണ്ടൽ going about by night. — ര’ല്ക്കാരൻ a night-bird, thief, etc. (തെണ്ടൽ 479).

രാപ്പകൽ 1. one full day അഹോരാത്രം. 2. by day & by night, ര’ലായിട്ടു പ്രയത്നം ചെയ്ക TR. incessantly.

രാപ്പട്ടുടുത്തവൾ KR 5. black silk?

രാപ്പനി night-fever (പനി 611).

രാപ്പന്നി വെടിവെപ്പാൻ TP. = രാവുനായാട്ടു hunting by night.

രാപ്പെരുമാറ്റം നടന്നു തുടങ്ങിനാൻ (കണ്ണൻ) CG. = രാത്തെണ്ടൽ.

രാവിലേ it being still dark, very early, in [the morning.

രാവുപൂ Guettarda pretiosa, Rh.

രാവുറക്കം the usual sleep രാ’ത്തിലും കാണുന്നു രാമനെ KR.

രാക rāɤa S. The full-moon രാകാശിനി Nal.

രാകാശശിമുഖി VetC. രാകേന്ദുമുഖി Bhr.

രാകുക rāɤuɤa M. Te. rāču, T. അരാ, ഇരാ (see I. അരം). To file, rasp ഇരിമ്പുലക്ക രാകിയ പൊടി Bhg 11. (vu. past tense: രായി, ഇരായി 110. & രാവി).

രാക്കു filing രാ. പണി, രാ. പൊടി.

രാക്കുത്തൻ, — വു —, see റാവുത്തൻ.

രാക്ഷസൻ rākšasaǹ S. = രക്ഷസ്സ്, അരക്കൻ (46.). A demon, fiend ഇങ്ങുന്നു കുലപ്പെട്ട നര

ന്മാർ എല്ലാവരും അങ്ങു രാ’രായി Bhg5. The മുപ്പത്തായിരം (KU.), the rulers of Ambikāpura (KM.), etc. are said to be of Rākšasa origin.

രാക്ഷസം fiendish, f. രാക്ഷസിയായാൾ KR. നിൻ ബുദ്ധി രാ’സിയത്രേ Bhr. രാക്ഷസോദ്വാഹം Bhg. marriage by abduction.

രാഗം rāgam S. (രഞ്ജ്). 1. Dye, colour രാഗമുളേളാന്നിലേ രാഗം ചെല്ലൂ CG. women prefer in winter red clothes. 2. affection, love, നമ്മിലേ രാ’ങ്ങൾ Bhr. our mutual love. പരസ്ത്രീ ഗമനം ചെയ്യേണം എന്നു വികല്പിച്ചു വരുന്ന ചിത്തപ്രവൃത്തിക്കു രാ. എന്നു പേർ Vednt. രോഗമല്ലേതുമേ രാ’മത്രേ CG. ക്ഷീണരാ. V2. chastity. ഉളളിലേ രാ. മെല്ലേ പുറത്തു പരന്നു CG. (also jealousy). നിഖിലജനരാ. വരുത്തുന്നവൻ അവനിപാലൻ ChVr. a king is who gains the hearts. രാഗമാൎന്നോരോജനം Mud. 3. affection, passion അഷ്ടരാഗങ്ങൾ വിട്ടു Bhg. 8 or 16 viz. രാഗം, ദ്വേഷം, കാമം (also avarice), ക്രോധം (resentment), ലോഭം, മോഹം, മദം (from എെശ്വൎയ്യബഹുത്വം), മാത്സൎയ്യം, moreover ൟൎഷ്യ, അസൂയ, ഡംഭം, ദൎപ്പം, അഹങ്കാരം, ഇഛ്ശ, ഭക്തി, ശ്രദ്ധ Sid D. രാ. മുതൽ അഹങ്കാരം അന്ത്യമായി 13 ചിത്തവൃത്തികളെ മുമുക്ഷുക്കൾ അശേഷം വിടുക വേണ്ടിയതു — ഇഛ്ശ ഭക്തി ശ്രദ്ധകളെ ആവശ്യമായി ചെയ്യേണം Vednt. 4. tune ആ രാ’ത്തിൽ ചെല്‌വു, പാടേണ്ടു KU. നാകനാരീജനേ രാ Nal. (? there are 32 tunes V1.). നേരറ്റ രാഗങ്ങൾ ഓരോന്നു പാടി CG.

രാഗക്കാർ (4) songsters; singing birds MC.

രാഗഛായ (1) red colour.

രാഗദ്വേഷാദികൾ = 3.

രാഗവാൻ m., രാഗവതിയായുളേളാർ എനിക്കു KR. f. loving fondly.

രാഗഹീനൻ V2. chaste, pure-minded.

രാഗാദി = 3. sins രാ. വിഹീനൻ Bhg. രാ. പറക angrily, passionately. രാ. ക്കാർ ill-natured, passionate persons.

രാഗി 1. a lover രാ. കളാം ഞങ്ങൾ CG. 2. C. Tu. M. Te. Eleusine coracana = മുത്താറി (Tdbh. of രാജിക).

രാഘവൻ — രാജപു 883 രാജപു — രാജാധി

രാഘവൻ S. Descendant of രഘു, Rāma KR.

രാജൻ rājaǹ S. (രജസ്സ് or ഋജ്, L. regere). A king ജനകരാ., മഹാരാ., യുവരാ. KR.; so esp. in Cpds. രാക്ഷസരാ. AR., കാട്ടാളരാജനോടു Mud. രാജന്മാർ.— Nom. രാജാ, രാജാക്കന്മാർ. In Kēr. 18 kings (5 Kšatriya, 8 Sāmanta, 4-6 Veḷḷāḷas) KU. നാട്ടിലേക്കു രാജാവല്ലോ കല്പിച്ചതു TR. രാജപക്ഷം പ്രജാപക്ഷം prov. TR.

രാജകം having a king; ദുഷ്ടരാജകരാജ്യം KR. [(see അരാജകം).

രാജകരം royal hand or taxes പൊന്നാരത്തേ വീടും വകയും രാ’ത്തിങ്കൽ അടങ്ങിയിരിക്കുന്നു TR. belongs now to the king.

രാജകാൎയ്യം affairs of state; news.

മാജകുമാരൻ a prince.

രാജകുയിൽ a black bird MC.

രാജക്കുരു a carbuncle, Hyd. = ശരാവിക.

രാജചിഹ്നം symbols of royalty, regalia (18 in Kēr. വെഞ്ചാമര, ചിരുതവിളി etc. KU.). രാ’ങ്ങൾ നല്കി Bhr. (to the successor); also രാജലിംഗം V1.

രാജചോദ്യം B. tyranny.

രാജതം S. (രജത) made of silver.

abstr. N. രാജത്വം royalty, royal manners രാജ്യവും രാ’വും ഒക്കവേ ഉപേക്ഷിക്കും Nal. കംസപിതാവിനു യദുരാ. കൊടുത്തു) Anj. (രാജിതം Nasr. CatR.).

രാജദ്രോഹം high treason. — രാ’ഹി a rebel.

രാജദ്വാരം royal presence, അന്യായം അറിവാനായി രാ’ത്തിൽ ചെന്നു Chintar. to complain.

രാജധൎമ്മം royal duty.

രാജധാനി residence of a king കോട്ടയുടെ നടുവിൽ രാ. ഉണ്ടാകേണം VyM.; N. മതിലകത്തു രാ. ഉണ്ടാക്കി KU. കുലരാ. hereditary residence; in Kēr. 18 KU. — also capital city.

രാജനയങ്ങൾ politics, Bhr.

രാജന്യൻ a Kšatriya രാജന്യകുലം KR.

രാജപ്പട്ടം royal diadem; royalty രാ’ത്തിൽ ഇരുത്തുക TP. രാ. വാണു.

രാജപുത്രൻ a prince, Kšatriya, Rājput.

രാജപുരുഷൻ Mud. = രാജഭൃത്യൻ.

രാജഭണ്ഡാരം royal treasury or property ഇപ്പശു രാ. അല്ല, രാ’രപ്പശു Brhmd.

രാജഭോഗം 1. income of state, taxes. ചതുൎഭാഗം രാ. Bhr. originally belonging to Brahmans KU. രാ’മായ സൎക്കാർനികിതി MR. 2. royal insignia രാ’ങ്ങൾ = 18 ആചാരം, വിരുതു, രാജചിഹ്നം KU. 3. Rāja’s share രാ. വക = പത്തിന്നു രണ്ടു TR.

രാജമാന്യം T. loc. royal രാ’ന്യരാജശ്രീ NN. To His Excell. NN. (TR. etc.; abr. രാ. രാ.).

രാജമാൎഗ്ഗം a highway, also രാജവീഥി.

രാജമിഴി Palg. a defying look കുരുടനോടു രാ. മിഴിക്കാൻ പറഞ്ഞാൽ കേൾക്കുമോ prov.

രാജയക്ഷ്മാവു incurable consumption; also രാ’ക്ഷ്മപിടിപ്പെട്ടു മരിച്ചേൻ Si Pu. രാജക്ഷയം, രായക്കിഴയം a. med.

രാജയോഗം 1. kingly luck. 2. royal assembly.

രാജരാജൻ king of kings; God, Bhg.

രാജൎഷി a royal or Kšatriya ascetic.

രാജവളളി Momordica = പാവൽ.

രാജവിരൽ the middle finger.

രാജശ്രീ His Excel (shorter than രാജമാന്യം).

രാജസം rāǰasam S. (രജസ്സ്). The 2nd quality, ostentatiousness കേരളസന്ന്യാസികൾ രാ. പ്രമാണിക്കുന്നു Auach. രാ. കൎമ്മമല്ലോ Bhg. (സത്വം = ജ്ഞാനം, താമസം = അജ്ഞാനം).

രാജസക്കാരൻ ostentatious.

(രാജ): രാജസൂയം a sacrifice performed by uni-versal monarchs രാ’യജ്ഞം പൂരിച്ചു CG. ൩൪ മാസംകൊണ്ട് ഒടുങ്ങുന്നൊരു രാ. Bhr 2. രാ. ചെയ്തു, രാ’യക്രതു കഴിക്ക Bhg.

രാജസ്ഥാനം kingship; a palace, court.

രാജഹംസം = അരയന്നം a flamingo.

രാജാംഗം what constitutes a real king, land, people, revenues, etc. പുരാണമായിട്ടു നവാവും രാജാങ്കവുമായി TR. (said of Nizam).

രാജാജ്ഞ royal authority, രാ. യിൽ തന്നേ ഇരിക്കേണം VyM. an obedient subject.

രാജാതിരാജർ a sovereign കൊടകുരാ‍. TR. (fr. അധിരാജൻ).

രാജാധിപത്യം rule, രാ. വന്ന കൊല്ലം TrP.

രാജാന്നം — രാജ്യം 884 രാജ്യക്കാർ — രാമായ

the year of accession. Also രാജാധിപത്വം ChVr.; രാജ്യാധിപ. q. v.

രാജാന്നം government pay ഗൎഭപാത്രത്തിൽ തന്നേ രാ. ഭുജിച്ച ഭടന്മാർ KR.

രാജാഭിഷേകം coronation AR.; also രാജ്യാഭി —

രാജാംശം 1. share & rights of a king രാജാംശ നീർ പകൎന്നു കൊടുത്തു KR. (to the 36000). 2. royal glory, signs of royalty വളൎഭട്ടത്തു കോട്ടയിൽ രാ. ഏറ കാണ്കകൊണ്ടു KU. (=രാജാംഗം?).

രാജായ്മസ്ഥാനം KU. (formed = നായ്മ fr. ആളുക) a dignity enjoyed by the പണിക്കർ of കോഴിക്കോടു.

രാജാൎഹം worthy of a king.

രാജാസനം a throne രാ. വെടിഞ്ഞു SiPu.

രാജാളി T. M. a hawk, falcon V1. 2. (also രാജക്കിളി or fr. ആളുക) രാ. പ്പക്ഷി Arb. (ഓട്ടുക 183).

രാജി rāji S. I. A line, row. II. Ar. rāżi, con-tented, agreed. രാ. കൊടുക്ക to settle a com-plaint by amicable arrangement. രാ. ആക്കി compromised it. രാജി കൊടുത്തു കളയേണം jud. രാ. ആക to be reconciled. എന്നോടു രാ. വാങ്ങി, രാ. ബോധിപ്പിച്ചു MR. retracted the case, (sec ന്യൂനം 588).— രാജിക്കടലാസ്സു, രാജിനാമം etc. (jud.).

(രാജ): രാജികം caused by (bad) government, as [distress.

രാജിതം (part. pass.) shining, beaming, lust-rous, f.i. രാ’കൌസ്തുഭം AR.

രാജിലം (രാജി) striped; Amphisbæna V1.

രാജീവം a lotus; a large fish; a crane.

രാജേന്ദ്രൻ an eminent prince.

രാജ്ഞി a queen, (Tdbh. റാണി).

രാജ്യം 1. Government, അവനു രാ. വന്നു Bhr. devolved on him. സൎക്കാൎക്കു രാ. ചെന്നപ്പോൾ TR. രാജ്യഭാരത്തെ വഹിക്ക KR. അന്നു രാജ്യഭാരം ചെയ്യുന്ന നമ്മുടെ ജ്യേഷ്ഠൻ TR. — രാജാധിപത്യം നല്കി VetC, — ലഭിക്ക SiPu., — വന്ന കൊല്ലം TrP. — ബാലനു രാജ്യാഭിഷേകം ചെയ്ക (അവനെ KU.) to crown. — രാജ്യാൎത്ഥി KR. looking for the crown. 2. a kingdom, country, in India ൧൮ രാ’ങ്ങളും KR., vu. 56 രാ. (ex

clusive of Kēraḷa), even വയനാട്ടു രാ. TR. (= നാടു, ദേശം).

രാജ്യക്കാർ inhabitants.

രാജ്യപരിവൎത്തനം a political revolution.

രാട്ടാമതു ശിപ്പായ്മാർ TR. Guards?

രാണി Tdbh. of രാജ്ഞി 5. A queen.

രാണുവം T. C. Te. An army (രണം?) V1.

രാതി rāδi S. Favor; favorable (opp. അരാതി).

രാത്രി rātri S. (രാ, തിരി). 1. Night. അൎദ്ധരാ. midnight. 2. at night മാപ്പിളളമാരുടെ ഉപദ്രവം രാ. യായിരുന്നു ഇപ്പോൾ പകൽ പിടിച്ചു പറിയും തുടങ്ങി TR. — (vu. ഇരത്തിരി No. Cher̀umars, ചാത്തിരി, ലാസ്ത്രി Mpl.).

രാത്രിചരൻ a night-walker, fiend KR.; also രാത്രിഞ്ചരൻ.

രാത്രിജം a star.

രാത്രിന്ദിവം, രാത്രൌ ദിവാപി VetC. always.

രാധ rādha S. 1. N. pr. f. CG. CC. രാധാവല്ലഭൻ Kr̥šṇa. 2. വൈശാഖം.

രാദ്ധം (part. pass. of രാധ്) accomplished.

രാമച്ചം rāmaččam (S. C. ലാമച്ചം, ലാമജ്ജകം?). Cuscus grass. GP 76. Andropogon muricatum.

രാമം rāmam S. 1. Dark. 2. beautiful.

രാമ 1. a fine girl V1. 2. N. pr. f.

രാമൻ N. pr. of 1. പരശുരാ. Brhmd. 2. ശ്രീ രാ. KR. 3. ബലരാ. Bhg. Voc. രാമരാമേതി ജപിക്കയില്ലാരുമേ Sah. — (vu. ചാമൻ, Mpl. ലാമൻ). രാമങ്കണ്ടൻ, രാമാണ്ടി N. pr. m. Palg.

രാമചന്ദ്രൻ = ശ്രീരാമൻ, vu. രാമേന്ദ്രൻ.

രാമച്ചീത്താ(ർ)മരം (T. ഇരാ — the bullock’s heart, Anona reticulata, Winsl.) Palg. the soursop, Anona muricata.

രാമന്തളി N. pr. French fort on Mount ഏഴി A. D. 1750. TR.

രാമായണം the epic history of Rāma രാ. പാടി കേൾപിക്ക, രാ. കഥ പാടി, രാ. ഭാരതം കൊത്തിയ വള TP. (also രാ. വള V2. a bracelet with mythological figures). രാ. മുഴുവൻ വായിച്ചിട്ടു രാമനു സീത ആർ എന്നു ചോദിക്ക prov. — The whole R. is to be read esp. during Karkaḍaɤm No., Vr̥šči-

രാമേശ്വ — രാശി 885 രാശി — രാസം

ɤam Trav. — Kinds അദ്ധ്യാത്മരാ. AR., കേരളവൎമ്മരാ. KR. (Vālmiki’s); പാതാളരാ. PR., ബാലരാ. BR., രാ’സങ്കീൎത്തനം Rs.

രാമേശ്വരം the most celebrated fane in the So. കാശിരാ’രപൎയ്യന്തം vu., കാവടിയുംകൊണ്ടു രാ’ത്തു ചെന്നു KU.

രാമോട്ടി N. pr. m. (= രാമകുട്ടി); so രാവുണ്ണി, രാമുണ്ണി etc.

രാമാനം rāmānam 1. (രാ) Night V1. 2. (P. rāh, road?) equipage, accoutrements രാ. ഒളിച്ചു Ti. = സാമാനം, also താമാൻ.

രായർ rāyar, (Tdbh. of രാജ‍ൻ pl. hon.). 1. Title of some Northern Brahmans. 2. the Rāyar, dynasty of Ānagundi, esp. ആനകുന്തികൃഷ്ണരായർ A.D. 1508-30 KU. 3. N. pr. of Nāyar, also രാരു, രാരപ്പൻ, രാരിച്ചൻ, രാരുണ്ണി etc. രായപ്പണം an old coin (33½ Reals, Port.), now രാശി.

രായസം C. M., രായശം T. secretaryship in native governments, രാ. എഴുത്തുകൾ എടുത്തു തരുവാൻ TR. (Palg. Rāj.), രായസക്കാർ So., രായസന്മാർ VyM. writers.

രാരി V1. A root; silver weight = 12½ gold-fanam.

രാരപ്പൻ, രാരു etc. N. pr. see രായർ 3.

രാവണ = ദാവണ, (V1. ചാവണ) or യാപന. The cloth given by a king to his servants, troops, as payment = മുണ്ടും പുടവയും KU. — also 350,000 നായൎക്കു രാവനത്തലയും കൊടുത്തു (Col. KU.).

രാവണൻ rāvaṇaǹ S. (രവം). The king of [Lanka KR.

രാവണനാടു, രാണാടു, രാമനാടു the 11th നാടു of Kēraḷa (with കരഗ്രാമം KU.). രാവണാട്ടു കരേ അദാലത്തിൽ TR.

രാവാരി = യാവാരി (Tdbh. of വ്യാപാരി). N. pr. A caste രാ. ചാത്തുനായർ TR — ൭൧ന്നോളം പറമ്പടക്കി രാവരിച്ചോണ്ടിരുന്നു TR. (= വ്യാപരിക്ക, നടക്ക); al. രാവാരിക്ക to cultivate.

രാവു, sec രാ.

രാശി rāši S. 1. A heap പൎവ്വതോപമങ്ങളാം അന്നരാശികൾ KR. 2. a sum ഒട്ടു സംഖ്യ കൂടിയതിന്നു രാ. എന്നു പേർ Gan. — fig. accu-mulation of qualities തപോരാ. ഇവൻ Brhmd.

പാപരാശികൾ വന്നു മൂടുവാൻ തുടങ്ങുന്നു SiPu. ഭാഗ്യരാശി Nal. സൌന്ദൎയ്യരാശേ VetC. (Voc). 3. a sign of the zodiac സംവത്സരംകൊണ്ട് ഒരു രാശി നീങ്ങും Bhg5. (Jupiter). രാ. സൂക്ഷം വരുത്തുന്നു വിപ്രൻ SG. settles the horoscope. ഇന്നിതു നാമിപ്പിറന്നൊരു രാ. ചൊൽ ഒന്നായി വന്നവാറെങ്ങനേ താൻ CG. under what un-lucky star are we born! but strange, all are alike afflicted. രണ്ടും ഒരു രാ. വന്നുദിച്ചു TP. both diviners hit on the same sign. രാ. വെക്ക to try one’s fortune. — Lucky signs are സ്ഥിരരാ. (ഇടവ, ചിങ്ങ, വൃശ്ചിക, കുംഭ), unreliable. ചരരാ. (മേട, കൎക്കട, തുലാ, മകര), middling ഉഭയരാ. (മിഥുന, കന്നി, ധനു, മീനം).

രാശികം (2) as there is a ത്രൈരാ., so a പഞ്ച —, സപ്ത —, നവ —, ഏകാദശ രാശികം Cs. rule of proportion.

രാശിക്കൂറു (1) poor, light soil, opp. പശിമ — KU. — രാ’റുളള പൊന്നു alloyed gold, opp. പശിമ — 633 [gold of any degree of fineness is said to be either രാ. or പാശിമ —]. (3) a sign of the zodiac. പകൽ ൧൦ നാഴികയോളം അഷ്ടമരാ. കഴിയേണം TR. (for a Rāja’s journey അഷ്ടമരാ. is very much dreaded).

രാശിചക്രം the zodiac രാ’ത്തിൻ വേഗത്താൽ Bhg5.; also രാശിമണ്ഡലം.

രാശിപ്പണം (= രായപ്പ —) a coin said to have been made the Kēraḷa currency by Parašu Rāma KM. = 10 ചക്രം or = 1/3 Rup.

രാശീകരിക്ക (1) to accumulate V2.

രാശീശൻ, — ശ്വരൻ (3) the planet in a sign രാ’പൊരുത്തം astrol.

രാശ്യന്തരം (2) difference between 2 sums. Gan.

രാഷ്ട്രം rāšṭram S. = രാജ്യം A realm, f. i. of 100 provinces V1. രാ’ങ്ങൾ നഗരങ്ങൾ Bhr. പരരാഷ്ട്രമൎദ്ദനം Bhr.

രാഷ്ട്രികൻ an inhabitant പൌരരാ’ർ ഏവരും KR.

രാസം rāsam S. (രസ). A festive dance of cowherds രാസമായുളള ലീല, രാസക്രീഡാസമീരിതാ CG. രാസകേളി Bhg 10.

രാസഭം S. an ass; & രാ’നായ്‌വന്നു CG.

രാസ്ന — രുചി 886 രുചി — രുധിരം

രാസ്ന S. a perfume = അരത്ത (in a. med. വയമ്പും രാസ്നാം ഇന്തുപ്പും sic!).

രാഹിത്യം rāhityam S. (രഹിത) f. i. സംഗരാ. Bhg. Sacrificing every attachment.

രാഹു rāhu S. (രഭ്). A Daitya, that “seizes” sun or moon & causes eclipses; ascending node (8th planet, invisible). ചന്ദ്രനെക്കാലാൽ ഗ്രസിപ്പതിന്നടുക്കും രാ. കണക്കനേ KR 6. രാ. ഗ്രാഹം, രാ. വേള an eclipse.

രാൾ rāḷ S. & രാട്ട്, rāj A king, പക്ഷിരാൾ [VetC.

രിക്തം riktam S. (part. pass. of രിച്). Emp-tied, poor.

രിക്ഥം S. inheritance, riches.

രിംഖണം riṅkhaṇam S. Slipping, crawling അങ്കണം തന്നിലേ രിംഘണം ചെയ്തു CG. (an infant).

രിപു ribu S. (cheating). An enemy സകലരി [പുജയവും Bhg.

രിപുത S. enmity മയി രി. പെരുകി Mud.

രിഷ്ടം rišṭam S. (part. pass. of രിഷ് to hurt). Bad luck; good luck.

രീതി rīδi S. (രീ to run), l. Going, way, usage ചരിതരീതികൾ ഉരചെയ്ക Bhr. details. സന്താനഗോപാലരീതിയിൽ po. measure or rhythm. തുളളപ്പാട്ടിൻ രീ. യിൽ ചൊല്ക etc. അവൻ നല്ല രീതിയുളളവൻ = പരിചയം; ആൎക്കറിയാം നിന്റെ ദുൎന്നയരീതികൾ Mud. evil de-signs. 2. rite, principle or sentence വേദികൾ കൂടി ശാസ്ത്രരീതികൾ പഠിക്ക KR. കൎമ്മം വൈദികരീതിയിൽ ചൊന്നവണ്ണം CG. എന്നുളള രീതി മനസി പതിഞ്ഞു Bhg. — രീതിപ്പെടുത്തുക to arrange (= വഴി). 3. calx of brass, rust, alloy V1.

രുൿ ruk 1. S. ruj (to break). — രോഗം Sick-ness. 2. S. ruč splendour, lustre = ലോച, L. lux.

രുഗ്മം (s. rukmam) gold as ornament രു. അണിഞ്ഞ കട്ടിൽ CG. — രുഗ്മി m., രുഗ്മിണി f. N. pr. Bhg.

രുചി S. 1. light, beauty. 2. taste ചങ്ങലരുചി ആന അറിയും prov. അതിൽ വളരേരു. ഉണ്ടു is savory, I relish it. രു. നോക്കുക to try. 3. liking, wish ഹൃദയരുചി

ആചരിക്ക VetC. ധനരുചിയോടു വരിക Bhg. longing after presents. പരസ്ത്രീരുചി പാരം നിണക്കു RS. യുദ്ധരുചി കിഞ്ചന നമുക്കു ChVr. മനസിയം പ്രതിരുചി ഭവതി VetC. whom she prefers. — opp. അതിൽ രുചികേടു.

രുചികരം S. palatable, savory, well seasoned. denV. രുചിക്ക 1. To be to one’s taste, to please. രുചിക്കും വെളളം good drinking water. എന്നോടു സഖ്യം രുചിക്കുന്നെങ്കിൽ കൈ തരുന്നേൻ KR. ഇതു നിങ്ങൾക്കു രുചിക്കിൽ KR. 2. to approve അവൻ രുചിച്ചനന്തരം KR.

രുചിരം S. delicious, charming; often Compar.

രുചിരതരപുഷ്പപുരി Mud. രുചിരതരനേത്ര VetC. fine-eyed f.

രുച്യം S. = രുചിരം V1.

രുജൂ Ar. ruǰū’ (turning towards). Conviction; brought home to, proved (jud.).

രുദിതം ruďiδam S. (part. pass. of രുദ്). Weep-ing സീതേടെ രു. കേട്ടിട്ടു Rs. — രുദിച്ചു KR. = രോദിച്ചു.

രുദ്ധം ruddham S. (part. pass. of രുധ്). Ob-structed, checked. — രുദ്ധനായ നിരുദ്ധൻ CG. imprisoned.

രുദ്രൻ rudraǹ S. (roaring). Rudra, a form of Siva; his wife രുദ്രാണി Si Pu.

രുദ്രാക്ഷം S. berries of Elæocarpus lanceola-tus, used as beads for rosaries രുത്തിറാക്കത്തോളം വണ്ണത്തിൽ, ഉത്തറാക്കത്തിന്റെ മണിയോളം a. med. രു’ധാരണം V1. wear-ing a rosary. അരുദ്രാക്ഷൻ opp. സരു’ൻ ആയാൽ രുദ്രതുല്യൻ Si Pu. — രുദ്രാക്ഷക്കടുക്കൻ = പാണ്ടിക്കടുക്കൻ.

രുദ്രാക്ഷമാല rosary of Shaivas MR.; also രു’ ദാമം ധരിച്ചാൽ മഹാവ്യാധി നീങ്ങും Si Pu.

രുദ്രികൾ the six Brahmans that perform the യോഗ്യം sacrifice.

രുധിരം rudhiram S. (L. rufus, rutilus). Blood ഒഴുകി രുധിരോദവും, രുധിരജലം Mud. തീണ്ടായിരുന്ന രു. ഗൎഭം അഴിഞ്ഞുപോയി ശേഷിച്ച രു. നിന്നതു a. med. — രുധിരവാൎച്ച = ഉതിരം വാൎച്ച, രക്തസ്രാവം.

രുരു — രൂപഗുണം 887 രൂപനി — രൂഷിത

രുരു ruru S. A deer; a much dreaded animal സൎവ്വജാതികളിലും അതിക്രൂരമായൊരു ജന്തു രുരു Bhg 5.

രുശ = രുഷ S. രുശതിവാക്കു V1. A curse.

രുഷ ruša S. Rage രുഷാ ഗമിച്ചാൻ CC. in rage. — രുഷ്ടനായി നിന്നു നോക്കി CG. enraged. (part. pass. of രുഷ്).

രുഹം ruham S. Growing. പങ്കേരുഹം morass-grown, lotus.

രൂക്ഷം rūkšam S. 1. Rough, rugged, harsh കൺ രൂ’മായി ചുവന്നു Nid. രൂ’മാം ശബ്ദങ്ങൾ Nal. (in jungle). രൂക്ഷമാനസനായ രാക്ഷസൻ Mud. സൂക്ഷിച്ചുകൊൾ എന്നു രൂ’മായുളള വാക്കു CG. രൂക്ഷകൎമ്മം Bhg. awful. (sour, ദ്രാക്ഷ 515). 2. powerful, the virtue of a medicine കുതിരപ്പാൽ രൂ GP.

രൂക്ഷത S. uncouthness രൂ. ാഭാവംകൊണ്ടു കിംഫലം AR. രൂ. മായുളള (in print രൂക്ഷങ്ങളായുളള) മുഷ്ടികൾ ഏറ്റു CG.

രൂഢം rūḍham S. (part. pass. രുഹ്). Grown; notorious മൂഢർ എന്നതു രൂഢമല്ലോ CG.

രൂഢി S. notoriety = പ്രസിദ്ധി, traditional signification.

രൂപം rūbam S. (Tdbh. ഉരുവു, perh. fr. ഉറുപ്പു). 1. Form രൂപങ്ങൾ ൧൨: ദീൎഘം ചതുരശ്രം സ്ഥൂലഹ്രസ്വവൃത്തം അണുനീലം കൃഷ്ണകപിലശുക്ലപീതരക്തം VCh.; a figure. രൂ. എഴുതുക to paint, എന്റെ രൂ. എഴുതിഎടുത്തു drew my like-ness. രൂ. കുത്തിയവള TR. 2. appearance, beauty, natural state. രൂ. കെട്ടവൻ degraded. 3. inflection of nouns & verbs സിദ്ധരൂപം. 4. a whole, esp. number (opp. അവയവം fraction). തികഞ്ഞിരിക്കുന്ന ഒന്നിന്നു രൂ. എന്നു പേർ Gan. 1, 2, 3 are രൂപങ്ങൾ CS. 5. per-fection രൂ. ഇല്ലാഞ്ഞാൽ VyM. if not clearly proved.

രൂപകം S. a drama; a mode of beating time; a coin (see രൂപാ); = രൂപൻ f. i. ബോധ രൂപകജയ VilvP.

രൂപക്കേടു a lodge for an idol.

രൂപക്കേടു deformity, disorder.

രൂപഗുണം beauty.

രൂപനിരൂപണം ചെയ്ക SiPu. meditation on all the members of a God.

രൂപൻ (1. 2) in the shape of, consisting of ഓന്തൂരൂപനായി CC. ബീഭത്സരൂപരായി KR. സത്യരൂ. Bhg. altogether true.

രൂപമാക (1. 2. 5) to get a shape, become a whole. കാൎയ്യം രൂ’കുന്നതിന്നു മുമ്പേ TR. to be arranged, settled. രൂപമായി = വെടിപ്പായി. — The opp. രൂപമല്ലാതേ വരിക to get unsettled. ആയ്തു രൂ’തേ കണ്ടു പോയാൽ TR. if it cannot be effected.

രൂപമാക്ക (1) to model. (2. 5) കണക്കു രൂ’ക്കി arranged. കാൎയ്യം രൂ’ക്കിത്തരാം TR. I shall settle.

രൂപവാൻ (2) well shaped രൂ’ങ്കൽ അഭിരുചി [Nasr.

രൂപശാസ്ത്രം (1) a dramatic work.

രൂപാ(യി) a coin, Rupee ൟരണ്ടു രൂ. പ്രതിഗ്രഹം, പൊൻ രൂ. കൊടുത്തു PT. (No. ഉറുപ്പിക 143.). — Kinds: സൂൎത്തി- (2 ഉണ്ട- or തുട്ടുരൂ., പരന്നസൂൎത്തി), കുമ്പനി-, വണ്ടിക്കുമ്പനി-, തലവണ്ടി or വെളളിത്തലവണ്ടി രൂ. doc. (with a head,), കുളമ്പു- (Ceylon); പൊന്നുരൂ (£).

രൂപി 1. having a shape, handsome ബീഭത്സരൂപികൾ KR. — fem. ഘോരരൂപിണി, കാമരൂപിണി AR.; abstr. N. രൂപിത്വം ഉണ്ടെന്നുളള ഗൎവ്വം KR. beauty. 2. = സ്വരൂപി consisting of; a Goddess is ആനന്ദരൂപിണി DM. made up of joy.

denV. രൂപിക്ക to bring into a shape, express or prove; = നിരൂപിക്ക or സ്വരൂ —, f. i. അരുൾ ചെയ്തതെല്ലാം രൂപിച്ചു ഞാൻ Bhg 12. laid it up, got it clear.

രൂപീകരിക്ക V1. to depict, declare, in-form, conceive.

രൂപേണ (Instr.) by means of, രേഖാരൂ. തെളിഞ്ഞു proved by documents. ആധാരരൂ. നടക്കുന്നവൻ MR. cultivating on the strength of title-deeds.

രൂപ്യം 1. handsome. 2. wrought silver കാഞ്ചനരൂപ്യങ്ങൾ AR. coins; Tdbh. ഉറുപ്പിക Rupee.

രൂഷിതം rūšiδam S. (part. pass. of രൂഷ്).

രെഞ്ചിടു — രോഗം 888 രോഗശാ — രോമകൂ

Decorated; മൂഷികൻ തന്റെ കൊച്ചുകൈ രണ്ടും ജലംകൊണ്ടു രൂ’മാക്കീടുവാൻ എത്ര പാനീയം വേണം PT. to cover.

രെഞ്ചിടുക To plaster, mortar = കപലാരിക്ക, (C. രഞ്ജണിഗ a basin for water in a wall).

രെമീശൻ E. remission, ഉറുപ്പിക രെ. നിൎത്തി MR.

രേ rē S. Oh! fie! woe! രേരേ ധൃതരാഷാട്രാത്മജ [ChVr.

രേഖ rēkha S. (= ലേഖ). 1. A line, stroke as made with ashes on the forehead ശ്രീയും മൂന്നു രേഖാഫലം Si Pu. — ജലരേ. 404. 2. a writ, document, തമ്പുരാട്ടി അവൎകളുടെ കോവിലകത്തേക്കു ചേൎന്ന രേ. jud. കൃത്രിമരേ. false doc. MR. രേ., സാക്ഷി, അനുഭവം the 3 proofs of a claim. രേഖാമൂലം ഏല്പിക്ക, രേഖാരൂപേണ തീൎപ്പു വരുത്തി MR. 3. a little ഭ്രാന്തിന്റെ രേ. V2. a touch of madness.

രേചകം S. (രിച്). A purgative.

രേചനം purging.

രേണു rēṇu S. Dust പാദരേ. ക്കൾ, രേ. സംഘങ്ങൾ ഗണിക്കാകിലാം Bhg.

രേണുക S. the mother of Parašu Rāma, Brhmd.

രേതസ്സ് S. (രി) flow; semen. ഊൎദ്ധ്വരേതസ്സാം മുനി Bhr. high-born.

രേഫം S. (rattling) the letter ര.

രേവ rēva S. Narmada രേവയിൽ സ്നാനം Brhmd.

രേവതി (f. wealthy) the 27th Nakšatra, in Pisces.

രേഷിതം S. (& രേഷണം) The howl of jackal [etc. V1.

രൈ rai S. (L. res). Wealth.

രൈവതം S. (രേവതി).The eastern(?), Vindhya CG. — രൈവതകം id. Bhr.

രൊക്കം rokkam T. M. C. Tu. (Te. രൂക, S. രോകം? lustre). Ready money ആറുപണം രൊഖം കൊടുത്തു, കൈരൊഖം പണം (jud. So. Can.); No. M. റൊക്കം (ജാമീൻ 406).

രൊക്കു (H. rūkhāni). A carpenter’s plane രൊ. കൊണ്ടു മിനുക്ക, also ലൊക്കിടുക V1. 2.

രോഗം rōġam S. (രുജ്). Disease; 44,448 in number VCh. രോ. എന്നും ഇളെച്ചീടാ PR. in-curable. രോഗത്തിൽ കിടന്നു വലഞ്ഞു MR. രോ. കയനേ ഉണ്ടു No. vu.

രോഗശാന്തി cure, recovery നമ്മുടെ ശരീരത്തിന്റെ രോ. കൾ ഒക്കയും കണ്ടു TR. the means employed.

രോഗി sick (രോഗഗ്രസ്തൻ, രോഗാൎത്തൻ); f. [രോഗിണി.

രോഗേതരം Sah. health.

രോചകം rōǰaɤam S. (രുച്). Pleasing, sto-machic ഗോരോചനം ഉണ്ടാക്കുന്നവർ രോചകന്മാർ KR. druggist?

രോചനം S. 1. sharpening the appetite മദ്യം രോ. GP. 2. splendid, so രോചനീയാകാരൻ SiPu.

രോചസ്സു (S. — ചിസ്സ്) light ഭാനുവിൻ രോ.കൾകൊണ്ടു KR. പ്രാലേയരോ. പോലേ സുഖാഗമം Nal.

രോജനാമ P. rōz-nāma A journal രോ. പ്രകാരം തിയ്യതി വിവരമായിട്ടു TR.

രോദനം rōďanam S. (രുദ്). Weeping. — രോദിതയായുളള സോദരി CG. lamenting. — രോദിക്ക = രുദിക്ക Bhg.

രോദസ്സ് S. heaven, sky & രോദസി നിറഞ്ഞു [Brhmd.

രോധം rōdham S. (രുധ്). Obstruction സൂൎയ്യനു ജീമൂതരോ. ഉണ്ടാക Nal. ശ്വാസരോ. Asht. = ശ്വാസം കഴിച്ചുകൂടായ്ക.

രോധനം, രോധിക്ക to obstruct അവൻ വന്നു പിണങ്ങുകിൽ രോധിക്കവേണം നാം CG. withstand. സാല്വൻ കുണ്ഡിനം രോ’ച്ചു SiPu. besieged.

രോധസ്സു S. bank, shore.

രോധി checking (as മൂത്ര — med.).

രോപം rōbam S. (രുഹ് Caus.). An arrow.

രോപണം raising.

denV. രോപിക്ക VCh. cicatrizing.

രോമകം S. Rome. Bhg 5.

രോമ id. — ക്കാരൻ, — പ്പളളി, — മതം; രോമൻ കത്തൊലിക്ക & — ക്കു Roman Catholic.

രോമം rōmam S. (രുഹ്). Hair of the whole body. മൂന്നരക്കോടി രോമങ്ങൾ Brhmd. (in man). പക്ഷരോമങ്ങൾ Bhg. plumage. — രോമം എടുത്തു പിടിക്ക, രോമങ്ങൾ ഏച്ചു നില്ക്ക V1. horripilation.

രോമകൂപം S. a pore of the skin രോ’ങ്ങളൂടെ വേദനഘോരമായി or വേദനനിരവധി

രോമക്കൂ — റാഞ്ചുക 889 രോഹം — റിക്കാട്ടു

രോമത്തിൻകുഴികളിൽ VCh.; also രോമക്കാൽ, — ക്കുത്തു, — ദ്വാരം V1.

രോമക്കൂറു hair of the head രോ’റ്റിൽ ഒരു മുത്തു തങ്ങിപ്പോയി KU.

രോമശം S. hairy; also രോമമയം.

രോമഹൎഷം, — ൎഷണം horripilation from rap-ture = പുളകം; also രോമാഞ്ചം (vu. കൊളളുക), രോമാഞ്ചഗാത്രത്തോടു Bhg.; രോമാഞ്ചിതൻ etc.

രോമാവലി line of hair across the navel; also ശ്യാമളയായൊരു രോമാളി CG.

രോമന്ഥം rōmantham S. Ruminating = തേക്കി അരെക്ക.

രോഷം rōšam S. (രുഷ്). Wrath, fury ഉളളിലടങ്ങാത രോ. Bhr. രോഷേണ പൊരുതു AR. മറയരുതു രോ. ChVr. എൻരോ. തീൎത്തീടുവൻ AR. revenge. ജ്വലിച്ചു രോഷാഗ്നി Mud.

denV. രോഷിക്ക to be wroth ഇവരെ രോ’ച്ചു കുല ചെയ്താൽ KR.

രോഹം rōham S. (രുഹ്). 1. Ascending രോഹാവരോഹം വിചാരിക്ക ChVr. the ups & downs of life. 2. a bud.

രോഹി a tall tree (ആൽ); a gazelle.

രോഹിണി (f. red = രോഹിത). 1. the 4th Nakšatra, with Aldebaran ചിങ്ങമാം മാസവും അഷ്ടമിരോ. നാൾ Bhg. CG. Kr̥šṇa’s birthday. അഷ്ടമിരോ. നോമ്പുണ്ടെനിക്കു VetC. 2. N. pr. f. Balarāma’s mother.

രോഹിതം rōhiδam S. (രുധിര). Red; blood.

രൌദ്രം raudram S. (രുദ്ര). Terrific. രൌദ്രമായി നോക്കി threatening. രൌദ്രകൎമ്മങ്ങൾ (as മന്ത്രവാദം), ഭൎത്താവു രൌദ്രൻ എന്നാകിലും VCh. irascible.

രൌപ്യം S. = രൂപ്യം Silvery.

രൌരവം rauravam S. (രുരു). Formidable, a hell, Bhg 5. രൌരവാദി നരകം VCh.

റ RA

Initial റ occurs only in foreign words.

റക്കാബ് Ar. rikāb, A stirrup.

റജിസ്ത്ര് E. register — റജിസ്ത്രേഷൻ Regis-[tration.

റബ്ബി Ar. rabb. Lord, God.

റമിട്ട്‍ E. remit. — റമിട്ടാൻസ്സ് Remittance.

റമ്പാൻ Syr. A monk, recluse; റമ്പാട്ടി a nun, V1.

റവെക്ക Port, rabéca, A fiddle.

റസൂലളള Ar. = റസൂൽ Muhammed.

റാക്കു Ar. àraq (essence). “Arrack”, spirits ഒരു പാത്രം റാ. വാങ്ങു TP. കളളു റാ. വില്ക്കുന്നു, കളളുറാ. കുടിച്ചപ്രകാരം തോന്നി jud. റാ. വാണിഭം ചെയ്ക, റാക്കിൻ കുത്തക പാട്ടത്തിന്നു കൊടുക്ക TR. Kinds ചട്ടിറാക്കു between Kūḍakaḍavu̥ & Chāvakāḍu̥, കിണ്ണത്തുറാക്കു No. of Kūḍa-kaḍavu̥, & So. of Chāvakāḍu̥. കത്തുന്ന റാക്കു alcohol.

റാഞ്ചുക rāńǰuɤa (see ആഞ്ചുക, ലാഞ്ചുക). 1. To stagger, range sidewards as drunkards, birds No. 2. So. v. a. to carry in the claws റാഞ്ചിക്കൊണ്ടുപോക V2. MC., റാഞ്ചുന്ന പക്ഷി

കൾ birds of prey. പക്ഷികളെ വിലങ്ങിയും താഴേയും റാ’ം MC. ആന ഇറാഞ്ചിപ്പക്ഷി V2. = ആനറായി, — റാഞ്ചൻ B. a certain kite.

റാട്ടു r̀āṭṭu̥ 5. (C. Tu. also ലാട്ടു, H. rahṭā). A spinning wheel; water-wheel.

റാണി = രാണി Trav.

റാത്തൽ 5. (Ar. raṭl, Port, arratel). A pound of 12 ounces, = 4 പലം.

റാൻ r̀āǹ = ഇറാൻ (Te. റേൻ king = T. ഇറയൻ). Interj. of obedience in answering a king: be it so!

റാന്തൽ vu. = ലാന്തർ.

റാപിളി Ar. rāfiżi, A heretic, Shīa’. Ti.

റായി C. Tu. rāgi, Raggy, Cynosurus coracanus.

റാവുത്തു 5. A horseman, രാകുത്തൻ V1. Palg. & — വു — (living in Palg. distr.; f. രാകുത്തിച്ചി, a class of Northern Mussulmans.

റാഹത്ത് Ar. rāḥat, Quiet, ease.

റിക്കാട്ടു E. record.

റിഗുലേ — ലക്ഷണം 890 റൊക്കം — ലക്ഷ്യം

റിഗുലേഷൻ E. regulation.

റിഫോട്ടു E. report MR.

റിവാജ് Ar. rivāǰ. Custom റി. പ്രകാരം; sale റി’ജിൽ കയറ്റുക MR.

റൂമാൽ & ഉറുമാൽ P. A handkerchief.

റൂമി & ഉറുമി (143) Turkish (— കത്തി, — സുൽത്താൻ V1.).

റേസ്സ് Port. reis (pl. real). A small coin ൮൦ റേസ്സ് = ⅕ Rup. TR.

റൊക്കം, see രൊ —; റൊക്കവില TR. Buying with ready money.

റൊട്ടി H. rōṭi, Bread, also രൊട്ടി V1. biscuit (cakes of ഉഴുന്നു are called റൊ. GP 56.) & ഒരോട്ടി Mpl. loc.=പത്തിരി.

റോന്ത Port. ronda. The round, night patrol ആയുധക്കാർ ഒറോന്ത പോയ നേരത്തു TR. ഒ. നടക്കുന്ന വെളളക്കാർ TP. ഒ. ക്കാർ etc.

റോൾ E. roll, Pulley.

ല LA

ല occurs chiefly in S. & foreign words; Māpiḷḷas often pronounce ല where ര is original (ലണ്ടു, ലാസ്ത്രി=രാത്രി).

ലകാരം laɤāram S. The letter L. — any tense [or mode.

ലകുടം laɤuḍam, Tdbh. of ലഗുഡം, A stick ല. പിടിച്ചു മണ്ടി അടികൂട്ടി Mud. യഥാല. AR.

ലക്കഡി H. 1. id. 2. N. pr. of places.

ലക്കം lakkam, Tdbh. of ലക്ഷം. Number. ല. പതിക്ക B. to number.

ലക്കോട്ടു A letter doubled up (റിക്കാട്ടു?).

ലക്ഷം lakšam S. (ലഗ്). 1. A mark; aim ല. മുറിച്ചു വീഴ്ത്തി Bhg. 2. a Lac=100,000; also a Lac of millions of millions, മാലക്ഷം 1 Million of millions of millions CS. മൂന്നു ല. ജപിപ്പിക്ക kings to get Višṇu’s names (സഹസ്രനാമം) 300,000 times repeated.

ലക്ഷണം S. 1. A characteristic mark പുരാണത്തിന്റെ ല. Bhg. 5 or 10 of the neces-sary contents of a Purāṇa. ബ്രഹ്മം സൎവ്വലക്ഷണഹീനം Bhr. without attributes. അകത്തു പരുക്കേറ്റ ല’ങ്ങൾ MR. symptoms of internal hurt. മരണത്തിന്റെ ല. etc. 2. sign of futu-rity, omen ഒത്തു ഭവാനുടെ ല. Nal. just as you predicted. ല. ചൊല്ലിനാൻ Bhr. foretold. ല. ചൊല്ലുന്നവൻ a fortune-teller (ദുൎല്ല., സല്ല.). വൈധവ്യല. കാണുന്നതുണ്ടു Si Pu. (in ജാതകം). 3. rule, perfection, beauty ല’മുളള കോഴിച്ചാത്തൻ MC. a perfect cock. ല’മില്ലാത്ത മന്ത്രികൾ PT. useless. — also adj. ലക്ഷണയാകിയ കന്യക CG. എന്നുടെ ലക്ഷണ Bhr. my dear!

ലക്ഷണക്കേടു (2) a bad star; (3) absence of the proper qualities.

ലക്ഷദീപം a religious illumination.

ലക്ഷദ്വീപം, — പു (2) the Laccadives = ദ്വീപം 2, 517.

denV. ലക്ഷിക്ക 1. to observe, notice. 2. Tdbh. [= രക്ഷിക്ക.

part. pass. ലക്ഷിതം perceived.

ലക്ഷീകരിക്ക to aim at വീരന്റെ ഗാത്രത്തെ ല’ച്ചു Sk. ല’ച്ചാർ RS. showed forth, extolled.

ലക്ഷ്മം (S. — ൻ) mark വീരല., രാജല.

ലക്ഷ്മണൻ N. pr. half-brother of Rāma.

ലക്ഷ്മി (auspicious sign). 1. The Goddess of prosperity. ല. അവങ്കൽ നില്ക്കട്ടേ, ല. യെ കെട്ടി നിൎത്തി Mud. chained fortune to his person. 2. = ശ്രീ any success ഭാഗ്യല. ക്കും യോഗ്യല. ക്കും കാൎയ്യല. ക്കും വീൎയ്യല. ക്കും പുണ്യ ല. ക്കും കാരുണ്യല. ക്കും കാന്തൻ നീ KU. per-sonification of attributes.

ലക്ഷ്മീപതി, — സഹായൻ SiPu. Višṇu.

ലക്ഷ്മീവാൻ fortunate, handsome ല’നായുളള രാഘവൻ KR.

ലക്ഷ്യം 1. Deserving to be regarded പ്രാണനെ പോലും ല’മാക്കുകയില്ല Arb. will not spare (= ഗണ്യം). 2. aim, prize ല. പാൎത്തു വലി കൂട്ടി Bhr. ല. കാട്ടിത്തന്നു, ല’ത്തെ ഭേദിക്ക AR. മുക്തില’ത്തിന്ന് ഇവ ഒക്കയും ഭ്രമം തന്നേ Bhg. 3. a symptom, proof സംശയിപ്പാന്തക്കല’ങ്ങൾ MR. എന്തു ല’ത്താൽ എഴുതി, ആ ല’ത്താൽ ബോധിക്കും, കാണിച്ച ല’ങ്ങളാൽ

ലഗാം — ലംഘനം 891 ലംഘ്യം — ലബ്ധം

കണ്ടു, എന്ന് എനിക്ക് ഒരു ല. ഇല്ല MR. ലക്ഷ്യ രൂപേണ തെളിയിക്ക MR.

ലഗാം P. lagām, A bridle,& ലഗാൻ, S. വല്ഗ.

ലഗുഡം laġuḍam S. A stick, see ലകുടം.

ലഗ്നം laġḡnam S. (part. pass. of ലഗ് to ad—here). 1. Attached. 2. the rising of a sign, ശുഭലഗ്നേ ജാതനായി, ഉത്ഭവിച്ചു കുംഭലഗ്നേ Brhmd. auspicious hour (opp. ദുൎല്ല.), മകരമല്ലോ ല. പെരിക ശുഭമതു Bhr.; ല’ങ്ങളായി പ്രകാശിച്ചു Nal. (sparks of a star or meteor).

ലഘു laghu S. (L. levis, G. ‘elachys). Light, swift.

ലഘിമാവ് excessive lightness, Bhg.

ലഘിഷ്ഠം SuperI. lightest. ല’മായി ചൊല്ലിയ വാക്കു KR. contemptuous.

ലഘുതരം Compar. most trifling, wantonly കളിച്ചു ല. മദിച്ചു KR. പോർ ചെയ്തു ല. Bhg. ലഘുതര തല്ലു etc.

ലഘുത്വം 1. lightness. ശരീരലകുത്തും ഉണ്ടാം a. med. elasticity. 2. levity, triviality കാര്യത്തിന്റെ, ദോഷങ്ങളുടെ ഗുരുല. പോലേ ദണ്ഡിപ്പിക്കേണം VyM. ല’ങ്ങൾ കാട്ടരുതു Bhg. obscenities. — so ലഘുതയായുളള വചനം KR. disgraceful, wanton.

ലങ്ക Lanka S. Ceylon ലങ്കാദ്വീപു & its capital ദ്വീപത്തിൻ മദ്ധ്യത്തിൽ ല. എന്നുളള പട്ടണമായതു KR. ൭൦൦ യോജനാ വട്ടമായുളള ലങ്കാപുരം AR. (T. ഇലങ്കുക to shine).

ലങ്കം (S. ലംഗം union or = രംഗം?). ചിതമായിട്ടും ലെങ്കമായിട്ടും Ti. nicely.

ലങ്കട laṇgaḍa Tu. No. M. P. Limping, (S. ലംഗ).

ലങ്കർ P. langar, An anchor, നങ്കൂരം.

ലംഘനം langhanam S. 1. Passing over നദീല. 2. transgressing, exceeding ആജ്ഞാല. ചെയ്ക VyM. സത്യല. V1. perjury. ൟശ്വര പ്രകല്പിതം ല. ചെയ്ക Nal. to avoid one’s fate. denV. ലംഘിക്ക 1. To pass over സിന്ധുവിൽ സേതുവും ബന്ധിച്ചു ല’ച്ചു UR. ഹേമാദ്രിഭാഗങ്ങൾ ഓരോന്നേ ല’ച്ചു Nal. — fig. ദുഃഖാംബുരാശിയും ല’ച്ചു പോന്നു നാം Nal. 2. to surpass ആകാശത്തെ ല’ച്ചു കാണാകുന്നു എഴു

നിലമാടങ്ങൾ Nal. 2. to trespass കല്പന ല’ച്ചു നടക്ക TR. (= അതിക്രമിക്ക). നാഥന്റെ ആജ്ഞയെ CG. മൎയ്യാദ ല. യോഗ്യമല്ല Nal.

part. pass. ലംഘിതം.

ലംഘ്യം to be passed over ല’മോ കാലസ്യകല്പിതം Nal.

ലച്ചൻ laččaǹ (Tdbh. of യക്ഷ). A goblin, apparition in dreams etc., f. ലച്ചി.

ലജ്ജ laǰǰa S. Shame, bashfulness അതു കേട്ടു ല. യായി തല താഴ്ത്തി KR. — In Cpds. അത്യന്തലജ്ജനായി Bhg.

ലജ്ജക്കേടു impudence, disgrace.

ലജ്ജാകരം causing Shame ആയ്ത് എത്രയും ല. Mud. — ലജ്ജാശീലൻ modost.

denV. ലജ്ജിക്ക = നാണിക്ക f. i. ഭക്തൻ പൊട്ടനെ പോലേ ല’ക്കും ചില നേരം Bhg.

part. ലജ്ജിതനായിട്ട് ഒന്നും പറയാതേ KR. ashamed.

abstr. N. ദാരിദ്യ്രതോലജ്ജിതത്വം ഭവിക്കുന്നു സത്വവും ല’ത്വത്താൽ ക്ഷയിക്കുന്നു VetC.

CV. ലജ്ജിപ്പിക്ക to shame.

ലട്ടു H. laṭṭū, A child’s top = പമ്പരം 614.

ലഡായി laḍāy H. Quarrel, ലഡായിക്ക.

ലത laδa S. A creeper, tendril തരുലതകൾ Nal. താംബൂലല. KR.

ലതാഗൃഹം a bower, also ലതാമണ്ഡപം Brhmd.

ലതാംഗി f. delicately shaped, Nal.

ലത്തീൻ Latin, ല’നിൽ PP.

ലന്ത landa 1. = ഇലന്ത 113. Zizyphus J. ല.ക്കുരു Nid. ല. ക്കുരു കൊണ്ടു കൂട്ടുവാൻ ഉണ്ടാക്കി Sil. ലന്തപ്പഴം Mud. ല. ക്കൊമ്പു Tantr. 2. Hol—land ഒലന്ത KN. ല. ക്കാർ the Sūdras among Europeans. ല. ക്കോട്ടയിന്നു കാലത്താൽ എെയഞ്ചു കുത്തു പട്ടു തരേണം TR. (Caṇṇanur to Kōlattiri).

ലപനം S. Talking, blabbing.

ലപിതം (part. pass, of ലപ്) talked; voice.

ലബ്ബമാർ Lebbies, Muh. colonists on the So. Tamil coast; also Muh. weavers. No.

ലബ്ധം labdham S. (part. pass. of ലഭ്). Got. ലബ്ധി acquisition സുഗ്രീവനു രാജ്യല. ഓരാതേ ലഭിക്കയും KR. (= ലാഭം), so മോക്ഷലബ്ധി etc.

ലഭിക്ക — ലയം 892 ലയിക്ക — ലസിതം

ലഭിക്ക 1. v. n. To be got എനിക്കു ലഭിച്ചു = കിട്ടി; also aux. V. ചിൽസ്വരൂപത്തിൽ ചേൎന്നു ല’ക്കേണം KumK. may I have a happy death. 2. v. a. to get സ്വൎഗ്ഗത്തെ ല’പ്പാൻ KR. ശാപം ല’ച്ചു ഞാൻ, മനുഷ്യർ ദിവ്യഭാവത്തെ ലഭിക്കും Nal. മുന്നേപ്പോലേ മൂക്കിനെ ല. PT. — With 2nd Adv. ഞങ്ങളെ കാണ്മതിന്നു ല. യില്ല VilvP.

CV. ലഭിപ്പിക്ക to procure ചിന്തിച്ചവണ്ണം ല'[ച്ചു Bhg.

ലഭ്യം obtainable ദുൎല്ലഭമായതു ല’മാം Bhg. വല്ലതും ല. ഉണ്ടാകും I look for some profit. ഓരോരുത്തരെ ഭ്രമിപ്പിച്ചു ല’ങ്ങൾ ഉണ്ടാക്കി MR. extorted by threats. എന്നാൽ ല. ഇല്ലാതിരുന്നതു jud. no bribe.

ലമ്പടൻ lambaḍaǹ S. 1. Greedy, intent upon പ്രിയാലാപല. Si Pu. 2. a libertine, ലലനാല. VCh.

ലംബം lamḃam S. 1. Pendulous ലംബോഷ്ഠന്മാർ = ചുണ്ടുതീങ്ങിയവർ AR. 2. a perpen—dicle കനത്തൊരു വസ്തു കെട്ടിയൊരു സൂത്രം തൂക്കു ആ സൂത്രത്തിന്നു ല. എന്നു പേർ Gan.

ലംബനം depending; a long necklace.

ലംബി hanging down.

denV. ലംബിക്ക to be suspended.

part. pass. ലംബിതം f. i. അംബരം തന്നിലേ ല’തയായി കാണായി CG. suspended.

ലംബോദരൻ pót—bellied, Gaṇapati Sk., Siva. Sah. (a glutton).

ലംഭനം lambhanam S. (ലഭ്). Getting.

ലമ്മി lammi (loc.) Lewd, dissolute.

ലമ്മാണികൾ C. Tu. M. (H. Te. T. ലമ്പാടി) a caste of wandering dealers in corn, Ban—jārā H. = എരുതുകാർ, ചെണ്ടുകാർ Cann.

ലമ്പാടികൾ (see ab.) taking goods fr. Waya—nāḍ/?/ to the coast on pack—oxen. — ലമ്പാടിക്കന്നു Palg. bullocks brought for sale from Koṇṇ/?/.

ലയം layam S. (ലീ). 1. Adhering, entering, പ്രകൃതി പരബ്രഹ്മണി ല. Bhg 12. will be ab—sorbed in Br. 2. vanishing, destruction മേലിൽ ഒരു ല. ഇല്ലാത്ത സല്ഗതി Bhg. eternal. ലയകാലം = പ്രളയം; സൎഗ്ഗവും സ്ഥിതില. Bhg.

denV. ലയിക്ക 1. To adhere, to be drawn in, dissolved in സൎവ്വവും ലയിപ്പതെങ്കൽ Bhg. സായുജ്യം പ്രാപിച്ചു നിശ്ചലാനന്ദേ ലയിക്കും AR. ദേഹം പരമാത്മനി ചേൎന്നു ലയിക്കേണം Bhr. പരൻ തങ്കലേ Bhg. ജീവൻ പരനോടു ലയിച്ചു വസിക്കും SidD. ബ്രഹ്മത്തോടു ലയിച്ചാനന്ദിച്ചു Si Pu. 2. to be absorbed, lost in ചൂതു പൊരുതു ല. Sk. കഥയിൽ ലയിച്ചുപോയി vu. കാൎയ്യവിസ്താരേ മനസ്സു ല. യാൽ VetC. taken up with judicial duties. 3. to be sanctified. മോഹം തീൎന്നു മനസ്സു ല. GnP. to vanish.

CV. ലയിപ്പിക്ക 1. to absorb ആത്മനി സ്വാത്മാനം യോഗേന ല’ച്ചു Bhr. ഇന്ദ്രിയം കാരണങ്ങളിൽ ചേൎന്നു ല’ച്ചു KumK. ഭഗവാനെ നിജമനോകൎണ്ണികാഗ്രേ ല’ച്ചു Bhg. 2. to destroy എല്ലാം ല’ക്കുന്ന മഹേശ്വരൻ Bhg. 3. to allure, woo.

ലലനം lalanam & ലളനം V1. S. Dallying; lolling. — ലലനമാർ പ്രലാപിച്ചു KR. women.

ലലാടം lalāḍam S. The forehead മൃത്യു വന്നു ലലാടസീമനി നൃത്തകേളി തുടൎന്നു ChVr.

ലലാമം lalāmam S. Mark (on the forehead of cattle etc.); an ornament.

ലവം lavam S. (ലൂ). 1. Cutting, a fragment ലവലേശം പോലും സത്യം ഇല്ല vu. not a bit of truth. 2. minute division of time ലവസമയമൊടു AR. in less than a moment (1/2000 Nāḻiγa).

ലവംഗം S. the clove—tree & ഇല — (113) also രക്തലവങ്കം V1. cinnamon, in Trav. ലൌങ്കപ്പട്ട.

ലവണം lavaṇam S. (= ര —). 1. Salt ലവണജലംകൊണ്ടവനെ അഭിഷേകം കഴിച്ചു RS. ലവണമേഹം ഉപ്പുകണക്കേ വീഴും a. med. (a disease). ലവണാംബുധി the sea. 2. hand—some.

ലശൂനം lašunam S. Garlic, വെള്ളുള്ളി.

ലസത്തു lasat S. (part, of ലസ്). 1. Shining ലസൽചന്ദ്രബിംബം KR. 2. sporting, ലസത്തുണ്ഡം Bhr. a playful mouth.

part. pass. ലസിതം id. മണിലസിതഫണി, കുലശലസിതവിമലോദകം Bhg.

ലഹരി — ലാംഗൂലം 893 ലാജം — ലാഭസ്ഥാ

ലഹരി lahari S. 1. A wave. 2. intoxication ല. എടുക്ക, പിടിക്ക; ല. ക്കാരൻ tipsy. വചന പിയൂഷസുഖപാനമോദല. കൊണ്ടു ഞാൻ പരവശൻ Bhr. വാമലർതേൻ നുകൎന്നീടും ല. യിൽ കാമനടനമാടും Bhg.

denV. ലഹരിച്ചിരിക്ക, ലഹരിച്ചവൻ V1. drunk.

ലഹള No. (H. lahra, whimsical, capricious?), a quarrel. ല. കാണിക്ക a rebellious spirit. മാപ്പിള്ളമാരേ ല. കൊണ്ടു riots. എല്ലാം തച്ചു ല. ചെയ്തു TR.

ലളിതം laḷiδam S. (part. pass. of ലല്). Dally–ing, playful, delicate, delightful കനകമണി ല. ഒരു മാലയും Mud. മണില’കന്ധരം Bhr. അതിലളിതകളേബരം Nal. ഈ ശാസ്ത്രം കുറയ ല. (opp. ഗംഭീരം). ലളിതോക്തികൾ Nal. amusing talk, attractive fiction.

ലളിത a lovely woman; also = ദേവി (Sakti).

ലാകുക lāγuγa No.(T. ഉലാ — 144., Te. Tu. C. ലാഗു to jump). To take a walk, soar തമ്പുരാൻ മാളികമുകളിൽ ലായിക്കൊണ്ടിരിക്കുന്നു vu.

ലാത്തുക (T. ഉലാ —), ലാത്തിനടക്ക V2. id.

ലാതുക V1. to leap. — ലാതു a caper.

ലാക്കു lākkụ Tdbh. (ലക്ഷം, H. dāg) = താക്കു. 1. Aim, butt ലാക്കിന്നു കൊൾക V1. to hit. ലാക്കിൽ കൊള്ളിക്ക; ലാക്കിൽ ഉറപ്പിച്ചയച്ച ബാണം KR. ലാ. നോക്കുക to aim. മാരനമ്പിന്നു ലാക്കായവൾ CG. കാമബാണങ്ങൾക്ക് ലാക്കായി Nal. നമുക്കു വേൽ ലാക്കിന്നു തട്ടിയതും ഇല്ല. — fig. ഉപായം ലാക്കിന്നു തട്ടി Mud. 2. = താക്കു facility for effecting a purpose, easy circumstances.

ലാക്കരി (loc.) = താക്കരി a great rogue (= തസ്കരൻ?).

ലാക്ഷ lākša S. Lac, അരക്കു (46), shellac.

ലാഘവം lāghavam S. (ലഘു). 1. Lightness കാൎപ്പാസലാ. വാക്കിന്നുണ്ടു Sah. (so frivolous). 2. alleviation, intermission ലാ. വന്നീടാതേ പൊരുതു DM. 3. swiftness, dexterity ഹസ്തലാ. കാട്ടി KR. in wrestling, ലാ. ചേൎന്ന കരം AR. 4. contempt ലാ. ഭവിച്ചീടും PT.

ലാംഗലം S. A plough; penis.

ലാംഗലി CG. Balabhadra, സീരി.

ലാംഗൂലം S. the tail, as of a horse Bhg., (തണുക്ക 1, 423).

ലാജം lāǰam S. Fried grain, മലർ f. i. at a marriage അനലസമ്മുഖം ലാജമോക്ഷം ചെയ്തു Nal. (the bride). ലാജങ്ങൾ പോലേ പൊരിഞ്ഞു CG. ലാജപായസപൂപാദി Bhg. (for പൂജ).

ലാഞ്ചുക & എലാ — 162 (C. Te. Tu. ലാഗു to jump). No. Water to shake, to spirt.

ലാഞ്ഛനം lāńčhanam S. A mark = ലക്ഷം f. i. തൽപാദലാ’നമാൎഗ്ഗേണ പോയി Bhg. foot—steps, ലാ’മായി ധരിക്ക CG. a blow treated as an honorable mark. പിഞ്ഛ എന്നുണ്ടൊരു ലാ. നെറ്റിമേൽ Nal.

ലാഞ്ഛിതം marked, named ലാ’താനേകരത്നപ്രഭ Brhmd. (part.).

ലാടം lāḍam S. 1. The sea—coast of Sindh, Lāŗ (Larike of the Romans), ചില ലാടരും Nal. travelling beggars & Gipsy doctors, ലാടവൈദ്യന്മാർ paying yearly visits in Mal., called ധൎമ്മവൈദ്യന്മാർ No. as they pretend to take payment for the medicines only (ലാടവൈദ്യം). 2. a certain inauspicious time (1 of നവദോഷം). 3. T. C. Te. Tu. horse—shoe, as intro—duced from Sindh. ലാ. കെട്ടുക Arb., ലാടൻ തറെക്ക vu. to shoe horses & bullocks. ലാടക്കാരൻ a farrier.

ലാത്തുക, see ലാകുക.

ലാന്തർ E. lantern.

ലാപം lābam S. (ലപ്). Talk അവൻറെ ലാപങ്ങൾ ചിത്തത്തിൽ ഏതും കടന്നില്ല Si Pu.; ദുഃഖലാ. കേട്ടു KR. wail.

ലാഭം lābham S. (ലഭ്). 1. Getting സല്ഗുരുലാ. ഉണ്ടായി, സന്താനലാ. ലഭിക്കും എല്ലാൎക്കും Bhg. 2. gain, profit, ലാഭമോ കുറച്ചലോ കണ്ടതു TR. increase or decrease. കുമ്പഞ്ഞിയിലേയ്ക്കുള്ള ചേതവും ലാഭവും അറിയാം TR. ലാഭച്ചേതം പിരിച്ചെടുക്കേണം VyM. share alike profit & loss. അവരവൎക്കു വല്ലതും ലഭിക്കുന്നതു ലാ. എന്നു വെച്ചു നടക്കും TR. each counts gain what he can secure for himself. 3. cheapness ലാഭത്തിന്റെ തകറാർ, ലാഭത്തിന്നു വാങ്ങുക jud. (അരി വിലെക്കു വാങ്ങി വെച്ചു ലാഭത്തിന്നു വില്ക്കാം profitably).

ലാഭസ്ഥാനം the 11th sign of the zodiac counted from that just rising.

ലായം — ലിംഗം 894 ലിംഗധാ — ലീസ്ത്

ലാഭാലാഭം = ലാഭച്ചേതം (2).

ലായം lāyam H. Te. C. Tu. T. = ആലയം. A stable ലാ. കാൎയ്യക്കാരൻ TrP. (over the horses). — കുതിരലായം a horse—stable.

ലാല lāla S. Saliva, ലാലാനീർ V2. (see ലാള —).

ലാലാടികൻ S. (ലലാടം) an attentive servant; idler, swaggerer.

ലാവണം lāvaṇam S. Salted. — M. T. Te. C. A list of soldiers, account—roll V1.; also ലാവണി, (H. lāw = army).

ലാവണ്യം S. (saltiness) loveliness, charm രൂപലാ’ങ്ങൾ Nal. ദേവിതൻ മെയ്യുടെ ലാ. CG.

ലാവുക, see ലാകുക.

ലാസം lāsam S. (ലസ്). Dancing, gen. ലാസ്യം, also of unseemly gestures ലാസ്യം കാട്ടിച്ചിരിപ്പിക്ക VilvP.

ലാസിക S. a dancing—girl ലാവണ്യമായുള്ള ലാ.മാർ ലാളിച്ചു ലാസ്യം തുടങ്ങിനാർ CG.

ലാഹരി T. C. So. = ലഹരി Drunkenness, & ലാഹിരി.

ലാളനം lāḷanam S. (ലല്). Caressing, fondling പുത്രിയെ ലാ. ചെയ്തു വളൎത്തു SiPu. പശുലാ. ചെയ്താൻ CC.

denV. ലാളിക്ക To fondle, dandle മകനെ ലാ. Bhr. കൈകൊണ്ടു മെല്ലവേ ലാളിപ്പാനായി CG. വാൎക്കുഴലാളെ ലാളിച്ചു CG. ദാരങ്ങളെ ചെന്നു ലാ. Nal. എന്നെ പരിപാലിച്ചു ലാളിപ്പാൻ ആർ Mud. — part. ലാളിതം caressed.

ലാളിത്യം S. loveliness f. i. of a cascade ലാ. ആണ്ടു ചുഴന്നതു കാണായി CG. ലാളിത്യശാലി CC.

ലിഖിതം likbiδam S. part, pass.; (രിഖ്) Writ—ten, scratched കുമരൻ ലിഖിതപുസ്തകം MM. (= എഴുതിയ). എന്റെ ലി. Genov. letter. ശിരസിമമ ലി. ഇദം എന്നേ പറയാവു Mud. = തലയെഴുത്തു. — നരപതിലിഖിതൻ VyM. a writer.

ലിഖ്യപ്രകരണം N. pr. a book showing how documents are to be drawn up.

ലിംഗം linġam S. 1. A sign, mark ദേവലി’ങ്ങൾ ഇളകി വിയൎക്ക AR. Sah. idols (an omen). ഈ രത്നലി. മമ പ്രാണതുല്യം SiPu. remarkable jewel (a കങ്കണം). 2. penis, phallus ശിവ

ലി. SiPu.; also a fane of Siva. 3. gramm. gender: പുല്ലി. m., സ്ത്രീലി. f., നപുംസകലിംഗം neuter gender.

ലിംഗധാരികൾ Lingaites, a sect of Shaivas.

ലിംഗഹീനൻ V2. a eunuch ലി’ന്മാരെ കാവൽ വെച്ചാൻ Bhr. in harems (also ലിംഗഛേദകൻ).

ലിംഗാൎബുദം a. med. a cancer.

ലിംഗി S. wearing religious marks, VyM. an ascetic; hypocrite (ലിംഗവൃത്തി).

ലിപി libi S. (ലിപ്, G. àleiphō). Writing. ശകടകൃതലിപികൾ mud. the hand—writing of. നാനാഭാഷാലിപിജ്ഞാനം VyM. ഭാഷകൾ എല്ലാം അറിഞ്ഞീടേണം ലി. കളും VCh. alphabets. ജലസഹിതലിപിസദൃശം VetC. = ജലരേഖ.

ലിപ്തം S. (part, pass.) smeared, defiled.

ലിപ്സ lipsa S. (desid. of ലഭ്). Coveting.

ലീഢം līḍham S. (part. pass. of ലിഹ്). Licked.

ലീനം līnam S. (ലീ). 1. Adhering, cleaving to, sitting on, ചരണാരുണാംബുജലീനപാം സു AR. വൃക്ഷശാഖാലീനൻ KR. hid under. ചന്ദനദ്രുമലീ. മലയാചലം ChVr. സ്കന്ധലീനങ്ങളായ ഭുജഗങ്ങൾ KR. 2. being absorbed, dis—appearing സ്ഥൂലവൃത്തികൾ ലീനമാകും Bhg. (through സൂക്ഷ്മസ്ഥാനം). — (part. pass.).

ലീല līla S. (ലല്, ലസ്). 1. Play, sport ലീലകൾകൊണ്ടു കളിക്ക & ലീ. കളെ കളിക്ക CG. ബാലന്മാരുടെ ചൊൽ ഉണ്മയല്ല ലീലയായ്പോം CG. ലീലയാവെന്നു KR. Sk. easily. നാരിമാരോടു കൂടി ലീ. യാടി SiPu. 2. God’s action ഭൂമി ദേവലീ. കൊണ്ടുണ്ടായി, the world is God’s ലീലാവിലാസം Bhr. കൃഷ്ണലീ. Kŗšṇa’s frolics & doings (he is ലീലാമാനുഷൻ Bhg.). സൃഷ്ടിസ്ഥിതിസംഹാരലീലകൾ നിത്യമനുകരിപ്പാൻ ഉളരായ ത്രയവൎണ്ണികൾ Bhg.

ലീലൻ (in Cpds.) ആണുങ്ങൾ ആനന്ദലീലന്മാരായി, മാനിനിമാർ ആനന്ദലീലമാർ CG.; appearing as ഗജലീലൻ elephant—like.

ലീലാവതി 1. an attractive woman. 2. N. pr. a mathematical treatise.

ലീസ്ത് E. list പേൎലീസ്ത് പ്രകാരം (see പേരിസ്ത്) ലീഷ്ട് Arb.

ലുങ്കി — ലേപനം 895 ലേപിക്ക — ലോകനാ

ലുങ്കി P. luṇgi, A checkered cloth of Mussulman women. [out, as hair.

ലുഞ്ചിതം luṇǰiδam S. (part, pass.) Plucked

ലുഠിതം, ലുണ്ഠനം S. Rolling on the ground, as a horse. [ലുണ്ടകൻ.

ലുണ്ടാകൻ S. 1. A crow. 2. a robber; better

ലുപ്തം luptam S. part. pass. (രുപ്). Robbed, lost; plunder, loot.

ലുബ്ധൻ lubdhaǹ S. (part. pass. of ലുഭ). Covetous, greedy; a hunter; f. ലുബ്ധ & ലുബ്ധത്തി; also ലുബ്ധകൻ. [ബ്ധുള്ള.

ലുബ്ധ് lubdhụ, covetousness = ലുബ്ധത f. i. ലു

ലൂട്ടു H. lūṭ, (ലുപ്ത). Plunder, “loot.” [grass.

ലൂനം lūnam S. (part. pass. of ലൂ). Cut, as

ലൂത S. a spider.

ലേക്യം vu. = ലേഹ്യം.

ലേഖ lēkha S. (ലിഖ്, രേഖ). A line.

രേഖകൻ S. a writer ഇഷ്ടനായുള്ളൊരു ലേ. Mud. a secretary.

ലേഖനം S. 1. writing ലേഖകന്മാർ ഓലയുമായി വന്നു ലേ. ചെയ്തു KR. സ്വരൂപത്തെ നഖംകൊണ്ടു ലേ. ചെയ്തു Nal. to scratch, draw on a leaf. S. ഭൂമിലേ. ചെയ്തു Bhg. (in per—plexity). സ്ത്രീയിൽ ലേ. ചെയ്തു Nal. (irony). 2. stimulating, med.

ലേഖനൻ S.=എഴുതിക്കോൻ f. i. ലേ’നാം ഗുരു VCh.; ലേഖനി a pen, style.

ലേഖൻ a writer ഗണകലേഖന്മാർ Bhr.

ലേഖം S. a letter വ്യക്തമല്ലാത്തൊരു ലേ. എഴുതിച്ചു mud. (in ciphers).

ലേഖാതതി S. a book ലേ. വാങ്ങിക്കൊണ്ടു VilvP.

ലേഖിതം = ലിഖിതം.

ലേഖ്യം 1. deserving to be written or painted ലേഖ്യന്മാരായുള്ള ലോകരെ ലേഖനം ചെയ്തു CG. 2. a document, രാജലേ. സ്ഥാനലേ. സ്വഹസ്തലിഖിതം ഇങ്ങനേ ൩ വിധം ലേ. VyM.

ലേഞ്ചി Port. lenço, A handkerchief.

ലേപം lēbam S. (ലിപ്). Smearing, plaster—ing; a salve, ointment.

ലേപനം id. സ്വൎണ്ണലേ. anointing with sandal—wood, gold—dust, etc. (kings). കണ്ണിന്റെ പുറമേ ലേ. ചെയ്ക a. med. to rub.

denV. ലേപിക്ക to smear, rub in; fig. to succeed in a business V1.

ലേയം lēyam S. (G. leōn), Leo. astr.

ലേലം Port. leilaō, An auction ലേ. വിളിക്ക, കുത്തകലേലമായിട്ടു വില്ക്ക, ലേലത്തിൽ വിററു TR.

ലേലസ്സ്=ഏലസ്സു A waist—ornament ലേ. കെട്ടുക. (170.).

ലേശം lēšam S. (രിശ). A small quantity, bit, drop, tinge ശുഷ്കങ്ങളായ ഗോമയലേശങ്ങൾ CG. ഗുണലേ. some virtue. കാരുണ്യലേശേന VetC. (Instr.) ജ്ഞാനലേ. പോലും ഇല്ലാത്ത Bhg. ഇതിൽ ലേശമാത്രവും സത്യം ഇല്ല MR.

ലേശ്, ലേസ് Port.=ലേഞ്ചി A handkerchief പണം ലേസിന്റെ വിളുമ്പിലാക്കി Arb.

ലേഹം lēham S. (ലിഹ്, L. lingo). An electu—ary തിന്നുക med. ലേ. കൂട്ടുക V2. to make a confection. വില്വലേ. (for cough) etc. ലേഹപാകം cooking.

ലേഹനം S. licking, ലേ. ചെയ്ക etc.

ലേഹ്യം S. food (of Gods); = ലേഹം (med.).

ലൈംഗം S. (ലിംഗം 2.). N.pr. a Purāṇam, Bhg. [ Mpl. song.

ലൈല Ar. lail, Night ഒമ്പതാം ലൈല തന്നിൽ

ലൊക്കു, see രൊക്കു.

ലൊട്ട loṭṭa (Tdbh. of ലോഷ്ടം). 1. A clod. 2. empty, vapid C. Te. M. ലൊട്ടകാൎയ്യം പറക garrulity.

ലോകം lōγam S. (in Ved. ഉലോകഃ fr. രുച്?). 1. A place, space, world ത്രിലോ. & മൂലോ. (also ൟരേഴുലകു). 2. man, mankind, folks. ലോകഭയം fear of public opinion. ലോകത്തെ അനുകരിപ്പാൻ AR. what an incarnate God does to accommodate Himself to men. 3. all, used as Super 1. ലോകശ്ലാഘ്യന്മാരായ മുനികൾ UR. ലോകസുന്ദരി AR. most beautiful. ലോകദുൎല്ലഭൻ VetC. whose like is hardly to be found. ലോകത്രയം രക്ഷിച്ചു AR. (Rāma)=ത്രിലോകം.

ലോകനം seeing വല്ലഭലോകനത്തിന്നുള്ള നേരം Nal. finding again her husband (or ആലോ?).

ലോകനാഥൻ, — നായകൻ, — പാലൻ a king.

ലോകനാർകാവു N. pr. a temple in Kaḍatt. ലോകർ ചെന്നീടുന്ന ലോ’വിൽ (Kāvūṭṭự song).

ലോകനി — ലോചനം 896 ലോചനൻ — ലോലുപ

ലോകനിൎമ്മാതാ the Creator.

ലോകപ്പശു (2) human cattle ലോ. ക്കളേ കുത്തു സഹിച്ചൂടാ prov.

ലോകപ്പിരട്ടൻ making fools of everybody.

ലോകപ്രസിദ്ധം (2. 3) known by all. ഇതിലോ. VetC. so called.

ലോകബാന്ധവൻ the sun ഉദിക്ക Brhmd.

ലോകർ 1. people. 2. chieftains, represent—atives of the district. ലോ. കൂടുക assembly of the estates KU. ലോകരെ സമ്മതിപ്പിച്ചു TR. (often ളോകർ). ലോകരുടെ വാഴ്ച V2. aristocracy.

ലോകവാദം, —ശ്രുതി, —വാൎത്ത common report.

ലോകശ്രുതൻ VetC.=ലോകപ്രസിദ്ധൻ.

ലോകസക്തി mod. worldly—mindedness.

ലോകാചാരം universal custom.

ലോകാധികാരിത്വം VetC. universal rule.

ലോകാനുകാരി (2) suiting men’s taste, ലോ.കളായ വാക്യങ്ങൾ AR.

ലോകാനുകൂലം favour of men. ലോകാധിപത്യം ഭരിക്കേണം എന്നാൽ ലോ. വരുത്തേണമല്ലോ ChVr.

ലോകാന്തരം another world ജ്യേഷ്ഠൻ ചൊവ്വില്ലായ്ക വൎദ്ധിച്ചു ലോ. പ്രാപിച്ചു TR. the king died. ലോ’ങ്ങൾ Sk.

ലോകാലോകം the mountainous belt around the world ലോ. കഴിഞ്ഞു; ലോ’ത്തിൽ എന്നിയേ സൂൎയ്യന്റെ തേജസങ്ങതിൻ പുറമില്ലല്ലോ KumK. [(part.) seen, looked.

ലോകിക്ക to estimate, value V1. — ലോകിതം

ലോകൈകസാക്ഷി (3) KR. the only witness to the whole world=sun, ലോകൈകസുന്ദരി VetC. സൎവ്വലോകൈകനാഥൻ KR. (& വിശ്വൈക —); so ലോകൈകവീരൻ etc.

ലോകോത്തമൻ Bhg. (3) the very best.

ലോകോപദ്രവം public calamity. — ലോ’വകാരി AR. a tyrant (Rāvaṇa).

ലോക്യം & ലോകികം (corrupt. fr. ലൌകികം) politeness, adaptedness. ലോ. പറക to mediate, pacify (loc.).

ലോചനം lōǰanam S. (രുച്). The eye ദിവ്യലോ. കൊണ്ടു പാൎത്തു KU. viewed graciously.

ലോചനൻ in Cpds. f. i. അരവിന്ദ —, പത്മ — AR. നാളീകലോ’ൻ etc. lotus—eyed. — കഞ്ജന ലോചനത്വം AR.

ലോട്ടു lōṭṭu (C. Te. loss, C. annoyance). A game.

ലോധ്രം lōḍhram S. The Lodh tree ലോ’ങ്ങളായ മരങ്ങൾ നൽതേൻ ചൊരിഞ്ഞു CG.=പാച്ചോറ്റി.

ലോപം lōbam S. (ലുപ്). Cutting off; elision (gramm.); = കേടു f. i. എന്നുടെ സത്യലോ. വരും Bhr. I shall prove untrue. ധൎമ്മലോ. വരും to omit a duty.

denV. ലോപിക്ക v. n. to be cut off, disappear, f. i. in ജ്യോതിഷാരി (for — ഷകാരി) കകാരം ലോപിച്ചു പോയി gramm. ഉണ്ടായ ദുഃഖങ്ങൾ ഏകം ആലിംഗനംകൊണ്ടു ലോപിച്ചു രണ്ടു പേൎക്കും Nal. the grief of both was brought to an end by one embrace. ക്ഷത്രിയധൎമ്മം ലോപിക്കാതേ രക്ഷിപ്പൻ CrArj. without damage to.

ലോഭം lōbbam S. (ലുഭ്). Covetousness, one of the 8 രാഗം, defined as stinginess (സമ്പാദിച്ച പദാൎത്ഥങ്ങൾ തൃണമാനവും ചെലവിടുകയില്ല) SidD.അദ്ധ്വരത്തിന്നു ലോ. വരാതേ കഴിക്കേണം KR. unstinted.

ലോഭി greedy, a niggard VCh.

denV. ലോഭിക്ക 1. to covet. 2. VC. to allure, entice away മായാമൃഗമായി നീ സീതയെ ലീലാഗമംകൊണ്ടു ലോ. വേണ്ടതു KR.

ലോമം = രോമം S.

ലോമശം hairy.

ലോർ Ar. zuhr, Noon, as prayer—time, ദോർ. (vu. also ലൊഹർ).

ലോലം lōlam S. (ലുല് to agitate). 1. Shaking, tremulous ലോലമാം നല്ക്കൊടി DN. ലോലാക്ഷി f. VetC. ലോലായതേക്ഷണേ VilvP. (Voc. f.). 2. cupidinous ലോലലീല etc. 3, M. very fine & minute ലോ. എഴുതി CG. painted exactly. ലോ. ആക്കി pounded minutely.

ലോലത fickleness, wantonness. ലോ. തീൎത്ത മാനസം CG. firmly resolved.

ലോലിതം shaking, fickle; flimsy.

ലോലുപൻ S. (freq. of ലുഭ്). Wishing,

ലോലുഭം — വംശക 897 ലൌകികം — വക

desirous. — മൃഗലോ. Bhg. a hunter. അൎത്ഥലോ’ന്മാർ, ഭോഗലോലുപയായ പുംശ്ചലി Bhr. abstr. N. ഭോഗലോലുപത്വം Si Pu.

ലോലുഭം S. = ലോലുപം.

ലോഷ്ടം lōšṭam S. A clod ഇനന്തു കല്ലെന്നും ഇന്നതു മുള്ളെന്നും ഇന്നതു ലോഷ്ടാദികൾ എന്നും തോന്നാതേ കണ്ടു നടന്നു VetC.

ലോഹം lōham S. (രുധ്, red). 1. Metal അഷ്ടലോ. gold, silver, copper, iron, lead, പിച്ചള, ഓടു, ചിത്തനാകം; (also ളോഹം). 2. iron, in Ved. copper.

ലോഹിതം = രോ — 1. red ലോഹിതശ്വേതകൃഷ്ണാദി AR. — നീലലോഹിതൻ Siva. 2. blood ദേഹലോ’ങ്ങളെക്കൊണ്ടു പിതൃതൎപ്പണം Brhmd.

ലൌകികം lauγiγam S. (ലോകം). 1. Worldly, secular, mundane. അവൻ ലൌ’ൻ (opp. ജ്ഞാനി). 2. popular, customary ലൌ. അല്ല നൂനം വൈദികം അതുമല്ല Bhr. neither usual nor scriptural. അവനു ലൌ. നന്നായറിഞ്ഞു കൂടാ Arb. (opp. ശാസ്ത്രങ്ങൾ); കൎമ്മങ്ങൾ ലൌ’ത്തിന്നു ചെയ്യേണം Bhg. to please others, not for your own self. 3. honorable bearing, polite—ness of a perfect man of the world സ്ത്രീകളെ കൊന്നതു ലൌ. എന്നുണ്ടോ Anj. gentlemanly. ലൌ’മല്ലാതുള്ള വാക്കു PT. ലൌകികമാധുൎയ്യം, ലൌ. വിട്ടു കയൎത്തു പോയേൻ Nal. I grew impudent. ലൌകികാത്മനാ കനിഞ്ഞരുൾ ചെയ്തു Bhr. condescendingly. 4. kind words, salutation ലൌ. കൂടാതുള്ള സൽക്കാരങ്ങൾ PT.